വിദൂര ഗ്രഹങ്ങൾക്ക് ഭൂമിയിലുള്ള നമ്മളിൽ എങ്ങനെ സ്വാധീനം ചെലുത്താനാവുമെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ജ്യോതിഷത്തിൽ വിവിധ ചിഹ്നങ്ങളും സൂചനകളും തിരിച്ചറിയുകയും വിശകലനം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ആ ചോദ്യത്തിന് ഉത്തരം നൽകാനാവും. അതേസമയം വലിയ അളവിൽ നമ്മുടെ കാര്യങ്ങളും ജ്യോതിഷത്തിൽ പരിശോധിക്കുന്നു. അതുകൊണ്ടാണ്, നമുക്ക് എന്ത് സംഭവിക്കുന്നു എന്നതല്ല നമ്മൾ എന്തു ചെയ്യുന്നു എന്നതാണ് യഥാർത്ഥത്തിൽ പ്രാധാന്യമർഹിക്കുന്നതെന്ന് ജ്യോതിഷികൾ ഊന്നിപ്പറയുന്നത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഇന്നത്തെ സജീവമായ ചന്ദ്രൻ വിജയത്തിന്റെ കോണിപ്പടികളിലേക്ക് ചുവടുവെക്കുന്നതിനെ വളരെ എളുപ്പമാക്കും. നിങ്ങളുടെ മൂല്യവത്തായ ശ്രമങ്ങളുടെ ഫലമായി മറ്റുള്ളവർക്ക് പ്രയോജനം ലഭിച്ചേക്കാം എന്നതാണ് വസ്തുത. എന്നിരുന്നാലും, വളരെയധികം കഠിനാധ്വാനം വേണ്ടിവരില്ലെന്ന് കരുതരുത്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ഇന്നത്തെ സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ച് മറ്റുള്ളവരുമായി ചേർന്ന് നടത്തുന്നവയിൽ നിങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കടങ്ങൾ വീട്ടാനും കണക്കുകൾ ശരിയാക്കാനുമുള്ള ഏറ്റവും മികച്ച നിമിഷമാണിത്. തൊഴിൽപരമായ സംരംഭങ്ങൾക്കായുള്ള ഏറ്റവും മികച്ച കാലയളവ് അടുത്തെത്തുകയാണ്. അതിനാൽ നിങ്ങളുടെ പദ്ധതികൾ ഇപ്പോൾ തയ്യാറാക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല നിമിഷത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നിട്ടുണ്ടെങ്കിൽ, ഇത് ആ നിമിഷം ആകാം. സാധാരണയിൽ നിന്ന് അല്പം വ്യത്യസ്തമായ ഒരു സമീപനം തേടുക എന്നതാണ് പ്രധാന ഉപദേശം. എന്നിരുന്നാലും, നിങ്ങൾക്ക് അസാധാരണമായി എന്തെങ്കിലും നൽകേണ്ടിവരും. പക്ഷെ അത് എന്തായിരിക്കാം എന്നത് ചോദ്യമാണ്. ഉത്തരം നിങ്ങൾ‌ വിചാരിക്കുന്നതിനേക്കാൾ‌ എളുപ്പമാവാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ശ്രദ്ധേയമായ അവബോധം, നിങ്ങളുടെ സ്വതസിദ്ധമായ സാമാന്യബുദ്ധി എന്നിവയ്‌ക്കൊപ്പം, പ്രതിരോധത്തിന്റെ വഴി പിന്തുടരാൻ നിങ്ങളെ ഉപദേശിക്കുന്നു. പ്രായോഗികമായ കാര്യങ്ങൾക്കായി പങ്കാളികൾ തയ്യാറാണെന്ന് കരുതുക. ഒപ്പം യാഥാർത്ഥ്യബോധമില്ലാത്ത തിരഞ്ഞെടുപ്പുകൾക്കായി പോകാനാവും നിങ്ങൾക്ക്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യത്തിൽ കാലങ്ങളായുള്ള തർക്കം പോലും ഉടൻ പരിഹരിക്കപ്പെടണം. കുഴപ്പത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം യഥാർത്ഥത്തിൽ കുഴപ്പത്തിനിടയിലൂടെ പ്രവർത്തിക്കുകയും, തുടർന്ന് വേഗത്തിൽ രക്ഷപ്പെടുകയും ചെയ്യുക എന്നതാവാം! നിങ്ങളുടെ വീഴ്ചയ്ക്ക് ശേഷമുള്ള അവസ്ഥ നേരിടാൻ തയ്യാറായിരിക്കുകയും നിങ്ങൾ എവിടെയും കുടുങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കുകയും ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കാഴ്ചക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും സാധാരണ കാര്യങ്ങളിൽ നിന്ന് വേറിട്ട് മാറി നടക്കുകയും ചെയ്യുക. അസാധാരണമായ സ്ഥലങ്ങളിൽ ഉത്തരം കണ്ടെത്താനുള്ള സമയമാണിത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന കാര്യങ്ങൾ നിങ്ങൾ കെട്ടിച്ചമയ്ക്കേണ്ടതുണ്ട്. പരിഹാരങ്ങൾ‌ ചിലപ്പോൾ അടുത്തായിരിക്കാമെന്നും മനസ്സിലാക്കുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കുറച്ച് മികച്ച നീക്കങ്ങൾ നടത്തിയാൽ നിങ്ങളുടെ വീട്ടുജോലികളും പതിവ് ജോലികളും കുറയ്‌ക്കാനാവും. മറ്റുള്ളവരെ ചുമതലകൾ ഏൽപ്പിക്കുന്നതും തൊഴിൽ എളുപ്പമാക്കാനുള്ള ഉപകരണങ്ങളും സഹായകമാവും. എന്നിരുന്നാലും, നിങ്ങളുടെ പ്രധാന വെല്ലുവിളി, ദീർഘകാലമായി നിലനിൽക്കുന്ന ചില അഭിപ്രായങ്ങൾ ഇപ്പോൾ എങ്ങനെ അവതരിപ്പിക്കാം എന്നതാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് തീർച്ചയായും കുറച്ച് മികച്ച ആശയങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടാകുമെങ്കിലും അവ പ്രയോജനപ്പെടുമോ എന്നത് വ്യക്തമല്ല! പരീക്ഷണാത്മക മനോഭാവത്തിൽ നിങ്ങളുടെ എല്ലാ വ്യത്യസ്ത സാധ്യതകളും പരിശോധിക്കാം. ഇന്ന് എന്തെങ്കിലും കാര്യം അന്തിമരൂപത്തിലാക്കിയാൽ പിന്നീട് റദ്ദാക്കപ്പെടാം, അതിനാൽ തുറന്ന മനസ്സ് സൂക്ഷിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഇത് വൈകാരിക സ്വപ്‌നങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കുമുള്ള സമയമാണ്. പ്രണയം തേടുന്ന എല്ലാവർക്കുമായി കാൽപനിക സാഹചര്യം കൂടുതൽ വർണ്ണാഭമായി കാണാൻ തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഏറ്റവും അപ്രതീക്ഷിതവും ആശ്ചര്യകരവുമായ രീതിയിൽ അടുപ്പങ്ങൾ ഉണ്ടാക്കുമെന്നതാണ് കാര്യം!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ചില കുടുംബകാര്യങ്ങൾ‌ ആശയക്കുഴപ്പമുണ്ടാക്കാം, പക്ഷേ അതിൽ‌ തെറ്റൊന്നുമില്ല. അതിൽ പുതിയതായി ഒന്നുമില്ല! നിങ്ങൾക്ക് വേണ്ടത് കാര്യങ്ങളെ ലളിതമായി കാണാനുള്ള മനോഭാവമാണ്. കൂടാതെ മറ്റ് ആളുകൾ തെറ്റുകൾ വരുത്തുകയാണെങ്കിൽ അത് അവരുടെ കാര്യമാണെന്ന തിരിച്ചറിവും നല്ലതാണ്!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾ ഇപ്പോൾ അബോധാവസ്ഥയിലുള്ള ജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ്, അതിനാൽ പ്രതിഭയുടെ പ്രകടനം പുറത്ത് വരാനുള്ള മികച്ച നിമിഷമാണിത്. ഈ വികാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും നേരിട്ട് ബാധിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

സൂര്യന്റെ സൗമ്യമായ ഇടപെടൽ നിങ്ങളെ പുതിയതും കൂടുതൽ ഗുണകരവുമായ സ്ഥാനത്തേക്ക് നയിക്കും. നിങ്ങൾ‌ക്കാവശ്യമുള്ളത്ര നിർ‌ദ്ദേശങ്ങൾ‌ മുന്നോട്ട് വയ്ക്കേണ്ടിവരും. പക്ഷേ കാര്യങ്ങൾ‌ പൂർ‌ത്തിയാക്കാൻ‌ നിങ്ങൾ‌ക്കാവശ്യമുള്ള സമയം നൽകുക. ഒരു ജോലി മൂല്യവത്താണെങ്കിൽ, നിങ്ങൾ അത് സ്വയം ചെയ്യേണ്ടതായി വരും എന്നും ഓർക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook