Latest News

Daily horoscope January 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily horoscope January 03, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Daily horoscope January 03, 2022: വർഷത്തിലെ എന്റെ പ്രിയപ്പെട്ട സമയങ്ങളിൽ ഒന്നാണിത്. അത് എന്തുകൊണ്ടെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ ഇതിന് എന്റെ ജനന സമയവുമായി എന്തെങ്കിലും ബന്ധമുണ്ടാകാം. നമുക്കെല്ലാവർക്കും നമ്മൾ ഇഷ്ടപ്പെടുന്ന മാസങ്ങളുണ്ട്. അത് പലപ്പോഴും നമ്മൾ ജനിച്ചത് എപ്പോഴാണ് എന്നതിനെ അടിസ്ഥാനമാക്കിയാവും. ചില വിചിത്രമായ രീതികളിൽ, നമ്മൾ ലോകത്തിലേക്ക് വരുന്ന സമയം നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ഒരു അധ്യായം അവസാനിക്കുമ്പോൾ മറ്റൊന്ന് ആരംഭിക്കാൻ പോകുകയാണെന്ന് ചന്ദ്രന്റെ നിലവിലെ സ്ഥാനം വെളിപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ ചില ആശ്ചര്യങ്ങൾ പ്രതീക്ഷിക്കുക. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കരുത്. പ്രത്യക്ഷത്തിൽ അപ്രധാനമെന്നു തോന്നുന്ന സംഭവങ്ങൾ പോലും വലിയ ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഓർക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കുറച്ചു കാലമായി നിങ്ങളെ അലട്ടുന്ന ചോദ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് അധികം തല പുണ്ണാക്കാതിരിക്കുന്നതാണ് തൽക്കാലം നല്ലത്. ജ്ഞാനിയായ ഒരു ഇടവരാശി വ്യക്തിയായിരിക്കുക. മറ്റുള്ളവരെ അവരുടെ വഴിക്ക് പോകാൻ അനുവദിക്കണമെന്നും അവർക്ക് നിങ്ങളുടെ വിശ്വാസം ആവശ്യമാണെന്നും തിരിച്ചറിയുക.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇന്നത്തെ ചാന്ദ്ര ക്രമീകരണങ്ങൾ നിങ്ങളുടെ സാമൂഹിക ജീവിതത്തിന്റേതായ ഘടകങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇനി മുതൽ പുതിയതും ഉത്തേജിപ്പിക്കുന്നതുമായ ആളുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നതാണ് സാധ്യമായ ഒരേയൊരു പ്രവചനം. പ്രചോദനാത്മകമായ കാര്യങ്ങൾക്കായി ഒരു ക്ഷണം നൽകാൻ നിങ്ങൾ ആലോചിക്കാം. അതിനായുള്ള സമയം വന്നിരിക്കുന്നു.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തൊഴിൽപരമായ കാര്യങ്ങളും പൊതു അഭിലാഷങ്ങളും സങ്കീർണ്ണമായ ഒരു അവസ്ഥയിലാണ്. അത് ഒരുപക്ഷേ ചില കാര്യങ്ങളെ അടിവരയിടുന്നുണ്ടാവാം. എന്റെ ഒരേയൊരു ഉപദേശം, എല്ലാവരും സത്യത്തിൽ ഉറച്ചുനിൽക്കണം എന്നാണ്. നിങ്ങൾ കുറച്ച് ചർച്ചകൾ നടത്തേണ്ടതുണ്ട്. കൂടാതെ പൊതുവായ ചില കാര്യങ്ങൾ കണ്ടെത്താനുമുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജ്യോതിഷപരമായി ഈ ആഴ്ച കുറച്ച് സ്വാധീനങ്ങൾ ചെലുത്തിയേക്കാം, പക്ഷേ തീർച്ചയായും സന്തോഷകരമായവയാകും അത്. തൊഴിൽ സാഹചര്യങ്ങളും നിയമപരമായ കാര്യങ്ങളുമാണ് കൂടുതൽ പ്രധാന പ്രശ്‌നങ്ങൾ എന്ന് തോന്നുന്നു. സമൂലമായ പരിഹാരങ്ങളാണ് ഏറ്റവും മികച്ചത്. നിങ്ങൾ ഒരു കാരണത്തിനുവേണ്ടി പോരാടുകയും നിങ്ങളുടെ ചില ആശയങ്ങളെ പിന്തുടരുകയും ചെയ്യാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കലിനുള്ള ഒരു അവസ്ഥയിലായിരിക്കണം. വാസ്തവത്തിൽ, നിങ്ങൾ വളരെക്കാലം മുമ്പേ തന്നെ ഒരുപാട് പുതിയ വഴികളിലേക്ക് പോകാൻ ശ്രമിക്കുന്നു. ഒപ്പം സാഹസികതയും ആവേശവും വെച്ചുപുലർത്തുന്നു. അത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് ഇനിയും കുറച്ച് ദിവസങ്ങൾ കൂടി വേണ്ടി വരും. നിങ്ങൾ ശരിയായി തയ്യാറെടുപ്പ് നടത്തിയെന്ന് ഉറപ്പ് വരുത്തുക.

Also Read: Horoscope of the Week (December 26, 2021- January 01, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

സമാധാനം ഇഷ്ടപ്പെടുന്ന ഒരു തുലാം രാശി വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിങ്ങൾ കോപം നിയന്ത്രിക്കാൻ പരാജയപ്പെടുന്ന അവസ്ഥയിലെത്താം എന്ന അപകട സാധ്യതയുണ്ട്. പ്രധാനപ്പെട്ട വിവരങ്ങൾ ഇപ്പോഴും മറച്ചുവെക്കുന്ന ആളുകൾക്ക് സ്വാധീനം നൽകുന്നതും അപകടമായേക്കാം. പങ്കാളികൾ നിങ്ങളെക്കാൾ കൂടുതൽ കുറ്റപ്പെടുത്താം. എന്നാൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കിക്കുക എന്നതാണ്. തുടർന്ന് നിങ്ങളുടെ നീക്കം നടത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് സാഹചര്യങ്ങൾ അസാധാരണമായി തോന്നുന്നുവെങ്കിൽ, സൂര്യനുമായുള്ള ചന്ദ്രന്റെ ബന്ധത്തിൽ അതിന്റെ കാരണം കണ്ടെത്താനാകും. കുറച്ച് സുഗമമായ സംസാരത്തിനും – കഠിനമായ പ്രവർത്തനത്തിനും സമയമായി. സമാധാനം നിലനിർത്താൻ മറ്റുള്ളവരുമായി യോജിക്കുന്നതിൽ അർത്ഥമില്ലെന്ന് നിങ്ങൾക്കറിയാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങളുടെ കാഴ്ചപ്പാട് അവർ കാണേണ്ടതുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇപ്പോൾ സ്വയം വിശ്വസിക്കാൻ പഠിച്ചിരിക്കണം. അതിനാൽ നിങ്ങൾക്ക് ഒരു വ്യക്തിഗത ഇടപാടിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല. നിങ്ങൾക്ക് ഇപ്പോൾ കഴിയുന്ന ഏറ്റവും മികച്ച വഴി കണ്ടെത്തിയിട്ടുണ്ടാവാം. ഇത് എല്ലാം തികഞ്ഞതാണെന്ന് അത് അർത്ഥമാക്കുന്നില്ല. പക്ഷേ കുറഞ്ഞത് ഇത് ഒരു തുടക്കമാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജീവിതം അതിന്റെ പലതും വ്യത്യസ്തവുമായ രൂപങ്ങളിലായി നിങ്ങൾക്ക് പറ്റാവുന്നതിലും അധികം സങ്കീർണതകളാൽ വലയുകയാണ്. നിങ്ങൾക്ക് സ്ഥിരതയിലേക്കെത്താനും നിലവിലെ സാഹചര്യങ്ങൾ നിലനിൽക്കുമെന്ന് ആത്മവിശ്വാസം പുലർത്താനും ആഗ്രഹമുണ്ട്. എന്നാൽ അതിനെ ബാധിക്കുന്ന നിരവധി അടിയൊഴുക്കുകൾ ഉണ്ട്. എന്നാൽ നിങ്ങൾ കാത്തിരിക്കുന്ന മെച്ചപ്പെടുത്തലുകൾ വരുത്തിയാൽ മാറ്റം നിങ്ങളുടെ നേട്ടത്തിന് കാരണമാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വരും ദിവസങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, സൗഹൃദത്തിനും സഹവർത്തിത്വത്തിനും ഇത് ഒരു അത്ഭുതകരമായ കാലഘട്ടമാണ്. നിങ്ങൾ മുൻകൈയെടുക്കുകയാണെങ്കിൽ, എല്ലാ വ്യക്തിഗത ബന്ധങ്ങളും മെച്ചപ്പെടും. അതിനാൽ ഒരു ഫോൺകോളിലൂടെയോ ഒരു സന്ദേശത്തിലൂടെയോ അവരുമായി ആശയവിനിമയം നടത്തുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യം കൈവന്നിരിക്കുന്നു. നിങ്ങളുടെ കാര്യങ്ങൾ നടത്തുന്നതിന് നിങ്ങളുടേതായ സവിശേഷമായ ഒരു മാർഗമുണ്ടെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. അത് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ അവർ അംഗീകരിക്കുന്നില്ലെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today january 01 2022 aries gemini cancer virgo capricorn zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com