Daily horoscope January 05, 2022: അടുത്ത കുറച്ച് ദിവസങ്ങളിൽ ശുക്രൻ അതിന്റെ സ്ഥാനം വീണ്ടും ക്രമീകരിക്കും. വൃശ്ചികം, ഇടവം, കുംഭം എന്നീ രാശികളിലുള്ളവരുടെ വൈകാരിക സമ്മർദ്ദം വർദ്ധിപ്പിക്കുകയും മീനം, ചിങ്ങം എന്നിവയിലുള്ളവർക്ക് അധിക ഉത്തേജനം നൽകുകയും ചെയ്യുന്നു അത്. കുറച്ച് ആളുകൾക്ക് അവരുടെ ഊർജ്ജ നിലകളിൽ ഒരു മാറ്റവും അനുഭവപ്പെടില്ല. പെട്ടെന്നുള്ള ശ്രദ്ധാശൈഥില്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉല്ലാസങ്ങളിലേക്ക് തിരിയാൻ സ്വാതന്ത്ര്യമുള്ള ഭാഗ്യശാലികളായിരിക്കാം അവർ.
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
പല കാര്യങ്ങളിലും നിങ്ങൾ ഇപ്പോൾ ഏറ്റവും മികച്ച നിലയിലാണ്. പ്രധാനമായും സൂര്യൻ അതിന്റെ പിന്തുണയും സംരക്ഷണവും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന സാഹചര്യങ്ങളോടും അതുപോലെ തന്നെ നിങ്ങൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ചില അടിയൊഴുക്കുകളോടും പൊരുത്തപ്പെടാനുള്ള സമയമാണിത്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇപ്പോൾ നിങ്ങൾ വീട്ടിൽ നിയന്ത്രണത്തിലാണെന്നും ഹൃദയത്തിൽ ഊർജ്ജവും സജീവതയുമുള്ള ഒരു വ്യക്തിയാണെന്നും സംശയാതീതമായി തെളിയിക്കണം. ചന്ദ്രൻ ഇപ്പോൾ നിങ്ങളുടെ വികാരങ്ങളെ ശാന്തവും സുസ്ഥിരവുമായി നിലനിർത്തും. കുറച്ചു കാലമായി നിങ്ങൾ പിന്തുടർന്ന ഒരു സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
കാലാകാലങ്ങളായി നിങ്ങൾ തുടരുന്ന ശീലങ്ങൾ മാറ്റാനോ മാറ്റാൻ ആരും നിങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങൾ പഠിച്ച ഒരു കാര്യമുണ്ടെങ്കിൽ, അതിൽ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഭാവി സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തേക്കാം. നിങ്ങൾക്ക് ഒരു ഒഴിവു നിമിഷമുണ്ടെങ്കിൽ, ആരോടെങ്കിലും അവരെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് പറയുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്ന് ഉച്ചതിരിഞ്ഞുള്ള സമയം വൈകാരികതകൾ നിറഞ്ഞതായിരിക്കും. പക്ഷേ അന്തിമഫലം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ തടസ്സങ്ങൾ നേരിടുകയാണെങ്കിൽ, നിങ്ങളുടെ കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. മറുവശത്ത്, സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാണെങ്കിൽ, വർധിത വീര്യത്തോടെ നിങ്ങൾക്ക് മുന്നേറാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളോട് അന്യായമായി ആറെങ്കിലും പെരുമാറിയെങ്കിൽ അത് തെളിയിക്കാൻ നിങ്ങൾക്ക് കഴിയണം. എന്നിരുന്നാലും, പാത ദൈർഘ്യമേറിയതാണ്. തിരക്കിട്ട് ആളുകൾ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളുടെ തെളിവുകൾ ശേഖരിക്കണം. കുറച്ച് കരുതലോടെയുള്ള വാങ്ങലുകൾ നടത്തുന്നതിന് അനുയോജ്യമായ സമയമാണിത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ അൽപ്പം ശാന്തമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നതായി തോന്നുന്നു. എന്തെങ്കിലും ചെയ്ത് തീർക്കാനുണ്ടെങ്കിൽ, അത് പതിവ് ജോലികളും ലൗകിക പ്രതിബദ്ധതകളുമാണ്. അവ ഇപ്പോൾ ആശങ്കയുടെയും ശ്രദ്ധയുടെയും കേന്ദ്രമായി തോന്നുന്നു. നിങ്ങൾക്ക് കഴിയുന്നത്ര വേഗത്തിൽ മുന്നോട്ട് പോകാൻ ഇത് മതിയായ കാരണമാണെന്ന് ഞാൻ കരുതുന്നു.
