Daily horoscope January 15, 2022: ഭൂമിയുടെ ദൈനംദിന ഭ്രമണത്തിന്റെ പ്രാധാന്യം നാം പലപ്പോഴും അവഗണിക്കുന്നു. വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് ദിവസത്തിലെ പ്രത്യേക സമയങ്ങളാണ് ഏറ്റവും അനുയോജ്യമെന്ന് പലരും പറയാറുണ്ട്, എന്നാൽ നിങ്ങൾ ഒരു ജോടി ഷൂസ് വാങ്ങുകയാണെങ്കിൽ ഏറ്റവും നല്ല സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണെന്ന് അടുത്തിടെ ഞാൻ വായിച്ചിട്ടുണ്ട്. കാരണം അപ്പോഴാണ് നിങ്ങളുടെ പാദങ്ങൾ വലുതാകുന്നത്.
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഷോപ്പിങ് മേഖലയില്‍ മികച്ച വിലപേശലുകൾ നടത്തുന്നതിന് അനുയോജ്യമായ ദിവസമാണ്. സന്തോഷത്തിനായി നിങ്ങൾ സമ്പാദിച്ച സമ്പാദ്യങ്ങൾ ഉപേക്ഷിക്കുന്നത് പോലെ മറ്റൊന്നില്ല. മനഃശാസ്ത്രപരമായി പറഞ്ഞാൽ, ഭാവിയിൽ നിങ്ങളെത്തന്നെ കൂടുതൽ വിലമതിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒരുപാട് നിഷേധാത്മകമായ പ്രതികരണങ്ങൾക്കും വിമർശനങ്ങൾക്കും ശേഷം, പങ്കാളികളുടെ നല്ല ആഗ്രഹങ്ങളെ വിലമതിക്കാനും അഭിനന്ദിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കുടുംബാംഗങ്ങളുമായി ഒത്തുചേരാം. ഉച്ചകഴിഞ്ഞും വൈകുന്നേരവും അടുപ്പമുള്ളവരുമായി സമയം ചിലവാക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
കൃത്യസമയത്ത് ചന്ദ്രൻ അനുകൂലവും വികാരഭരിതവുമായ സ്ഥാനത്ത് എത്തും. എല്ലാ ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും നഷ്ടപ്പെട്ട കാരണങ്ങളും അപ്പോൾ മാറും. കുടുംബ ബന്ധങ്ങളും വീട്ടിലെ സംഭവങ്ങളും മുന്നോട്ട് പോകുന്ന രീതിയെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നിത്തുടങ്ങും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ജീവിതം നിഗൂഢതകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒപ്പം എന്തോ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതായി തോന്നുന്നു. ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ, കുടുംബാംഗങ്ങളോട് അന്വേഷിക്കുക, കാരണം അവർക്കറിയാം. അല്‍പ്പം ശാന്തമായി കാര്യങ്ങളെ സമീപിക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സാമൂഹികമായി നിങ്ങളുടെ നക്ഷത്രങ്ങൾ പെട്ടെന്ന് വളരെ തിളക്കമുള്ളതായി കാണപ്പെടുന്നു. നിങ്ങൾ വിശേഷപ്പെട്ട ഒരാളെ കണ്ടുമുട്ടിയേക്കാമെന്ന് സംശയിക്കുന്നു, പക്ഷേ നിങ്ങൾ രണ്ട് ദിശകളിലേക്ക് വലിച്ചെറിയപ്പെട്ടേക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഉപേക്ഷിക്കുക, കാരണം ഇനിയും പുറത്തുവരാൻ രഹസ്യ വിവരങ്ങൾ ഉണ്ടായേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
തൊഴില്‍പരമായ കാര്യങ്ങൾ നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ കടന്നുകയറുകയാണെങ്കിൽ നിങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നില്ക്കുക. ഒരു ചുവടുവെപ്പ് ആലോചനയിലിരിക്കുന്ന ഒരു കുടുംബാംഗത്തിന് ഉപദേശം നല്കാന് കഴിയും. നിങ്ങൾക്ക് പ്രായോഗിക സഹായം നൽകേണ്ടി വന്നേക്കാം, അതിനാൽ നിങ്ങൾക്ക് ഒഴിവു സമയം ലഭിച്ചുവെന്ന് ഉറപ്പാക്കുക.
Also Read: Weekly Horoscope (January 02- January 08, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ രാശിയിലെ ഒരു പ്രമുഖ മേഖലയിൽ വളരെ ശക്തമായ രണ്ട് ഗ്രഹ വശങ്ങൾ ഉണ്ട്. പ്രത്യക്ഷമായ അനന്തരഫലം വളരെ സന്തോഷകരവും ദീർഘദൂര യാത്രയും ആയിരിക്കണം, ഒരുപക്ഷേ പെട്ടെന്ന് സംഭവിക്കണമെന്നില്ല. നിങ്ങൾ എവിടെയാണ് പോകാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക, ആസൂത്രണം ആരംഭിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾക്ക് ഇനി ഒരു രഹസ്യം സൂക്ഷിക്കാൻ മാർഗങ്ങളില്ല. നിങ്ങളുടെ പണം ഉപയോഗിച്ച് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഒന്നു നോക്കൂ. നിങ്ങൾക്ക് പഴയ ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയും, എന്നാൽ ആളുകളെ അനാവശ്യമായി ഞെട്ടിക്കരുത്, പ്രത്യേകിച്ചും അവർ നിങ്ങളുടെ കൂടെയുള്ളവരാണെങ്കില്‍.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചോദ്യം ചെയ്യാതെ തന്നെ നിങ്ങളുടെ പദ്ധതികളെ മറ്റുള്ളവര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അവസാനം പങ്കാളികൾ കൃത്യമായി എങ്ങനെ, എന്തുകൊണ്ട്, എപ്പോൾ എന്ന് ചോദിക്കാൻ തുടങ്ങും. പണം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവരുടെ ഓരോ വാക്കുകളും ശ്രദ്ധിക്കുക. അവർ പറയുന്ന എല്ലാ കാര്യങ്ങളിലും അർത്ഥമില്ല, എന്നാൽ ചിലത് അങ്ങനെയല്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പശ്ചാത്താപമോ ദേഷ്യമോ ഉള്‍പ്പെടുന്ന ഏതൊരു വികാരവും ഇപ്പോൾ നന്നായി കൈകാര്യം ചെയ്യണം. നിങ്ങൾ ശരിക്കും എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുകയും ചെയ്യും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഒന്നിലധികം തവണ മാറ്റാനുള്ള സാധ്യതയുള്ളതിനാൽ തിരക്കുകൂട്ടരുത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുടുംബവുമായി ബന്ധപ്പെട്ട ഒരു ദിവസം കൂടുതൽ ആസ്വാദ്യകരമായ സായാഹ്നത്തിന് വഴിമാറണം. സ്വയം ആസ്വദിക്കാൻ ഒരു സ്ഥാനം കണ്ടെത്തുക. എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുക. അത് നിങ്ങളുടെ മനോവീര്യത്തിന് ഉപയോഗപ്രദമാകും. നിങ്ങളുടെ പരിധികൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ഒരേയൊരു മാർഗമാണിത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വീടുകളില്‍ തന്നെ ഇരിക്കാതെ ആളുകളുമായി കൂടുതല്‍ ബന്ധപ്പെടുക. വീടിന്റെയും കുടുംബ ബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് കൂടിച്ചേരലുകള്‍ നിങ്ങളെ ഓർമ്മിപ്പിക്കുന്നു, ഒടുവിൽ ഒരു പുതിയ തുടക്കം ആവശ്യമാണെന്ന് നിങ്ങൾക്ക് തീരുമാനിക്കും. മറ്റാരെങ്കിലും മുൻകൈയെടുക്കാത്തതിനാൽ നിങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കണമെന്ന് അർത്ഥമില്ല.