ily horoscope January 11, 2022: ഇന്ന് നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒരു കാര്യം ഇതാ. അടുത്ത തവണ നിങ്ങൾ കണ്ണാടിയിൽ നോക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ എല്ലാ വസ്തുക്കളും, ഓരോ ആറ്റവും ഓരോ കോശവും ഒരിക്കൽ നമ്മുടെ സൂര്യന്റെ ഭാഗമായിരുന്നു എന്ന വസ്തുതയെക്കുറിച്ച് ചിന്തിക്കുക. എന്തിനധികം, അതിനുമുമ്പ് അത് മറ്റൊരു നക്ഷത്രത്തിലായിരുന്നു. അതിനുമുമ്പ്, അത് മറ്റൊന്നായിരുന്നു. അതെ, ഗാനം പറയുന്നതുപോലെ, നാമെല്ലാം നക്ഷത്രധൂളികളാണ്!
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
രണ്ടര വർഷത്തെ ചക്രത്തിൽ നിങ്ങളുടെ പൊതുകാര്യങ്ങളെ നിയന്ത്രിക്കുന്ന ചൊവ്വ, ഇപ്പോൾ നിങ്ങളുടെ താൽപ്പര്യങ്ങൾ ഉറപ്പിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. പക്ഷേ കാര്യക്ഷമമല്ലാത്ത രീതിയിലാണ് അത്! തെറ്റായ ദിശയിലേക്കുള്ള അപകടസാധ്യതയിൽ സ്വയം മുന്നോട്ട് പോകുന്നത് നിങ്ങൾ ഒഴിവാക്കണം. വേഗത കുറയ്ക്കുകയും കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വൈകുന്നേരത്തോടെ നിങ്ങളുടെ മാനസികാവസ്ഥ മാറും. നിങ്ങളുടെ ബന്ധങ്ങളെ അത് ആദ്യം ബാധിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ മുമ്പ് സന്തോഷത്തോടെ ഇടപഴകിയിരുന്ന ആളുകളിൽ നിന്ന് സ്വയം പിന്മാറാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സ്വകാര്യത ആവശ്യമാണെന്ന് എല്ലാവരും തിരിച്ചറിയണം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾ ആകെ വെറുത്തിരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ടാവും. അല്ലെങ്കിൽ ഒരു പ്രധാന സ്ഥലത്ത് നിന്ന് മടങ്ങിപ്പോയിട്ടുണ്ടാവും. പക്ഷേ, അത് മോശമായ കാര്യമായിരിക്കില്ല! ആർക്കറിയാം? ഒരു പ്രതിബദ്ധതയിൽ നിന്ന് രക്ഷനേടുന്നതിലൂടെ നിങ്ങൾ യഥാർത്ഥ കുഴപ്പങ്ങളുടെ ഒരു കൂമ്പാരം ഒഴിവാക്കിയിരിക്കാം. എങ്കിലും, ഒരു സുഹൃത്തിന് ഉറപ്പ് ആവശ്യമായി വന്നേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ അമിതമായി ജോലി ചെയ്യാനുള്ള ശക്തമായ പ്രവണത കാണിക്കുന്നു. നിങ്ങൾക്ക് കാലാവസ്ഥ മോശമായി അനുഭവപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ മുൻകാല അനുഭവങ്ങളുടെ ഫലമായി. മറുവശത്ത്, ഇന്ന് നിങ്ങളുടെ പൊതു നക്ഷത്ര ചിഹ്നങ്ങൾ പ്രകാരം, ആകാശ സ്വാധീനങ്ങൾ അനുകൂലമാണ്. അതിനാൽ സാഹചര്യം പരിഹരിക്കാൻ നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ പുതിയ ഗ്രഹനിലകൾ നിങ്ങളെ കൂടുതൽ സജീവമാക്കുകയും ആത്മവിശ്വാസമുള്ളവരായിത്തീർക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് റോൾ മോഡലുകൾ ഉണ്ടൊകാം, അല്ലെങ്കിൽ അവരെ കുട്ടികളിലും ചെറുപ്പക്കാർക്കിടയിലും അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത്, നിസ്സംഗത പ്രകടിപ്പിക്കുന്ന സുഹൃത്തുക്കൾക്കിടയിലും കണ്ടെത്താനാവും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
രാശിചക്രത്തിന്റെ എല്ലാ അടയാളങ്ങളിലും, നിങ്ങളുടേത് വൈരുദ്ധ്യാത്മക ഘടകങ്ങൾ നിറഞ്ഞതായി കണ്ടെത്തിയേക്കാം. കൂടാതെ, നിങ്ങൾക്ക് സാധ്യമായ പ്രവർത്തനങ്ങളുടെ പരിധി പരിമിതപ്പെടുത്തിയേക്കാം. സമ്പൂർണ്ണ പ്രതിബദ്ധതയ്ക്കും പൂർണ്ണമായ ഇടവേളയ്ക്കും ഇടയിൽ മറ്റൊന്നും തിരഞ്ഞെടുക്കാനില്ല.
