Latest News

Horoscope Today January 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; രാശിഫലം

Horoscope Today January 07, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today January 07, 2021: നക്ഷത്രങ്ങൾ‌ ഇപ്പോഴുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സ്ഥാനത്തായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിദൂര ഭാവിയിൽ ആകാശത്തിലെ ക്രമീകരണങ്ങൾ വീണ്ടും തിരിച്ചറിയാൻ കഴിയാത്ത രീതിയിലേക്ക് മാറുന്ന ഒരു കാലവുമുണ്ടാകും. പക്ഷേ, നാലായിരം ദശലക്ഷം വർഷത്തിനു ശേഷം ഭൂമി ഇവിടെ ഉണ്ടാവില്ല! എന്നാൽ അക്കാര്യം പറഞ്ഞ് ബില്ലുകൾ അടയ്ക്കുന്നതിൽ നിന്നോ വാടകയിൽ നിന്നോ ഒഴിഞ്ഞ് മാറാനും കഴിയില്ല.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

തൊഴിൽ പരമായ വശത്ത് നക്ഷത്രങ്ങൾ ദീർഘകാലത്തേക്കുള്ള ക്രമീകരണങ്ങളെ വളരെ കുറഞ്ഞ സമയത്തേക്കുള്ള ക്രമീകരണങ്ങളുമായി സംയോജിപ്പിക്കുകയാണ്. അതിന്റെ അർത്ഥം, നിങ്ങൾ ഇന്ന് ചെയ്യുന്ന ചെറിയ നടപടികൾ പോലും നിങ്ങളുടെ പ്രധാന അഭിലാഷങ്ങളെ സഹായിക്കും എന്നതാണ്. എന്നിരുന്നാലും, പെട്ടെന്നുള്ള ഫലങ്ങൾ പ്രതീക്ഷിക്കരുത്, നിലവിലുള്ള ക്രമീകരണങ്ങളിൽ നിന്ന് മറ്റ് ആളുകൾ പിന്മാറുന്ന സാഹചര്യങ്ങൾക്കായി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചന്ദ്രൻ ഉത്തേജിപ്പിക്കപ്പെട്ട അവസ്ഥയിലായതിനാൽ ഇന്നത്തെ സാഹചര്യങ്ങളിൽ സന്തോഷത്തിന്റേതായ ഒരു പ്രവണതയുണ്ട്. ലോകം പൊതുവെ നിങ്ങൾക്ക് അനുകൂലമായാണ് നീങ്ങുക. ഏത് സാഹചര്യം മാറി വന്നാലും അത് സ്വീകരിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടെങ്കിൽ കാര്യങ്ങൾ ഗുണകരമാവും. ചില ആളുകൾ വളരെ വൈകാരികമായ ഒരു മാനസികാവസ്ഥയിലായിരിക്കും. അവർ അമിതമായി പ്രതികരിച്ചേക്കാം എന്നതിനാൽ ശാന്തത പാലിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ ഗ്രഹ അധിപനായ ബുധൻ ഇപ്പോഴും വളരെ പ്രചോദനാത്മകമായ ഒരു വശമാണ് നിർമ്മിക്കുന്നത്. നിങ്ങൾ ഒരു വലിയ തുക സമ്പാദിക്കുന്നതിന് അനുകൂലമായ ഒരു സാഹചര്യം ഇത് ഉയർത്തുന്നു. എന്നിരുന്നാലും, നിങ്ങളുടെ കാഴ്ചയെ മറയ്ക്കുന്ന കാര്യങ്ങളിൽനിന്നും മിഥ്യാധാരണകളിൽ നിന്നും ഒരു യഥാർത്ഥ അവസരത്തെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്കുള്ള സുരക്ഷയുടെ ആവശ്യകതയും കെട്ടുകൾ പൊട്ടിച്ച് ഓടിപ്പോവാനുള്ള നിങ്ങളുടെ ആഗ്രഹവും തമ്മിൽ ഒരു സംഘർഷമുണ്ടാവാം എന്നതിനാൽ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ ഭൂതകാലത്തെ പുനർവിചിന്തനം ചെയ്യാനും വർത്തമാനകാലത്തെക്കുറിച്ച് പുതിയ ഒരു കോണിൽ നിന്ന് നോക്കാനും ഭാവിയിലേക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഇത് വളരെ ഉപയോഗപ്രദമായ ഘട്ടമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പങ്കാളികളുടെ ചെറിയ തന്ത്രങ്ങളിൽ നിന്നു നിങ്ങൾക്ക് ശാശ്വതമായ നേട്ടം നേടാൻ കഴിയും, അത് ഇപ്പോൾ അങ്ങനെയല്ലെങ്കിൽ പോലും. ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനായി നിങ്ങൾക്ക് അവരിൽ കൂടുതൽ വിശ്വാസമർപ്പിക്കാനാവും. അവർക്ക് വിജയിക്കാനുള്ള മികച്ച അവസരവും ലഭിക്കും. അവരുടെ വഴിയിൽ തടസ്സമായി നിൽക്കുന്നതിനു പകരം, സൃഷ്ടിപരമായ ഉപദേശം നിങ്ങൾ നൽകുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ മറ്റുള്ളവരെ പോലെ തന്നെ സർഗ്ഗാത്മകതയുള്ളയാളാണെന്നത് നിങ്ങൾ ഒരിക്കലും മറക്കരുത്. വാസ്തവത്തിൽ, നിങ്ങളുടെ കലാപരമായ കഴിവ് മറ്റ് മിക്ക ആളുകളേക്കാളും വലുതാണെന്ന് തോന്നുന്നു, മാത്രമല്ല തൊഴിലുടമകളും അധികാരമുള്ള ആളുകളും അത് മറക്കുന്നുമുണ്ട്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ചന്ദ്രൻ ഇപ്പോൾ നിങ്ങളുടെ ഗ്രഹനിലയുടെ പ്രധാന സ്ഥാനവുമായി ചേർന്ന് വിന്യസിച്ചിരിക്കുന്നതിനാൽ, നിങ്ങളുടെ എല്ലാ ആഭ്യന്തര ചുമതലകളും നിങ്ങൾ പൂർണമായി നിറവേറ്റണം! രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ഭാഗ്യം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത ശ്രമങ്ങൾ ഉപേക്ഷിക്കുക എന്നതാണ്! അല്ലെങ്കിൽ സന്നദ്ധരായ സഹായികളുടെ ഒരു സംഘത്തെ ഒപ്പം ചേർക്കുക. നിങ്ങളുടെ നർമ്മബോധം കൈവിടാതിരിക്കുക, ഒരു പുഞ്ചിരിയോടെ അതിജീവിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

