ഇന്നലെ ഞാൻ ‘ചന്ദ്രനിലെ മനുഷ്യനെ’ കുറിച്ച് പരാമർശിച്ചു, യഥാർത്ഥത്തിൽ ഇത് ഒരു മനുഷ്യനേക്കാൾ ഒരു മുഖമാണ്. എന്തായാലും, ചില സംസ്‌കാരങ്ങളിൽ ആളുകൾ മുയലിനെ കാണാൻ ഇഷ്ടപ്പെടുന്നു. ചന്ദ്രന്റെ യഥാർത്ഥ ഉപരിതലത്തിൽ എന്റെ ദൂരദർശിനിയിലൂടെ വ്യക്തിപരമായി ഞാൻ കൂടുതൽ ആവേശഭരിതനാകുന്നു, കൂറ്റൻ ഛിന്നഗ്രഹങ്ങളും ധൂമകേതു കൂട്ടിയിടികളും സൃഷ്ടിച്ച ഭീമൻ ഗർത്തങ്ങൾ.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ചന്ദ്രൻ ഒരു പുതിയ സ്ഥാനം ഏറ്റെടുത്ത സ്ഥിതിക്ക് ഇനി നിങ്ങളുടെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും മാറ്റങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നു പോകാൻ തയ്യാറെടുക്കുകയാണ്. നിങ്ങൾ ഭാവിയിലേക്ക് വേണ്ടി ഫലപ്രദമായി പദ്ധതിയിടാൻ താല്പര്യപ്പെടുന്നെങ്കിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് പൂർണമായൊരു ചിത്രമുണ്ടാകണം. പണത്തിന്റെ സമ്മർദം നിങ്ങൾക്കൊരു അയവ് നൽകുകയാണ്, ഇതു വരെയുള്ളത് തിരികെ പിടിക്കാൻ ഒരവസരം എന്ന പോലെ.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ഒരു ഇടവം രാശിക്കാരൻ എന്ന നിലയ്ക്ക് നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങൾ കൊണ്ടമ്മാനമാടാനൊരു കഴിവുണ്ട്, എന്നിട്ടും അവസ്ഥകൾ ബുദ്ധിമുട്ടിക്കുന്നത് തന്നെയാണെങ്കിൽ സുഹൃത്തുക്കളും പങ്കാളികളും തമ്മിൽ ചർച്ച നടത്തേണ്ടത്തില്ലേ എന്ന ചോദ്യമുയരുന്നു. കുറച്ചു ദിവസങ്ങൾക്കകം നിങ്ങൾക്ക് ഉപകാരപ്രദമായ ഉപദേശം ലഭിക്കും. പക്ഷേ നിങ്ങൾ സത്യസന്ധമായ വസ്തുതകളെ നല്ലയർത്ഥത്തിൽ പറയുന്ന ഭ്രമങ്ങളിൽ നിന്നും വേർതിതിരിച്ച് കാണണം.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
പഴയ സുനിശ്ചിതമായ കാര്യങ്ങൾ നിങ്ങൾക്ക് ഇനി ആശ്രയിക്കാൻ സാധിക്കില്ലായെന്ന് നിങ്ങൾക്കിപ്പോൾ അറിയാം, എല്ലാ ശ്രദ്ധയും ഇപ്പോൾ നിങ്ങളുടെ മേലെയാണ്. നല്ല വാർത്തയെന്തെന്നാൽ നിങ്ങളിപ്പോൾ ശക്തമായൊരു നിലയിലാണ്, അതിനാൽ തന്നെ നിങ്ങൾക്കിതിനൊരു തുടക്കം കുറിക്കാനും, ഒരുദാഹരണമെന്നവണ്ണം അതിനെ തുടരാനും സാധിക്കും. അതിനുള്ള വില നൽകേണ്ടി വരും, പക്ഷേ അതിനുള്ള സമയമായിട്ടില്ല.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളെ മാത്രം ബന്ധപ്പെടുന്ന കാര്യങ്ങളിൽ ഒരുപാട് ഉൾപ്പെട്ടു പോകാതെ ശ്രദ്ധിക്കണം. ഈ ആഴ്ചയുടെ ഒടുവിൽ ശുക്രൻ അതിന്റെ സ്ഥാനം ശരിയാക്കിയാൽ മാത്രമേ നിങ്ങളുടെ ആശയങ്ങൾ അംഗകരിക്കാൻ സുഹൃത്തുക്കൾക്കും പങ്കാളികളും തയ്യാറാവുകയുള്ളു. പക്ഷേ സമയം അടുക്കുമ്പോൾ നിങ്ങൾ അതിശയപ്പെടുമെന്ന് എനിക്ക് തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ സൗഖ്യത്തിനും നിങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന അഭിലാഷങ്ങൾക്കും, മറ്റുള്ളവർ പ്രധാനമാണെന്ന് നിങ്ങൾ തിരിച്ചറിയണം. വ്യാജമായി മാറപ്പെടാൻ സാധ്യതയുള്ളൊരു സ്വാതന്ത്രയത്തിനു വേണ്ടി നാടകീയമായ വിലപേശൽ നടത്തേണ്ട സമയമിതല്ല. അടുത്ത ആഴ്ച നടക്കുന്ന പലകാര്യങ്ങളും അപ്പോൾ യാഥാർഥ്യമെന്ന് തോന്നാമെങ്കിലും, അടുത്ത ആഴ്ചയും അങ്ങനെതന്നെ തോന്നണമെന്നില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
അടുത്ത കുറച്ച് ആഴ്ചകളിൽ നടക്കുന്ന സംഭവങ്ങളുടെ ഘടന നിങ്ങൾക്കൊരുപക്ഷേ മനസിലായില്ല എന്നു വരാം. ഗൗരവമായ വിവരങ്ങളുടെ അഭാവത്തിൽ സഹജാവബോധത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായിരിക്കും നിങ്ങൾക്കുചിതം. വിചിത്രമായ അഭ്യർത്ഥനകൾ കൊണ്ട് നിങ്ങളുടെ മുന്നിൽ വരുന്ന വ്യക്തികളെ നിങ്ങൾ സഹായിച്ചാൽ അതൊരു പുതിയതും അതിശയകരവുമായ ലോകം നിങ്ങൾക്ക് തുറന്നു തരും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങൾക്ക് നിങ്ങളുടെ തന്നെ വഴി ശരിയായി വന്നില്ലെങ്കിൽ നിങ്ങൾ അസ്വസ്ഥതയോടെ പെരുമാറാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്നതും വർധിക്കുന്നതുമായ ആത്മവിശ്വാസം നിങ്ങളുടെ വികാരങ്ങളെ മൂടിവയ്ക്കുന്നതിനു പകരം അവയെ ഉത്തമമായ രീതിയിൽ പ്രകടിപ്പിക്കാൻ സഹായിക്കും. ഒരു സുഹൃത്ത് നിങ്ങളെ സഹായിക്കുകയും, നിങ്ങളുടെ പാത എളുപ്പമാക്കുകയും ചെയ്യും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിലവിലെ ശുക്രന്റെ നിലയനുസരിച്ച്, ഔദ്യോഗികവും ഗാർഹികവുമായ കാര്യങ്ങളിൽ ഒരു വഴിത്തിരിവുണ്ടാകാൻ സാധ്യതയുണ്ട്. അതു പോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ സുരക്ഷയ്ക്ക് ഏറ്റവും പ്രധാനമെന്ന് നിങ്ങൾ കരുതിയിരുന്ന പല കാര്യങ്ങളുടെയും വശങ്ങൾ നിങ്ങള്‍ പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. ലളിതവും, ആത്മാർത്ഥവുമായ വിനോദങ്ങൾക്ക് സമയം ചിലവഴിക്കുന്നതിൽ തെറ്റില്ല.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ തൊഴിലിടത്തിൽ ചെയ്തു തീർക്കേണ്ട കാര്യം തീർത്ത്, ഗാർഹിക കാര്യങ്ങൾ ശരിയാക്കാനും, നിലവിലെ കാലഘട്ടം ഉത്തമമാണ്. എപ്പോഴും മനസ്സിൽ ഓർക്കേണ്ട കാര്യമെന്തെന്നാൽ, രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്. അതിനാൽ നിങ്ങളുടെ സൗഖ്യത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക. ഭാവിയിലുള്ള വിശ്വാസം നിങ്ങളുടെ ആത്മവീര്യം വർധിപ്പിക്കും, അത് നിങ്ങളുടെ ശരീരത്തിന് ഉപകാരപ്പെടുകയും ചെയ്യും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പതുക്കെ പതുക്കെ നിങ്ങളുടെ വൈകാരിക സമ്മർദം കുറയുകയും, മറ്റുള്ളവരുടെ അസ്വസ്ഥമായ പെരുമാറ്റം നിങ്ങൾക്കൊരു ഭാരമല്ലാതെയാകുകയും ചെയ്യും. നിങ്ങളുടെ പാതയിലുള്ള തടസ്സങ്ങളും എതിര്‍പ്പുകളും മറികടന്ന് നിങ്ങളുടെ നിലവിലെ ആഗ്രഹങ്ങൾക്ക് വേണ്ടി നിങ്ങൾ പരിശ്രമിക്കണമെന്നാണ് നിങ്ങളുടെ സഹജവാസനയും സാമാന്യ ബുദ്ധിയും പറയുന്നത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിപരമായ ചെറിയ സമ്മർദങ്ങൾ നല്ല കാര്യമാണ്, അത് നിങ്ങളെ ജീവിതത്തെ നേരിടാൻ സഹായിക്കും. നിങ്ങൾ ശരിയായ പാതയിലാണെങ്കിൽ നിങ്ങളെ പിന്തിരിപ്പാക്കാനായി ആർക്കും, ഒന്നിനും തടസ്സം സൃഷ്ടിക്കാനായി സാധിക്കില്ല. ആകെയുള്ള പ്രശ്നം എന്തെന്നാൽ – അത് തന്നെയാണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രശ്നവും- ശരിയായ പാത ഏതെന്ന് തിരിച്ചറിയുക എന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഇപ്പോഴുണ്ടാകുന്ന ഉത്സാഹവും ശുഭാപ്തിവിശ്വാസവും നിങ്ങളുടെ തൊഴിലിൽ ചില മാറ്റങ്ങൾ ഉണ്ടാക്കും, അത് നല്ലതിന് വേണ്ടിയുമായിരിക്കും. ഈയടുത്ത് ഉണ്ടായ ആഘാതങ്ങളിൽ നിന്നും ബാക്കി നിൽക്കുന്ന ആശങ്കകൾ സാവധാനം അപ്രത്യക്ഷമാകും. അടുത്ത ആഴ്ച്ച ഈ സമയം സുഹൃത്തുക്കൾ നിങ്ങളെ തേടി വരും, നിങ്ങളുടെ സഹതാപം ആഗ്രഹിച്ചു കൊണ്ട്.