Also Read: Weekly Horoscope (January 02- January 08, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ചന്ദ്രൻ പ്രത്യേകിച്ച് നല്ല മാനസികാവസ്ഥയിലല്ല. വാസ്തവത്തിൽ, സ്ഥിതി വളരെ ഗുരുതരമാണെന്ന് തോന്നുന്നു. ഒരുപക്ഷേ സാമ്പത്തിക കാര്യങ്ങളായിരിക്കുമോ ഇപ്പോഴത്തെ തർക്കങ്ങൾക്കും ഭിന്നതകൾക്കും കാരണം എന്നത് ഒരു ചോദ്യമാണ്. ഏത് സാഹചര്യത്തിലും, എല്ലാം പൂർണതയിലെത്തിയെന്ന് കരുതരുത്, പ്രത്യേകിച്ച് ഒരു പങ്കാളി നിങ്ങളെ ആശ്രയിക്കുകയാണെങ്കിൽ.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങൾ ക്ഷീണിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ പരിശ്രമങ്ങൾ നന്നായി ചെലവഴിച്ചതിനാലാവും. വാസ്തവത്തിൽ, പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത പല സംഭവങ്ങളും ഒരു വലിയ ക്രമീകരണത്തിന്റെ ഭാഗമാണെന്ന് നിങ്ങൾ ഉടൻ തന്നെ കാണാൻ തുടങ്ങും. അത്, നിങ്ങൾ സന്തോഷത്തോടെ ശ്രദ്ധിക്കണം, വളരെ ആശ്വാസകരമായ ഒരു ചിന്തയാണ് അത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ അശ്രദ്ധയോ നിരുത്തരവാദിത്വമോ തീരേ ഇല്ലാത്ത അവസ്ഥയിലാണ്. എന്തിനധികം, നിരവധി അതുല്യമായ സർഗ്ഗാത്മക കഴിവുകളാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വിട്ടുവീഴ്ച ചെയ്യാനുള്ള കഠിനമായ വിസമ്മതമാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്ന തരത്തിലാകും നിങ്ങളുടെ പ്രത്യേകതകൾ. അല്ലെങ്കിൽ തീർച്ചയായും എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല!
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരു പക്ഷെ നിങ്ങൾ കുറേ അവസ്ഥകളിലൂടെ കടന്നു പോയത് കൊണ്ടാകാം ഈ നിമിഷത്തിൽ നിങ്ങളെ പ്രത്യേകം കൗശലമുള്ളയാളായി തോന്നുന്നത്. ഒരു കാര്യം വ്യക്തമാണ്; വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങളുടെ ഇപ്പോഴത്തെ ഗതിയിൽ നിങ്ങൾ തുടരുകയാണെങ്കിൽ, എല്ലാ വ്യത്യസ്തമായ ഇഴകളും ഒടുവിൽ അതത് സ്ഥാനത്താകും. അത്യന്തം സന്തോഷകരമായ ഫലങ്ങളുണ്ടാവും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
യാത്രാ പദ്ധതികൾ അണിയറയിൽ ഒരുങ്ങുകയാണ്, എന്നാൽ ദീർഘദൂര യാത്രകളേക്കാൾ ചെറിയ യാത്രകൾ കൂടുതൽ നല്ലതാണെന്ന്തോ ന്നുന്നു. അസാധാരണമായ എന്തെങ്കിലും ലക്ഷ്യമിടുക എന്നതാണ് ഏറ്റവും നല്ല നയം, ഒരുപക്ഷേ വ്യക്തിപരമായ കണ്ടെത്തലിന് ഒരു യാത്രയുടെ സ്വഭാവമുണ്ടാവാം. എല്ലാ പ്രണയ ബന്ധങ്ങളിലും നിങ്ങൾക്ക് നേട്ടമുണ്ട്. അതിനാൽ നിങ്ങളുടെ നില മികച്ചതാക്കുക!
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അതിശയകരമായ രണ്ട് ഗ്രഹ വശങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള ഉയർച്ച നൽകും. എന്നാൽ മൊത്തത്തിൽ എളുപ്പവഴികളൊന്നുമില്ല. നിങ്ങളുടെ ആദർശപരവും ജീവകാരുണ്യപരവുമായ ലക്ഷ്യങ്ങൾക്കായി നിലവിലെ കാലയളവ് നീക്കിവയ്ക്കുന്നത് നല്ലതാണ്. എല്ലാത്തിനുമുപരി, നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു, നിങ്ങൾ ഇപ്പോൾ ചെയ്യുന്ന നല്ല പ്രവൃത്തികൾ അടുത്ത വർഷം ഈ സമയം തിരികെ ഫലം നൽകേണ്ടതാണ്.
