ഇന്ന് ഒരു ശനിയുടെ ദിവസമാണ്. അതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് ആളുകൾ അവരുടെ വ്യക്തിപരമായ പരിധികൾ മനസിലാക്കുകയും പാരമ്പര്യത്തെ മാനിക്കുകയും സ്വയം അച്ചടക്കം പാലിക്കുകയും ചെയ്യുമെന്നാണ്. നിങ്ങൾ അങ്ങനെയല്ലെങ്കിൽ, വന്യവും വികാരഭരിതവും അരാജകവുമായ കാലങ്ങൾ മടങ്ങിവരുന്നതുവരെ മാറിനിൽക്കേണ്ടി വരും.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സ്വയം മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും തന്ത്രപരമായ വൈകാരിക പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി വാഗ്ദാനം ചെയ്യുന്നു. ചില ആളുകൾ അത് അംഗീകരിച്ചേക്കാം, ചിലർ സമ്മതിച്ചേക്കില്ല, പക്ഷേ അത് കാര്യമല്ല. ചില സ്വകാര്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ശരിയായ സമയമാണോ എന്നതാണ് ഇപ്പോൾ പരിഗണനാ വിഷയം. നിങ്ങൾക്ക് മാത്രമേ അത് തീരുമാനിക്കാൻ കഴിയൂ.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

ചാന്ദ്ര വിന്യാസങ്ങൾ തുടക്കത്തിൽ തന്നെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പക്ഷേ വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങളിലേക്ക് അത് മാറാൻ തുടങ്ങുന്നു. ഏതെങ്കിലും തരത്തിൽ, നിങ്ങൾക്ക് ഇന്ന് പഴയ ഒരു പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അതിനായി ശ്രമിക്കുക. നിങ്ങൾക്ക് ഒരു എതിരാളിയേക്കാൾ മികവ് നേടാൻ കഴിയുമെന്ന് തോന്നുന്നു.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ അൽപ്പം ക്ഷീണവും പിരിമുറുക്കവും ഉള്ളയാളാകാം, അതിൽ പക്ഷേ അതിശയിക്കാനില്ല. നിങ്ങളുടെ ഊർജ്ജം ഇതിനകം തന്നെ പുനരുജ്ജീവിപ്പിക്കണം, ഏകദേശം അഞ്ചോ ആറോ ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഒരുപാട് സ്വാസ്ഥ്യം തോന്നും. വാഗ്ദാനം ചെയ്യപ്പെട്ട ക്ഷണത്തിനായി കാത്തിരിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. അതിനാൽ ദയവായി ക്ഷമയോടെ കാത്തിരിക്കണം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

വീട്ടിലും ജോലിസ്ഥലത്തും എല്ലാം ഇപ്പോൾ കലുഷിതമായ അവസ്ഥയുണ്ടാവാം. ഏതൊരു ഭാഗ്യത്തിലേക്കും നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ വ്യക്തമായി മുന്നോട്ടുള്ള വഴി കാണാൻ കഴിയും- മാത്രമല്ല, പ്രകോപിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ചെറിയ എല്ലാ സംഭവവികാസങ്ങളിലേക്കും അതിശയിപ്പിക്കുന്ന വിധത്തിൽ നിങ്ങൾ ഉടൻ തന്നെ എത്തിച്ചേരും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ഒരു തിരിച്ചടി പോലെ തോന്നുന്നതിൽ വിഷമിക്കേണ്ട. എല്ലാത്തിനുമുപരി, ബാധ്യതകൾക്ക് ആസ്തികളായി മാറുന്നതിനുള്ള മനോഹരമായ ഒരു മാർഗമുണ്ട്. പ്രിയപ്പെട്ട ഒരാൾക്ക് സമയമില്ലെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുക. സുപ്രധാന ഘട്ടത്തിലേക്ക് കടക്കാൻ കാത്തിരിക്കുക. ചുറ്റുമുള്ളവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, അവർക്ക് നിങ്ങളുടെ ആശയങ്ങൾ ആവശ്യമാണ്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മറഞ്ഞിരിക്കുന്ന പിരിമുറുക്കങ്ങൾ ഉപരിതലത്തിലേക്ക് എത്തിച്ചേരാം. സാധ്യതയില്ലാത്ത കാര്യങ്ങൾ മുന്നിൽ തെളിയാം. പലപ്പോഴും സംഭവിക്കുന്നത് പോലെ,വ്യക്തമായ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിന് പണം ഒരു ഉത്തേജകമാകാം. പക്ഷേ നിങ്ങൾ എവിടെയാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലാകുമെന്നതിൽ എനിക്ക് സംശയമുണ്ട്. ഒരു പങ്കാളി എന്തുചെയ്യണമെന്നതിൽ നിങ്ങൾക്ക് ശരിക്കും ഒന്നും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ അവരുടെ വഴിക്ക് പോകട്ടെയെന്ന് നിങ്ങൾ കരുതേണ്ടി വരും!

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

കൈകാര്യം ചെയ്യാൻ വളരെയധികം വിഷമകരമായ കാര്യങ്ങളുണ്ട്. ആകാശത്തിലെ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് ഉത്തരം ഉള്ളിൽതന്നെയുണ്ടെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനോഭാവത്തിലോ അഭിപ്രായത്തിലോ മാറ്റം വരുത്തുന്നത് നല്ല തന്ത്രമാണ്. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ, നിങ്ങളുടെ പദ്ധതികളും നിങ്ങൾ നടപ്പിലാക്കണം – അത് മറ്റാരും ചെയ്യില്ല എന്നും ഓർക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾക്ക് ദീർഘകാല ഭാവിയെക്കുറിച്ച് സംശയങ്ങളുണ്ടെന്ന് എനിക്കറിയാം, എന്നാൽ നിങ്ങൾക്ക് ചില ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളുണ്ടാക്കാനാവും. ചന്ദ്രൻ ഉടൻ തന്നെ ഒരു പുതിയ സ്ഥാനത്തേക്ക് പ്രവേശിക്കും, അത് നിങ്ങൾക്ക് കൂടുതൽ വൈകാരിക ശക്തി നൽകുന്നു. ഇത് വിജയിക്കാനുള്ള ഒരു പുതിയ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളും മറ്റ് ആളുകളും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങളുടെ നിലവിലെ സാമൂഹിക നിലയിൽ നിന്ന് നിങ്ങൾക്ക് ഉയർച്ച നേടാനാവും. നിങ്ങളുടെ ഒപ്പമുള്ളവർ ഭാവിയിൽ രക്ഷകരായി ഉയർന്നുവരും. അതിനാൽ നിങ്ങൾ നിങ്ങൾക്ക് അറിയാവുന്നവരോട് നല്ല രീതിയിൽ പെരുമാറുക!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഒരു പ്രദേശത്ത് ജീവിതം ശരിയായി പോകാൻ തുടങ്ങുമ്പോൾ, മറ്റൊരിടത്ത് നിങ്ങൾ വീണു പോയേക്കാം. പ്രപഞ്ച ഭീമന്മാരായ വ്യാഴം, യുറാനസ്, നെപ്റ്റ്യൂൺ എന്നീ മൂവരും നടത്തിയ നിഗൂഢമായ മാന്ത്രികതയുടെ ഫലമാണിത്. നിങ്ങളുടെ ഭാവനയെ ശരിക്കും ആകർഷിക്കുന്ന ഒരു സംയോജനമാണിത്!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ഏതെങ്കിലും തരത്തിലുള്ള താൽക്കാലിക ഇടവേള അല്ലെങ്കിൽ വേർപിരിയൽ മികച്ചതാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ പ്രയാസമാണ്. എന്നിട്ടും ഒരു ബന്ധം അവസാനിച്ചാൽ മറ്റൊന്ന് ഉണ്ടാകുമെന്ന് നിങ്ങൾ ഒടുവിൽ കാണും. പങ്കാളികൾക്ക് ഇന്ന് മേൽക്കൈ ഉണ്ട്, അതിനാൽ നിങ്ങൾ കൃപയോടെ രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരാാം.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

വീട്ടിലും ജോലിസ്ഥലത്തും വിയോജിപ്പിന്റെ അല്ലെങ്കിൽ അസംതൃപ്തിയുടെ ചില മേഖലകൾ ഇപ്പോഴും നിലനിൽക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേക ബന്ധത്തിൽ നിങ്ങൾക്ക് അനുരഞ്ജനം നടത്താൻ കഴിയുമെങ്കിൽ, ഇപ്പോൾ തന്നെ അത് ചെയ്യുക. ഒരു ക്രിയാത്മക സംരംഭത്തിന് നേതൃത്വം നൽകാൻ നിങ്ങളെ ക്ഷണിക്കപ്പെട്ടേക്കാം, അതിനാൽ അതിനായി തയ്യാറാകൂ!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook