Daily Horoscope February 22, 2022: ഇന്ന് ഒരു നല്ല ദിവസമായിരിക്കും. വളരെയധികം പ്രചോദനമുണ്ടാകും, സൃഷ്ടിപരമായ കഴിവുകളെ ഉത്തേജിപ്പിക്കും. ഒരു നല്ല ലോകത്തെപ്പറ്റി സങ്കല്പ്പിക്കാന് നമുക്ക് സാധിക്കും. എന്നാല്‍ സ്വപ്നങ്ങള്‍ കണ്ട് സമയം കളയാതിരിക്കുക. ഭാവിയിലേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക. മികച്ച കാര്യങ്ങള്‍ ചെയ്യാനായി തയാറെടുക്കുക.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധാപൂര്‍വമായ നിങ്ങളുടെ സമീപനം സുഹൃത്തുക്കളിലും പങ്കാളികളിലും ആശ്ചര്യമുണ്ടാക്കും. വിവേകത്തോടെയുള്ള കൂട്ടായ പരിശ്രമമില്ലാതെ ഒന്നും സംഭവിക്കില്ല. എങ്കിലും നിങ്ങൾ ഇപ്പോൾ ഒരു സമൃദ്ധമായ കാലഘട്ടം അനുഭവിച്ചേക്കാം. സഹകരണം എല്ലാ കാര്യത്തിലും അത്യാവശ്യമാണെന്ന് മനസിലാക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അന്തിമ തീരുമാനങ്ങള്‍ എടുക്കാന്‍ ഉചിതമായ സമയമാണിത്. മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമോര്ത്ത് ആകുലപ്പെടുന്നത് അവസാനിപ്പിക്കുക. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പ്രതീക്ഷിക്കുന്നതിനനുസരിച്ചല്ല, ശരിയും തെറ്റും സംബന്ധിച്ച സ്വന്തം പെരുമാറ്റം വിലയിരുത്തുക. നിങ്ങളുടെ പരിധികൾ തിരിച്ചറിയുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഗ്രഹങ്ങളുടെ ദൈനംദിന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പോലും സാധിക്കാത്ത ചില കാര്യങ്ങളിലേക്ക് നയിച്ചേക്കാം. ശക്തമായ ഒരു സർഗ്ഗാത്മക സമയം ഇപ്പോൾ അവസാനിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം മാറ്റി നിര്‍ത്തി മുന്നോട്ട് പോവുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിലവിലെ ഗ്രഹനിലകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് മൂല്യവത്തായതും വ്യക്തപരമായി അര്‍ത്ഥവത്തായതും മുറുകെ പിടിക്കേണ്ട സമയമാണിത്. ഇത് വളരെ നല്ല ഉപദേശമാണെന്നാണ് ഞാന്‍ കരുതുന്നത്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
എല്ലാ കാര്യങ്ങളും ജാഗ്രതയോടെ ചെയ്യുക. എങ്കില്‍ പ്രതികൂല സംഭവവികാസങ്ങൾ പോലും നിങ്ങളുടെ സ്വന്തം നേട്ടത്തിലേക്ക് മാറ്റാൻ നിങ്ങൾക്ക് കഴിയും. സമയം വൈകിപ്പിക്കരുത്. എവിടെ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അറിയാന്‍ ശ്രമിക്കുക. കുറഞ്ഞത് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് നിങ്ങള്‍ക്കറിയാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ രാശിഫലം അനുസരിച്ച് പലപ്പോഴും അനുകൂലമായ സമയമായിരിക്കും. വിനാശകരമായ തെറ്റുകൾ വരുത്തുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. താരതമ്യേന ആവേശകരമായ ഒരു കാലഘട്ടത്തിനുശേഷം, നിങ്ങൾ വീണ്ടും പ്രായോഗികവും കാര്യക്ഷമവും ശാന്തവുമായ ദിവസങ്ങളിലേക്ക് കടക്കും.
Also Read: Weekly Horoscope (February 20- February 26, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എല്ലാ സാമ്പത്തിക ഇടപാടുകളിലും സത്യസന്ധത പ്രധാനമാണ്. പ്രത്യേകിച്ചും പങ്കാളികളുമായി ചേര്‍ന്നുള്ള സംരംഭങ്ങളില്‍. ഒരു കാര്യത്തില്‍ ധാരണയിലെത്തുമ്പോൾ മാത്രമേ അടുത്ത പ്രധാന നീക്കം എന്തായിരിക്കണമെന്ന് നിർണയിക്കാൻ കഴിയൂ. ഇനിമുതല്‍ അടിയന്തിരവും വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ദിവസവും സാഹചര്യങ്ങള്‍ വിലയിരുത്തുക. നിങ്ങളുടെ സാമ്പത്തിക വൈദഗ്ധ്യത്തിന് ലഭിക്കുന്ന പ്രശംസ അസ്വദിച്ചേക്കാം. ഇത് പൊതുവായ ക്ഷേമത്തിന്റെ സൂചനയാണ്. എന്നാല്‍ പങ്കാളികളുടെ വികാരങ്ങളും പരിഗണിക്കണം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഒരുപക്ഷേ മാസങ്ങളോ വർഷങ്ങളോ മുമ്പുണ്ടായ ഒരു കടം വീട്ടാൻ ആരെങ്കിലും നിർബന്ധിതനാകണമെന്ന് നിങ്ങൾ മനസിലാക്കുന്നു. നിങ്ങൾ ശരിയായിരുന്നുവെന്ന് അറിയുന്നത് തൃപ്തി നല്കുന്ന ഒന്നായിരിക്കും. പക്ഷേ, അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയ്യാറെടുക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നിങ്ങളുടെ സുരക്ഷയെ സംബന്ധിച്ചിടത്തോളം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഒരു അപ്രതീക്ഷിത വാര്‍ത്ത നിങ്ങളെ തേടിയെത്തും. അത് എത്തിക്കഴിഞ്ഞാൽ, ആത്മവിശ്വാസത്തോടെ നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. പങ്കാളികൾ നിങ്ങളുടെ ആദർശങ്ങളെ ബഹുമാനിക്കാൻ തുടങ്ങും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
തിരക്കേറിയ ഒരു കാലയളവിനുള്ള തയ്യാറെടുപ്പിലേക്ക് എത്തേണ്ട സമയമായി. പ്രത്യേകിച്ചും, നിങ്ങളുടെ ഗാർഹിക സാഹചര്യത്തിലും കുടുംബ ബന്ധങ്ങളിലും ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തണം. വരും ദിവസങ്ങളിൽ നിങ്ങളുടെ ആത്മീയ ആവശ്യങ്ങളിലും ശ്രദ്ധ ചെലുത്തുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളിപ്പോള്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയില്ല. മിക്ക മേഖലകളിലും നിങ്ങളുടെ പദ്ധതികള്‍ ഇപ്പോൾ ദൃഢമായ ഒരു പ്രായോഗിക പാതയിലാണ്. അത് നിങ്ങളെ ആശ്രയിക്കുന്ന എല്ലാവർക്കും സ്വാഗതാർഹമായ വാർത്തയായിരിക്കും. സാധാരണയായി ഉത്തരവാദിത്തം ഇഷ്ടപ്പെടുന്ന വ്യക്തിയല്ല നിങ്ങള്‍, പക്ഷേ അത് നന്നായി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കറിയാം.
