Horoscope Today February 22, 2021: ബുദ്ധിയുടെയും വിവേകത്തിന്റെയും പ്രതീകമായ ബുധൻ ഇപ്പോഴും സജീവമായ ഒരു മേഖലയിലാണ്. തെളിമയാർന്ന ആശയങ്ങളുടെ പ്രതീകമാണ് ബുധൻ എന്നതിനാൽ, കൗതുകങ്ങളെയും കണ്ടുപിടുത്തങ്ങളെയും ഇഷ്ടപ്പെടുന്ന എല്ലാ ആളുകൾക്കും ഇത് അനുകൂല നിമിഷമാണെന്ന് ഞാൻ പറയും. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും തെളിമയാർന്ന ഒരു ആശയം ഉണ്ടായിരുന്നില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഇപ്പോൾ ഒരു തുടക്കത്തിനായുള്ള സമയമാണ്.

Read More: Horoscope of the Week (February 21- February 27, 2021): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ആഴ്‌ചയിലെ ഒരു ആവേശകരമായ തുടക്കത്താൽ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ പ്രതിജ്ഞാബദ്ധത കാണിക്കുന്നതോ വാഗ്ദാനങ്ങൾ നൽകുന്നതോ കാണാനാവും. എന്നിരുന്നാലും, ഈ ആഴ്‌ചയിൽ യഥാർത്ഥത്തിൽ പ്രധാനപ്പെട്ടത് ജോലിയാണ്, ഒപ്പം അഭിമാനകരമായ മേടരാശിക്കാർ തൊഴിൽ രംഗത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന് തയ്യാറാകണം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചന്ദ്രൻ പിന്തുണയ്ക്കുന്ന ഒരു സ്ഥാനത്തേക്ക് മാറുകയാണ്. ഇത് നിങ്ങൾ നേട്ടമുണ്ടാക്കുന്നു എന്നതിന്റെ പ്രതീകാത്മക സൂചനയാണ്. ഇത് വളരെ ഉപയോഗപ്രദമായ നിമിഷമാണെന്ന് നിസ്സംശയം പറയാം. അതിൽ നിങ്ങളുടെ പ്രധാന ദൗത്യം മറ്റ് ആളുകളേക്കാൾ നിങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കുടുംബ കാര്യങ്ങളും വീട്ടിലെ ദിനചര്യകളും പുനഃക്രമീകരിക്കുക എന്നതാണ്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

അനിയന്ത്രിതമായി കാര്യങ്ങൾ മായ്ച്ചുകളയാൻ വളരെയധികം ആളുകളെ പ്രലോഭിപ്പിക്കുന്ന ഒരു ദിവസത്തിൽ, ചില വിവരങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കാൻ നിങ്ങൾ തയ്യാറാവുന്നു. അത് തികച്ചും അനൗചിത്യപരമായി തോന്നാം. നാളത്തേക്കായി മികച്ചത് സംരക്ഷിക്കാനും നിങ്ങൾ ശ്രമിക്കുന്നുണ്ടാവും! ഇത് തീരുമാനങ്ങൾക്കുള്ള സമയമായിരിക്കാം. ഇന്ന് നിങ്ങൾ മനസ്സ് തുറക്കേണ്ട ആവശ്യമുണ്ടാവില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ ചാർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ചൊവ്വയുടെ ചെറിയ രീതിയിലുള്ള അനിശ്ചിതത്വമുള്ള ചലനമാണ്. ഈ ആകാശ പ്രവർത്തനം നിങ്ങൾക്ക് മുൻപാകെ വ്യത്യസ്ത ബദലുകൾ അവതരിപ്പിക്കുന്നു. ഒപ്പം പഴയതിലേക്ക് നിങ്ങളെ തിരികെ കൊണ്ടുപോകുകയും പഴയ തെറ്റുകൾക്ക് പരിഹാരം കാണുന്നതിന് വിലപ്പെട്ട അവസരം നൽകുകയും ചെയ്യും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ കൂടുതൽ അഭിലഷണീയമായ പ്രവർത്തനങ്ങൾക്കായി കുറച്ച് സമയമെങ്കിലും ചിലവഴിക്കാം. തൊഴിൽ രംഗത്ത് ചിങ്ങരാശിക്കാർക്ക് കൈ നിറയെ ജോലികൾ ഉണ്ടാകും. എന്നാൽ കൂടുതൽ സമയമുള്ളവർ, അവരുടെ താൽപ്പര്യങ്ങൾക്കായി സമയം കണ്ടെത്തേണ്ട നിമിഷമാണിത്. നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ തൊഴിലുടമകളും അധികാരികളും മാനിക്കേണ്ടതുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സാമാന്യബുദ്ധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗുണങ്ങളായി ഭവിച്ച ഒരു ചിഹ്നത്തിൻ കീഴിൽ ജനിക്കാനുള്ള ഭാഗ്യമുണ്ടായെന്ന് നിങ്ങൾക്ക് സ്വയം ചിന്തിക്കാനാവും. ലോകത്ത് മൊത്തത്തിൽ വളരെ കുറവുള്ള കാര്യമാണ് സാമാന്യബുദ്ധി. ഒപ്പം നിങ്ങളുടെ ഒപ്പമുള്ളവർ നേരിടേണ്ടി വരാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങൾ സജ്ജമാണ്!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

നിങ്ങളുടെ ചാർട്ടിലെ വെല്ലുവിളി നിറഞ്ഞ ഒരു മേഖലയിലൂടെ കുറച്ച് സമയത്തേക്ക് ഉദാരമായ വ്യാഴം കടന്നുപോവുകയാണ്. എന്നാൽ ഈ ഗ്രഹത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധം വർദ്ധിപ്പിക്കേണ്ട ഒരു കാലം വരുന്നു. അത്തരമൊരു സമയമാണ് ഇപ്പോൾ. അതിനാൽ നിങ്ങൾ പ്രാധാന്യം നൽകേണ്ടത് പ്രണയത്തിലാണോ, ജോലിയിലാണോ, ധനസമ്പാദനത്തിലാണോ എന്നത് പ്രശ്നമല്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു വെല്ലുവിളിയോടെയാണ് ഈ ആഴ്ച ആരംഭിക്കുന്നത്. പങ്കാളികളിൽ നിന്നുള്ള ഒരു ചെറിയ വിമർശനത്തെ നിങ്ങൾ നേരിടേണ്ടിവരുമെന്ന് ചന്ദ്രനിൽ നിന്ന് നിങ്ങളുടെ ചിഹ്നത്തിലേക്കുള്ള ഒരു ബന്ധം സൂചിപ്പിക്കുന്നു. ഒരു നല്ല കാര്യവും സംഭവിക്കാൻ സാധ്യതയുണ്ട്. എല്ലാത്തിനുമുപരി, എവിടെയാണ് തെറ്റ് സംഭവിക്കുന്നതെന്ന് ആരും നിങ്ങളോട് പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ എവിടെയായിരിക്കും എന്നത് നിങ്ങൾ ചിന്തിച്ച് നോക്കുക

ധനു രാശി (നവംബർ 23 – ഡിസംബർ 22)

മികച്ച തിങ്കളാഴ്ച ഒരു ആഴ്‌ചയുടെ നല്ല ആരംഭമാണ്. ലൗകികവും മടുപ്പിക്കുന്നതും പതിവുള്ളതുമായ എല്ലാ ജോലികളെയും നേരിടാൻ നിങ്ങൾ തയ്യാറാണെന്ന് തോന്നുന്നു. എന്നിരുന്നാലും, തിരശ്ശീലയ്ക്ക് പിന്നിൽ പിന്നീട് തടസ്സമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സ് മാറ്റാനുള്ള അവസരത്തെ നിങ്ങൾ സ്വാഗതം ചെയ്യുമെന്ന് മനസിലാക്കുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് നിങ്ങൾ ചെയ്യുന്നതെല്ലാം ചുരുക്കത്തിൽ അടുത്ത ഏതാനും ആഴ്ചകളിലെ നാടകീയ ചാന്ദ്ര വിന്യാസത്തിനുള്ള ഒരുക്കമായിരിക്കണം. മഹത്തായ സംരംഭങ്ങൾ നടത്താൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടാം, കൂടാതെ ഫലത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടാകാം. എന്നിരുന്നാലും, ഇത് കുറച്ച് പരീക്ഷണത്തിന് അവസരം നൽകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

വീട്, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ കൈകാര്യം ചെയ്യുന്നതിലൂടെ ആഴ്ചയിൽ കാര്യക്ഷമമായ തുടക്കം നേടാനാവും. കഴിയുന്നത്ര പ്രായോഗികത പുലർത്തേണ്ടി വരും. ഉച്ചകഴിഞ്ഞ് ഒരു ചെറിയ വൈകാരിക പ്രശ്‌നത്തിൽ ശ്രദ്ധിക്കേണ്ടിയും വരും. ബന്ധുക്കളുടെ സംശയങ്ങളോ ഭയങ്ങളോ ഇല്ലാതാക്കാൻ പരമാവധി ശ്രമിക്കുക!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈ ആഴ്ച വളരെയധികം ആശ്ചര്യകരമായ ഗ്രഹ വിന്യാസങ്ങളുണ്ട്, വാത്സല്യമുള്ള ശുക്രനിൽ നിന്ന് ഉരുത്തിരിഞ്ഞതും ശാന്തവുമായ പ്രവണതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാവും. നിങ്ങൾ അതിലോലമായ അവസ്ഥയിലാണെന്നത് ഓർമ്മിക്കുക. ഈ ആഴ്ചയെ കുറ്റപ്പെടുത്തലുകൾക്കായി വിനിയോഗിക്കരുതെന്നും ഓർമിപ്പിക്കുന്നു.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook