ചൊവ്വയും ശനിയും ക്രിയാത്മകമായ തരത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സമയമാണ് ഇത്. വാസ്തവത്തിൽ, കണ്ടുപിടിത്തങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കായുള്ള ഏറ്റവും മികച്ച സമയമാണിത്. അതിനാൽ നിങ്ങൾ പുതിയ ആശയങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോവുകയാണെങ്കിൽ അത് പ്രയോജനപ്രദമായി ഭവിക്കും. ഇത് പ്രയോഗത്തിലെത്തിക്കാൻ നിങ്ങളെ സഹായിക്കുന്ന ആളുകളെ കണ്ടെത്തുക മാത്രമാണ് ഇനി നിങ്ങൾ ചെയ്യേണ്ടത്..

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വിശ്രമം എല്ലാം വളരെ നല്ലതാണ്, പക്ഷേ നിങ്ങൾ നിങ്ങളുടെ ജാഗ്രത തുടരണം. ജീവിതത്തിന്റെ ചില മേഖലകൾ മുന്നേറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽപ്പോലും, തെറ്റ് സംഭവിക്കാൻ സാധ്യതയുള്ള ഒരു വലിയ കാര്യങ്ങളുടെ സാന്നിദ്ധ്യം ഇപ്പോഴും ഉണ്ട്. ഇത് അങ്ങേയറ്റത്തെ നിലയിലുള്ള സമയമാണ്, കൂടാതെ മധ്യമാർഗപരമായ കാര്യങ്ങൾക്ക് അവിടെ ഇടം കാണുകയുമില്ല. ഒരു മധ്യമാർഗം കണ്ടെത്തുകയും വിട്ടുവീഴ്ച ചെയ്യാൻ എല്ലാവരേയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം നിങ്ങളുടെ ചുമലിലായിരിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ പ്രശ്‌നങ്ങൾ ശമിപ്പിക്കുകയാണോ, അതോ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ കൂടുതൽ അവ്യക്തമാക്കുകയാണോ ഇന്നത്ത ചാന്ദ്ര വിന്യാസങ്ങൾ ചെയ്യുക എന്ന് പറയാൻ കഴിയില്ല. കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകളോട് നിങ്ങൾക്ക് എങ്ങനെ ഇടപെടാനാവും എന്നതിനുള്ള കഴിവ് ഇന്ന് പ്രാധാന്യം കൈവരിക്കും. സഹപ്രവർത്തകരിൽ ആർക്കെങ്കിലും വരുന്ന വികാര വിക്ഷോഭങ്ങൾ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ കഴിവ് കാരണം നിങ്ങളുടെ വിജയത്തെെക്കുറിച്ച് മതിപ്പുളവാക്കാനിടയുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

തൊഴിൽപരമോ വ്യക്തിപരമോ ആയ കാര്യത്തെക്കുറിച്ചുള്ള സത്യം അടുത്തയാഴ്ച വ്യക്തമാകും, അതിനാൽ കുറച്ച് സമയം കൂടി കാത്തിരിക്കുക. അതിനിടയിൽ, ഒരുപക്ഷേ കഠിനാധ്വാനത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത അവസ്ഥയും വന്നേക്കാം. എന്നിരുന്നാലും സ്വയം തളരരുത്. നിങ്ങൾ തളർന്നുപോവുകയും അകം ശൂന്യമാവുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ കാരണം ആർക്കും പ്രയോജനമുണ്ടാകില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ശുക്രൻ, ബുധൻ അടക്കമുള്ള ഗ്രഹങ്ങളുടെ വെല്ലുവിളി നിറഞ്ഞതും മാറ്റങ്ങൾ നിറഞ്ഞതുമായ വിന്യാസങ്ങളാൽ വരുന്ന വൈകാരിക ബുദ്ധിമുട്ടുകൾ കാരണം ഒരു വിശുദ്ധ വ്യക്തിയുടെ പോലും ക്ഷമ പരീക്ഷിക്കപ്പെടാം. എന്നാൽ ഇപ്പോൾ ആവശ്യമില്ലാത്തതായ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കാനും അവ ഉപേക്ഷിച്ച് പോവാനും നിങ്ങൾ മടിച്ച് നിൽക്കുന്നതിന് ഒരു കാരണവും കാണാനില്ല.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സമീപകാലത്തെ പ്രഖ്യാപനങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോഴും അൽപ്പം ആശ്ചര്യപ്പെടുന്നുണ്ടാകാം. നിങ്ങൾക്കുള്ള മേൽക്കൈ വീണ്ടെടുക്കണമെങ്കിൽ നിങ്ങൾ ഉറച്ച് നിൽക്കേണ്ടി വന്നേക്കാം. ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ പ്രകാരമുള്ള, നേരിയ ആശയക്കുഴപ്പമുള്ള സാഹചര്യത്തിനു കീഴിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. നൂറു ശതമാനം ഉറപ്പില്ലെങ്കിൽ അന്തിമ തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നും ഓർക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ആശയങ്ങൾ മികച്ചതാണ്, എന്നാൽ നിങ്ങളുടെ ദൃഢനിശ്ചയം കഠിനമായി വച്ചുപുലർത്തുന്നതിനും ഒരു പ്രത്യേക ദിശയിലേക്കുള്ള മുന്നേറ്റത്തിനായി നിങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധമാക്കുന്നതിനും മറ്റൊരാളുടെ ആശയങ്ങളെ പരിഗണിക്കേണ്ടി വരാം. വിവരങ്ങൾ അറിയുന്നതിന് തടസ്സങ്ങൾ വന്നേക്കാമെന്ന് സൂര്യൻ സൂചിപ്പിക്കുന്നു. പക്ഷേ, ഒരുപക്ഷേ, കണ്ടെത്തുന്നതിനായി ഒന്നും തന്നെയുണ്ടാവില്ല എന്നും വന്നേക്കാം!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജോലിക്കും ആത്മത്യാഗത്തിനും മേൽ ആധിപത്യമുള്ള ജാതക വശത്ത് ചന്ദ്രന് കൈവന്നിരിക്കുന്ന സ്വാധീനം സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കാനോ പ്രതിബദ്ധതകളിൽ നിന്ന് ഒഴിഞ്ഞുമാറാനോ ഉള്ള സമയമല്ല ഇത് എന്നാണ്. ആഴത്തിൽ സങ്കീർണ്ണമായ നിങ്ങളുടെ ഗ്രഹ ക്രമീകരണങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ ഉറച്ചുനിൽക്കാൻ ഉപദേശിക്കുകയാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

പഴയ കാര്യങ്ങളെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിങ്ങൾ ഇപ്പോഴും ഒരു വൈകാരികമായ, എപ്പോഴും പൊട്ടിത്തെറിക്കാവുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. അത് വ്യക്തിപരമോ തൊഴിൽപരമോ ആയ ഏത് മേഖലയിലും അവിടെ പൊട്ടിത്തെറികളുണ്ടാവാൻ സാധ്യതയുണ്ട്. ഒരു വൃശ്ചിക രാശി വ്യക്തി ആയതിനാൽ, ജീവിതത്തിലെ ചെറിയ രഹസ്യങ്ങളെ നിങ്ങൾക്ക് നന്നായി കൈകാര്യം ചെയ്യാനാവും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഒപ്പം ജോലി ചെയ്യുന്നവരോടും പങ്കാളികളോടും സമാധാനത്തിന്റെ മാർഗത്തിൽ ഇടപടുന്നത് നല്ലതാണ്. ഏഴു തവണ ക്ഷമിക്കണമെന്നും ഒരു കവിളിൽ അടിച്ചാൽ മറ്റേ കവിളിൽ കാണിച്ചുകൊടുക്കമമെന്നുമുള്ള വിവേകപൂർണമായ വാക്കുകൾ ഓർക്കുക. മറ്റുള്ളവരോട് നിങ്ങൾ പരിഗണനാപൂർവം ഇടപെട്ടാൽ നിങ്ങൾക്ക് സ്വാർത്ഥതാൽപര്യത്തെ മറികടക്കാനാവും. കൂടാതെ, നിങ്ങളേക്കാൾ പ്രായം കുറഞ്ഞ ബന്ധുവിൽനിന്ന് നിങ്ങൾക്ക് നല്ല ഉപദേശം ലഭിച്ചേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ശുക്രനും വ്യാഴവും നിങ്ങൾക്ക് അടുത്ത പങ്കാളികൾ വഴി സഹായം വാഗ്ദാനം ചെയ്യുന്നു, പക്ഷേ നിങ്ങൾ അതിനായി ആദ്യം ചോദിക്കേണ്ടതുണ്ട്. ഇപ്പോഴത്തേത് പ്രതികരിക്കാനുള്ള സമയമല്ലെന്ന് ഓർക്കുക. സ്വയം മുന്നോട്ട് നീങ്ങാൻ നിങ്ങൾ ശ്രമിക്കണം. സുരക്ഷിത ഇടങ്ങളുപേക്ഷിച്ച് മുന്നോട്ട് പോയി നിങ്ങൾക്ക് വളരാനുള്ള ഇടങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടിയും വരും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ചില വ്യക്തികൾ നിങ്ങളുടെ മുന്നിൽ തികച്ചും പ്രസന്നവദനരായി നിൽക്കുന്നുണ്ടെങ്കിലും അവർ പലതും നിങ്ങളിൽനിന്ന് മറയ്ക്കുന്നുണ്ടാവാം. കയ്പേറിയ പല സത്യങ്ങളും നിങ്ങളോട് പറയാൻ ആളുകൾ മടിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. മറുവശത്ത്, ജോലിസ്ഥലത്തെ ബന്ധങ്ങൾ ശരിക്കും ഗുണകരമായി ഭവിക്കുന്നു. മാത്രമല്ല സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാക്കാനും വൈകാരികമായി അഭിവൃദ്ധിപ്പെടാനും കഴിയുകയും ചെയ്യും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നിങ്ങളെ കൊണ്ടുപോവുന്നതിനായി നിർബന്ധിക്കാൻ മറ്റുള്ളവർ വൈകാരിക ബന്ധങ്ങളെ ഉപയോഗിച്ചിരിക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് നേട്ടമുണ്ടെന്നും മീനരാശിയുടേതായ വിവേകവും സൂക്ഷ്മതയും സംവേദനക്ഷമതയും വിജയിക്കുമെന്നും ചാന്ദ്ര വിന്യാസങ്ങൾ സൂചിപ്പിക്കുന്നു. മികച്ച ഒരു വാർത്ത നിങ്ങൾ അറിയാനിരിക്കുന്നുണ്ടെന്നും മനസ്സിലാക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook