scorecardresearch
Latest News

Daily Horoscope January 13, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope January 13, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Daily Horoscope January 13, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope January 13, 2023: വരും വർഷത്തിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. പ്രായോഗിക ലക്ഷ്യങ്ങൾ കൈവരിക്കും, താമസിയാതെ സമാധാനബോധം തിരികെ വരും. നിങ്ങൾ മറ്റുള്ളവരെ നിലനിര്‍ത്തുകയാണെങ്കില്ർ കുടുംബവും സാമ്പത്തിക കാര്യങ്ങളും എല്ലാം മെച്ചപ്പെടും. പങ്കാളികൾക്ക് സംശയമുണ്ടെങ്കിൽ, അവർക്ക് മുഴുവൻ വസ്തുതകളും മനസിലാക്കി കൊടുക്കുക.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇപ്പോൾ ചന്ദ്രൻ നിങ്ങളുടെ രാശിയിലെ സുപ്രധാന മേഖലകളിലൂടെ സഞ്ചരിക്കുകയാണ്. വൈകാരികമായി നിങ്ങള്‍ പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ സംഭവിക്കാം. ജോലിസ്ഥലത്ത് ഒരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍  മുന്നോട്ട് പോവുക. എന്നാൽ അത് മറ്റുള്ളവരെ അറിയിക്കുകയും വേണം, അല്ലാത്തപക്ഷം നിങ്ങൾ തിരിച്ചടി നേരിടും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ തുടങ്ങുക. പങ്കാളികളിൽ നിന്നുള്ള അനുവാദവും പിന്തുണയും കൂടാതെ നിങ്ങൾക്ക് ഇപ്പോഴും വളരെക്കുറച്ചേ ചെയ്യാനാകൂ എന്ന് ഞാൻ ഭയപ്പെടുന്നു, അതിനാൽ നിങ്ങൾ അവരുടെ ആഗ്രഹങ്ങൾ ഓരോ ഘട്ടത്തിലും കണക്കിലെടുക്കണം.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

കാര്യങ്ങള്‍ മനസിലാകുന്നതിന് അല്‍പ്പം സമയമെടുത്തേക്കാം! സന്തോഷകരമെന്നു പറയട്ടെ, പങ്കാളികളും സഹപ്രവർത്തകരും നിങ്ങളെ കേൾക്കാൻ കൂടുതൽ തയ്യാറാകും. നിങ്ങൾക്കറിയില്ല, ഒരിക്കൽ നിങ്ങള്‍ക്ക് മുന്നില്‍ തടസമായി നിന്നവരുടെ ഉപദേശം തുണയാകും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾ കൂടുതൽ അക്ഷമരാകുകയും ചെറിയ ദൈനംദിന കർത്തവ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പതിവ് ജോലികളില്‍ കൂടുതല്‍ നല്‍കേണ്ടി വന്നേക്കാം. നിങ്ങളുടെ ചുറ്റും അനുഭവപരിചയമുള്ള ആളുകൾ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് നല്ലതാണ്. അല്ലെങ്കിൽ കൂടുതൽ സൂക്ഷ്മത പുലർത്തണം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം പറയാൻ കഴിയും, നല്ല ഉപദേശം ശ്രദ്ധിക്കാൻ നിങ്ങൾ തയ്യാറാകും. മറ്റ് ചില കുടുംബാംഗങ്ങളെ അപേക്ഷിച്ച് കുട്ടികളോ ഇളയ ബന്ധുക്കളോ പറയുന്നത് കേൾക്കാൻ നിങ്ങൾ തയ്യാറായിരിക്കാം. ഒരു പ്രധാന ആനുകൂല്യം പോലും ലഭിച്ചേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ ആഴ്‌ച ഇതുവരെ പരാമർശിച്ചിട്ടില്ലാത്ത ഒരു സാധ്യത, അപ്രതീക്ഷിതമായ ചെറിയ യാത്രകൾക്കുള്ള അവസരമാണ്, ഒരുപക്ഷേ ഒരു ഗൃഹാതുരമായ യാത്ര, ഒരുപക്ഷേ ഒരു പ്രണയ ഉദ്ദേശ്യത്തിനായി. ഇന്നത്തെ നക്ഷത്രങ്ങൾ കുടുംബ സന്ദർശനത്തിനോ അല്ലെങ്കിൽ നിങ്ങളോടൊപ്പം താമസിക്കുന്നവരുമായുള്ള ആശയവിനിമയത്തിനോ പ്രാധാന്യം നൽകുന്നു.