Horoscope Today February 20, 2021: ലോകത്തെ ആരെങ്കിലും നയിക്കുന്നുണ്ടെങ്കിൽ അവർക്കിന്നു അവരുടെ തൊഴിൽ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് തോന്നും. സൂര്യന്റേയും ചന്ദ്രന്റേയും സാഹസികവും അല്ലലില്ലാത്തതുമായ ഭാവം കാരണം, നമ്മൾ പറയുന്നത് ഒന്നും, ചെയ്യുന്നത് വേറൊന്നുമായിരിക്കും. എല്ലാം എപ്പോഴും നമ്മുടെ കൈകളിൽ ആയിരിക്കണമെന്നില്ലല്ലോ. പണ്ടുള്ളവര്‍ പറയും പോലെ, റോം ഒരു ദിവസം കൊണ്ടല്ലല്ലോ നിർമിച്ചത്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ സാമൂഹിക ജീവിതത്തിൽ ഉയർച്ച വളരെ പ്രധാനമായതിനാൽ മറ്റെന്തു കാര്യവും നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന വ്യതിചലനങ്ങളാകും. കഴിയുമെങ്കിൽ ഔദ്യോഗിക ചുമതലകളും, കുടുംബ പ്രതിബദ്ധതയും കുറയ്ക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ശരിയായി കഴിഞ്ഞാൽ നിങ്ങളുടെ കാല്പനിക സ്വപ്നം തേടി നിങ്ങൾക്ക് പോകാം.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

പ്രണയ ജീവിതവും, വിനോദവുമാണ് പരിപാടിയെങ്കിൽ ബുദ്ധനെയും ശുക്രനെയു൦ പോലെ നല്ല ഗ്രഹസഖ്യം വേറെ ലഭിക്കാനില്ല. ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വാർത്ത വിദേശത്തു നിന്ന് വരാനാണ് സാധ്യത കാണുന്നത്. ഒരുപക്ഷേ നിങ്ങൾ ഒരുപാട് നാളുകളായി കാണാതിരുന്നൊരു സുഹൃത്തിൽ നിന്നും.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഉപകാരപ്രദമായ യാത്ര നക്ഷത്രങ്ങൾ തുടരുകയാണ്. നിങ്ങളുടെ ഗ്രഹനിലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിലനിൽക്കുന്ന കാര്യങ്ങളിൽ നിന്നും വിപരീതമായി, കടലിനപ്പുറമുള്ള ബന്ധങ്ങളും സാഹസിക യാത്രകളുൾക്കും കൂടുതൽ ഉപകാര പ്രദമായ രീതിയിലാണ് നിലകൊള്ളുന്നത്. സാഹചര്യങ്ങൾ നിങ്ങൾക്കൊരു ഇടവേള നൽകുമെന്ന് പ്രതീക്ഷിക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ജ്യോതിശാസ്ത്രമെന്നു പറയുന്നത് ചോയിസുകളാണ്. ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുക്കേണ്ടത് ഒന്നുകിൽ പ്രകടമായി സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം നൽകാം അല്ലെങ്കിൽ സ്വയം ത്യാഗം ചെയ്ത് മറ്റുള്ളവരെ സേവിക്കാം. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു അവസ്ഥ കണ്ടെത്തി ഒന്നിനെ കുറിച്ചും അധികം ആകാംഷ കൂടാതെ നോക്കുക. നോക്കൂ, വിട്ടുവീഴ്ച നിങ്ങളുടെ ശക്തമായ സ്വഭാവം അല്ലെങ്കിലും അതിനു ശ്രമിക്കുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളൊരു അസ്വസ്ഥമായ സാഹചര്യത്തിൽ കൂടെയാണ് കടന്ന് പോകുന്നത് എന്നതിൽ ഒരു സംശയമില്ല, കൂടാതെ നിങ്ങൾക്ക് ആവശ്യമായ വൈവിധ്യത്തിനു വേണ്ടി നിങ്ങൾ മറ്റുള്ളവരിലേക്ക് നോക്കുന്നുണ്ടാകും. എന്നിരുന്നാലും നിങ്ങളുടെ പങ്കാളികൾ പിന്തുണയ്ക്ക് വേണ്ടി നിങ്ങളെ സമീപിക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കും. അങ്ങനെ സംഭവിച്ചാൽ എങ്ങനെ വേഗം പ്രതികരിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പുറമെ എല്ലാം മനോഹരവും നന്നായി പോകുന്നതു പോലെയും തോന്നാം. പക്ഷേ ജീവിതം എപ്പോഴും നേരെചൊവ്വേ ആകണമെന്നില്ല. ചില സന്ദർഭങ്ങളിൽ ഭൂതകാലത്തെ കുറിച്ചോർത്തുള്ള വിദ്വേഷവും, അസ്വസ്ഥതയും നിങ്ങളെ നയിക്കുന്നുണ്ടെന്ന് നിങ്ങൾ സമ്മതിക്കണം. നാലുമാസ കാലയളവിനുള്ളിൽ ഇത്തരം ഗാഢമായ ചോദ്യങ്ങൾ നിങ്ങൾ നേരിടേണ്ടി വരും. അധികം കാത്തിരിപ്പ് വേണ്ടിവരില്ല.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ജീവിതത്തിന്റെ ലളിതമായ മേഖലയിലാണ് ഊന്നൽ എന്നതൊരു സമാധാനമാണ്. മുഷിപ്പിക്കുന്ന ദിനചര്യകൾ ഒരു വശത്തേക്ക് മാറ്റി ആസ്വദിക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യാം. പ്രധാനപ്പെട്ട കാര്യങ്ങൾ നടപടിക്രമങ്ങളിൽ ഉണ്ടെങ്കിലും, ചില വസ്തുതകൾ വ്യക്തമാകുമ്പോൾ ചില വൈകാരിക ചോദ്യങ്ങൾക്കുള്ള പരിഹാരം ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

വരുന്ന രണ്ടാഴ്ച കാലയളവിൽ സൂര്യൻ ചൊവ്വയുമായി മറ്റൊരു കണ്ടുമുട്ടൽ നടക്കുന്നതിനാൽ, നിങ്ങളുടെ ഭൂതകാലവുമായി ഉള്ള ബന്ധത്തിൽ ഒരു വിള്ളലുണ്ടാകാം, ഒരു ബന്ധം നഷ്ടപ്പെടും വിധവും ഇത് സംഭവിക്കാം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു ഭാവി രൂപപ്പെടാൻ ഇപ്പോഴേ പ്രവർത്തിക്കൂ, അതു പോലെ തന്നെ പിൻവലിക്കാനാകാത്ത പ്രതിബദ്ധതകളുണ്ടെന്ന് കരുതരുത്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

പ്രശസ്തിയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, ഒരു പരമ്പരാഗതമായ പാത പിൻതുടർന്നാലേ നിങ്ങളുടെ സമപ്രായക്കാരുടെയും, സഹപ്രവർത്തകരുടെയും ബഹുമാനം ഏറ്റുവാങ്ങാൻ സാധിക്കുകയുള്ളുവെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ നിലപാട് വ്യക്തമാക്കിയ നിലയ്ക്ക്, നിങ്ങളിനി നിങ്ങളുടെ സ്ഥിതി ഏകീകരിച്ചു, ഭാവി വളർച്ചയ്ക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ നടത്തുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മനസ്സിന്റെ ഗ്രഹമായ ബുധൻ പലർക്കും ഉപകാരപ്രദമല്ലാതെ നിൽക്കുകയാണ്, എന്നാൽ നിങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നു. അതു കൊണ്ടു തന്നെ നിങ്ങളുടെ മുന്നേറ്റങ്ങൾക്ക് ഒന്നും തിരിച്ചടി ലഭിക്കില്ലായെന്ന് ഉറപ്പിക്കാം, അതു പോലെ തന്നെ നിങ്ങളുടെ പ്രണയസംബന്ധമായ ആഗ്രഹങ്ങളും നടക്കും. വർത്തമാനകാലത്തെ ഉത്തരങ്ങൾക്ക് വേണ്ടി ഭൂതകാലത്തേക്ക് നോക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ അവസ്ഥയുടെ ഉയർച്ചതാഴ്ചകളുടെ ഗതി നോക്കിയാൽ, ശുഭപ്രതീക്ഷയുടെയും, വിശ്വാസത്തിൻെയും കാലഘട്ടത്തിൽ നിന്നും നിങ്ങൾ പ്രായോഗിക ബുദ്ധിയുടെ കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാകും. ഉറപ്പുള്ള പദ്ധതികൾ ഉണ്ടാക്കാനുള്ള സമയമായിരിക്കും ഇത്. ഏറ്റവും അകലേക്ക് ലക്ഷ്യം വയ്ക്കുക, വിവരങ്ങൾ പിന്നെ കൂട്ടിച്ചേർക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഹ്രസ്വകാലത്തേക്കുള്ള ഗ്രഹങ്ങളുടെ നിരീക്ഷണങ്ങളിൽ അധികമായി പറയാനൊന്നുമില്ല. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കാം. അതിനാൽ ഒരു വഴിത്തിരിവിലേക്ക് എത്താൻ നാളുകൾ നീണ്ടു നിൽക്കുന്ന ഗാർഹിക വ്യവഹാരങ്ങൾ തന്നെ വേണ്ടി വരും. അതങ്ങനെ സംഭവിക്കുമ്പോൾ നിങ്ങളുടെ പങ്കാളിയെ ഏത് പരിധി വരെ കൊണ്ടു പോകാനും നിങ്ങൾ തയ്യാറാകും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook