scorecardresearch

Horoscope Today January 2, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today January 2, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

astrology, horoscope

Horoscope Today January 2, 2021:  നിലവിലെ ചില ഗ്രഹങ്ങളുടെ സ്ഥാനം കൂടുതൽ പ്രചോദനകരമാകില്ല. മറുവശത്ത്, ചില ആളുകൾ അവരുടെ വാദങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കും.  നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ‌, ഞാൻ‌ അൽ‌പം പ്രകാശം പരത്തുകയും സ്നേഹം ചൊരിയുകയും ചെയ്യുമായിരുന്നു. വെളിച്ചമേറിയ വശത്തേക്ക്‌ നോക്കാൻ‌ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. പക്ഷേ നിങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറികളുണ്ടാകാനും സാധ്യതയുണ്ട്. അഭിനിവേശങ്ങളോ പരിധിവിട്ട ആഗ്രഹങ്ങളോ കാരണം ആരാണ് പൊട്ടിത്തെറിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയില്ല !

Read More: Varsha Phalam 2021: വർഷഫലം 2021

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇപ്പോഴുള്ള തർക്കങ്ങളിലെ ശരിയും തെറ്റും എന്തുതന്നെയായാലും അതിന്റെ കാരണം ഭൂതകാലത്തിലാണെന്ന് നിങ്ങൾ മനസ്സിലാക്കണം. വരാനിരിക്കുന്ന കാലങ്ങളെ തുറന്ന മനസ്സോടെ സമീപിക്കണമെന്നും നിങ്ങളും പങ്കാളികളും മനസിലാക്കണം. ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പമാണ് പറയാൻ. കാര്യങ്ങൾ ചെയ്യുന്നതിനായി നിങ്ങൾക്ക് ഇപ്പോഴും പരമാവധി ശ്രമിക്കാവുന്നതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ആശയങ്ങളും പുതിയ കാഴ്ചപ്പാടുകളും ഉള്ള ആളുകളോടൊപ്പം നിങ്ങൾക്ക് സമയം ചിലവഴിക്കാം, പങ്കാളികളുമായി സംസാരിക്കാം, അവർ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കാം. നിങ്ങളുടെ അഭിമാനത്തെ എത്രമാത്രം വേദനിപ്പിച്ചാലും വിമർശനങ്ങളെ നിങ്ങൾ സ്വീകരിക്കണം. എല്ലാത്തിനുമുപരി, നിങ്ങൾ ചിലപ്പോൾ തെറ്റു ചെയ്തിട്ടുണ്ടാവാം എന്നും മനസ്സിലാക്കേണ്ടി വരും!

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അധികം പരിശ്രമക്കാനായി ധാരാളം സാധ്യതയുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നിങ്ങൾ കഴിയുന്നത്ര കഠിനാധ്വാനം ചെയ്യണം. എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല! നിങ്ങളുടെ ശാരീരിക അവസ്ഥയെ മെച്ചപ്പെടുത്താനുള്ള നല്ല ഒരു സമയം കൂടിയാണിത്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ നിങ്ങളുടെ ചിന്തകൾ പുതിയവ മാത്രമാണ് മൂല്യമുള്ളവയാണെന്ന് വിശ്വസിക്കുന്ന തരത്തിലായിരിക്കും. നിങ്ങൾ‌ക്ക് സാമൂഹികമായി ഇടപെടാൻ‌ കഴിയും. കൂടാതെ അതിഥികളെ സ്വീകരിക്കുന്നതിനുള്ള നിങ്ങളുടെ കഴിവുകൾ‌ തെളിയിക്കാനാവും. നിങ്ങളുടെ മാന്യമായ പ്രവർത്തനങ്ങൾക്ക് പ്രതിഫലം ലഭിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

വീട്ടുകാര്യങ്ങൾക്കും കുടുംബവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾക്കും വേണ്ടി നിങ്ങളുടെ വൈകാരിക ഊർജ്ജത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചേക്കാം. നിങ്ങളെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങൾക്കായുള്ളതോ അല്ലെങ്കിൽ ഒഴിവുസമയ വിനോദത്തിനായുള്ളതോ ആയ കുറച്ച് ഉത്സാഹം നിങ്ങളിൽ അവശേഷിക്കുന്നുമുണ്ട്. ജോലിസ്ഥലത്ത് കുറച്ച് അധിക സമ്മർദ്ദമുണ്ടാവും. കടുത്ത വാക്കുകൾ കേൾക്കാൻ സാധ്യതയുണ്ട്, പക്ഷേ അവ വ്യക്തിപരമായി എടുക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. മനശാസ്ത്രപരമായി നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് സംഭാഷണങ്ങളും ചർച്ചകളുമാണെന്ന് വ്യക്തമാവുന്നുണ്ട്. അതിനാൽ സ്വയം മനസിലാക്കാൻ വലിയ ശ്രമങ്ങൾ നടത്തുക. ആശയങ്ങൾ കൈമാറ്റം ചെയ്താൽ അത് നിങ്ങളെ ഒരു പുതിയ ദിശയിലേക്ക് നയിക്കും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കായി സമയം ചിലവഴിക്കേണ്ടി വരും. അതിനാൽ ജാഗ്രത പാലിക്കുകയും അവിവേകങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ സഹാനുഭൂതിയും പിന്തുണയും ആവശ്യമുള്ള ആളുകളെ വിലകുറഞ്ഞവരായി കാണുകയോ വിലമതിക്കാതിരിക്കുകയോ ചെയ്യുന്ന മോശം നിലപാട് സ്വീകരിക്കരുത്. നിങ്ങളെ പിന്തുണയ്ക്കാൻ സാധ്യതയുള്ളവരെ നിങ്ങളുടെ പക്ഷത്ത് നിലനിർത്തേണ്ടതുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ഇന്ന് കാര്യങ്ങളിൽ മേൽക്കൈ ഉണ്ടെന്ന് തോന്നുന്നുണ്ടെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. അടുത്തതായി നിങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാമെങ്കിലും അതിനായി കൂടുതൽ സമയം പാഴാക്കരുത്. ആവേശത്തോടെ മുന്നോട്ട് പോവാൻ നിങ്ങൾ ശ്രമിക്കുക. നിങ്ങളുടെ തെറ്റുകളിൽ നിന്ന് കുറഞ്ഞത് നിങ്ങൾ പഠിക്കുകയെങ്കിലും ചെയ്യും!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ചുറ്റും വളരെയധികം രഹസ്യാത്മകമായ കാര്യങ്ങളുണ്ട്. ചില വികാരങ്ങൾ നിങ്ങളുടെ നെഞ്ചിനകത്ത് സൂക്ഷിക്കുകയാവും നിങ്ങൾ. പങ്കാളികളും പലതും‌ തുറന്ന് പറയാൻ വിമുഖത കാണിച്ചേക്കാം, പക്ഷേ അവർ അങ്ങനെ ചെയ്യുന്നതിന് പ്രത്യേകിച്ച് ഒരു കാരണവുമുണ്ടാവില്ല. എന്തെങ്കിലും കാരുണ്യ പ്രവർത്തനത്തിനായി കുറച്ച് സമയം നീക്കിവയ്ക്കുന്നത് നന്നായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ സാമൂഹിക ഇടപെടലുകൾ ഇന്ന് നല്ല രീതിയിലായിരിക്കും. വീടിലേക്കും കുടുംബജീവിതത്തിലേക്കും ആണ് ഇന്ന് കൂടുതൽ ശ്രദ്ധ പതിയുക. പക്ഷേ ഒന്ന് പുറത്തിറങ്ങി ആളുകളെ കാണുകയോ, അല്ലെങ്കിൽ മറ്റ് ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്യേണ്ടി വരാം. ഒരു പുതിയ പരിചയക്കാരനോ പരിചയക്കാരിയോ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ മനസ്സിലാക്കി നൽകിയേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഇത് ഒരു മഹത്തായ നിമിഷമാണെന്നതിനൊപ്പം വിശ്രമവേളകൾ പോലും അന്തസ്സും ആദരവും ആകർഷിക്കുന്ന തരത്തിലാക്കി മാറ്റണമെന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കുടുംബകാര്യങ്ങളിൽ കുട്ടികൾക്കുള്ള ഉത്തരവാദിത്തങ്ങൾക്ക് പ്രാധാന്യം വരാം. ഒരുപക്ഷേ ഭൂതകാലത്തിൽ നിന്നുള്ള പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടാവാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഉയർന്ന നിലയിലുള്ള അഭിനിവേശങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് സാഹസികതയുടേതായ ഒരു നിമിഷമാണ്. പഠനത്തിലൂടെ സ്വയം മെച്ചപ്പെടുത്താമെന്ന് ചിന്തിക്കുന്നത് പോലെ വിദേശ യാത്രകൾ ആകർഷകമായ ഒരു സാധ്യതയാണെന്ന കാര്യവും പരിഗണിച്ചേക്കാം. ഒരു വശത്ത് പ്രശ്നമാവുക നിയമപരമായ കാര്യങ്ങളാണെന്നതിനാൽ ആ മേഖലയിൽ ജാഗ്രത പാലിക്കുക. ഒപ്പം നിങ്ങളുടെ അവകാശങ്ങൾ ശ്രദ്ധിക്കുക. പക്ഷേ, എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ ശബ്ദം ചുറ്റുമുള്ള ബഹളത്തിൽ മുങ്ങിപ്പോവാതിരിക്കാൻ ശ്രദ്ധിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 1 2021 aries gemini cancer virgo capricorn zodiac signs check astrological prediction