scorecardresearch
Latest News

Daily Horoscope February 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 08, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily Horoscope February 08, 2022: സാമാന്യബുദ്ധിയോടെ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇന്നത്തെ ചന്ദ്രൻ അനുകൂലമാണ്. നിങ്ങളെ ഈ കൂട്ടത്തിൽ നിങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് അനുയോജ്യമായ സമയമാണിത്. അതിനായി നിങ്ങൾ ചെയ്യേണ്ടത്, സാധ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് ബാക്കിയുള്ളവരോടൊപ്പം ചേരുക എന്നതാണ്, നിങ്ങൾ സ്വയം പ്രവർത്തിക്കുന്നില്ലെങ്കിൽ സ്വപ്‌നങ്ങൾ യാഥാർഥ്യമാകില്ല!

Also Read: Weekly Horoscope (February 06- February 12, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ജാതകത്തെ ചുറ്റിപ്പറ്റിയുള്ള ശൃംഖലയിൽ ഒരു ഗ്രഹം മറ്റൊന്നുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ജ്യോതിഷ ഭരണങ്ങളുടെ ഒരു കൗതുകകരമായ ഒരു പരമ്പര ഇന്നുണ്ട്. പ്രൊഫഷണലായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന സമയമാണിത്. എല്ലാറ്റിനുമുപരിയായി, നിങ്ങൾക്കായി കുറച്ച് അധിക സമയം നിങ്ങൾ ചെലവഴിക്കേണ്ടതുണ്ട്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങൾ വളരെ വികാരാധീനനായ വ്യക്തിയാണെന്ന് നിസ്സംശയം പറയാം, മറ്റു കുടുംബാംഗങ്ങൾ പലപ്പോഴും നിങ്ങളെ വിലകുറച്ച് കാണുന്നുവെന്ന വസ്തുതയോടും നിങ്ങൾ വളരെ സെൻസിറ്റീവാണ്. എന്നിരുന്നാലും, ഇന്ന് ചന്ദ്രൻ വളരെ സ്വാധീനമുള്ളതായി തുടരുന്നതിനാൽ, നിങ്ങൾ ഉറച്ചുനിൽക്കുകയും സ്വയം വിശ്വസിക്കുകയും വേണം. ഒടുവിൽ മറ്റുള്ളവരും നിങ്ങളെ വിശ്വസിക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഇത് പുതിയ ചലനങ്ങളുടെയും വളർച്ചയുടെയും സമയമാണ്, എന്നാൽ ഇതൊക്കെ, കാലതാമസങ്ങളോടും നിരാശകളോടും അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളോടുമുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അതിശയകരമായ അവസരങ്ങൾ നിങ്ങളുടെ സാങ്കൽപ്പിക പ്രതിബന്ധങ്ങൾ കാരണം ഇല്ലാതാവാൻ അനുവദിക്കരുത്. ഒരു പ്രധാന പ്രശ്നത്തിൽ ശ്രദ്ധിക്കുക, അത് എത്ര വേഗത്തിൽ അപ്രത്യക്ഷമാകുന്നുവെന്ന് നിങ്ങൾ കാണും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഇന്നത്തെ പ്രധാന ഗ്രഹ വശം അടുത്ത ആഴ്‌ചയിലെ നിങ്ങളുടെ ജീവിതത്തെ വർണ്ണിക്കുന്നു. സഹകരണം ഉയർത്തിക്കാട്ടുക എന്നതാണ് എന്റെ ഉപദേശം, എന്നാൽ മററുള്ളതിനേക്കാൾ നിങ്ങളുടെ ആശയങ്ങളും പദ്ധതികളും മറ്റുള്ളവർ പിന്തുടരണമെന്ന് നിർബന്ധിക്കുക എന്നതുമാണ്, അത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇതിന് വേണ്ടത് അൽപം സൗമ്യതയാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ജാതകത്തിലെ പ്രൊഫഷണൽ സ്വാധീനം ആഴ്‌ചയുടെ അവസാനത്തിൽ ഇല്ലാതാകുന്നതിനു മുൻപ് കുറച്ചു കാലേത്തക്ക് തീവ്രമാകും. നിങ്ങളുടെ കരുതലും അനുകമ്പയും നിറഞ്ഞ സ്വഭാവം സഹപ്രവർത്തകരിൽ മതിപ്പുളവാക്കും, ഒപ്പം വികാരങ്ങൾ പ്രകടമാക്കുന്നതും നന്നായി പോയേക്കാം. അവരുടെ ക്ഷേമത്തിൽ നിങ്ങൾ ശ്രദ്ധാലുവാണെന്ന് കാണുമ്പോൾ മറ്റുള്ളവർ സന്തോഷിക്കും

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ഇന്ന് ചന്ദ്രൻ, നിങ്ങളുടെ ചാർട്ടിൽ വളരെ അനുകൂലമായ സാന്നിധ്യമാണ്, അത് നിങ്ങളുടെ വികാരങ്ങളെ സ്ഥിരപ്പെടുത്താനും നിങ്ങളെ മാനസികാവസ്ഥ നല്ല രീതിയിൽ നിലനിർത്താനും സഹായിക്കും. നിങ്ങൾ ഒരു ഇടവേള ക്രമീകരിച്ചിട്ടില്ലെങ്കിൽ, അതിപ്പോൾ ചെയ്യുക. നിങ്ങൾ ഇതിനകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ, അതിന്റെ വിശദാംശങ്ങൾ പൂർത്തിയാക്കാനുള്ള സമയമാണിത്.

Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളുടെ എല്ലാ പ്രയത്നങ്ങളും ത്യാഗങ്ങളും വെറുതെയായിരുന്നു എന്ന് നിങ്ങൾ കരുതിയിട്ടുണ്ടാകാം. എന്നാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ ചെയ്തത് ശരിയാണെന്ന് നിങ്ങൾ മനസിലാക്കും, തെറ്റായ കാരണങ്ങളാൽ ആണെങ്കിൽ പോലും! അടുത്ത തവണ ഇതേ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മനസിലാക്കിയതിലുള്ള സംതൃപ്തി എങ്കിലും ലഭിക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങളാണ് ഇപ്പോൾ കൂട്ടത്തിൽ ഏറ്റവും ക്ഷോഭിക്കുന്നത്. നിങ്ങളെക്കാൾ മിടുക്കന്മാരാണെന്ന് സങ്കൽപ്പിക്കുന്ന ആളുകൾ മുമ്പ് നിങ്ങളെ എങ്ങനെ താഴ്ത്തിക്കെട്ടിയിട്ടുണ്ടെങ്കിലും, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സ്വന്തം ആശയങ്ങൾ പുറത്തെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ആദ്യ നീക്കം നിങ്ങൾ നടത്തിയില്ലെങ്കിൽ മറ്റാരും അത് ചെയ്തേക്കില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ബുധന്റെ ആകാശബന്ധങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നവയാണ്, അവ അസാധാരണവും ഉത്തേജിപ്പിക്കുന്നതും സാഹസികവും സ്വതന്ത്രവും. നിങ്ങൾ സങ്കൽപ്പിക്കുന്ന ഒരു പ്ലാൻ, സ്കീം അല്ലെങ്കിൽ പ്രോജക്റ്റ് ഒരു ഉറപ്പായ വിജയമായിരിക്കും, അതുകൊണ്ട് തന്നെ ഒരു പുനർവിചിന്തനം ഗുണം ചെയ്‌തേക്കും. എല്ലാം പിടിച്ചെടുക്കാനുള്ളതാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

പല മകര രാശിക്കാർക്കും അവരുടെ കാര്യങ്ങളെക്കുറിച്ച് പരാതിയുണ്ട്. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ: നിങ്ങളുടെ മിക്കവാറും എല്ലാ പ്രശ്നങ്ങളും തന്നെ മനോഭാവം മാറ്റുന്നതിലൂടെ പരിഹരിക്കപ്പെട്ടേക്കാം. ഒരു പരിധിവരെ, നിങ്ങളുടെ ആശയങ്ങൾ ഇപ്പോൾ കാലഹരണപ്പെട്ടതും പഴയതുമാണ്. അവ ഒടുവിൽ പുതിയ കാലത്തിലേക്ക് എത്തും, പക്ഷേ ഇതുവരെ ഇല്ല!

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

തെറ്റിദ്ധാരണകൾ, തെറ്റുകൾ, മണ്ടത്തരങ്ങൾ എന്നിവയുടെ സാധ്യതകളൊന്നും ഞാൻ കാണുന്നില്ല. നേരെമറിച്ച്, നിങ്ങളുടെ ജാതകം ശോഭനമായ ഒരു സാധ്യത കാണിക്കുന്നു, മികച്ചരീതിയിലുള്ള കുടുംബ ബന്ധങ്ങളും വ്യക്തിപരവുമായ ബന്ധങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ അത് നിങ്ങളെ പ്രാപ്തരാക്കുന്നു. പ്രൊഫഷണൽ നേട്ടങ്ങൾ പോലും ഉണ്ടായേക്കാം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിലവിലെ ചാന്ദ്ര വിന്യാസം മീനരാശിക്കാർക്ക് പിന്തുണ നൽകുന്ന ഒന്നാണ്, കാരണം ഇത് നിങ്ങളുടെ അമിതമായ വികാരങ്ങളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില പ്രായോഗിക ജോലികൾ കൈകാര്യം ചെയ്യേണ്ടതിന്റെയും ചർച്ച ചെയ്യേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും ഇത് നിങ്ങളെ ഓർമ്മിപ്പിക്കും!

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today february 08 2022 aries gemini cancer virgo capricorn zodiac signs check astrological prediction