എന്റെ പതിവ് ചിന്താഗതികളിലൊന്നിലേക്ക് മടങ്ങുകയാണ് ഞാൻ, ജ്യോതിഷം ഒരു ശാസ്ത്രമാണോ എന്നതിലേക്ക്. ഉത്തരം അതെ എന്നും അല്ല എന്നുമാണ്. കർശനമായി പറഞ്ഞാൽ, ആധുനിക, പാശ്ചാത്യ ശാസ്ത്രം നിശ്ചയിച്ചിട്ടുള്ള പദങ്ങളിൽ അല്ല. കാരണം ഇതൊരു ലബോറട്ടറിയിൽ ഉൾപ്പെടുത്താനും തൂക്കാനും അളക്കാനും വിഭജിക്കാനും കഴിയില്ല. അതുകൊണ്ടാണ് ജ്യോതിഷത്തിലെ പ്രമുഖ വക്താക്കളിൽ പലരും അതിന്റെ സത്യങ്ങൾ തിരിച്ചറിയുന്ന കവികളും കലാകാരന്മാരും ആവുന്നു. അവ നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ എല്ലാ സാധാരണ മാനദണ്ഡങ്ങളും മുൻ‌ധാരണകളും നിർത്തിവയ്‌ക്കേണ്ട സമയമാണിത്. മുൻകാലങ്ങളിൽ സംഭവിച്ചതിനനുസരിച്ച് സ്വയം വിലയിരുത്തുന്നതിനോ മറ്റുള്ളവരെ വിമർശിക്കുന്നതിനോ അർത്ഥമില്ല. എപ്പോഴെങ്കിലും വർത്തമാനകാലത്ത് ജീവിക്കാൻ പറ്റുമെങ്കിൽ ആ സമയം ഇതാണ്.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

സാഹസികതയാണ് ഗ്രഹപരമായി ശുപാർശ ചെയ്യുന്ന കാര്യം. എന്നിരുന്നാലും, നിങ്ങളിൽ പലർക്കും, നിങ്ങളുടെ ജീവിതത്തിന്റെ മൂന്ന് മേഖലകൾക്ക് ഇന്ന് പ്രാധാന്യം ലഭിക്കുന്നു. നിയമപരമായ ചോദ്യങ്ങൾ, യാത്രാ പദ്ധതികൾ, ഉന്നത വിദ്യാഭ്യാസം എന്നിവയാണവ. ഈ കാര്യങ്ങളിലെല്ലാം നിങ്ങൾ നിങ്ങളുടെ സ്വന്തം അവസ്ഥയെക്കുറിച്ച് വളരെ വിശദമായി ശ്രദ്ധിക്കുകയും മറ്റുള്ളവർക്ക് സഹായഹസ്‌തം നൽകുകയും വേണം.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

പണം വളരെ പ്രധാനമാണെന്ന് തോന്നുന്നതിനാൽ ആശയക്കുഴപ്പത്തിലാകരുത്. നിങ്ങളുടെ മൂല്യവ്യവസ്ഥയാണ് നിങ്ങളെയും മറ്റ് ആളുകളെയും സംബന്ധിച്ച വിധിന്യായങ്ങൾ. ഇത് നിങ്ങളുടെ ബന്ധങ്ങളെ രൂപപ്പെടുത്തുന്ന രീതികളെക്കുറിച്ച് അറിയാൻ ശ്രമിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പഴയ വാദത്തിന്റെ അല്ലെങ്കിൽ തർക്കത്തിന്റെ തീജ്വാലകളെ ജ്വലിപ്പിച്ച്, മുന്നോട്ട് കൊണ്ടുപോവാനുള്ള വിചിത്രമായ ആഗ്രഹം നിങ്ങൾ അനുഭവിക്കുന്നതായി തോന്നുന്നു. നിങ്ങൾ മുന്നോട്ട് പോകണോ വേണ്ടയോ എന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. എന്നാൽ നിങ്ങൾ ഒരു തുടക്കം കുറിക്കുന്നതിന് മുമ്പ് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ നോക്കേണ്ടതാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ സോളാർ ചാർട്ടിൽ നിന്ന് നിങ്ങൾ ഭാവനയുടെയും നിഗൂഢതയുടെയും മേഖലകളിലേക്ക് പ്രവേശിക്കുകയാണെന്ന് തോന്നുന്നു. അത് മുമ്പത്തേക്കാളും നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. യഥാർത്ഥ ലോകത്തിലെ ആശയക്കുഴപ്പം ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് ശ്രദ്ധിക്കുക, എന്നാൽ നിങ്ങളുടെ ഭാവനാത്മകതകൾ ആസ്വദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ആഴ്‌ചയെ അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായവർ കലാപരമായ കന്നിരാശിക്കാർ ആണ്. നിങ്ങൾ എല്ലാവരും അർഹിക്കുന്ന വിജയം കണ്ടെത്തുക. ഈ തിരഞ്ഞെടുത്ത ഗ്രൂപ്പിൽ ആണ് നിങ്ങളെന്ന് നിങ്ങൾ സ്വയം കണക്കാക്കില്ലായിരിക്കാം. അത് പക്ഷേ നിങ്ങൾക്ക് തെറ്റിയതായിരിക്കാം. നിങ്ങളുടെ ഉപയോഗിക്കാത്ത സൃഷ്ടിപരമായ കഴിവ് വികസിപ്പിക്കുന്നതിന് നൂറ്റൊന്ന് വഴികളുണ്ട്, അതിനാൽ അത് തുടരുക!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

വീടും കുടുംബജീവിതവുമാണോ അതോ തൊഴിൽപരമായ, ലൗകിക അഭിലാഷങ്ങളാണോ കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവയെന്ന് പറയാൻ കഴിയില്ല. നിങ്ങളുടെ മുന്നിലുള്ളതെല്ലാം കൈകാര്യം ചെയ്യാൻ ദിവസത്തിലെ മണിക്കൂറുകൾ പര്യാപ്തമല്ലെന്നത് ഉറപ്പാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ എന്തുതന്നെ ചെയ്താലും, ഒരു സാഹസിക പാത തിരഞ്ഞെടുക്കുക. അപകടസാധ്യതകളെടുക്കരുത്, എന്നാൽ നിങ്ങൾക്ക് ഇതുവരെ അറിയാത്ത പ്രദേശങ്ങളിലേക്ക് സ്വയം വ്യാപിപ്പിക്കുക. ചില വിചിത്രമായ രീതിയിൽ ഒരു വിദേശ ബന്ധത്തിന് വർദ്ധിച്ചുവരുന്ന പ്രാധാന്യം നേടാൻ പോകുകയാണ്. ഒരുപക്ഷേ ലോകം നിങ്ങളുടെ വാതിലിൽ മുട്ടി വരും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ സ്വന്തം ധനകാര്യം മറ്റ് ആളുകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ ഇരട്ടിയായി തോന്നുന്നു. ആദ്യം, നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് ആളുകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് നിങ്ങൾ മനസ്സിലാക്കണം. രണ്ടാമതായി, ആത്യന്തികമായി നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ചില സംഭവവികാസങ്ങൾ ഉണ്ടാകാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഈ ദിവസത്തെ ഓട്ടങ്ങൾക്ക് നിങ്ങൾക്ക് പ്രചോദനാത്മക ഗ്രഹ വിന്യാസങ്ങളിൽ നിന്ന് പ്രയോജനം നേടാം. പക്ഷേ പുതിയ സാധ്യതകൾ തുറക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ ആശയ കുഴപ്പത്തിലാകാം. നിങ്ങളുടെ ഏറ്റവും മികച്ച നയം കഴിയുന്നത്ര അനുരൂപമാക്കുക എന്നതാണ്, കാരണം നിങ്ങൾ കാറ്റിനൊപ്പം നീങ്ങുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും നന്നായി ചെയ്യണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ശാരീരിക അവസ്ഥ പരിഗണിക്കേണ്ട സമയമാണിത്, നിങ്ങൾക്ക് ആവശ്യത്തിന് വിശ്രമമുണ്ടെന്നും നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണവും വ്യായാമവും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഭാവിയിലേക്കുള്ള ശരീരം ഇപ്പോൾ സജ്ജമാക്കുക, ഒപ്പം നിങ്ങളുടെ യുവത്വത്തിലേക്ക് മടങ്ങുക – അല്ലെങ്കിൽ പുനഃസ്ഥാപിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

നാടകീയമായ എന്തോ ഒന്ന് നിങ്ങളുടെ ആത്മാവിനം ഇളക്കിവിടുന്നു. അടുത്ത കുറച്ച് ദിവസങ്ങൾ നിങ്ങളെ കാൽപനികമായ പരിശ്രമത്തിന്റെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാം. അത്തരം സമയങ്ങളിൽ നിങ്ങൾ നിരാശപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എല്ലായ്‌പ്പോഴും ഓർക്കുക. അതിനാൽ ഭാഗികമായെങ്കിലും ഒരടി നിലത്തു വയ്ക്കുക!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook