Daily Horoscope March 01, 2022: മാന്ത്രിക സ്വഭാവമുള്ള ബുധൻ അതിന്റെ സ്ഥാനം മാറ്റിയിരിക്കുകയാണ്! ധാരാളം ജ്യോതിഷികൾ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത് – ചിലപ്പോൾ, വളരെയധികം ശ്രദ്ധിക്കുന്നത്! നിങ്ങൾ പലതിലും കാലതാമസം നേരിടുന്നുണ്ടെങ്കിൽ, ഇപ്പോൾ കാര്യങ്ങളെല്ലാം വീണ്ടും നീക്കാൻ തുടങ്ങണം എന്നതാണ് തത്വം. തീർച്ചയായും നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടി വന്നേക്കാം.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ സോളാർ ചാർട്ടിന് മുകളിൽ സൂര്യനിപ്പോൾ കുറച്ച് അവ്യക്തമായ നിഴൽ വീഴ്ത്തുകയാണ്. നിങ്ങളുടെ നിലവിലെ പദ്ധതികൾ അവസാനഘട്ടത്തിലാണെങ്കിൽ ഈ പ്രത്യേക രീതികളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ ചില കാര്യങ്ങൾ ഒരു മാസത്തേക്കോ അതിൽ കൂടുതലോ മാറ്റിവയ്ക്കുക എന്നതായിരിക്കും നിങ്ങൾക്ക് ചെയ്യാനാകുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഇന്നത്തെ ചന്ദ്രന്റെ വശങ്ങൾ പൂർണമാണ്, നിങ്ങളുടെ ഇടവരാശി സ്വഭാവത്തിന് വളരെ മികച്ചതാണ്. എതിരാളികൾക്ക് കൈക്കൊടുക്കാനുള്ള കഴിവും അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ നിലവിലെ സ്ഥാനം വളരെ ശാന്തത നിറഞ്ഞതാണ്. നിങ്ങളായിരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സാമ്പത്തിക വിജയത്തിലേക്കുള്ള താക്കോൽ നിങ്ങളുടെ അവബോധമാണ്. പൊതു ഊഹമെന്ന നിലയിൽ അവ്യക്തമായ വ്യത്യസ്ത ഓപ്ഷനുകൾക്കിടയിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ വിലയിരുത്താം എന്നതാണ് ഒരേയൊരു ചോദ്യം? ഒരു സാഹസം അല്ലാതെ നിങ്ങൾക്ക് മറ്റു വഴികൾ ഇല്ലായിരിക്കും. അടുത്ത കുറച്ച് ദിവസങ്ങളിലെ സംഭവങ്ങൾ നിങ്ങൾ ശരിയാണോ – അല്ലയോ എന്ന് കാണിക്കും!
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ രാശിയുമായുള്ള സൂര്യന്റെ സൃഷ്ടിപരമായ ബന്ധം ചന്ദ്രനിൽ നിന്നുള്ള മറ്റൊരു മികച്ച വിന്യാസത്താൽ പൂരകമാണ് – ഇത് നിങ്ങളെമുന്നോട്ട് നയിക്കും. ഏറ്റവും വലിയ നേട്ടം നേടാൻ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ചുറ്റുപാടുകൾ വിശാലമാക്കുകയും പങ്കാളികളുടെ താൽപ്പര്യങ്ങൾ യഥാർത്ഥമായി കണക്കിലെടുക്കുകയും ചെയ്യുക എന്നതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അഹങ്കാരവും അഹഭാവവുമാണ് ചിങ്ങരാശിക്കാരന്റെ ദുശീലങ്ങൾ. വിനയം പരിശീലിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരമുണ്ട്. മറ്റുള്ളവരുടെ താല്പര്യങ്ങൾ മുൻനിർത്തി കൊണ്ട് നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ മികച്ചതാക്കാമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം, അതാണ് ഈ സമയത്തെ സവിശേഷമാക്കുന്നത്, അത് ആദ്യമായിട്ടല്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ സോളാർ ചാർട്ടിന്റെ സങ്കീർണമായ ഭാഗത്തേക്ക് സൂര്യൻ ഇപ്പോൾ വിന്യസിച്ചിരിക്കുന്നു. ഇത് പല അനന്തരഫലങ്ങൾക്കും കാരണമാകും, അതിലൊന്ന് നിങ്ങളുടെ മനസ്സാക്ഷിയെ പതിവിലും കൂടുതൽ കഠിനമാക്കുക എന്നതാണ്. പ്രണയത്തിൽ, പങ്കാളിക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുക. എല്ലാത്തിനുമുപരി, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, അവർക്ക് എങ്ങനെ അറിയാനാണ്!
Also Read: Weekly Horoscope (February 27- March 05, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പഴയ ജ്യോതിഷികൾ പറയുന്നതനുസരിച്ച്, സൂര്യന്റെ ഇന്നത്തെ സ്ഥാനം വളരെ ഭാഗ്യമുള്ളതാണ്, അതായത് നിങ്ങളുടെ സമാധാനവും ഐക്യത്തോടുള്ള ഇഷ്ടവും എല്ലാവർക്കും നല്ലതാണ് എന്നതിന്റെ അർത്ഥത്തിൽ. ബുദ്ധിമുട്ടിലുള്ള മറ്റൊരാളെ സഹായിക്കാൻ നിലവിലെ ഉത്തരവാദിത്തങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
മറ്റുള്ളവർ പറയുന്ന കാര്യങ്ങൾക്ക് അധികം ശ്രദ്ധകൊടുക്കേണ്ടതില്ല; എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് കാര്യമായ അറിവ് അവർക്കില്ല എന്നതാണ് വസ്തുത, പ്രത്യേകിച്ച് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മമായ വശങ്ങളെ കുറിച്ച്. മോശപ്പെട്ട വാക്കുകൾ നിങ്ങളെ ബാധിക്കാതെ പോകട്ടെ.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരു വിരൽ ഞൊടിയിൽ വേണ്ടതെല്ലാം കിട്ടുമെന്ന് നിങ്ങൾക്ക് തോന്നുന്നു. എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? എന്നാലും ഇപ്പോൾ നിങ്ങൾക്ക് ഉൾക്കൊള്ളാവുന്ന ഒരു പാഠമുണ്ടെങ്കിൽ, അത് മറ്റുള്ളവരെ ആശ്രയിക്കാതെ നിങ്ങളുടെ ആശയങ്ങൾ സ്വയം പ്രാവർത്തികമാക്കാൻ തയ്യാറായിരിക്കണം എന്നതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ചന്ദ്രൻ വ്യാഴവുമായി വളരെ അടുത്ത ബന്ധത്തിലാണ്. ഇത് വന്യമായ ശുഭാപ്തിവിശ്വാസം മുതൽ അശ്രദ്ധമായ അമിതാവേശം വരെയുള്ള സാധ്യമായ നിരവധി വികാരങ്ങൾക്ക് കാരണമാകുന്നു. അമിത പ്രതീക്ഷകൾകൊണ്ടുള്ള ഒരേയൊരു അപകടസാധ്യത അവ യാഥാർത്ഥ്യത്തിൽ സാധ്യമായ കാര്യങ്ങൾക്ക് പുറത്തായിരിക്കാം എന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വളരെ കുഴപ്പിക്കുന്ന ഒരു അന്തരീക്ഷം തികച്ചും ന്യായമായ ഒരു മാനസികാവസ്ഥയ്ക്ക് പിന്നാലെ വന്നേക്കാം. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് ഇപ്പോഴും ചെറിയ ധാരണ മാത്രമേ ഉണ്ടാകൂ. എന്നാൽ ഇത് നിങ്ങൾക്ക് മാത്രമല്ല. നിങ്ങളുടെ ചുറ്റുമുള്ള ആളുകളും തെറ്റായ രീതിയിലാകാം കാര്യങ്ങളെ കാണുന്നത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ ചാർട്ടിലെ പുതിയതും കൗതുകമുണർത്തുന്നതുമായ ഒരു മേഖലയിലൂടെയാണ് സൂര്യനിപ്പോൾ സഞ്ചരിക്കുന്നത്, അതായത് ഇത് വർഷത്തിലെ ഒരു പ്രത്യേക സമയമാണിത്. നിങ്ങളുടെ ഗ്രഹാധിപനായ വ്യാഴവുമായുള്ള അതിശയകരമായ വിന്യാസത്തിലൂടെയാണ് ഈ പ്രക്രിയ ആരംഭിച്ചത് എന്നത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകും.
