ഇന്നത്തെ ബുധ ഗ്രഹത്തിന്റെ വിന്യാസം, എഞ്ചിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് ഗുണകരമാണ്. ഈ വിവേകപൂർണ്ണമായ ഗ്രഹ വിന്യാസം എല്ലാവരോടും ഉപദേശിക്കുന്നത് നമുക്ക് ഉറച്ചുനിൽക്കാൻ കഴിയുമെന്നും നമുക്കറിയാവുന്ന തീരുമാനങ്ങൾ മാത്രം എടുക്കണമെന്നുമാണ്. മാത്രമല്ല പ്രായോഗിക വാഗ്ദാനങ്ങൾ നൽകാനും ഇത് പ്രോത്സാഹിപ്പിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തികമായ അപകടസാധ്യതകൾ തുടരുന്നുണ്ട്. പക്ഷേ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും കഠിനമായ ജോലികൾ കൈകാര്യം ചെയ്യാനും കഴിയുമെന്നും രസകരവും ആനന്ദവുമായ ഇടവേളകളും വിശ്രമവും ലഭിക്കുമെന്നും ഇന്നത്തെ ഫലം ഊന്നിപ്പറയുന്നുമുണ്ട്. ക്രിയാത്മകമായ കഴിവുകളുള്ളവരും, മത്സരബുദ്ധിയുള്ളവരുമായ മേടരാശിക്കാർക്ക് ഇന്ന് നേട്ടമുണ്ടാവും. മാത്രമല്ല ഭാവിയിലേക്കുള്ള നേട്ടങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ എല്ലാ ഊർജ്ജവും ദൃഢനിശ്ചയവും ഇപ്പോഴുമുണ്ടെങ്കിലും, നിങ്ങൾ ഇപ്പോൾ പല പ്രധാന കാര്യങ്ങളിലും ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. നിങ്ങളുടെ നല്ല ഗുണങ്ങൾക്ക്‌ പ്രാധാന്യം വരുന്നുണ്ടെങ്കിലും, പങ്കാളികൾ നിങ്ങളെ‌ വളരെ മനസിലാക്കുകയും സഹാനുഭൂതി കാണിക്കുകയും വേണം എന്നതാണ് കാര്യം. നിങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും!

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ മനഃസമാധാനത്തെ ബാധിക്കുന്ന എന്തു കാര്യവും കൈകാര്യം ചെയ്യേണ്ടതുണ്ട്, കാരണം നിങ്ങൾക്ക് സന്തോഷവും സ്വസ്ഥതയും അനുഭവിക്കാൻ അർഹതയുണ്ട്. നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കാവുന്ന കാര്യം ഒരു അവസരം ശ്രമിച്ചുനോക്കുക എന്നതാവാം. നിങ്ങൾ തന്ത്രങ്ങളിൽ മുന്നിലാണെങ്കിൽ, നിങ്ങൾ ഇതിനകം തന്നെ പുതിയ സമ്പത്ത് സൃഷ്ടിക്കുന്ന അവസരങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടാവും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ കാര്യപരിപാടികളുടെ മുൻനിരയിൽ പണം പ്രധാനമാണ്. ഇതൊരു നല്ല കാര്യമല്ല, മോശവുമല്ല. എന്നിരുന്നാലും, നിങ്ങൾക്ക് ശരിക്കും പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ടോ എന്ന സംശയത്തെ ഇത് ശക്തിപ്പെടുത്തുന്നു. പങ്കാളികൾ സന്തുഷ്ടരാണെന്ന് നിങ്ങൾ ഉറപ്പുവരുത്തണം – നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലെങ്കിലും!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സഹപ്രവർത്തകരും ഒപ്പമുള്ളവരും നിങ്ങൾ നൽകാൻ തയ്യാറായതിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നു. പക്ഷേ ഇത് നിങ്ങളുടെ പ്രശ്‌നങ്ങളിലെ ഏറ്റവും ലഘുവായ ഒന്നായിരിക്കും. നിങ്ങൾക്ക് കഴിയുമെങ്കിൽ, ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് നിങ്ങളുടെ ഗൗരവമായ ശ്രദ്ധ തിരിക്കുക. നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ, നിലവിലുള്ള ക്രമീകരണങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമായി നീങ്ങുന്നുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിലവിലെ തടസ്സങ്ങളുടെയും വെല്ലുവിളികളുടെയും നല്ല വശം നിങ്ങൾ കൂടുതൽ പരിചയസമ്പന്നതയും ആത്മവിശ്വാസവുമുള്ളതും വിസ്‌മയാവഹമായ വ്യക്തിത്വമുള്ളതുമായ ഒരാളായി മാറും എന്നതാണ്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുള്ള നക്ഷത്രങ്ങൾ നിങ്ങൾക്ക് ശരിക്കും അനുകൂലമാണെന്ന് നിങ്ങൾക്ക് കാണാം. വിധി തീർച്ചയായും ചില ആശ്ചര്യങ്ങളും സൂക്ഷിച്ചുവച്ചിട്ടുണ്ട്!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കുടുംബത്തെക്കുറിച്ചോ വീട്ടു കാര്യങ്ങളെക്കുറിച്ചോ ഉള്ള നിങ്ങളുടെ അവസാന വാക്ക് എന്താണെന്ന് നിങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, അന്തർലീനമായ വൈരുദ്ധ്യങ്ങളോ സങ്കീർണതകളോ നിലനിൽക്കുമെങ്കിലും, അവ കാരണമുള്ള സമ്മർദ്ദവും എന്തെങ്കിലും ചെയ്യാനുള്ള നിർബന്ധവും ലഘൂകരിക്കപ്പെടും. പിരിമുറുക്കം കുറയുമ്പോൾ നിങ്ങളുടെ ശുഭാപ്തിവിശ്വാസം വളരും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ചാന്ദ്ര പാറ്റേണുകൾ‌ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ ശോഭയുള്ള വശത്തേക്ക് നോക്കുമ്പോൾ അത്തരം കാലഘട്ടങ്ങൾ‌ നിങ്ങളെ പുതിയ നേട്ടങ്ങളിലേക്കെത്താൻ ഉത്തേജിപ്പിക്കുന്നു. അല്ലെങ്കിൽ, മറ്റൊരു തരത്തിൽ പറഞ്ഞാൽ, മികച്ച പാഠങ്ങൾ ചിലപ്പോൾ ഏറ്റവും ബുദ്ധിമുട്ടായ സാഹചര്യങ്ങളിൽ നിന്നു ലഭിക്കുന്നവയാണ്. അതിനാൽ, നിങ്ങൾ വെല്ലുവിളികൾ നേരിടുകയാണെങ്കിൽ, നിങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ വിജയിയാകും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പല ധനുരാശിക്കാരും അല്പം ആശയക്കുഴപ്പത്തിലാണെന്ന് ഞാൻ സംശയിക്കുന്നു. ഒരു ഗ്രഹശക്തി നിങ്ങളെ പതിവായ, സാധാരണവും ലൗകികവുമായ എല്ലാ കാര്യങ്ങളിലേക്കും ആകർഷിക്കുന്നു. മറ്റൊന്ന് അഗാധവും ആത്മീയവുമായിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് രണ്ടും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ക്രിയാത്മകമായ അഭിലാഷങ്ങളും സാമൂഹിക അഭിനിവേശങ്ങളും ഈ ആഴ്ചയിലെ സമ്മർദ്ദങ്ങളുടെ പ്രഭവ കേന്ദ്രമാണെന്ന് തോന്നുന്നു. നിങ്ങൾക്ക് ചില ആളുകളെക്കുറിച്ച് ശക്തമായ വികാരങ്ങൾ ഉണ്ടായിരിക്കാം, ഒപ്പം വളരെ അടുത്ത് ഇടപഴകാതിരിക്കുന്നതാണ് നല്ലതെന്ന നിലപാടും സ്വീകരിക്കാം. എന്നാൽ ചിലപ്പോൾ നിങ്ങൾ അകത്ത് കയറി വൈകാരികമായ ചിന്തകളുടെ കെട്ടഴിച്ച് വിട്ടേക്കാം. പ്രലോഭനത്തെ ചെറുക്കാൻ നിങ്ങൾക്ക് കഴിയുമോ?

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് വളരെ മഹത്തായ സമയമാണ്! ഏതെങ്കിലും പ്രതികൂലമോ വെല്ലുവിളി നിറഞ്ഞതോ ആയ ഗ്രഹ സ്വാധീനങ്ങൾ സൂചിപ്പിക്കുന്നത്, ജീവിതകാലത്ത് ഇതുവരെ തുടർന്ന രീതികളും ശീലങ്ങളും തകർക്കുന്നതിനുള്ള മികച്ച അവസരമാണ് ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്നാണ്. നിങ്ങളുടെ പദ്ധതികൾ സ്വകാര്യമായി തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങളുടെ ചാർട്ടിന്റെ സജീവവുംഊർജ്ജസ്വലവുമായ മേഖലകളിലെ ഗ്രഹങ്ങളുടെ പ്രത്യേക ക്രമീകരണം സൃഷ്ടിപരമായ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തിപരവും തൊഴിൽപരവുമായി നിങ്ങളുടെ നിലനിൽപ്പിന്റെ എല്ലാ മേഖലകളിലേക്കും നിങ്ങളുടേതായ സവിശേഷ കഴിവുകൾ കൊണ്ടുവരേണ്ടതുണ്ട്. നിങ്ങൾ ഉടൻ തന്നെ പുതിയ കൂട്ടുത്തരവാദിത്തങ്ങൾ ഏറ്റെടുക്കും, അതിനാൽ കുറച്ച് ഒഴിവു സമയം കണ്ടെത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook