scorecardresearch

Latest News

Daily Horoscope February 15, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 15, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily Horoscope February 15, 2022: ഇന്നത്തെ സംഖ്യാശാസ്ത്രം സർഗ്ഗാത്മകതയെ അനുകൂലിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കേണ്ടത് എന്നത് വ്യക്തമല്ല, പക്ഷേ എനിക്ക് ഇത് ഒരു നല്ല ആശയമായി തോന്നുന്നു. ഒരുപക്ഷേ നാമെല്ലാവരും ഒത്തുചേർന്ന് പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരങ്ങൾ കണ്ടെത്തിയാൽ, ദിവസാവസാനത്തോടെ ലോകം കൂടുതൽ മെച്ചപ്പെട്ട സ്ഥലമായേക്കാം.

Also Read: Weekly Horoscope (February 13- February 19, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സുഹൃത്തുക്കളും സഹപ്രവർത്തകരും വളരെയധികം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് കരുതുന്നത് നിങ്ങൾ മാത്രമായിരിക്കില്ല. ഒരു നിമിഷം അവർ നിങ്ങളുടെ തലയിൽ കയറും, അടുത്ത നിമിഷം അതെല്ലാം കഴിഞ്ഞിട്ടുണ്ടാകും! വീട്ടിലായാലും ജോലി സ്ഥലത്തായാലും അങ്ങനെ വേഗത്തിൽ സ്വഭാവം മാറുന്ന ആളുകളിൽ നിന്ന് നിങ്ങൾക്ക് രക്ഷയുണ്ടാവില്ല. കൂടാതെ, കുട്ടികൾ സുഹൃത്തുക്കൾ പ്രണയിതാക്കൾ എന്നിവർ കൂടുതൽ ശ്രദ്ധ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അത് നൽകുന്നതാകും നല്ലത്!

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

വീട്ടിൽ നിർണായകമായ നടപടികളിലേക്ക് കടക്കാൻ ഇനിയും സമയമായിട്ടില്ലായിരിക്കാം. എന്തായാലും, ഈ ആഴ്ച തെറ്റിദ്ധാരണയ്ക്ക് വളരെയധികം സാധ്യതയുണ്ട്, തർക്കങ്ങൾ ഇല്ലാത്ത കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും നല്ലത്, ഇത്തരം നിയന്ത്രണങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടായിരിക്കും. വാസ്തവത്തിൽ, നിങ്ങൾ നിങ്ങളുടെതായ സ്വന്തം നിയമങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

അനുകൂലമെന്ന് വിശേഷിപ്പിക്കേണ്ട നിലനിൽപ്പിന്റെ ഒരു ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാം. എന്നിരുന്നാലും, സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് നിങ്ങൾ സ്വയം സുരക്ഷിതരാകണം. എല്ലാത്തിനുമുപരി, ഒരു നല്ല ചൂതാട്ടക്കാരൻ സാധ്യതകൾ എല്ലാം മുൻകൂട്ടി കാണും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സമാധാന ചർച്ചകൾ ആരംഭിക്കേണ്ട സമയമാണിത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇപ്പോഴും യുക്തിരഹിതമായി പെരുമാറുന്നുണ്ടെങ്കിലും, തർക്കങ്ങൾ ഒഴിവാക്കാനും വസ്തുതകൾ തിരിച്ചറിയാനും എല്ലാ ശ്രമങ്ങളും നടത്തണം. കൂടാതെ, ആരും നിങ്ങളെ അമിതമായി ഉപയോഗിക്കാൻ അനുവദിക്കരുത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ദിശയിലേക്ക് നീങ്ങുന്നതായി തോന്നുന്ന ആക്രമണങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഒളിച്ചിരിക്കാനൊരു സ്ഥലമാണ് നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്. വ്യക്തിപരമായ സംഘർഷങ്ങൾ നിങ്ങളുടെ തൊഴിൽ ജീവിതത്തെ തടസ്സപ്പെടുത്തുമോ എന്നതാകും നിങ്ങളുടെ ഭയങ്ങളിലൊന്ന്. ഒരുപക്ഷേ നിങ്ങൾ ഇന്ന് അൽപ്പം മെലിഞ്ഞതായി തോന്നിയേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഈ നിമിഷത്തിലെ ഏറ്റവും ശക്തമായ ഗ്രഹം ശുക്രനാണ്, അത് ഇപ്പോൾ പ്രക്ഷുബ്ധമായ വൈകാരിക അവസ്ഥയെ സൂചിപ്പിക്കുന്നു. കന്നിരാശിക്കാർക്ക് ഇത് അത്ര എളുപ്പമുള്ള സമയമല്ല, എന്നാൽ കഴിഞ്ഞ ആഴ്‌ചയേക്കാൾ ഇത് തീർച്ചയായും എളുപ്പമാണ്, മാത്രമല്ല പങ്കാളികളുടെ ആവശ്യങ്ങൾ മറ്റുള്ളവരെക്കാൾ നന്നായി നിങ്ങൾ കൈകാര്യം ചെയ്യുമെന്ന് ഞാൻ കരുതുന്നു.

Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പിടിവാശി നിങ്ങൾക്ക് അനുയോജ്യമല്ല. ഇതുവരെയില്ല, ഇനി അങ്ങോട്ടുമില്ല. ഒരു പഴയ ചൈനീസ് പഴഞ്ചൊല്ല്പോലെ, കാറ്റിൽ വളയാത്ത ശാഖ ഒടിയും. ഇപ്പോൾ, നിങ്ങൾ അങ്ങനെയൊരു ശാഖയാണ്, അതുകൊണ്ട് നിങ്ങൾ തികച്ചും പ്രായോഗികവും വഴക്കമുള്ളതുമായ സമീപനം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളുടെ ഗ്രഹചിത്രങ്ങൾ വളരെ പരസ്പരവിരുദ്ധമായിരിക്കുന്നു, ഇത് നിങ്ങൾക്ക് യാത്ര ചെയ്യാവുന്ന നല്ല സമയമാണോ അല്ലയോ എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. നിങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചുകൂടിയിരിക്കുന്നു. പലതിനെയും ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിത്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ചാർട്ടിന്റെ ഭൗതിക മേഖലകളിലൂടെ സൂര്യൻ കടന്നുപോകുന്ന ഈ സമയത്ത്, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നിങ്ങൾ നിർബന്ധിതരാകുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളിലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ അത്തരമൊരു സമീപനത്തിന്റെ അർത്ഥം വ്യക്തമാകും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങൾ അമിതമായി ആശ്രയിക്കുന്നതായി തോന്നുന്നു, നിങ്ങളുടെ സ്വസ്ഥതയില്ലായ്മ ചൂഷണം ചെയ്യാനുള്ള മറ്റുള്ളവരുടെ ശ്രമം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. എന്നിരുന്നാലും, നിങ്ങൾ പൂർണ്ണമായും സത്യസന്ധരായിരിക്കുമെങ്കിൽ, നിലവിലെ സാഹചര്യത്തിന് നിങ്ങൾ എത്രത്തോളം ഉത്തരവാദികളാണെന്ന് നിങ്ങൾക്ക് കാണനാകും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ജ്യോതിഷത്തിൽ വളരെ കുറച്ച് മാത്രമേ വിധിക്ക് വിധേയമായിട്ടുള്ളൂ, അല്ലെങ്കിൽ നമുക്ക് സ്വാധീനിക്കാൻ കഴിയാത്ത സാഹചര്യങ്ങളായിട്ടുള്ളൂ. ബുദ്ധിമുട്ടുള്ള ഗ്രഹ വശങ്ങൾ വ്യക്തിപരമായ തർക്കങ്ങൾ മുന്നോട്ട് കൊണ്ടുവരാൻ ബാധ്യസ്ഥമല്ല, എന്നാൽ നിങ്ങൾ മുൻകൈയെടുക്കുകയും സഹകരിക്കാൻ എല്ലാവരേയും നിർബന്ധിക്കുകയും ചെയ്യുന്നില്ലെങ്കിൽ ലഭിക്കുന്ന ഫലമായിരിക്കും അത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

മറ്റുള്ളവരുടെ അസന്തുഷ്ടിയിൽ പങ്കുചേരാതിരിക്കുന്നത് മിക്കവാറും മീനരാശിക്കാർക്ക് മിക്കവാറും അസാധ്യമാണെന്ന് പറയപ്പെടുന്നു. അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് സഹായകരമാണെന്നും നിങ്ങൾക്കറിയാം. ഒപ്പം പങ്കാളിയുടെ ചുണ്ടിൽ പുഞ്ചിരി കൊണ്ടുവരാനും ശ്രമിക്കൂ.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today february 15 2022 aries gemini cancer virgo capricorn zodiac signs check astrological prediction