Horoscope Today February 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today February 19, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

Horoscope Today February 19, 2021: ഞാൻ പലപ്പോഴും വെബ് സൈറ്റുകളെക്കുറിച്ച് പറയാറില്ല. പക്ഷേ ‘ഡാർക് സ്കൈസ്’ എന്ന വെബ്സൈറ്റിനെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നഗരങ്ങളിൽ തെരുവ് വിളക്കുകൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ‘ഡാർക് സ്കൈസ്’ പ്രതിഷേധം നടത്തുന്നു. തെരുവുവിളക്കുകൾ കാരണം നിരവധി നഗരവാസികൾക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ കാണാൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ പിന്തുണയ്‌ക്കുന്നതു നന്നായിരിക്കും. നിങ്ങൾ പട്ടണത്തിൽ നിന്ന് വളരെ അകലെയുള്ള ഗ്രാമത്തിലാണ് താമസിക്കുന്നതെങ്കിൽ, എനിക്ക് നിങ്ങളോട് അസൂയയുണ്ട്.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സാമ്പത്തിക പദ്ധതികൾ നിശ്ചലമാകുമെന്ന് തോന്നുമെങ്കിലും, ഇന്നത്തെ നക്ഷത്രങ്ങൾ താരതമ്യേന സജീവമാണ്. ആഴ്ചാവസാനം വരെ ക്രമാനുഗതമായി വർദ്ധിക്കുന്ന വേഗത കൈവരിക്കുന്നു. ചങ്ങാതിമാരും പങ്കാളികളും നിങ്ങളുടെ സമയവുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. മാത്രമല്ല നിങ്ങളുടെ വ്യതിരിക്തമായ നർമ്മത്തിന്റെ സ്പർശത്തിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ബിസിനസ്സും, സാമ്പത്തിക പ്രവർത്തനങ്ങളും, കൂടുതൽ സങ്കീർണ്ണമാവുകയാണ്. തിരക്കേറിയ സമയങ്ങൾ മുന്നിലുണ്ട്, അതിനാൽ പതിവ് ജോലികൾ വർദ്ധിക്കും. സാമൂഹികമായ ഇടപെടലുകൾ രസകരമായിരിക്കണം. മാത്രമല്ല നിങ്ങളെ ആരെങ്കിലും സഹിക്കാനും സാധ്യതയുണ്ട്.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങളുടെ കണക്കുകൂട്ടലുകളിൽ കാൽപനിക കാര്യങ്ങൾ ഇപ്പോഴും ശക്തമാണ്. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇന്നത്തെ സ്വാധീനം നിങ്ങളെ ആശ്ചര്യപ്പെടുത്തും. നിർഭാഗ്യവശാൽ, നിങ്ങളുടെ വിജയത്തെ അസൂയപ്പെടുന്ന പങ്കാളികൾ ഒരു തെറ്റ് കണ്ടെത്തുന്ന മാനസികാവസ്ഥയിലായിരിക്കാം. അവരെ സമാധാനിപ്പിക്കാൻ നിങ്ങൾക്ക് സ്വയം ഇരയായി അവതരിപ്പിക്കേണ്ടി വന്നേക്കാം!

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വാദപ്രതിവാദപരമായ മാനസികാവസ്ഥയിലുള്ള പങ്കാളികൾ ഇന്ന് പടിയിറങ്ങും. നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും അസ്വസ്ഥരാണെങ്കിൽ, അവരെ ധൈര്യപ്പെടുത്താനും തർക്കങ്ങൾ പരിഹരിക്കാനും ശ്രമിക്കുക. എല്ലാവർക്കും കൂടുതൽ ക്രിയാത്മകമായ വഴികളിലേക്ക് പോകാനുള്ള വഴി സ്വതന്ത്രമാക്കാനും ശ്രമിക്കുക. നിങ്ങളുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ഉറപ്പായിക്കഴിഞ്ഞാൽ, പങ്കാളികളിൽ നിന്ന് പിന്തുണ തേടുക.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ പത്താമത്തെയും ആറാമത്തെയും സൗര ഭവനങ്ങളുമായി വിന്യസിച്ചിരിക്കുന്ന ഗ്രഹങ്ങളുടെ ഒരു പരമ്പരയാണ് തൊഴിൽപരമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നത്. പ്രത്യേകിച്ചും നിങ്ങൾക്ക് അമിതമായി ജോലിചെയ്യുകയും സ്വയം തളർത്തുകയും ചെയ്യുന്ന ശീലമുണ്ടെങ്കിൽ ആ പ്രശ്നത്തെ അവ ചൂണ്ടിക്കാട്ടുന്നു. പോസിറ്റീവായതും, ധൈര്യത്തോടും പ്രണയത്തോടുമുള്ളതുമായ മുന്നേറ്റങ്ങളെ പരമാവധി പ്രയോജനപ്പെടുമെങ്കിൽ കാര്യങ്ങൾ എളുപ്പമാകും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ചാർട്ടിലെ അഭിലഷണീയമായ മേഖലകളിൽ ശുക്രനും വ്യാഴവുമായുള്ള സൂര്യന്റെ ബന്ധം ഇന്ന് മികച്ചതാണ്. അവ ആദർശപരവുമായ സാധ്യതകൾ സൃഷ്ടിക്കുന്നുവെന്നതിൽ സംശയമില്ല. വേഗത ക്രമീകരിക്കുകയും സംഭവങ്ങൾ നിങ്ങളുടെ സ്വന്തം നേട്ടത്തിലേക്ക് മാറ്റുകയും ചെയ്യേണ്ടത് നിങ്ങളാണ്.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തൊഴിൽ മേഖലയിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിന് തീർച്ചയായും ചില സമ്മർദ്ദങ്ങളുണ്ടാകും, എന്നാൽ നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ശക്തമായ ഗ്രഹ സ്വാധീനങ്ങളെ ആശ്രയിക്കാൻ നിങ്ങൾക്ക് കഴിയും. പണത്തിന്റെ പ്രതിഫലത്തേക്കാൾ സാമൂഹിക സ്ഥാവം പ്രധാനമായിരിക്കാം. എന്നാലും പണവുമായി ബന്ധപ്പെട്ട ആശങ്കകൾ അവഗണിക്കണമെന്ന് ഇതിനർത്ഥമില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ഒരു വൃശ്ചിക രാശി വ്യക്തി എന്ന നിലയിൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ വിശ്വാസങ്ങളാൽ ആഴത്തിൽ പ്രചോദിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അഗാധമായ ശേഷികളും ആശയങ്ങളും പങ്കിടുകയും പങ്കാളികളെ ആകർഷിക്കുകയും ഭാവിയിലേക്കുള്ള നിങ്ങളുടെ പദ്ധതികളുമായി കാലികമാക്കി നിലനിർത്തുകയും ചെയ്യാനാവും. വാരാന്ത്യത്തിൽ പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ ആസൂത്രണം ചെയ്യുന്നത് നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനങ്ങളിലൊന്നായി മാറിയിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ ആസൂത്രണ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങുകയായിരിക്കാം. നിങ്ങൾ ഇന്ന് പണം ചെലവഴിക്കുകയാണെങ്കിൽ, ആരോഗ്യകരമായ ഒരു ജീവിതശൈലിയെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നത് ഒരു നല്ല കാര്യമായിരിക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ ഇന്ന് ഒരു രഹസ്യങ്ങളുമായി ബന്ധപ്പെട്ട മാനസികാവസ്ഥയിലാണെങ്കിൽ പോലും, ചന്ദ്രൻ കാൽപനിക, ക്രിയാത്മക മേഖലകളുമായി വിന്യസിച്ചിരിക്കുന്നിടത്തോളം കാലം, സാമൂഹികവും കാൽപനികവുമായ ഇടപെടലിനുള്ള അവസരങ്ങൾ വർധിക്കുന്നു. ഒപ്പം പങ്കാളികളിൽ നിന്നുള്ള പരിഗണനയും സ്നേഹവും നിറഞ്ഞ പെരുമാറ്റത്തെ നിങ്ങൾ വിലമതിക്കും. നിങ്ങൾ വളരെയധികം പരിചയസമ്പത്തുള്ളയാളാണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് എത്രമാത്രം മാന്യതയുണ്ടെന്നും കാണിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ ജാതകത്തിന്റെ അടിത്തറയുമായുള്ള ബുധന്റെ ബന്ധം അർത്ഥമാക്കുന്നത് വീട്ടിലെ മാറ്റങ്ങൾക്കായി കൂടുതൽ ചിന്തകൾ ആവശ്യമായി വരും എന്നാണ്. എന്നിരുന്നാലും നിങ്ങളുടെ വഴിയിൽ നിൽക്കുന്ന ആരുമായും നിങ്ങൾ അക്ഷമയോടെ ഇടപെടാം. നിങ്ങളുടെ വാരാന്ത്യത്തെ നശിപ്പിക്കുന്ന കാര്യങ്ങൾ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്. അത്തരം കാര്യങ്ങൾ ചെയ്യാൻ അവരെ അനുവദിക്കരുത്!

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ചെറിയ യാത്രകൾ ഈ ദിവസത്തെ ആസ്വാദ്യകരമായ ഒരു ദിവസമാക്കി മാറ്റാം. വഴിതെറ്റിപ്പോകാൻ നിങ്ങൾക്ക് പ്രലോഭനവുമുണ്ടാകും. നിങ്ങളുടെ വീടിന്റെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സമയം ഇപ്പോഴും നിങ്ങളോടൊപ്പമുണ്ട്, അതിനാൽ അവ പരിഗണിക്കുക. സ്നേഹത്തിൽ, പങ്കാളികൾക്ക് ആദ്യ പരിഗണന നൽകുക, അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ പരമാവധി ശ്രമിക്കുക.

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today february 19 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
Horoscope Today February 18, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലംHoroscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
The moderation of comments is automated and not cleared manually by malayalam.indianexpress.com