Daily Horoscope February 19, 2022: ഈ വാരം അവസാനിക്കുകയാണ്. പാശ്ചാത്യ സമ്പ്രദായം അനുസരിച്ച് ശനിയാഴ്ച അവസാനിക്കുന്ന ഒന്ന് മാത്രമാണ് ആഴ്ചകള്‍. ജ്യോതിഷത്തിൽ തുടക്കങ്ങളും അവസാനങ്ങളും എന്നൊന്നില്ല. നിരന്തരം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന അനന്തമായ ഒരു സൃഷ്ടി മാത്രമാണ്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
സമയം കടന്നു പോകുമ്പോൾ പുതിയ ബന്ധങ്ങളും വീടും കുടുംബ കാര്യങ്ങളും ശരിയായ പാതയിലാണെന്ന് നിങ്ങൾക്ക് മനസിലാകും. ഒരാളുമായി സമീപകാലത്തുണ്ടായ ഒരു തർക്കം ഇപ്പോൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നം പരിഹരിക്കപ്പെടുമെന്ന സാഹചര്യം എത്തിയെന്ന് തോന്നിയാല്‍ അതിനായി കുറച്ചധികം പരിശ്രമിക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വീട്ടിലെ ആവേശകരമായ ഒരു ഘട്ടത്തിലേക്ക് നിങ്ങള്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് അല്‍പ്പം വെല്ലുവിളി നിറഞ്ഞതാണെന്ന് തോന്നുന്നു. നിങ്ങള്‍ വ്യക്തിബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ അതോ അറ്റകുറ്റപ്പണികൾ, അലങ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. നിങ്ങള്‍ക്കൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മുന്നിലുള്ള പ്രതിബന്ധങ്ങള്‍ എല്ലാം മാറുന്നതു വരെ ക്ഷമിക്കാവുന്നതാണ്. വ്യക്തിപരമായി വന്ന മാറ്റങ്ങള്‍ പൊതുവില്‍ പല മാറ്റങ്ങള്‍ക്കും കാരണമായേക്കാം. അതായിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
കർക്കിടക രാശിക്കാർക്ക് ഇത് ഒരു വിചിത്രമായ കാലഘട്ടമാണ്. നിങ്ങളിൽ ചിലർക്ക് ബുദ്ധിമുട്ടുകളോ പരിക്കേൽക്കുകളോ ഇല്ലാതെ കാലം കടന്നുപോകും. എന്നാൽ മറ്റു ചിലരുടെ മനോവീര്യം പൂര്‍ണമായും തളര്‍ന്ന നിലയിലായിരിക്കും. ഇത് വീണ്ടെടുക്കുന്നതിനായി ചുറ്റുമുള്ളവരുടെ സ്നേഹവും വാത്സല്യവും ആവശ്യമാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഭാവിയെ മുന്‍നിര്‍ത്തി നിങ്ങളുടെ അധിക ആത്മവിശ്വാസവും ഉത്സാഹവും മയപ്പെടുത്തേണ്ട സമയമാണ്. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ ഗാര്‍ഹികമോ കുടുംബപരമോ ആയ മാറ്റത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കും. ഭാവിയിലേക്കുള്ള അടിത്തറയായി നിലവിലെ സ്ഥാനം ഉപയോഗിക്കുക. എല്ലാം മുന്‍കൂട്ടി കണ്ടുവേണം തീരുമാനം എടുക്കാന്‍.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ശുഭാപ്തി വിശ്വാസത്തോടെയിരിക്കുക. അതിന് കഴിയുന്നില്ലെങ്കില്‍ കുറഞ്ഞത് നിരാശപ്പെടാതെയെങ്കിലുമിരിക്കുക. ഭയം നിങ്ങള്‍ക്ക് തിരിച്ചടിയാകില്ല എന്നത് ഓര്‍മ്മിക്കുക. എന്നാല്‍ ഭയത്തെ മറികടക്കാന്‍ പഠിക്കണം. മുന്നോട്ട് പോകുക, ഒരുപാട് നേടാനുണ്ട്.
Also Read: Weekly Horoscope (February 13- February 19, 2022): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സൂര്യൻ, ശുക്രൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാണ്. ഇവ നിങ്ങളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായേക്കും. വരും ദിവസങ്ങളില്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്ക്കുന്നയാളുകളുമായി സംസാരിക്കാനും ഇടപെടാനും നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങള്‍ക്ക് ഏറ്റവും പ്രതികൂലമായി നിലനിന്നിരുന്ന ചൊവ്വ ഇപ്പോള്‍ അനുകൂലമായിരിക്കുന്നു. കുറഞ്ഞത് അടുത്ത മൂന്ന് ആഴ്ചകളില്‍ നിങ്ങളുടെ അഭിലാഷങ്ങളുടെ പുരോഗതി അളക്കാനും പ്രവചിക്കാനും കഴിഞ്ഞേക്കും. എന്നിരുന്നാലും എല്ലാത്തിലും വ്യക്തത വരുന്നതിന് ഏഴ് ആഴ്ചകളോളം വേണ്ടി വന്നേക്കാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഇത് അവധിക്കാലത്തിനും വിശ്രമിത്തിനും അനുയോജ്യമായ സമയമാണ്. കൗതുകം നല്കുന്ന പല യാത്രകളും ചെയ്യുന്നതിനായുള്ള പ്രേരണകള്‍ വരുന്ന ദിവസങ്ങളിലുണ്ടായേക്കും. നിങ്ങളുടെ സമയം അതിനായി ചിലവഴിക്കുക. ജോലിയും കുടുംബ പ്രതിബദ്ധതകളും നിങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണെങ്കിൽ, അവ നിങ്ങൾക്ക് കഴിയുന്നത്ര ആസ്വാദ്യകരമാക്കാൻ ശ്രമിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഏറ്റവും പുതിയ സാമ്പത്തിക ഇടപാടുകള്‍ അല്ലെങ്കില്‍ സംരഭങ്ങള്‍ എന്നിവയ്ക്കായുള്ള പരിശ്രമങ്ങള്‍ ആരംഭിക്കും. സമയം ഒരുപാട് ചിലവഴിക്കേണ്ടി വരുന്ന കാര്യങ്ങള്‍ കഴിവതും മാറ്റി വയ്ക്കാന്‍ ശ്രമിക്കുക. വസ്തുതകളില്‍ എപ്പോഴും ഉറച്ച് നില്‍ക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇപ്പോൾ നിങ്ങളുടെ രാശിയുമായുള്ള വികാരാധീനമായ ചൊവ്വയുടെ ആഴത്തിലുള്ള ബന്ധം ശക്തമാകുന്നു. ഇത് ആവേശത്തിന്റെയും ഊർജ്ജത്തിന്റെയും സമയമാണെന്ന് നിങ്ങൾക്ക് മനസിലാകും. ഇതുപോലുള്ള കാലഘട്ടങ്ങൾ ഏറ്റവും ക്രിയാത്മകവും പൂർത്തീകരിക്കുന്നതുമാണെന്ന് പല ജ്യോതിഷികളും പറയുന്നു. ഇത് തീർച്ചയായും സമൃദ്ധിയുടെ സമയമാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
കുറച്ച് മുന്നോട്ട് ചിന്തിക്കുകയാണെങ്കില്‍, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞേക്കും. ആഭ്യന്തരമായ പുരോഗതികള്‍ താമസിക്കാതെ തന്നെ ഉണ്ടാകും. എന്നിരുന്നാലും, ആദ്യം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ഇപ്പോൾ കഴിയുമോ എന്ന് സ്വയം ചോദിക്കണം.
