scorecardresearch

Horoscope Today February 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today February 11, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡല്‍ എഴുതുന്നു

ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope may 22, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini, ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐ ഇ മലയാളം, നിങ്ങളുടെ ഇന്ന് എങ്ങനെ, വാരഫലം ഇവിടെ വായിക്കാം, rashi phalam, rasi phalam, രാശി ഫലം വായിക്കാം

പ്രപഞ്ച പദ്ധതിയുടെ പുനരുജ്ജീവനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ‘സൗരവാതം’ ഉപയോഗിച്ച് വലിയ പായ്‌കപ്പലുകളിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കാൻ പോകുന്ന ബഹിരാകാശ കപ്പൽ വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. എനിക്കറിയാം ഇത് വളരെ അസാധാരണമായി തോന്നുന്ന കാര്യമാണ്, പക്ഷേ ഇത് തികച്ചും സാധ്യമാണ്, ഇത് പ്രകൃതിയ്ക്ക് നിരുപദ്രവപരമായതും കുറഞ്ഞ ചെലവിലുള്ള ബഹിരാകാശ യാത്രയ്ക്കുമുള്ള മികച്ച അവസരമാണ്..

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

പിന്നോട്ട് പോകാനാകില്ല. ഇത് നിങ്ങൾക്ക് വ്യക്തമായിരിക്കണം. മറുവശത്ത്, നിങ്ങൾ ഉടനടി ഭാവിക്കായി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ എല്ലാ ചെലവ് പദ്ധതികളും ഒരു ക്രമത്തിൽ സൂക്ഷിക്കുക. ദീർഘകാല നിക്ഷേപത്തിന് ഊന്നൽ നൽകുക, ഒപ്പം പങ്കാളികളെ സുരക്ഷിതത്വവും നിശ്ശങ്കയും തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുക.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ സാഹചര്യത്തിന്റെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമാവുകയാണ്. ഉദാഹരണത്തിന്, അധികാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രാധാന്യം നിങ്ങൾ മനസിലാക്കാൻ പോകുന്നു. ജോലിസ്ഥലത്ത്, അധികാരികളെ ഒഴിവാക്കാൻ ഒരു മാർഗവുമില്ല. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ചെയ്യുക എന്നതാണ് നിങ്ങൾക്ക് ഇപ്പൊൾ എടുക്കാനാവുന്ന ഏറ്റവും നല്ല സമീപനം, കൂടാതെ ശരിയായ സമയത്ത് കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ഊർജ്ജം പ്രദർശിപ്പിച്ച് നിങ്ങൾ പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാൻ പോകുകയാണ്. ആക്രമണാത്മകനാകാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നില്ല, എന്നാൽ ഏറ്റവും മികച്ച അർത്ഥത്തിൽ നിങ്ങൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശരിയാണെന്ന് നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾക്കായി കൂട്ട് നിൽക്കുക. നിങ്ങൾ എളുപ്പവഴി തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം ബഹുമാനിക്കുകയില്ല – മറ്റ് ആളുകളും നിങ്ങൾക്ക് ആദരവ് നൽകില്ല.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പ്രിയപ്പെട്ടവരുമായി നിങ്ങൾ നല്ല പെരുമാറ്റം കാഴ്ച വയ്ക്കാത്ത സമയങ്ങളുണ്ടാകും, പക്ഷേ നിങ്ങളുടെ നാവ് കടിച്ചു പിടിച്ചും മുഖം തിരിഞ്ഞും സ്വന്തം തെറ്റുകളിൽ നിന്ന് ആളുകളെ പഠിക്കാനും അനുവദിക്കുന്നതിലൂടെ നിങ്ങൾക്ക് ഏറ്റുമുട്ടലുകൾ ഒഴിവാക്കാം. അത് അവർക്കും നിങ്ങൾക്കും ഏറ്റവും മികച്ച സമീപനമായിരിക്കാം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് അവഗണിക്കാൻ നിങ്ങളെ ഉപദേശിക്കുന്നതിൽ അർത്ഥമില്ല. നിങ്ങളുടെ തല ഒട്ടകപക്ഷിയെ പ്പോലെ പൂഴിമണ്ണിൽ കുഴിച്ചിടുന്നതിലൂടെ നിങ്ങൾക്ക് ഇപ്പോൾ രക്ഷപ്പെടാം, പക്ഷേ നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, വേനൽക്കാലത്ത് നിങ്ങളുടെ പ്രശ്നങ്ങൾ വർദ്ധിക്കും. അതിനാൽ, നിങ്ങൾ ഇപ്പോൾ ആ അടിസ്ഥാന പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സ്വന്തം വ്യക്തിഗത ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകണോ അതോ മറ്റുള്ളവരുടെ ആശങ്കകളുള്ള ജോലികളിൽ സഹായിക്കണോ എന്ന് നിങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് പൊതുവായ ഗ്രഹ സജ്ജീകരണം സൂചിപ്പിക്കുന്നു. ഇന്ന്‌ നിങ്ങൾ‌ക്കാവശ്യമുള്ളത് ചെയ്യുക എന്നതാണ് ഉത്തരം, പക്ഷേ നാളെ നിങ്ങളോട് ആവശ്യപ്പെടുന്നത് ചെയ്യുക!

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ തയ്യാറായിരിക്കണം. പ്രത്യേക വ്യക്തിഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങളുടെ എല്ലാ രീതിയിലും തയ്യാറാകുക. വേണ്ടത്ര പരിശ്രമിക്കാതെ ഇവ കൈവരിക്കാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. പ്രപഞ്ചം അങ്ങനെയല്ല പ്രവർത്തിക്കുന്നത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ജ്യോതിഷം അനന്തമായി സങ്കീർണ്ണമാണ്, ഇന്നത്തെ നക്ഷത്രങ്ങൾ രണ്ട് മുതൽ നാല് ദിവസത്തിനുള്ളിൽ നടക്കുന്ന വിന്യാസങ്ങളുടെ പൂർണ്ണ സ്വാധീനവലയത്തിലാണ്, അതിനാൽ ഹ്രസ്വകാല സംഭവവികാസങ്ങളിൽ മാസ്മരികതയിൽ വീണു പോകരുത്. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ചും പ്രതീക്ഷകളെക്കുറിച്ച് ചർച്ച ചെയ്തും സ്വയം ഒരു ഉപകാരം ചെയ്യുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ഈ നിമിഷത്തിൽ കുറച്ച് ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങൾ നിങ്ങളെ തേടിയെത്താം, പക്ഷേ ഇവിടെ ഒരു വിരോധാഭാസം ഉണ്ട്. തികച്ചും യാഥാസ്ഥിതികനായിരിക്കുക എന്നതാണ് നിങ്ങൾക്ക് ആളുകളെ അമ്പരപ്പിക്കാനുള്ള ഏക മാർഗം. സമൂലമായ ആശയങ്ങൾ കാലഹരണപ്പെട്ടു, പരമ്പരാഗത മൂല്യങ്ങൾ നിലവിലുണ്ട് – കുറഞ്ഞത് ഇന്നത്തേക്ക്! നാളെ വ്യത്യസ്തമായിരിക്കാം!

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വ്യക്തിപരമായും വൈകാരികമായും ഇത് ഒരു ശ്രമകരമായ സമയമാണ്. ഇന്നത്തെ കൗതുകകരമായ നക്ഷത്രങ്ങൾ തികച്ചും ആഴമില്ലാത്ത അവസ്ഥയിൽ നിന്ന് തികച്ചും അഗാധമായി അവസ്ഥയിലേക്ക് മാറി വ്യത്യസ്തമായ സ്വഭാവം കാഴ്ച വയ്ക്കുന്നു. മധ്യമാർഗമില്ല, അതിനാൽ ആത്മസംതൃപ്‌തി കാണിക്കരുത്. ഏത് പാതയിലാണ് നിങ്ങൾ പോകുന്നതെന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്, തുടർന്ന് അത് പിന്തുടരുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇന്ന് സംഭവിക്കുന്ന കാര്യങ്ങളിൽ സ്വയം ആശങ്കപ്പെടരുത്. ഇന്നത്തെ സായാഹ്നമാണ് പ്രധാനം, ഞാൻ നിങ്ങളുടെ ചലനങ്ങൾ ക്രമീകരിക്കുകയാണെങ്കിൽ, അതുവരെ കിടക്കയിൽ തന്നെ തുടരാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. ഇത്തരമൊരു മോശം ഗ്രഹ പദ്ധതിയുമായി പൊരുത്തപ്പെടുന്നത് അസാധ്യമായിരിക്കാം, പക്ഷേ നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്യുക!

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങൾക്ക് എല്ലായ്പ്പോഴും അടുത്തിടെ സുഗമമായ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ഒരു ഇടുങ്ങിയ കോണിലായിരിക്കാം, മിക്കവാറും വീട്ടിൽ. പക്ഷേ, തികച്ചും തുറന്നുപറഞ്ഞാൽ, പ്രപഞ്ചം നിങ്ങളെ ഏതൊരു സാഹചര്യത്തിൽ ഏർപ്പെടുത്തിയാലും നിങ്ങൾക്ക് നിങ്ങളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്ഷപ്പെടാം. സംശയമുണ്ടെങ്കിൽ, പുഞ്ചിരിച്ചുകൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കുക.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today february 11 2020 aries gemini cancer virgo capricorn other zodiac signs check astrological prediction