നിങ്ങളുടെ ഇന്നത്തെ ദിവസം
എന്നോട് ആളുകളുടെ അവരുടെ രാശി ഊഹിക്കാൻ കഴിയുമോ എന്ന് എപ്പോഴും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം – ചിലപ്പോൾ. ജ്യോതിഷം അറിയുന്നത് ആളുകളുടെ മനസ്സ് വായിക്കാനുള്ള ചില മാന്ത്രികമായ കഴിവ് നൽകുന്നില്ല എന്നതാണ് വാസ്തവം, അതിനാൽ ഞാൻ സാധാരണ ഊഹിക്കാനുള്ള ക്ഷണം നിരസിക്കും. കൂടാതെ, നിങ്ങളുടെ ചാർട്ടിൽ നിങ്ങളുടെ ജനന ചിഹ്നത്തേക്കാൾ കൂടുതൽ പ്രധാന ഘടകങ്ങൾ പലപ്പോഴും ഉണ്ട്. ഇത് സങ്കീർണ്ണമായ കാര്യമാണ്.
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങളുടെ രാശിയുടെ പുതിയ പ്രദേശത്തേക്ക് ശുക്രന്റെ ആസന്നമായ പ്രവേശനം നിങ്ങളുടെ സ്വഭാവത്തിലെ അന്വേഷണാത്മകതയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്നു. അടുത്ത കുറച്ച് ആഴ്‌ചത്തേക്ക് മികച്ച സൗഹൃദങ്ങൾ പൊതു താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിങ്ങൾക്ക് കൂട്ടുകെട്ടാണ് ആവശ്യമുള്ളത്, അഭിനിവേശമല്ല.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ശുക്രൻ അതിന്റെ സ്ഥാനം ക്രമീകരിക്കുന്ന കൃത്യമായ നിമിഷത്തിൽ, അത് എല്ലാ ഗ്രഹങ്ങളിലെയും ഏറ്റവും റൊമാന്റിക് ഗ്രഹമായ നെപ്റ്റ്യൂണുമായി ശക്തമായ ബന്ധം ആസ്വദിക്കുന്നു: ചുരുക്കത്തിൽ ഇത് വൈകാരിക പ്രബുദ്ധതയുടെ സമയമാണ്. ഒരു പഴയ സുഹൃത്തിനെ പുതിയ വെളിച്ചത്തിൽ കാണുമ്പോൾ നിങ്ങൾ സത്യം തിരിച്ചറിയുകയും സ്പഷ്ടമായി കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
ജ്യോതിഷ പ്രപഞ്ചത്തിൽ ഉറപ്പുള്ള ഒരു കാര്യമുണ്ടെങ്കിൽ, അത് ഒന്നിനും ഉറപ്പില്ല എന്നതാണ്. നിങ്ങളുടെ വൈകാരിക ഭാഗ്യത്തിന്റെ ചലനങ്ങളായ വേലിയേറ്റവും പ്രവാഹവും ഒരു അത്ഭുതകരമായ കാര്യമാണ്. നിങ്ങളുടെ വികാരങ്ങൾ പൂർണമായും പൊതുപരിശോധനയ്ക്ക് വിധേയമാക്കപ്പെടും. അതിനാൽ, എന്തുവിലകൊടുത്തും തയ്യാറാകുക.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ജീവിതം വിലയേറിയതും ഒരുപക്ഷേ വളരെ ചെലവേറിയതുമാണ്. ചന്ദ്രവിന്യാസങ്ങൾ ഇപ്പോഴും നിങ്ങളെ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. അതിരുകടന്ന ഷോപ്പിംഗിനെ കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, നിങ്ങൾ വളരെക്കാലമായി നിർത്തിവച്ചിരിക്കുന്ന അവശ്യ വാങ്ങലുകളെക്കുറിച്ചാണ്. അതിനുപുറമേ, നിങ്ങളുടെ ഉദ്യോഗ സംബന്ധമായ നക്ഷത്രങ്ങൾ സാമാന്യധികമായി ആശ്ചര്യപ്പെടുത്തുന്നു.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
രണ്ടു ദിവസം തുടർച്ചയായി ചന്ദ്രൻ അസ്ഥിരമായ സ്ഥാനത്താണ്. അടുത്തിടെയുള്ള ഒരു നാണക്കേടിൽ നിന്ന് നിങ്ങൾ കരകയറാൻ ശ്രമിക്കുന്നു എന്ന് ഞാൻ സംശയിക്കുന്നു, പക്ഷേ നിങ്ങൾ വിഷമിപ്പിക്കേണ്ട കാര്യമില്ല, മറ്റുള്ളവർ ക്ഷമിക്കാനും മറക്കാനും തയ്യാറാകും. പഴയ തെറ്റ് ആവർത്തിക്കാതിരിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ പ്രവർത്തനങ്ങൾ പലവിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. നിങ്ങൾ ആത്മാർത്ഥമായി നിസ്വാർത്ഥനാണെങ്കിലും, വാസ്തവത്തിൽ, തികച്ചും സ്വാർത്ഥനാണ് എന്നത് പലരും വിയോജിക്കുന്ന ഒരു പ്രധാന കാര്യമാണ്. ഉത്തരം എന്തുതന്നെയായാലും, നിങ്ങളുടെ താൽപ്പര്യങ്ങൾ മറ്റൊരു ഇരുപത്തിനാല് മണിക്കൂർ കൂടി രണ്ടാം സ്ഥാനത്ത് നിർത്തേണ്ടിവരും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഭാവി ശോഭയുള്ളതാണ്, പക്ഷേ നിങ്ങളുടെ വിധിയും തീരുമാനങ്ങളും കുറ്റമറ്റതായിരിക്കണം. ഇപ്പോൾ സംഭവിക്കുന്നതെല്ലാം നിങ്ങളുടെ വിലപേശാനുള്ള ശക്തിയെ ശക്തിപ്പെടുത്തുന്നു, അതിനായി നിരുത്തരവാദപരമായ ആളുകൾ പ്രോത്സാഹിപ്പിക്കുന്ന വലിയ അതിരുകടന്ന ചിന്തകൾ ഒഴിവാക്കാനുള്ള ദൃഡനിശ്ചയവും സാമാന്യ ബോധവും ഉണ്ടാകണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ദിശ മാറ്റുന്നതിനും നിങ്ങൾക്ക് എത്രത്തോളം സ്വതന്ത്രവും ശക്തവും യഥാർത്ഥവുമാണെന്ന് തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ആവശ്യങ്ങളെയും നിങ്ങളെയും മാത്രം പ്രതിഫലിപ്പിക്കണമെന്ന് യുറാനസ് തറപ്പിച്ചുപറയുന്നു. അതേസമയം, അസ്പശ്ടമായ നെപ്റ്റ്യൂൺ എന്തും സാധ്യമാണെന്ന ബോധം സൃഷ്ടിക്കുന്നു.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഗ്രഹങ്ങൾ എല്ലായ്‌പ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്, വരും ആഴ്ചകളിലും മാസങ്ങളിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ തീവ്രതഗതിയിൽ മാറ്റങ്ങളുണ്ടകുമെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. കാര്യങ്ങളിൽ സൂഷ്മതയും ശ്രദ്ധയും ഉണ്ടാകണം, നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെട്ടാൽ നിങ്ങൾ ഒരു വലിയ തെറ്റ് ചെയ്യും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഇതുപോലുള്ള ഒരു സമയത്ത്, മാനസികാവസ്ഥ വർണരാജിയുടെ രണ്ടറ്റത്തേക്കും നീങ്ങാം. സൗഹാർദ്ദം, ഔദാര്യം, ആതിഥ്യം എന്നിവ അമിതമായ അത്യാഗ്രഹം, സ്വാർത്ഥത, നീരസം എന്നിവയിലേക്ക് നയിച്ചേക്കാം. അത് സംഭവിക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം വലിയ വിമർശനത്തിന് വിധേയമാക്കും.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
അങ്ങേയറ്റം വിഷമകരവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു സാഹചര്യത്തെ നേരിടാനുള്ള ഏക മാർഗം നിങ്ങളുടെ സ്വന്തം ഉപദേശം പാലിക്കുകയും മറ്റാരുടെയും കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ കണക്കാക്കാൻ നിങ്ങൾക്ക് കഴിയില്ല, അത് ജാഗ്രത പാലിക്കാനുള്ള കൂടുതൽ കാരണമാകുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇപ്പോൾ നിങ്ങളുടെ പ്രധാന പ്രശ്നം വ്യക്തിപരമോ സ്വകാര്യമോ ആയ ഒന്നാണെന്ന് തോന്നുന്നു, പക്ഷേ അത് മീനം രാശിക്കാരുടെ ധർമ്മസങ്കടത്തിന്റെ ഭാഗമാണ്. ഒരുപക്ഷേ നിങ്ങൾ പൊതു, പ്രൊഫഷണൽ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഒരുപക്ഷേ നിങ്ങൾ അധികാരമുള്ള ആളുകളിൽ നിന്ന് അകന്നു നിൽക്കണം!