ഇതാ ഒരു ചിന്ത: നമ്മുടെ ശരീരങ്ങളിലെല്ലാം ഉപ-ആറ്റോമിക് അഥവാ അണുവിന്റെ ഘടകഭാഗങ്ങളായ കണങ്ങളുണ്ട്, അവ ശതകോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളിലെ കണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ തവണയും ഒരു കണിക ചലിക്കുമ്പോൾ അതിന്റെ ഇരട്ട പ്രപഞ്ചത്തിന്റെ മറുവശത്തും ചലിക്കുന്നു. അത് വിചിത്രമായി തോന്നാം, പക്ഷേ അതാണ് ശാസ്ത്രം!

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വിധി തീരുമാനങ്ങൾ എടുക്കാൻ കാത്തിരിക്കുന്നതിനുപകരം നിങ്ങൾക്ക് നിങ്ങളുടെ ജാതക പ്രകാരം പ്രവർത്തിക്കാൻ കഴിയും. നിങ്ങളുടെ നിലവിലെ സ്ഥിതിയെ വിജയകരമായി നേരിടാനുള്ള ഏക മാർ‌ഗ്ഗം നിങ്ങൾ‌ക്ക് കഴിയുന്നത്ര പിന്തുണയുടെ അടിസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ്. നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ ഒരു സുരക്ഷാ വലയമായി പ്രവർത്തിക്കും, ദുർഘടമായ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും…

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പ്രിയപ്പെട്ട ഒരാൾ പുറന്തള്ളാനും ബഹിഷ്കരിക്കാനുമുള്ള നിലപാട് തുടരാൻ തയ്യാറാണെന്ന് എനിക്ക് ഉറപ്പുണ്ട്. ജോലിയിലോ മറ്റേതെങ്കിലും ലൗകിക അഭിലാഷത്തിലോ മുഴുകുന്നതിലൂടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുക എളുപ്പമാണ്, പക്ഷേ ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ആഴത്തിലുള്ളതും വൈകാരികവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

പരിമിതികൾ ഭേദിച്ച് പ്രവർത്തനങ്ങൾ ചെയ്യുക. പുതിയ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം നഷ്ടപ്പെട്ട സമയത്ത് പൂർത്തിയാക്കേണ്ടിയിരുന്ന കാര്യങ്ങളിൽ ചെയ്ത് തീർക്കുക. നിങ്ങളുടെ പ്രതീക്ഷകളുടെ മികച്ച വിലയിരുത്തൽ സൂചിപ്പിക്കുന്നതാണ് ഇവ. നിങ്ങളുടെ വിധി നേരിടുന്നത് ഒഴിവാക്കാൻ പഴയ ഒഴികഴിവുകളിൽ പറയരുത്. ധൈര്യമായിരിക്കുക!

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ചില വാതിലുകൾ‌ ഇപ്പോൾ‌ അടയ്‌ക്കേണ്ടി വന്നേക്കാം. അവസരങ്ങളിൽ നിന്ന് പിന്തിരിയാൻ ഞാൻ നിങ്ങളോട് പറയുന്നില്ല, എന്നാൽ ഭാവിയിൽ നിങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് ഞാൻ കരുതുന്നു. വിജയം കൈവരിക്കേണ്ട മേഖലകളിൽ നിങ്ങളുടെ ഊർജ്ജം കേന്ദ്രീകരിക്കുക, സമയം പാഴാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ മനസ്സിന്റെ ഏറ്റവും മറഞ്ഞിരിക്കുന്ന ഭാഗത്തെപ്പോലും ബാധിക്കുന്ന ആഴത്തിലുള്ള ഗ്രഹ ചലനങ്ങളെക്കുറിച്ച് നിങ്ങൾക്ക് മിക്കവാറും അറിവുണ്ടായിരിക്കില്ല. എന്നാൽ നിങ്ങളുടെ വ്യക്തിജീവിതത്തിലെ ഈ വർഷത്തെ പ്രധാന ഘടകങ്ങൾ അധികാരം, പാരമ്പര്യം, സ്ഥിരത എന്നിവയാണെന്ന് ഉറപ്പാക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പഴയ പഴഞ്ചൊല്ല് പറയുന്നത് പോലെ ദുഷ്ടന്മാർക്ക് വിശ്രമമില്ല. നിങ്ങൾക്കും വിശ്രമമില്ല, അതിനാൽ വിശ്രമം കുറവായിരിക്കുമെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. നിങ്ങളുടെ ശ്രദ്ധ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുക, നിങ്ങൾക്ക് കഴിയുന്നിടത്തോളം കാര്യങ്ങൾ ചെയ്ത് തീർക്കുക. നിങ്ങൾ ഇപ്പോൾ കൂടുതൽ ചെയ്യുന്നതിലൂടെ, കൂടുതൽ സമയം നിങ്ങൾക്ക് പിന്നീട് ലഭിക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളായിരിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ട ഏറ്റവും പ്രധനപ്പെട്ട കാര്യം. എളുപ്പമുള്ള ഒരു ഉപദേശം, എനിക്കറിയാം. ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ശ്രമിക്കുന്നതിൽ ഒരു കുഴപ്പവുമില്ല, ഉണ്ടോ? പൊതുവായ ഗ്രഹ ചിത്രം വളരെ ശുഭാപ്തിവിശ്വാസം പകരുന്നതാണ്, അതിനാൽ നിങ്ങളുടെ ഹൃദയത്തിൽ ഒരു ഗാനം മൂളിക്കൊണ്ട് കാര്യങ്ങൾ ആരംഭിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

അഭിമാനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈയിടെ വളരെയധികം സംസാരിക്കപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങൾക്ക് വളരെയധികം അർത്ഥവത്താകുന്ന ഒരു ആശയമാണ്, ഒപ്പം നിങ്ങളുടെ കൂടെ താമസിക്കുന്ന ആളുകൾ ഇത് നന്നായി തിരിച്ചറിയണം. നിങ്ങളെ പ്രസാദിപ്പിക്കുകയും
അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഏക മാർഗം നിങ്ങൾ വിജയിച്ചു എന്ന് നിങ്ങൾക്ക് തോന്നുക എന്നതാണ് – നിങ്ങൾ വിജയിച്ചില്ലെങ്കിലും!

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഉറപ്പുനൽകുന്ന ബന്ധങ്ങൾ ചൊവ്വയെയും വ്യാഴത്തെയും മറ്റ് സഹായകരമായ ഗ്രഹങ്ങളെയും ബന്ധിപ്പിക്കുന്നു. ലളിതമായ ഭാഷയിൽ ഇത് അർത്ഥമാക്കുന്നത് വ്യക്തിഗത ബന്ധങ്ങൾ വിദേശ ബന്ധങ്ങളുമായി കൂട്ടിച്ചേർന്നിരിക്കുന്നു എന്നാണ്. ഒരുപക്ഷേ ഒരു ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ സമയം? എല്ലാ വിദേശ ബന്ധങ്ങളിലും നിങ്ങൾ പ്രത്യേക ശ്രദ്ധ നൽകണം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ദയവിന്റെ ഗ്രഹമായ വ്യാഴം ആക്രമണാത്മക ഗ്രഹമായ ചൊവ്വയെ സന്തുലിതമാക്കുന്നു. ഫലം? ശരി, തുടക്കത്തിൽ തന്നെ ഞാൻ പറയും നിങ്ങളുടെ വരുമാനത്തിലെ വർദ്ധനവിനായി നിങ്ങളെ സജ്ജീകരിക്കപ്പെടുന്നു. അതിൽ ഭാഗ്യത്തിന് പങ്കില്ല. ഇതെല്ലാം നിങ്ങളുടെ സ്വന്തം കഠിനാധ്വാനത്തിന്റെ ഫലമാണ്. നിങ്ങൾ അഭിനന്ദ സൂചകമായി നിങ്ങളുടെ മുതുകില്‍ തട്ടുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

എല്ലാ ബുദ്ധിമുട്ടുകളും ഒരുപാട് നേട്ടങ്ങൾ മറയ്ക്കുന്നുവെന്ന് തിരിച്ചറിയാത്തത് ഒരു അപൂർവ വ്യക്തിയായിരിക്കും. ഇപ്പോൾ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒടുവിൽ എല്ലാം ചെയ്തു കഴിയുമ്പോൾ അതിന്റെ ഫലം നിങ്ങൾക്ക് അനുഭവിക്കാം! നിങ്ങളുടെ നല്ല ഭാഗ്യത്തിൽ മറ്റ് ആളുകൾ അസൂയപ്പെടാം, ചിലപ്പോൾ ശരിയായി രീതിയിൽ അല്ലെങ്കിൽ തെറ്റായി രീതിയിൽ.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

എല്ലാവരിലും നന്മയുണ്ട്, എല്ലാ നിർദ്ദേശങ്ങളൾക്കും സമർഥമായ വശവുമുണ്ട്. പല കാര്യങ്ങളിലും നിങ്ങൾ മിക്ക ആളുകളേക്കാളും മികച്ചതായിരിക്കും, കാരണം അവർക്ക് ബുദ്ധിമുട്ടുള്ളത് നിങ്ങൾക്ക് സ്വാഭാവികമായി വരുന്നു. ധാർമ്മിക പിന്‍വാങ്ങാനോ ധര്‍മ്മഭ്രംശം വരുത്താനോ ഉള്ള സമയമല്ല ഇതെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ, അതിനാൽ ഇത് നട്ടെല്ല്‌ നിവർത്തേണ്ട സമയമാണ്!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook