Horoscope Today January 08, 2021: കർക്കടക രാശിയുടേതായ വിന്യാസങ്ങൾ ആ വൈകാരിക ചിഹ്നത്തിന്റെ ജീവിയായ ഞണ്ടിനെ ഓർമിപ്പിക്കുന്നു. കടുത്ത പുംറംതോടും വശങ്ങളിലേക്കു ചലിക്കുന്നതുമടക്കമുള്ള പ്രത്യേകളോട് കൂടിയ ജീവിയാണ് അത്. ജ്യോതിഷികൾ ഇതിനെ വ്യാഖ്യാനിക്കുന്നത് കർക്കടക രാശിക്കാരായ ആളുകൾ വളരെ ലജ്ജാശീലരാണെന്നും അവരുടെ ജീവിതത്തെ ഒരു തരത്തിൽ അവർ ‘വശങ്ങളിലേയ്ക്ക്’ കൊണ്ടുപോകുകയാണെന്നുമാണ്. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുപകരം വിവിധ വഴിത്തിരിവുകളിലൂടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ആശയങ്ങൾ അവർ കണ്ടെത്തുകയും ചെയ്യുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിനു മുമ്പായി നിങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്തുതീർത്താനുണ്ടെന്നും നിങ്ങൾ ശരിയായ പാതയിലാണെന്നും ബുധൻ എന്ന മാന്ത്രിക ഗ്രഹം നിങ്ങൾക്ക് ഉറപ്പുനൽകുകയാണ്. പ്രണയപരമായി, ഏറ്റവും പ്രധാനപ്പെട്ട പരിഗണനാ വിഷയമായി നിങ്ങൾ ഇപ്പോഴും കാണുന്നത് സുരക്ഷയെയാണ്. നിങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നുവെങ്കിൽ, വെല്ലുവിളികൾ ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാകും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഗ്രഹപരമായി നോക്കുമ്പോൾ ഈ നിമിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് ജോലിസ്ഥലത്തെ സൗഹൃദത്തെ ഉറപ്പിക്കുന്നു എന്നതാണ്. അധികാര സ്ഥാനത്തുള്ള ആളുകളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് ഇപ്പോൾ മുൻ‌ഗണന ലഭിച്ചേക്കും. നിങ്ങൾക്ക് ദീർഘകാലത്തേക്കുള്ള മികച്ച സാധ്യതകൾക്കായി മുന്നോട്ട് പോകാവുന്നതാണ്. കൂടാതെ കുറഞ്ഞ കാലത്തേക്കുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളെ കുറച്ചൊരു സംശയ ബുദ്ധിയോടെ കൈകാര്യം ചെയ്യുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ നിമിഷത്തിൽ നിങ്ങൾക്ക് അനുയോജ്യമായത് പരമ്പരാഗത മൂല്യങ്ങളായിരിക്കും. ഇതിനർത്ഥം നിങ്ങൾ ഒരു പിന്തിരിപ്പനായിരിക്കണമെന്നല്ല, എന്നാൽ മുൻകാലങ്ങളിൽ കാര്യങ്ങൾ മികച്ചരീതിയിൽ നടത്തിയ രീതി സ്വീകരിക്കുക എന്നതാണ്. പരീക്ഷിച്ചതും വിശ്വസനീയവുമായ മാർ‌ഗ്ഗങ്ങൾ‌ പ്രയോഗിച്ചുകഴിഞ്ഞാൽ‌, ഭാവിയിലേക്കുള്ള നിങ്ങളുടെ പദ്ധതികൾ‌ നിങ്ങൾ‌ക്ക് സജ്ജമാക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഭാവിയിൽ‌ സുരക്ഷ കെട്ടിപ്പടുക്കുന്നതിന് ഇത് അനുയോജ്യമായ നിമിഷമാണ്, കാരണം നിങ്ങൾ‌ മുൻ‌കാലങ്ങളിലെ കെട്ടുപാടുകളിൽ‌ കുടുങ്ങിയിട്ടില്ല. മറ്റ് ആളുകൾ നിങ്ങൾക്കൊപ്പം നിൽക്കുവാൻ വിസമ്മതിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങളുടെ നിലവിലെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുള്ള പ്രായമായ, ബുദ്ധിശാലികളായ, പൊതുവെ കൂടുതൽ യോജിക്കുന്ന കൂട്ടാളികളെ തേടുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പക്കലുള്ള ജോലിയിൽ ഉറച്ചിരിക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങളുടെ ചാന്ദ്ര വിന്യാസങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾക്ക് ജാഗ്രത പാലിക്കാമെന്നും ചില ഇടപാടുകളിൽ നിന്ന് വളരെയധികം കലഹിക്കാതെ പുറത്ത് പോകാമെന്നുമാണ്. നിരാശരായോ തിരസ്കൃതരായോ തോന്നുന്ന ആരെയും ഉപേക്ഷിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പൊതുവായ സാഹചര്യം അനുകൂലമായി തുടരുന്നു, ഒപ്പം നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള കലാപരമായതോ അല്ലെങ്കിൽ സൃഷ്ടിപരമായതോ ആയ തൊഴിൽ ചെയ്യുന്നയാളാണെങ്കിൽ നിങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കും. എന്നാൽ നിങ്ങൾ‌ മറ്റേതെങ്കിലും മേഖലയിലാണെങ്കിൽ നിങ്ങൾക്ക് വിചിത്രമായ തരത്തിൽ അസംതൃപ്തി തോന്നാം. പക്ഷേ നിങ്ങളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ആഴത്തിലുള്ള ബന്ധങ്ങൾ തിരയുന്നതിലൂടെ നിങ്ങൾക്ക് സ്വയം സഹായിക്കാനുള്ള വഴി കണ്ടെത്താൻ‌ കഴിയും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങൾക്ക് മുന്നോട്ട് പോവണമെങ്കിൽ‌‌ ഇപ്പോഴും താഴ്മയോടെ തുടരേണ്ടി വരും, പക്ഷേ ഒന്നും കാണുന്നത്ര ലളിതമല്ലെന്ന് മനസ്സിലാക്കുക. ഏറ്റവും ഫലപ്രദമായ രീതി ഭാവനകളെ ഒന്നാം സ്ഥാനത്തും വസ്തുതകളെ രണ്ടാം സ്ഥാനത്തും പ്രതിഷ്ഠിക്കുക എന്നതാവാം, വിചിത്രമായി അത് തോന്നാമെങ്കിലും. നിങ്ങൾക്ക് പ്രായോഗിക പ്രശ്നങ്ങളെ സാധ്യമല്ലെന്ന് തോന്നുന്ന പരിഹാര മാർഗങ്ങൾ പ്രയോഗിച്ച് പരിഹരിക്കാമെന്നതാണ് മറ്റൊരു കാര്യം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ചർച്ചകൾ‌ക്കും സംവാദങ്ങൾ‌ക്കും തിരഞ്ഞെടുപ്പുകൾ‌ക്കും പറ്റുന്ന പ്രയോജനപ്രദമായ ഒരു നിമിഷമാണിത്. മാത്രമല്ല നിങ്ങൾക്ക്‌ മനസ്സിരുത്തി കാര്യങ്ങൾ ചിന്തിക്കാനാവുന്ന സമയവുമാണിത്. മറ്റാർക്കെങ്കിലും നിങ്ങൾക്കായി ഇത് ചെയ്യാൻ കഴിയുമോ എന്നത് സംശയമാണ്. അതിനാൽ വസ്തുതകൾ അന്വേഷിച്ച് നിങ്ങൾക്ക് കഴിയുന്ന ഏറ്റവും മികച്ച തീരുമാനം എടുക്കുക. എന്നാൽ ഇത് അന്തിമമാണെന്ന് സങ്കൽപ്പിക്കരുത്!

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ജാതകത്തിലെ ഇടത്തരം ക്രമീകരണങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങൾ വീട്ടിലുള്ളവരുമായി കൂടുതൽ തവണ ആശയ വിനിമയം നടത്തേണ്ടതുണ്ടെന്നാണ്. നിങ്ങൾ അത് ഇതിനകം തന്നെ ചെയ്യുന്നുണ്ടെങ്കിൽ, അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒരു സമയമായിരിക്കാം ഇത്! ഇത് ദൈനംദിന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച് ആഴത്തിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സന്തോഷം തേടുന്നത് അനിവാര്യമായ ഒരു മനുഷ്യാവകാശമാണ്, ഇത് തീർച്ചയായും നിങ്ങൾ ഇപ്പോൾ ലക്ഷ്യം വയ്ക്കേണ്ട ഒന്നാണ്. സാധ്യമെങ്കിൽ, നിങ്ങളുടെ വഴിയിൽ വരുന്ന ഏതൊരു ഭാഗ്യത്തിലേക്കും നിങ്ങൾ കുടുംബാംഗങ്ങളെ ക്ഷണിക്കണം. അകന്നുപോയ സുഹൃത്തുക്കളെയും നിങ്ങൾക്ക് ഒരുമിച്ച് തിരികെ കൊണ്ടുവരാനാവും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ വികാരങ്ങളെ ഒരു വീക്ഷണകോണിലേക്ക് കൊണ്ടുവരാൻ ആവശ്യമായത്ര സമയം നിങ്ങൾക്ക് വേണ്ടി വരാം. നിങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നതായി നിങ്ങൾക്ക് തോന്നാത്ത ആളുകളിൽ നിങ്ങൾക്ക് സമ്മർദ്ദം ചെലുത്തുന്നതിനായി നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ പറയേണ്ടി വന്നേക്കാം. അന്തിമമായി എല്ലാം വിശകലനം ചെയ്യുമ്പോൾ നിങ്ങൾക്ക് അവരുമായി യോജിക്കാൻ കഴിയില്ലെന്നും മനസിലാക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സാമൂഹികമായ ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട സമയമാണിത്. ഇന്ന് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉൾപ്പെടുന്ന ഒത്തുചേരലുകൾ നടന്നേക്കാം. നിങ്ങൾ അതിനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook