scorecardresearch
Latest News

Daily horoscope January 07, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily horoscope January 07, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Daily horoscope January 07, 2022: ഏറ്റവും പുരാതനമായ നിമിത്തങ്ങളനുസരിച്ച്, ശുക്രൻ പ്രഭാതനക്ഷത്രമായി ഉദിക്കുമ്പോൾ, അത് ‘ഹെറാൾഡ് ഓഫ് ഡേ’ എന്നാണ് അറിയപ്പെടുന്നത്. നല്ല പെരുമാറ്റമുള്ള ആളുകൾ വളരെ ആകർഷകരായിരിക്കുമെന്നതിന്റെയും പരുക്കൻ സ്വഭാവമുള്ളവർ പതിവിലും വളരെ മര്യാദയുള്ളവരായിരിക്കുമെന്നതിന്റെയും സൂചനയാണിത്. ഇത് എനിക്ക് വളരെ നല്ലതായി തോന്നുന്നു എപ്പോഴും ഇതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു!

Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്, എന്നാൽ നിങ്ങളുടെ ദയയും വാത്സല്യങ്ങളും വളരെ നിസ്സാരമായി കാണുന്ന ആളുകളെ ഒഴിവാക്കാനുള്ള സമയമായിട്ടുണ്ടാകാം. നിങ്ങളുടെ മനസും തലച്ചോറും ഒരേപോലെ സമ്മതിക്കുന്ന സമയത്ത്, നിങ്ങൾ ശരിയായ തീരുമാനം എടുത്തിരിക്കണം.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

പ്രക്ഷുബ്ധമായ ചില സാഹചര്യങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്, എന്നാൽ നിലവിലെ സംഭവവികാസങ്ങൾ ഒരു തരത്തിലും പ്രയാസകരമായേകില്ല. വളരെയധികം കാര്യങ്ങൾ നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു, മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, മാറ്റത്തെ സ്വാഗതം ചെയ്യാനും വിമർശനങ്ങൾ സ്വീകരിക്കാനുമുള്ള നിങ്ങളുടെ സന്നദ്ധതയിൽ. ഇത് അത്ര എളുപ്പമല്ല, പക്ഷേ നിങ്ങൾക്കത് ചെയ്യാൻ കഴിയും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇപ്പോൾ ചന്ദ്രൻ വളരെ പോസിറ്റീവ് ആണ്, അതിനാൽ തന്നെ നിങ്ങളുടെ ശ്രദ്ധയുടെ ന്യായമായ പങ്ക് നിങ്ങൾക്ക് വേണ്ടി വന്നേക്കാം. പൊതുവിലുള്ള ആഗ്രഹങ്ങളേക്കാൾ ഗാർഹിക ചോദ്യങ്ങൾക്ക് പ്രാധാന്യമുണ്ട്, മാത്രമല്ല ലൗകികമായ ആവശ്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് മുമ്പ് സ്വകാര്യമായ പല കാര്യങ്ങളും നിങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

മുൻകാലങ്ങളിൽ നിങ്ങളുമായി നേരായ ബന്ധം പുലർത്തിയിരുന്നവർ പോലും ഇപ്പോൾ വളരെ ധിക്കാരപരമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതായി തോന്നുന്നു. വിഷമിക്കേണ്ട, പുതിയ ആശയങ്ങൾ ഉണർത്തുകയും പുതിയ ഉത്തേജനങ്ങൾ നൽകുകയും ചെയ്യുന്ന സജീവ ഗ്രഹങ്ങളായ ചൊവ്വയുടെയും യുറാനസിന്റെയും പ്രവൃത്തിയാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾക്ക് ഉത്തരവാദിത്തങ്ങളുടെ ഭാരമുണ്ട്, ഒരുപക്ഷേ വ്യത്യസ്തമായ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ നിർബന്ധിതരായേക്കാം. സുഹൃത്തുക്കളും പങ്കാളികളും വളരെയധികം പിന്തുണ നൽകും, അതിനാൽ സഹായം ചോദിക്കാൻ ഭയപ്പെടരുത്, ആവശ്യമുള്ളപ്പോൾ പണം ചിലവാക്കാൻ മടി കാണിക്കരുത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

രണ്ട് കന്നിരാശിക്കാരും ഒരുപോലെ ആയിരിക്കില്ല, എന്നാൽ നിങ്ങളുടെ ജന്മരാശിക്ക് അയഞ്ഞ സ്വഭാവമാണെങ്കിൽ, ഒരു പ്രത്യേക ഭാരമുള്ള കൂട്ടുകെട്ടിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ സ്വയം ഒഴിഞ്ഞുമാറേണ്ടി വന്നേക്കാം. അവസാനമായി ഒരു കുതിപ്പ്, നിങ്ങൾ സ്വതന്ത്രരായിരിക്കണം! നിങ്ങൾ അതിൽ ആയിരിക്കുമ്പോൾ തന്നെ പണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ നിരീക്ഷിക്കുകയും ചെയ്യണം.

Also Read: Weekly Horoscope (January 02- January 08, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളെക്കാൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച ആളുകളിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നതിലൂടെ മാത്രമേ, നിലവിലെ വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരം നിങ്ങൾക്ക് കണ്ടെത്താനാവൂ. പദ്ധതികൾ യാഥാർത്ഥ്യമാകാൻ ആഗ്രഹിക്കുന്ന തുലാം രാശിക്കാർ മറ്റൊരു മാസമോ അതിൽ കൂടുതലോ കാത്തിരിക്കണം, നിങ്ങൾക്കറിയാവുന്നതുപോലെ ക്ഷമ ഒരു അനുഗ്രഹമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന മേഖലകളിൽ ഇപ്പോൾ വെളിച്ചം വീശുന്നുണ്ടാകാം. ശുക്രനും ചൊവ്വയും, നിങ്ങളുടെ കുടുംബ കാര്യങ്ങളിൽ വളരെ സഹായകരമായ മുന്നേറ്റം നടത്തുന്നു, മുന്നോട്ടുള്ള വഴി സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും ആണെന്ന് അത് വെളിപ്പെടുത്തുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ജ്യോതിഷപരമായി പറഞ്ഞാൽ ഇത് പ്രയാസകരമായൊരു ആഴ്ചയാണ്, മറ്റു ചില ആളുകൾക്ക് ബുദ്ധിമുട്ടുള്ള സമയമായി തോന്നുന്നു, എന്നാൽ നിങ്ങൾക്ക് അത്ര മോശമല്ല. ഇത്രയും കാലം പലതും അതിജീവിച്ചതിന് നിങ്ങൾക്ക് സ്വയം പ്രശംസിക്കാം! സത്യങ്ങൾ എല്ലാം പുറത്തുവരുമെന്ന് തോന്നുന്നു.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതം കാണുന്നത്ര സുഖകരമല്ല, നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളും ചെയ്യേണ്ടിവരുമെന്ന് അറിഞ്ഞിരിക്കണം. നിങ്ങൾക്ക് മാത്രമാണ് ഇങ്ങനെ എന്ന് വിശ്വസിക്കുന്നതിൽ അർത്ഥമില്ല. അങ്ങനെ തോന്നുന്നു എന്ന് മാത്രം!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വിവാഹകാര്യങ്ങളും, പങ്കാളികളുമായുള്ള വിഷയങ്ങളും രസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിങ്ങൾക്ക് ആവശ്യമായതിനായി പ്രതിഫലവും ശിക്ഷയും നൽകുക എന്നതാകും ശരിയായ തന്ത്രം. അതായത്, പങ്കാളികളെ പ്രേരിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്നതുപോലെ ഭീഷണിപ്പെടുത്തുകയോ കബളിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങൾക്ക് കുറച്ച് അധിക പണവും നൽകേണ്ടി വന്നേക്കാം!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്ന് മുതൽ ഗ്രഹങ്ങൾ നിങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഏകാന്തതയെയും സ്വകാര്യതയെയും അനുകൂലിക്കുന്ന സമയമാണ്, നിങ്ങളുടെതായ കൂട്ടിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമങ്ങളിൽ നിങ്ങൾക്ക് നീരസമുണ്ടായേകാം. എന്നാലും, ഒരു പങ്കാളിക്ക് ഈ ദിവസങ്ങളിൽ കൂടുതൽ ഊർജ്ജവും ഉത്സാഹവുമുണ്ടെന്ന വസ്തുത നിങ്ങൾ അംഗീകരിക്കണം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today january 07 2022 aries gemini cancer virgo capricorn zodiac signs check astrological prediction