Horoscope Today January 06, 2021: ചില ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത് ബഹിരാകാശം ശൂന്യമാണ് എന്നാണ്. അത് തീർച്ചയായും വിഡ്ഢിത്തമാണ്. നിങ്ങൾ ഇവിടെ നിന്ന് ചന്ദ്രനിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, നിങ്ങൾ ഉപ-ആറ്റോമിക് കണങ്ങളുടെ അവിശ്വസനീയമായ ആത്മാവിലൂടെ കടന്നുപോകും. സൂര്യൻ വലിയ തിരമാലകളിലൂടെ അയയ്ക്കുന്ന ഊർജ്ജമായ സൗരവാതത്തിൽ സഞ്ചരിക്കാനും നിങ്ങൾക്ക് കഴിയും. ചുരുങ്ങിയത്, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ഗൌരവമായി പ്രതീക്ഷിക്കുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനോ, ധാര്‍മികതയെ വളര്‍ത്തുന്നതിനോ പര്യാപ്തമല്ല. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഇതുവരെയുളള നിങ്ങള്‍ക്കുണ്ടായിട്ടുള്ള വിജയങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും നീണ്ട വിശകലനം നടത്തുക. അതുപോലെ തന്നെ ജീവിതത്തിലുണ്ടായിട്ടുള്ള തിരിച്ചടികളെക്കുറിച്ചും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളെക്കുറിച്ചുള്ള ചില മുന്‍ധാരണങ്ങള്‍ തകര്‍ത്ത്, സാഹചര്യത്തിനൊത്ത് പരസഹായമില്ലാതെ കാര്യങ്ങള്‍ എത്രത്തോളം നന്നായ് ചെയ്യാനാകുന്ന വ്യക്തിയാണെന്ന് തെളിയിക്കാനുള്ള സമയമാണ് ഇത്. അടുത്ത കുറച്ച് ദിവസങ്ങളില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതൊക്കെ പൂര്‍ത്തിയാക്കുന്നതോടെ ലോകത്തെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ വീണ്ടും തയ്യാറാകും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ജീവിതത്തിലുണ്ടായ വലിയ ഒരു പ്രതിസന്ധി നിങ്ങള്‍ നന്നായി നേരിട്ടതിനാല്‍, ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും നിങ്ങള്‍ വളരെ നന്നായ് കൈകാര്യം ചെയ്യും. ഉപദേശിക്കാന്‍ ധാരാളം ആളുകളെത്തും. ഓരോ സംഭവവും വഴിത്തിരിവിലെത്തുമ്പോള്‍ പ്രതികരിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ബുധന്‍റെ അനുകൂലമായ സ്ഥാനത്താല്‍, അഭിമുഖങ്ങള്‍ ഒരുക്കുന്നതിനും പ്രധാനപ്പെട്ട കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുന്നതിനും നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തുന്നതിനും അനുകൂലമായ സമയമാണ്. അടുത്ത കുറച്ച് ആഴ്ചകളില്‍ നിങ്ങളാല്‍ ഏവരും ആകര്‍ഷിക്കപ്പെടുകയും നിങ്ങളുടെ വാക്കുകള്‍ക്ക് ശക്തമായ വൈകാരിക പിന്തുണ ലഭിക്കുകയും ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

അംഗീകരിക്കേണ്ടവരെ അംഗീകരിക്കുന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മറക്കരുത്. അല്ലെങ്കില്‍ ഭാവിയില്‍ സുഹൃത്തുക്കളില്‍ നിന്നോ പങ്കാളികളില്‍ നിന്നോ പിന്തുണയും സഹാനുഭൂതിയും നിങ്ങള്‍ക്ക് ലഭിക്കില്ല. നന്ദിയുള്ളവരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ നിധിപോലെ സൂക്ഷിക്കുന്ന അഭിലാഷങ്ങള്‍ വരും വര്‍ഷത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൂര്യന്‍ നിങ്ങളുടെ ഗ്രഹങ്ങളെ ഭരിക്കുന്ന നിലയിലായതിനാല്‍ മറ്റുളളവരുടെ പിന്തുണയും വിശ്വസ്തതയും ലഭിക്കുന്ന സമയമാണ്. പക്ഷേ, അര്‍ഹതയില്ലാത്ത എന്തെങ്കിലും വെറുതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകണം. അതൊരു വലിയ പാഠം തന്നെയാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

എല്ലാവിധത്തിലുള്ള യാത്രകളില്‍ നിന്നും ആശയവിനിമയങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് തികച്ചും സാമൂഹ്യപരമായ കാരണങ്ങളാല്‍ ഗുണകരം. കുടുംബാംഗങ്ങളുടെ കൂടിച്ചേരലിനോ, ആഘോഷങ്ങള്‍ക്കോ ഇടവരുത്തുന്ന ഒരു ശുഭവാര്‍ത്ത അധികം വൈകാതെ ദൂരസ്ഥലത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് കേള്‍ക്കാനാകും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

സാമ്പത്തീക കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്കും നന്നായ് അറിയാം. അടുത്ത രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഒരു വഴിയല്ലെങ്കില്‍ മറ്റൊരു വഴി നിങ്ങള്‍ കണ്ടെത്തിയേ മതിയാകൂ. ആകര്‍ഷകങ്ങളും വ്യത്യസ്തങ്ങളുമായ പല ബദലുകളും കണ്ടേക്കാം. രക്ഷപ്പെടാനുളള വഴി നിങ്ങളന്വേഷിക്കുകയും ചെയ്യും. പക്ഷേ അത് ഏതായിരിക്കും എന്നതാണ് ചോദ്യം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളുമറിയുമ്പോള്‍ ആളുകള്‍ അസ്വാഭാവികമായും നന്ദിയില്ലാതെയും പ്രതികരിക്കുന്നതില്‍ നിങ്ങള്‍ക്ക് ആശ്ചര്യമുണ്ടാകും. മറ്റുള്ളവരുടെ ആ മനോഭാവത്തിലൂടെ നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടുന്നില്ല. നിങ്ങള്‍ക്ക് ചെയ്യാനുള്ള അടുത്ത കാര്യത്തെക്കുറിച്ച് മാത്രം ഇപ്പോള്‍ ചിന്തിക്കുകയെന്നതാണ് ഉചിതം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങള്‍ ആത്മാര്‍ത്ഥമായ് വിശ്വസിക്കുന്ന ആള്‍ നിങ്ങളെ പുറകോട്ട് വലിക്കാനോ, ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനോ പ്രേരിപ്പിക്കാനിടയുണ്ട്. ബുധന്‍റെ സ്ഥാനചലനം ശരിയായ രീതിയിലാകുന്നതോടെ നിങ്ങളുടെ സംശയങ്ങളും വ്യക്തിപരമായതും ആഴമുളളതുമായ ബന്ധങ്ങളിലെ ആശങ്കകളും മാറിക്കിട്ടും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം സുഹൃത്തുക്കളും അടുത്ത ആളുകളും ഒരുമിച്ചുള്ള സംരംഭങ്ങള്‍ക്കും നിങ്ങളുടെ ഉദ്ദേശങ്ങള്‍ക്കും തെളിവുകളും ജാമ്യവും ചോദിക്കാനിടയുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ പ്രാപ്തി നേടിയോ എന്നറിയുന്നതിനാണ് ഇത്.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നിങ്ങള്‍ നേരിട്ട വിജയമായാലും പരാജയമായാലും അത് കൂടുതല്‍ നാടകീയമായും പെരുപ്പിച്ചും കാണിക്കാന്‍ ശ്രമിക്കുന്നത് ഈ രാശിക്കാരുടെ പ്രത്യേകതയാണ്. എന്നാല്‍ യഥാര്‍ത്ഥതവസ്തുതകളും കൊണ്ടുവരാന്‍ ശ്രമിക്കണം. ഈ സ്വഭാവം മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ എല്ലായ്പ്പോഴും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook