ഇന്നത്തെ ആകാശരീതികൾക്ക് ധാർഷ്ട്യത്തിന്റേതായ ഒരു മനോഭാവമുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മളെല്ലാവരും എന്താണ് ചെയ്യുകയെന്നത് നമ്മളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ചിന്താഗതികളോട് വിശ്വസ്തത പുലർത്തുന്നത് നല്ലതാണ്. പക്ഷേ ഒരുപക്ഷേ മറ്റുള്ളവരോട് ഏറ്റുമുട്ടിക്കൊണ്ടാവില്ല അതെല്ലാം. നിങ്ങൾ എപ്പോൾ നിങ്ങളുടെ സിദ്ധാന്തങ്ങളിൽ ഉറച്ചുനിക്കണമെന്നും എപ്പോഴെല്ലാം വിട്ടുവീഴ്ചകൾ ചെയ്യണമെന്നുമുള്ളത് വലിയ ഒരു ചോദ്യമാണ്.
മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)
എന്തൊരു ദിവസമാണിത്! ഉറച്ചുനിൽക്കുന്ന വസ്തുക്കൾക്ക് മേൽ കനത്ത ശക്തി പ്രയോഗിക്കപ്പെടുന്നത് പോലെയുള്ള സാഹചര്യങ്ങൾ ഈ ദിനത്തിലുണ്ടാവും. നിങ്ങളുടെ പദ്ധതികൾ ഫലപ്രദമാകുന്നില്ലെങ്കിൽ അതിൽ വിഷമിക്കേണ്ടതില്ല. പക്ഷേ, അതിന് നക്ഷത്രങ്ങളെയോ മറ്റ് ആളുകളെയോ കുറ്റപ്പെടുത്തരുത്. നിങ്ങൾ വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ, നിങ്ങൾ വിജയിക്കും.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിങ്ങൾക്കുള്ളിലെ അടങ്ങിനിൽക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾക്ക് ദിവസം തോറും കൂടുതൽ പ്രാധാന്യം കൈവരിക്കുന്നു. ഈ ആഴ്ച അവധിയെടുക്കുന്ന ഇടവരാശിക്കാർക്ക് തീർച്ചയായും ഭാഗ്യമുണ്ടായിരിക്കും. നിങ്ങൾ വീട്ടിലാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ ചുറ്റുപാടുകൾ മനോഹരമാക്കുന്നതിനുള്ള വഴികൾ കണ്ടെത്തണം. ഒരു പുതിയ താൽപ്പര്യവുമായി മുന്നോട്ട് പോവുന്നത് വൈകിയേക്കാം. നിങ്ങൾ വിശാലമായി ചിന്തിക്കേണ്ടതുണ്ട്.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങൾ സാധാരണ മിഥുന രാശി വ്യക്തി ആണെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് പ്രധാനമായിരിക്കാം. അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടാകും. ഒപ്പം നിങ്ങൾക്ക് സംസാരിക്കാൻ ധാരാളം അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങളെ ശ്രദ്ധിക്കുകയും വേണം. സ്വപ്നങ്ങൾ ചിലപ്പോൾ വസ്തുതകളേക്കാൾ കൂടുതൽ അർത്ഥമുള്ളവയാവാറുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ പ്രതീക്ഷകളെ പ്രോത്സാഹിപ്പിക്കുകയും ഭാവനയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ആനന്ദകരമായ വിന്യാസങ്ങളിലൊന്നിലേക്ക് നിങ്ങളുടെ നക്ഷത്രങ്ങൾ പ്രവേശിക്കുകയാണ്. സൂര്യനുമായുള്ള ചന്ദ്രന്റെ ആസന്നവും കൗതുകകരവുമായ നേർക്കുനേർ വരവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. വിധി നിങ്ങളെ പ്രത്യേക രീതിയിൽ പരിഗണിക്കുന്നതിനായി തിരഞ്ഞെടുക്കുന്നതായി തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഈ ആഴ്ചയിലെ സംഭവവികാസങ്ങൾ കഴിഞ്ഞ ആഴ്ച നിങ്ങളുടെ ചാർട്ടിനെക്കുറിച്ച് പറഞ്ഞതെല്ലാം ശക്തിപ്പെടുത്തുന്ന തരത്തിലാണ്. പലപ്പോഴും നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും നിങ്ങൾ ഒരു ആദർശപരവും നിസ്വാർത്ഥവുമായ മാനസികാവസ്ഥയിലാണെന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ സ്ഥിരീകരിക്കുന്നു. അത് മറ്റു ദിവസങ്ങളിലും അതുപോലെ തന്നെയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ ഇപ്പോഴും ഡ്രൈവിംഗ് സീറ്റിലാണ്, എന്നിരുന്നാലും എല്ലാ ക്രമക്കേടുകളും നിങ്ങൾ പരിഹരിക്കാൻ ആരംഭിക്കണം. നിങ്ങൾക്ക് എന്ത് അറിയും എന്നതല്ല നിങ്ങൾക്ക് ആരെ അറിയാമെന്നതാണ് ജോലിസ്ഥലത്ത് പ്രധാനമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങൾ കന്നിരാശിപ്രകാരമുള്ള പ്രത്യേകതകൾക്ക് വിരുദ്ധമായി വ്യക്തിഗത പരിചയങ്ങളെ വളർത്തിയെടുക്കണം.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
വർത്തമാനകാലം ഇപ്പോഴും അല്പം ആശയക്കുഴപ്പത്തിലാണ്, പക്ഷേ ഭാവിയിലേക്ക് അതിവേഗം മുന്നേറുകയും ചെയ്യുന്നു. അതിനാൽ സ്വയം തയ്യാറാകൂ. എല്ലാം നിങ്ങൾ ആത്മവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടേണ്ടി വരും. നിങ്ങൾക്ക് ഇനി ഒന്നും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവാൻ കഴിയില്ല. ഒപ്പം തീരുമാനമെടുക്കാനുള്ള ശേഷിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോവുന്ന തുലാം രാശിക്കാർക്ക് മാത്രമേ പ്രശ്നങ്ങളില്ലാതെയും കാര്യങ്ങളെ നിയന്ത്രണത്തിലാക്കിയും കടന്നുപോകാനാവൂ.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഉന്നതമായ ആശയങ്ങളുടേയും കുലീനമായ വികാരങ്ങളുടേയും സമയമാണിത്. മറ്റുള്ളവരെ അപ്രസക്തരാക്കുന്ന തരത്തിൽ ധീരരായ സ്വയം ശരിയായവരാണെന്നു ധരിക്കരുത്! സാമ്പത്തിക സംരംഭങ്ങൾക്ക് ആഴ്ചയുടെ പകുതി മുതൽ അവസാനം വരെയുള്ള സമയം മാറ്റി വയ്ക്കുക. കാരണം മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കാനുണ്ടെന്ന് തോന്നുന്നു.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
പണവും സാമ്പത്തിക സുരക്ഷയുമാണ് ആഴ്ചയിലെ പ്രധാന്യമർഹിക്കുന്ന വിഷയങ്ങൾ. കാര്യങ്ങളെ വിലയിരുത്താൻ ശേഷിയുള്ളവരെ കാത്തിരിക്കുന്ന, നേട്ടത്തിനും ലാഭത്തിനുമുള്ള അതിശയകരമായ സാധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എനിക്ക് നിങ്ങളെ പ്രോത്സാഹിപ്പിക്കാനാവുെമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചിന്താ പ്രക്രിയകളെ കെട്ടഴിച്ച് വിടുകയും പുതിയ ആശയങ്ങളെ പരിഗണിക്കുകയും ചെയ്താൽ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്താൻ അത് സഹായകരമാവും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരു കൂട്ടം ഗ്രഹങ്ങൾ നിങ്ങളെ അരികുകളിലേക്ക് മാറ്റി നിർത്താൻ ശ്രമിക്കുന്നു, മറ്റു ചിലത് നിങ്ങളെ നിവർന്നുനിർത്തിക്കാൻ ശ്രമിക്കുന്നു. മാറ്റത്തിന്റെ കാറ്റ് നിങ്ങൾക്ക് അനുഭവപ്പെടുന്നമെന്ന കാര്യത്തിൽ അത്ഭുതകരമായി ഒന്നുമില്ല. വാസ്തവത്തിൽ, നിങ്ങൾ ചെയ്യുന്നത് തികച്ചും സ്വാഭാവികമായ കാര്യങ്ങളാണ്. നിങ്ങളുടെ കാൽപനികമായ മാനസികാവസ്ഥ മാറുകയാണ്. അടുത്ത മാസം മുതൽ നിങ്ങൾ കൂടുതൽ സുരക്ഷിതത്വം അനുഭവിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ കുംഭരാശിപരമായ യുക്തിഭദ്രതയെ പുറത്തുകൊണ്ടുവരാൻ ഈ ആഴ്ച നിങ്ങൾക്ക് ധാരാളം അവസരം ലഭിക്കും.സങ്കീർണ്ണമായ ഘടകങ്ങൾ വ്യക്തമാക്കുന്നത് നിങ്ങൾ എല്ലാത്തിനെയും ധിക്കരിച്ച് മുന്നോട്ടുപോവാൻ സാധ്യതയുണ്ടെന്നാണ്. നിങ്ങളുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത് പരിഗണിക്കാൻ തയ്യാറാവുക.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ വളരെ ശക്തമായ സ്ഥാനത്താണ്. നിങ്ങളുടെ വഴക്കം നിങ്ങൾക്ക് പ്രയോജനപ്പെടുന്നുമുണ്ട്. ഒപ്പം, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള നിങ്ങളുടെ അത്ഭുതകരമായ കഴിവും ഗുണകരമായി ഭവിക്കുന്നു. നിങ്ങളുടെപ്രധാന അഭിലാഷങ്ങളിൽ ചിലതിൽ നിങ്ങൾ മാറ്റം വരുത്തും. മാത്രമല്ല നിങ്ങളുടെ ആഴത്തിലുള്ള ചില മനോഭാവങ്ങളും നിങ്ങൾ മാറ്റും.