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പലർക്കും ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന ആഴ്ചയാണ്, എന്നാൽ നല്ലതും വ്യക്തവുമായ ആശയവിനിമയം പുനഃസ്ഥാപിച്ചുകൊണ്ട് ഇന്ന് നിങ്ങൾക്ക് ഒരു വഴിസജ്ജമാക്കാൻ കഴിയും. മറ്റുള്ളവരെ സഹായിക്കുക അല്ലെങ്കിൽ ലോകത്തെ മികച്ച സ്ഥലമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ പിന്തുടരുക എന്നതാണ് മുന്നിലുള്ള ഒരു വഴി.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് സമ്മിശ്ര സന്ദേശങ്ങളാണ് ലഭിക്കുന്നത്, അതിനാൽ ഇപ്പോൾ നിങ്ങൾക്ക് അൽപ്പം ആശയക്കുഴപ്പം തോന്നിയേക്കാം. ഗ്രഹങ്ങൾ ഇപ്പോഴും വൈകാരിക ഏറ്റുമുട്ടലിലേക്ക് ഒഴിച്ചുകൂടാനാവാത്തവിധം നിങ്ങളെ പ്രേരിപ്പിക്കുന്നു. എന്നാൽ പൂർണ്ണമായും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഒരു പങ്കാളി പറയുന്നതിൽ വലിയൊരു സത്യമുണ്ടാകാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈയിടെയായി ഒരുപാട് ആളുകൾ മാനസികമായി കഷ്ടപ്പെടുന്നു. മറ്റ് പരിഗണനകൾ മാറ്റിവച്ച് ഇന്നത്തെ ചുമതലകള്‍ എടുക്കാൻ തുടങ്ങു. ഒരു ദീർഘകാല ചോദ്യം പരിഹരിക്കുന്ന നിമിഷത്തിലേക്ക് നിങ്ങള്‍ അടുക്കുകയാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ സാധാരണയായി രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണെന്ന് ആരും കണക്കാക്കില്ല. നിങ്ങളെ നിസാരമായി കാണാനും നിങ്ങളുടെ സ്വകാര്യവും അടുപ്പമുള്ളതുമായ കാര്യങ്ങൾ പരിശോധിക്കാനോ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് അവര്‍ ഓർക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മനോഹരമായ സാമൂഹിക സ്വാധീനങ്ങൾ അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിലുണ്ടാകും, അതിനാൽ ജീവിതം നിങ്ങൾ ഇഷ്ടപ്പെടുന്നതുപോലെ ആയിരിക്കണം. കൂടുതൽ സമ്മർദകരമായ വൈകാരിക സങ്കീർണതകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ആവശ്യമായി വന്നേക്കാം. ശാന്തത പാലിക്കുക, അവ എന്നെന്നേക്കുമായി നിലനിൽക്കില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ആൾക്കൂട്ടത്തിൽ തിളങ്ങാൻ കഴിയുന്ന ആളുകളാൽ കഴിഞ്ഞ കാലങ്ങളിൽ പലതവണ നിങ്ങൾ മറയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചന്ദ്രൻ വളരെ സഹായകമാണ്, നിങ്ങള്‍ മുന്നിലേക്ക് വരിക. വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ വഴിയിൽ മറ്റുള്ളവർ നിങ്ങളെ സഹായിക്കും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 13 2023 aries gemini cancer virgo capricorn zodiac signs check astrological prediction