Also Read: Weekly Horoscope (January 02- January 08, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അതേ പഴയ നിലയിൽ നിങ്ങൾക്ക് എന്നെന്നേക്കുമായി തുടരാൻ കഴിയില്ലെന്ന് വ്യക്തമാണ്. നിങ്ങൾ പറയാനുദ്ദേശിക്കുന്ന കാര്യം മറ്റുള്ളവർ മനസ്സിലാക്കണമെങ്കിൽ ധാരാളം മെനക്കെടാൻ നിങ്ങൾ തയ്യാറായിരിക്കണം. അപ്രസക്തമല്ലെങ്കിലും ഒന്നുമില്ലാത്ത വിശ്വാസങ്ങളിൽ നിങ്ങൾ പെട്ടു കിടക്കുന്നില്ലെന്ന് മറ്റുള്ളവർക്ക് കാണാൻ കഴിയണം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അനവധി പ്രതികൂല ഗ്രഹനിലകൾ ഉണ്ട്, എന്നാൽ ജീവിതം ബുദ്ധിമുട്ടായിരിക്കുമെന്ന് സങ്കൽപ്പിക്കുന്നത് തെറ്റാണ്. വെല്ലുവിളി നിറഞ്ഞ സംഭവങ്ങൾ കുമിഞ്ഞുകൂടുമ്പോൾ, നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കാൻ കഴിയുന്ന ഘടകത്തെ തിരയാനും എപ്പോഴും സാധ്യമാണ്. നിങ്ങളുടെ സ്വന്തം വിജയം നേടുക!

ധനു രാശി (നവംബർ 23 – ഡിസംബർ 22)
എല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നതിനെ ആശ്രയിച്ചാണ്. മറ്റുള്ളവർ നിങ്ങളെ നിരാശപ്പെടുത്തുമെന്ന് നിങ്ങൾ വിശ്വസിക്കുന്നത് തുടരുകയാണെങ്കിൽ, അവർ ഒരുപക്ഷേ അത് ചെയ്യും. എങ്കിലും, വ്യക്തിപരമായ വഴക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗം മറ്റുള്ളവരുടെ സ്വാതന്ത്ര്യം തിരിച്ചറിയുക എന്നതാണ്, അവർ നിങ്ങളുടേതിനെ ബഹുമാനിക്കണമെന്ന് നിങ്ങൾ നിർബന്ധിക്കുന്നതുപോലെ.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഏതെങ്കിലും അസ്വസ്ഥത നിരാശയിൽ നിന്ന് ജനിക്കാൻ സാധ്യതയുണ്ട്. വർത്തമാനകാലത്ത് ക്രിയാത്മകമായി ജീവിക്കാനുള്ള മാർഗം, നിങ്ങളുടെ സഹമനുഷ്യരുമായുള്ള നിങ്ങളുടെ എല്ലാ ഇടപാടുകളിലും പൂർണ്ണമായും സ്വയം ത്യാഗമനോഭാവത്തോടെയും തികച്ചും ദാനധർമ്മ പരമായും തുടരുക എന്നതാണ്. ശ്രദ്ധിക്കുക, നിങ്ങൾ നിങ്ങളുടെ താൽപ്പര്യങ്ങൾ ഉപേക്ഷിക്കാൻ പോകുകയാണെങ്കിൽ, അർഹമായ ഒരു കാരണത്തിനായി നിങ്ങൾ അത് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇനിയും വളരെയധികം അനിശ്ചിതത്വങ്ങളും പാളിച്ചകളും ഉണ്ട്, പക്ഷേ പലപ്പോഴും നിങ്ങൾ ഇഷ്ടപ്പെടുന്ന രീതി അതാണ്, അതിനാൽ പരാതിപ്പെടരുത്. ഓർമ ഒരു തമാശയാണ്, ജീവിതം കൂടുതൽ സുരക്ഷിതമായിരുന്ന ഒരു കാലഘട്ടത്തിലേക്ക് നിങ്ങൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ, നിങ്ങൾ തീർച്ചയായും സ്വയം വഞ്ചിക്കുകയാണ്. അന്നത്തെപ്പോലെ ഇപ്പോളും നിങ്ങൾക്ക് അനുകൂലമായി സാഹചര്യങ്ങളുണ്ട്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
പ്രിയപ്പെട്ടവരുമായുള്ള ഇടപാടുകളിൽ നിങ്ങൾ കൃത്യമായും കഠിനാധ്വാനത്തോടെയും ഇടപെടുന്ന ആളാണെങ്കിൽ, വൈകാരിക തലത്തിൽ തെറ്റായി സംഭവിക്കുന്ന ഏതൊരു കുറ്റത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു തരത്തിലുള്ള വിചിത്രമായ തകർച്ചയ്ക്ക് സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുക! ദേഷ്യപ്പെട്ട സുഹൃത്തുക്കളെ സമാധാനിപ്പിക്കാൻ ശ്രമിക്കുക.