മനസ്സിനെ സ്വയം നിയന്ത്രിക്കാനുള്ള നിങ്ങളുടെ കഴിവ് കണ്ട് മറ്റ് ആളുകൾ പലപ്പോഴും ആശ്ചര്യപ്പെടും. മാത്രമല്ല നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് മനസ്സിലാക്കുമ്പോൾ അവർ കൂടുതൽ ആശ്ചര്യപ്പെടുകയും ചെയ്യും. അവരുടെ തെറ്റിദ്ധാരണ നിങ്ങൾക്ക് ഗുണകരമായി ഭവിക്കാനും സാധ്യതയുണ്ട്. അവർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് എല്ലാം പൂർത്തിയാക്കാനും കഴിഞ്ഞേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾക്ക് ഇന്ന് അധിക ചിലവുകൾ വരാൻ സാധ്യതയുണ്ട്. പണവുമായി ഇടപഴകേണ്ടിവരുന്നതും ഇന്ന് ഏറെക്കുറെ അനിവാര്യമായിരിക്കും. മാത്രമല്ല നിങ്ങളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു വ്യാപാരിയെ ഉള്ളിൽ നിന്ന് പുറത്തുകൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ അത് ആവേശകരമായിരിക്കും! കൂടാതെ, ഉദാരമായ പ്രവൃത്തികളിലൂടെ നിങ്ങളുടെ ഹൃദയത്തിനുള്ളിലെ ആഗ്രഹങ്ങളിലേക്ക് നിങ്ങൾക്ക് കൂടുതൽ അടുക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചന്ദ്രൻ സഹായകരമായ രീതിയിൽ സഞ്ചരിക്കുന്നതിന്റെ രണ്ട് ഫലങ്ങളാണ് വരാനുള്ളത്. അതിലൊന്ന് നിങ്ങളുടെ ആത്മവിശ്വാസം വളരും എന്നതും മറ്റൊന്ന് നിങ്ങൾ കൂടുതൽ വൈകാരികമാവും എന്നതുമാണ്. നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ മുമ്പത്തേതിനേക്കാൾ കൂടുതൽ വ്യക്തമായ സമീപനം സ്വീകരിക്കും എന്നതാണ് ഏറ്റവും പ്രധാന നിഗമനം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ശുക്രനും ചൊവ്വയും അപ്രതിരോധ്യമായ ഗ്രഹങ്ങളാണെന്നതിനാൽ അതിന്റെ സ്വാധീനത്താൽ നിങ്ങൾ കൂടുതൽ ആകർഷക വ്യക്തിത്വമാവും! യഥാർത്ഥത്തിൽ, സഹകരിക്കാൻ മനപൂർവ്വം വിസമ്മതിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഭാഗ്യത്തെ അട്ടിമറിക്കാൻ കഴിയും. അത്തരത്തിൽ സ്വയം പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിങ്ങൾ ഒഴിവാക്കണം. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങൾ സ്വയം സഹായിക്കുക കൂടിയാണ് ചെയ്യുന്നത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

തനിച്ചു മാറിനിന്ന് സ്വപ്‌നം കാണുന്നതിനെയായിരിക്കാം നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഭാവനകളിൽ സമയം ചിലവഴിക്കുന്നത് നല്ലതാണെന്ന് മനശശാസ്ത്രജ്ഞർ പറയാരുണ്ട്. അതിനാൽ നിങ്ങളുടെ വർണ്ണാഭമായ സ്വപ്നങ്ങളെ പരിഹസിക്കാനോ കുറ്റം പറയാനോ ആർക്കും പറ്റില്ല. കൂടാതെ, എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള നിർദ്ദേശങ്ങളും നിങ്ങൾ മുന്നോട്ട് വച്ചേക്കാം.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today january 07 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today January 06, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസ ഫലം മലയാളം, രാശിഫലം, April 25, today horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express