ശൂന്യാകാശം ഒരു വിചിത്രമായ ഇടമാണ്. ഒരു ഉദാഹരണം പരിശോധിച്ചാൽ അത് എവിടെയാണ് അവസാനിക്കുന്നതെന്ന് ആർക്കും അറിയില്ല, അല്ലെങ്കിൽ അതിന് അവസാനമുണ്ടോ എന്ന് ആർക്കും ആർക്കും അറിയില്ല. ചില ജ്യോതിശാസ്ത്രജ്ഞർ ‘സംഭവബഹുലമായ ചക്രവാളത്തെ’ കുറിച്ച് പറയുന്നത് അതിന്റെ അതിർത്തിയിലേക്ക് നമുക്ക് ഒരിക്കലും എത്തിപ്പെടാൻ സാധിക്കില്ലെന്നാണ്. ഇതെല്ലാം കാരണം ജ്യോതിഷം വളരെ നേരെ വാ നേരെ പോ എന്ന തരത്തിലുള്ള കാര്യമാണെന്ന് തോന്നിപ്പോകും.

മേടം രാശി (മാർച്ച് 21 -ഏപ്രിൽ 20)

വികാരാധീനരായ മേടരാശിക്കാർ കുടുംബാംഗങ്ങളോടൊപ്പമുള്ള ഒത്തുചേരലുകൾക്കും വീട്ടിലെ വിനോദങ്ങൾക്കും പ്രാധാന്യം നൽകണം. വീട് മാറുന്നതിനെക്കുറിച്ചോ വീട്ടിൽ മിനുക്കുപണികൾ നടത്തുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നവർക്ക് അവ യാഥാർത്ഥ്യമാക്കുന്നതിനായി ഒരു ചുവട് മുന്നോട്ട് പോവാൻ കഴിയും. ബിസിനസ് പോലുളള കാര്യങ്ങൾക്ക് ഈ സമയത്ത് പ്രാധാന്യം വർധിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഗ്രഹപരമായ സമ്മർദ്ദങ്ങളിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. എന്നിരുന്നാലും, നിങ്ങൾ വ്യക്തിപരമായ വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചാൽ ആശ്വാസം ലഭിക്കും. ഒരു പ്രശ്നം ആരോടെങ്കിലും പങ്കുവച്ചാൽ ആ പ്രശ്നം പകുതിയായി കുറയുമെന്ന് പഴമക്കാർ പറയാറുണ്ട്. അത് മുമ്പത്തേതിനേക്കാൾ ഇപ്പോൾ സത്യമാണെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കാം. എല്ലാ സാമ്പത്തിക പ്രത്യാഘാതങ്ങളും നിങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമെന്നും ഓർക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൂടുതൽ സഫലമായ ജീവിതശൈലിയിലേക്ക് മുന്നേറാൻ കഴിയും. എന്നാലും എല്ലാം എളുപ്പമാകുമെന്ന് എനിക്ക് കരുതാൻ കഴിയില്ല, അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ കണ്ടുമുട്ടുന്ന ചില ആളുകൾ നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ ശ്രമിച്ചേക്കാം – അതിനപ്പുറവും ചെയ്തേക്കാം!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വാങ്ങലുകൾക്ക് വേണ്ടി ധാരാളം പണം നിങ്ങൾ ചിലവഴിച്ചേക്കാം. വാസ്തവത്തിൽ, ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളും നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ചെലവേറിയതായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾ സംസാരിക്കണം, അല്ലാത്തപക്ഷം സംഭവിക്കുന്ന തെറ്റുകൾക്ക് നിങ്ങൾ മാത്രം ഉത്തരവാദി ആയിരിക്കും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിദഗ്ദ്ധ സഹായം നേടുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സൂര്യനും മറ്റ് ഗ്രഹങ്ങൾ ചേരുന്ന ഒരു ശ്രേണിക്കും ഇടയിലുള്ള ചില മാറ്റങ്ങൾ നിങ്ങളുടെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. തടസ്സങ്ങൾ നിറഞ്ഞതും മുന്നേറാൻ പ്രയാസമുള്ളതും എന്നാൽ വിജയിച്ചാൽ സമ്മാനങ്ങൾ ധാരാളം ലഭിക്കുന്നതുമായ ഒരു ഓട്ടപ്പന്തയ പാതപോലെയാണ് ജീവിതം. ദീർഘദൂര യാത്രകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചന്ദ്രൻ ശക്തമായി സൂചിപ്പിക്കുന്നു.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ വികാരങ്ങളിന്മേൽ യാതൊരു പരിധിയുമില്ലാതെ ചിലർ നടത്തിയ കടന്നുകയറ്റങ്ങൾ കാരണമുണ്ടായ കേടുപാടുകൾ തീർക്കുന്നതിനായി ഇപ്പോൾ നിങ്ങളുടെ ശക്തി കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം കുറയുകയാണെങ്കിൽ, നിങ്ങൾ ഒരു വലിയ ദൗത്യത്തിലാണെന്നും നിങ്ങൾക്ക് വിശ്വസനീയമായ ഒരു തന്ത്രം ആവശ്യമാണെന്നും ഓർമ്മിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

പങ്കാളികളെയും പ്രിയപ്പെട്ടവരെയും നിങ്ങൾക്ക് നേർക്കുനേർ കാണാൻ കഴിയാത്ത സമയങ്ങളിലൊന്നാവാമിത്, പ്രത്യേകിച്ചും പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. പദ്ധതികൾ‌ നടപ്പാക്കുകയോ, പിന്നത്തേക്കായി മാറ്റിവയ്ക്കുകയോ ചെയ്യുന്നത് കാഴ്ചപ്പാടിൽ‌ സജീവമായ ഒരു മാറ്റമുണ്ടാക്കുന്നതിന് സഹായകരമാവും. നിങ്ങളുടെ സാമ്പത്തിക ആശങ്കകൾ പരിഹരിച്ചാൽ, നിങ്ങളുടെ വൈകാരിക സമ്മർദ്ദം ലഘൂകരിക്കാനാവും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

എല്ലാവരും എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളിലും ഒരേ അഭിപ്രായമാണ് വച്ചുപുലർത്തുന്നതെങ്കിൽ എന്തൊരു മങ്ങിയ പഴയ ലോകമായിരിക്കും അത്. വിവിധ തരം കാഴ്ചകളുടേതായ ഒരു വ്യക്തമായ കൈമാറ്റം അനിവാര്യമാണ്. പക്ഷേ അത് സംഘർഷങ്ങളിലേക്ക് കൈവിട്ട് പോവാനോ എല്ലാം വ്യക്തിപരമായി എടുക്കാനോ ശ്രമിക്കരുത്! നിങ്ങൾ അൽപ്പം അപകട സാധ്യത നേരിടുന്നയാളാണ്, അതിനാൽ ശ്രദ്ധാലുവായിരിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ അർഹിക്കുന്ന പ്രതിഫലത്തിനായി നിങ്ങൾ വളരെക്കാലം കാത്തിരുന്നു. നിങ്ങൾ ജോലി ചെയ്യാതെ ഒന്നും നിങ്ങൾക്ക് ലഭിക്കില്ലെന്ന് നിങ്ങൾ ഇതിനകം മനസ്സിലാക്കിയിരിക്കാം. അടുത്തിടെയുണ്ടായ കാലതാമസം എങ്ങനെ പരിഹരിക്കാമെന്ന് ഈ ആഴ്‌ചയോടെ നിങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവും. ശരീരിക ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും ശ്രമിക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചാന്ദ്ര വിന്യാസങ്ങൾ നിങ്ങളെ യാഥാർത്ഥ്യത്തിലേക്ക് തളച്ചിടുകയാണ്. എന്നാൽ കാൽപനികമായ സാഹസങ്ങൾ ഇഷ്ടപ്പെടുന്നവർ അതിനെ മറികടന്നേക്കാം. പൊതുവായ വാദപ്രതിവാദങ്ങളുടേതായ അന്തരീക്ഷമുണ്ടായിട്ടും, വളരെ സന്തോഷകരമായ ഒരു സാഹചര്യം വന്നു ചേരാനുള്ള സാധ്യത ശരാശരിയേക്കാൾ വളരെ കൂടുതലാണ്! നിങ്ങളുടെ അവസരങ്ങൾ നേടിയെടുക്കുക!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് വീട്ടിൽ മേൽക്കൈ ഉണ്ടെന്ന് തോന്നുന്നു, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടേതായ വഴിയിൽ മുന്നോട്ട് നീങ്ങാം. കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം, അസംതൃപ്തിയുണ്ടാവാനുള്ള കാരണങ്ങൾ ഇപ്പോഴും സജീവമാണ്. നിങ്ങൾ‌ അതിൽ‌ ശ്രദ്ധ പതിപ്പിക്കുകയാണെങ്കിൽ‌, ഒരു പ്രധാന സാമ്പത്തിക പ്രതിസന്ധിയോ അല്ലെങ്കിൽ‌ വ്യക്തിപരമായ പ്രതിബന്ധമോ മറികടക്കാൻ‌ കഴിയുന്ന സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വാണിജ്യപരമായ ചിലവുകളും സാധാരണ ദൈനംദിന ചിലവുകളും ഈ ദിനത്തിൽ പ്രാധാന്യം കൈവരിക്കുന്നു. എന്നാൽ നിങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കുറച്ചെന്തെങ്കിലും നീക്കിവയ്ക്കുന്നത് നല്ലതായിരിക്കും. തുടർച്ചയായ വ്യക്തിപരമായ ആന്തരിക കലഹങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ഏറ്റവും മികച്ച വഴിയായിരിക്കും. വൈകാരിക പ്രശ്‌നങ്ങൾ ഉയർന്നുകഴിഞ്ഞാൽ നിങ്ങൾ എന്ത് തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്ന് നിങ്ങൾക്ക് തന്നെ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന കാര്യവും ഓർക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook