Horoscope Today January 15, 2021: ആകാശത്തിന്റെ വിദൂരതയിലേക്ക് പോയാൽ അവിടം ശൂന്യമാണെന്ന് നമ്മൾ കരുതിയിരുന്നു. എന്നെപ്പോലെ, നിങ്ങളും ഒരുപക്ഷേ സ്‌കൂളിൽ പഠിച്ചത് അവിടെയുള്ളത് ഒരു ശൂന്യതയാണെന്നും അവിടെ ഒന്നുമില്ലെന്നുമായിരിക്കാം. ശരിയാണ്, സാങ്കേതികമായി അത് ശരിയാണ്. അത് ഒരു ശൂന്യതയാണ്, എന്നാൽ അത് ശൂന്യമാണെന്ന് ഇതിനർത്ഥമില്ല. ജ്യോതിഷികൾ വളരെക്കാലം മുമ്പ് അത് ഈഥർ എന്ന പദാർത്ഥത്താലാണ് നിർമ്മിക്കപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ശാസ്ത്രജ്ഞർ‌ ഇപ്പോൾ‌ കണ്ടെത്തുകയും, അത് ‘ഹിഗ്‌സ് ബോസോൺ‌സ്’ കണികകളാലാണ് നിർമിക്കപ്പെട്ടതെന്ന് തീരുമാനിക്കുകയും ചെയ്തു. ‘എന്തിനാലാണ് ഒരു ഹിഗ്‌സ് ബോസൺ നിർമിച്ചിരിക്കുന്നത്’ എന്നതാണ് അടുത്ത ചോദ്യം.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ചാർട്ടിലെ സജീവമായ ഒരു ഇടത്തേക്ക് ചന്ദ്രൻ പ്രവേശിച്ചിരിക്കുന്നുവെന്നത് സ്വാഗതാർഹമായ കാര്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ തളർച്ച നിലനിൽക്കുന്നുണ്ടെങ്കിലും, വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും അടുത്തെങ്ങുമില്ലാത്ത തരത്തിൽ നിയന്ത്രണം കൈവരിക്കാനാവണം. അത് നിങ്ങളുടെ പങ്കാളിയെ കാര്യങ്ങൾ വിശ്വസിച്ച് ഏൽപിക്കാൻ കഴിയാത്തതിനാലാവാം, അല്ലെങ്കിൽ നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഒരു യഥാർത്ഥ ഇടവരാശി വ്യക്തിയെപ്പോലെ പെരുമാറാനുള്ള സമയമാണിത്. മുൻ‌കാലങ്ങളിൽ നിന്നുള്ള മികച്ചതെല്ലാം നിലനിർത്താൻ ദൃഢനിശ്ചയത്തോടെ, ഉത്തരവാദിത്തത്തോടെ, ഉത്സാഹത്തോടെ മുന്നേറാം. എന്നിരുന്നാലും, പ്രത്യേക നിമിഷങ്ങളിൽ നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ ബാധ്യസ്ഥതയുണ്ടെന്ന് ദയവായി മനസിലാക്കുക. അതിനാൽ, നിങ്ങൾ ഒരു രക്ഷപ്പെടാനുള്ള പാത തിരയുന്നതാണ് നല്ലത്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ കാലത്തെ വൈകാരിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള ഒരു സാധ്യതയുള്ളതായി തോന്നുന്നു. ജ്യോതിഷത്തിൽ രോഗം ചികിത്സിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധമാർഗങ്ങൾക്കാണെന്ന് മനസിലാക്കുക. ഈ ആഴ്ചയിലെ സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും നിങ്ങളെ കീഴ്പ്പെട്ട് പോവരുത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ തൊഴിൽപരമായ പ്രവർത്തനങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു. കുറച്ച് വിചിത്രമായ രീതികളിലൂടെ, നിങ്ങൾക്ക് സ്വയം വൈകാരിക സുരക്ഷ കണ്ടെത്താനുള്ള ഒരു മാർഗമായി നിങ്ങൾ നിങ്ങളുടെ ജോലിയെ കാണുന്നുണ്ടാവാം. അല്ലെങ്കിൽ നിങ്ങൾക്ക് ലോകത്തിൽ ഒരു യഥാർത്ഥ പങ്കുണ്ടെന്ന തോന്നലുണ്ടാക്കാനുള്ള മാർഗവുമായിരിക്കാം അത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ദീർഘകാലത്തേക്കുള്ള നിരവധി പ്രതിബദ്ധതകളുമായി ബന്ധപ്പെട്ട് നിങ്ങൾ കൂടുതൽ പരിശോധനകൾക്ക് വിധേയമായിട്ടുണ്ടാവാം. പക്ഷേ അത് ഒരു ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാനുള്ള കാരണമല്ല. കുറച്ചുനേരം ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമിക്കണം. പങ്കാളികൾ അവരുടെ ന്യായമായും ചെയ്യേണ്ടതിനേക്കാൾ കൂടുതൽ ചെയ്യാൻ തയ്യാറായേക്കാം, നിങ്ങൾ നന്നായി ചോദിക്കുകയാണെങ്കിൽ.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബുധൻ ഇപ്പോഴും നിങ്ങളുടെ ചിഹ്നത്തിന്മേൽ ശക്തമായ സ്വാധീനം ചെലുത്തുന്നു, ഇത് എട്ട് ആഴ്ച കൂടി നീണ്ടുനിൽക്കുകയും ചെയ്യും. ഇത് ആകാശസംരക്ഷണത്തിന്റേതായ ഒരു സൂചനയാണ്. ഇത് നിലവിലെ സംഘർഷങ്ങളിൽ നിന്ന് നിങ്ങളെ കരകയറുകയും അടുത്ത രണ്ട് മാസത്തെ കയറ്റിറക്കങ്ങളിൽ നിന്ന് നിങ്ങളെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തുകയും ചെയ്യും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചൊവ്വയും സൂര്യനും തമ്മിലുള്ള ബന്ധം നിങ്ങളെ വ്യക്തിപരമായി സമ്മർദ്ദത്തിലാക്കുന്നുണ്ടെങ്കിലും, മറ്റുള്ളവർ നിങ്ങളെ മറികടക്കാൻ സാധ്യതയില്ല. അത്തരത്തിൽ മറികടക്കാൻ കഴിയുമെന്ന് അവർ കരുതുന്നുവെങ്കിൽ തെറ്റായ കാഴ്ചപ്പാട് മാത്രമാണ്. അനുരഞ്ജനം പ്രാധാന്യമർഹിക്കുന്നു. എന്നാൽ എന്താണ് പറയേണ്ടതെന്നും എന്താണ് അരുതാത്തതെന്നും തിരിച്ചറിയാനുള്ള സഹജമായ ബോധം നിങ്ങൾക്ക് മാത്രമേയുള്ളൂ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വീടും കുടുംബുമായി ബന്ധപ്പെട്ട് ഒരു പ്രശ്നംപരിഹരിക്കപ്പെടാം, പക്ഷേ തൊഴിൽപരമായി വൃശ്ചികരാശിക്കാർ ഇതുവരെ പ്രശ്നങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് നിന്ന് പുറത്തുകടന്നിട്ടില്ല. ‘ഒരു നല്ല സൈനിക മേധാവി ഒരിക്കലും വിജയിക്കാനാവാത്ത ഒരു യുദ്ധം ആരംഭിക്കുന്നില്ല,’ എന്ന സുപ്രധാനമായ ഒരു ഉപദേശം ഓർക്കുക. വാക്കുകളുടെ യുദ്ധമായിരിക്കാം നിങ്ങൾ നേരിടുന്ന പോരാട്ടം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിപരമായും വൈകാരികമായും, കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തുടരാൻ സാധ്യതയുണ്ട്, മറ്റുള്ളവർ‌ വിജയിക്കുകയും മാന്യമായ പ്രതിബദ്ധത കാണിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു എന്നതിനാൽ. ക്രമീകരണങ്ങൾ തയ്യാറാക്കുന്നവർ പോലും അവ തകർക്കാൻ സാധ്യതയുണ്ട്! അതിനാലാണ് നിങ്ങളുടെ സാധ്യതകൾ തുറന്നിടേണ്ടത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ധനത്തെ ഒരു ഉപഭോഗവസ്തുവായി കാണുകയാണെങ്കിൽ, നിങ്ങൾ വലിയ വെല്ലുവിളികൾ നേരിട്ടേക്കാം. ഒന്നുകിൽ മറ്റ് ആളുകൾ നിങ്ങളെ മുഖവിലയ്‌ക്ക് മാത്രം സ്വീകരിച്ചേക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് നിറവേറ്റാൻ കഴിയാത്ത പ്രതിബദ്ധതകൾ കാരണം നിങ്ങൾ ബുദ്ധിമുട്ടുകളിലേക്ക് വീണുപോയേക്കാം. വീടും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകേണ്ടതുണ്ട്, കാരണം നിങ്ങളെ നന്നായി അറിയുന്ന ആളുകളാണ് നിങ്ങൾക്ക് ഒപ്പമുള്ളത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സ്നേഹത്തിന്റെ ഗ്രഹമായ ശുക്രൻ നിങ്ങളുടെ ജാതക പ്രകാരമുള്ള പ്രധാന മേഖലകളിലേക്ക് അടുക്കുന്നു. നിങ്ങളുടെ ബന്ധങ്ങളെ സൂചിപ്പിക്കുന്ന ഇടങ്ങളാണ് അവ. നിലവിലെ സംഭവവികാസങ്ങൾ എന്തുതന്നെയായാലും നിങ്ങൾക്ക് ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം മാത്രമേ തോന്നൂ. നിങ്ങൾ മികച്ചത് പ്രതീക്ഷിക്കുന്നുവെങ്കിൽ മികച്ചത് സംഭവിക്കാൻ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സ്വയം-അറിവ് നേടുന്നത് ഒരു മീനരാശി വ്യക്തിയുടെ സവിശേഷതയാണ്. കൂടാതെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അസാമാന്യവും കൃത്യവുമായ ധാരണയുണ്ട്. ഒരു പ്രത്യേക ബന്ധമോ സഹകരണമോ വേർപെടുത്തി കൂടുതൽ അർത്ഥമുണ്ടെന്ന് തോന്നുന്ന മറ്റൊന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook