വിപുലമായ വ്യാഴവുമായുള്ള നെപ്റ്റ്യൂണിന്റെ ഭാവനാപരമായ ബന്ധമാണ് ഏറ്റവും മികച്ച ഗ്രഹ വശം. ഇതിനർത്ഥം, നമ്മുടെ റൊമാന്റിക് പദ്ധതികൾ പ്രാബല്യത്തിൽ വരുത്താൻ നാമെല്ലാവരും കഴിയുന്നത്ര കഠിനമായി പ്രേരിപ്പിക്കുന്നുണ്ടെന്നാണ്. ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്, എന്നിരുന്നാലും ന്യായമായ ഏതൊരു ജ്യോതിഷിയും വളരെ ജാഗ്രത പാലിക്കും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചില ബുദ്ധിമുട്ട് നിറഞ്ഞ വശങ്ങൾ നേരിടേണ്ടി വരുമെങ്കിലും പൊതുവിലുള്ള ഗ്രഹങ്ങളുടെ അവസ്ഥ ഭേദമാണ്. കാരണമെന്തെന്നാൽ നിങ്ങൾക്കെതിരെ ഒരു ആക്രമണം ആസൂത്രണം ചെയുന്ന വ്യക്തിക്കൊരു തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് നേരെ പാഞ്ഞുവരുന്നൊരു വൈകാരിക മിസൈലിനെ കണ്ടാൽ എന്തുകൊണ്ട് നിങ്ങൾക്ക് രക്ഷപ്പെട്ടുകൂടാ?.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
പല രീതികളിലും നിങ്ങൾ തികച്ചും ശരിയായതും ഉറപ്പായതുമായ കാര്യങ്ങൾ പറയുമ്പോൾ വല്ലപ്പോഴുമെങ്കിലും നിങ്ങൾ തെറ്റാറുണ്ടെന്ന് സമ്മതിച്ചേ മതിയാകു. മറ്റൊരു വശത്ത് നിങ്ങളുടെ അഭിപ്രായങ്ങളിലും വിശ്വാസങ്ങളിലും സത്യത്തിന്റെ രു ചെറിയ അംശത്തെക്കാൾ കൂടുതലായി നിലനില്കുനുണ്ട്,അതിനാൽ ശരിയായ സമതുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് പ്രധാനം. അതിപ്പോൾ തന്നെ കണ്ടെത്തുക.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
വൈകാരികമായ അവസ്ഥകളിൽ അഭിവൃദ്ധിയുണ്ടാകാൻ പോകുന്നു എന്നത് മനസിലാക്കാൻ സാധിക്കാത്ത മകരം രാശിക്കാർ വളരെ കുറവായിരിക്കും. സന്തോഷകരമായൊരു താമസിക്കാതെതന്നെ നിങ്ങളെത്തേടിയെത്തും എന്നുള്ളത് നിങ്ങളിൽ സഹജാവബോധം ഏറ്റവുമധികം ഉള്ള വ്യക്തികൾക്ക് ഇപ്പോൾ തന്നെ മനസിലായിട്ടുണ്ടാകും. നിങ്ങളാകെ ചെയ്യേണ്ടത് അതെതിപ്പെടുമ്പോൾ അതിനെ തിരിച്ചറിയുക എന്നുള്ളതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിലവിലെ പ്രശ്നം, ചോദ്യം, എന്നിവ ഗാർഹികമോ ഔദ്യോഗികമോ ആയിക്കൊള്ളട്ടെ,നിങ്ങളൊരു പരമ്പരാഗത കർക്കിടകം രാശിക്കാരുടെ, അതിലോലമായ, സെൻസിറ്റീവ്, ദയ എന്നിവ നിറഞ്ഞ സമീപനം സ്വീകരിച്ചാൽ നിങ്ങളുടെ താല്പര്യങ്ങൾക്ക് മികച്ചരീതിയിൽ നിങ്ങൾക്ക് ഉപകരികാൻ സാധിക്കും. പണ്ടുള്ളവർ പറയുന്നത് പോലെ, നിങ്ങൾ വിതച്ചത് നിങ്ങൾ കൊയ്യും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇന്നലത്തെ സൗര നിര തന്നെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ടാകും. നിലവിലെ പ്രശ്നങ്ങളുടെ ബിന്ദുവായി നിൽക്കുന്നത് നിങ്ങളെങ്ങനെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുപ്പെടുന്നു എന്നതിലാണ്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ആവശ്യത്തിന് നിങ്ങളുടെ ആവശ്യങ്ങൾക്കായി സംസാരിച്ചില്ലായെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ അത് തിരുത്താനുള്ള സമയമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വ്യക്തിപരമായും സാമ്പത്തികപരമായും ഇത് സ്വയം വിലയിരുത്താനുള്ള സമയമാണ്. നിങ്ങളെ എന്തെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാനപരമായ കാരണം സുരക്ഷിതത്വത്തെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയാണ്. അതിനാൽ നിങ്ങളക്ക് ഉറപ്പും പിന്തുണയും ലഭിക്കുന്ന ഇടങ്ങളിലേക്ക് നിങ്ങൾ കൂടുതൽ അടുത്ത് നിൽക്കണമെന്ന് പറയുന്നത്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിയമപരമായൊരു പ്രശ്നത്തെചൊല്ലിയോ അല്ലെങ്കിൽ വിദേശ സംബന്ധമായതോ അതുമല്ലെങ്കിൽ തത്വങ്ങളുടെ അടിസ്ഥാനപ്പെടുത്തിയ വിഷയം കാരണം ആരോ ഒരാൾ അയാളുടെ സകല ശക്തിയുമുപയോഗിച്ച് പൊരുതുകയാണ്. നിങ്ങൾ ഒരു പ്രത്യേകവും നിഷ്ഠയുള്ളതുമായ രീതി പിന്തുടർന്നാൽ മാത്രമേ നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
സാമ്പത്തികത്തെച്ചൊല്ലിയുള്ള ഒരു തർക്കം അനിവാര്യമാണെന്നു തോന്നാം എന്നാൽ അത് അവഗണിക്കാവുന്നതാണ്. വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ ചെയ്യാനുള്ള മാതൃക നൽകേണ്ടത് നിങ്ങളാണ്. നിങ്ങളുടെ തായറെടുപ്പുകൾക്ക് ആലോചിച്ചു നില്ക്കാനോ കാലതാമസം സൃഷ്ടിക്കാനോ ഉള്ള സമയമില്ല.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ വിലതാഴ്ത്തപ്പെട്ടിരിക്കുന്നു എന്നിങ്ങനെയുള്ള സംശയങ്ങൾ നിങ്ങൾക്ക് തോന്നാനുള്ള എല്ലാ കാരണങ്ങളും നിങ്ങളുടെ പക്കലുണ്ട്. എന്നാൽ അതിനൊരു തിരിച്ചടി നല്കേണ്ടുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കേണ്ടതില്ല, കാരണം അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അതിനുള്ള കാരണം മറ്റുളവർ നല്ല വിശ്വാസത്തിന്റെ പുറത്ത് പ്രവർത്തിക്കുകയാണ് എന്നുള്ളതാണ്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളൊരു പ്രത്യേക സംരംഭത്തെ വളരെയധികം പ്രതീക്ഷയോടെ കാണുമെങ്കിലും മറ്റുള്ളവരും അതിനെ അതെ കണ്ണിലൂടെ കാണണമെന്ന് നിര്ബന്ധമില്ല എന്നുള്ളകാര്യം നിങ്ങൾ എപ്പോഴും ഓർമിക്കണം. അതിനാൽ താല്പര്യമില്ലാത്ത പങ്കാളികളെ നിർബന്ധിക്കാൻ ശ്രമിക്കണ്ട, അവർ തയ്യാറാകുന്നത് വരെ കാത്തുനില്കാവുന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇത് തീർത്തും നേരായൊരു സമയമാണ്, എന്നാൽ ആരോ എവിടെയോ ഇപ്പോഴും യുക്തിവിരുദ്ധമായി കാണപ്പെടുന്നു. എല്ലാ സെൻസിറ്റീവ് ആയ വ്യക്തികളെയും കരുണയോടുകൂടെ കൈകാര്യം ചെയ്യാൻ നിങ്ങൾ ഉപദേശിക്കപ്പെടും. കഴിയുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് അവരെ വിശ്വസിച്ചുകൂടാ? ഇപ്പോഴത്തേക്ക് മാത്രം!
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
പഴയ കാര്യങ്ങളിൽ സമയം ചിലവഴിക്കരുത്, കാരണം ഈ ആഴ്ചത്തെ ഗ്രഹങ്ങളുടെ നിര നിങ്ങളൊടു സാമാന്യബോധത്തിനു ഉതകുന്നൊരു സമീപനം കൈക്കൊള്ളാനാണ് പറയുന്നത്. അതിന്റെ ആദ്യ പടിയെന്നത് കഴിഞ്ഞത് കഴിഞ്ഞു എന്ന് വയ്ക്കുക എന്നതാണ്. പഴയ വൈകാരിക കെട്ടുപാടുകളിൽ നിന്നും നിങ്ങൾ സ്വതന്ത്രർ ആകുമ്പോൾ നിങ്ങൾക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ ശ്രദ്ധ നൽകാം.