Daily Horoscope February 05, 2022: അമാവാസി പുരുഷന്മാർക്കും പൗർണ്ണമി സ്ത്രീകൾക്കും ശക്തമായ ദിവസമാണെന്നതിന് ചില തെളിവുകളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇല്ലേ? ശരി, ഈ ഗവേഷണത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. നിങ്ങൾ ഒരു പുരുഷനാണെങ്കിൽ നിങ്ങൾ വിചിത്രമായി പെരുമാറിയേക്കാം. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചട്ടം പാലിക്കുകയും ചെയ്യേണ്ടിവരും.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളിൽ തിരക്കുള്ള തൊഴിലിലുള്ളവർ ഈ വാരാന്ത്യത്തിൽ ജോലി ചെയ്യാനുള്ള സാധ്യത വളരെ ശക്തമാണ്. മറ്റ് മേട രാശിക്കാർ ലൗകിക പദ്ധതികൾ പിന്തുടരുന്നതിൽ സജീവമായി നിൽക്കും. നിങ്ങൾ ചെയ്യുന്നതെന്തും, അതിനോട് നിങ്ങൾക്ക് ഒരു യഥാർത്ഥ അഭിനിവേശമുണ്ടെങ്കിൽ അത് മികച്ച രീതിയിൽ മുന്നോട്ട് പോവുമെന്ന് ഓർക്കുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കുട്ടികളെ ബാധിക്കുന്ന കാര്യങ്ങൾ പുനഃപരിശോധിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. തകർന്നതോ മാറ്റിവച്ചതോ ആയ സാമൂഹികമോ അല്ലെങ്കിൽ കാൽപനികമോ ആയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാകാം. നിലവിലെ നിമിഷത്തിന്റെ സാരാംശം തികച്ചും തുല്യവും സത്യസന്ധവും തുറന്നതുമായ ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങൾക്ക് ആസന്നമായ ഗ്രഹചലനങ്ങളെ മുൻകൂട്ടി ഒഴിവാക്കാനും പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ ശ്രമിക്കാനും കഴിയും. ഈ വാരാന്ത്യം മുതൽ, ജോലിയിലും നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലും പങ്കാളിത്തവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് പ്രധാന പരിഗണന. വാസ്തവത്തിൽ, ഏറ്റവും പ്രധാനപ്പെട്ട ആളുകൾ നിങ്ങൾക്ക് വളരെക്കാലമായി അറിയാവുന്നവരായി മാറിയേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ കൃത്യമായ ഗ്രഹ ക്രമീകരണങ്ങൾ പിന്തുടരുകയാണെങ്കിൽ, ഔപചാരികമായ കാര്യങ്ങൾ നേരെയാക്കുന്നതിനുള്ള സമയമാണിത്. മാത്രമല്ല നിങ്ങളുടെ പ്രതിബദ്ധതകൾ ലംഘിക്കുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടി വരും. കാൽപനിക മിഥ്യാധാരണകൾ നിരുപദ്രവകരമായ വിനോദമല്ലാതെ മറ്റൊന്നുമല്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാധ്യതകൾ വ്യത്യസ്തമാണ്, നിരവധി സാധ്യതകളുണ്ട്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
പ്രാദേശിക യാത്രകൾക്കോ രാജ്യത്തിനകത്തെ യാത്രകൾക്കോ ഇത് മികച്ച ദിവസമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രയെ അപകടകരമായ ചില സമ്മർദ്ദങ്ങളിൽ നിന്ന് നിങ്ങൾ ഇപ്പോൾ സ്വതന്ത്രരായിരിക്കണം. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസം പുലർത്താൻ നിങ്ങൾക്ക് പറ്റിയേക്കാം. ഒരുപക്ഷേ മറ്റുള്ളവർ ഇപ്പോൾ നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ തുറന്ന മനസ്സ് കാണിക്കുന്നുണ്ടാവാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഭാഗ്യപരീക്ഷണങ്ങൾക്കായുള്ള ഏതെങ്കിലും പ്രലോഭനത്തിനെതിരെ നിങ്ങൾക്ക് ഇപ്പോഴും ഉപദേശം ലഭിക്കുന്നുണ്ടാവും. നിങ്ങൾ ഇപ്പോൾ പ്രധാന ഗാർഹിക ചെലവുകൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയേക്കാം. വസ്തു ഇടപാടിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ പ്രതീക്ഷിക്കാം, ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ.
Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
അതിമോഹവും ഊർജ്ജസ്വലതയും പ്രോത്സാഹിപ്പിക്കുന്ന സൂര്യനും ചൊവ്വയും ഇപ്പോഴും നിങ്ങളുടെ വിശ്വസ്ത സഖ്യകക്ഷികളാണ്. ഇപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത്ര ഉയരങ്ങളിലുള്ള കാര്യങ്ങൾ ലക്ഷ്യമിടുക. കാരണം നിങ്ങൾ ശ്രമിച്ചാൽ മാത്രമേ, എന്ത് നേടാനാകൂവെന്ന് അറിയാൻ പറ്റൂ. വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ആദ്യപടി, അതുവഴി മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
പങ്കാളികളോ അടുപ്പമുള്ളവരോ അകലുകയും സഹകരിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, സാമ്പത്തിക മേഖലയിൽ നിങ്ങൾ ഇപ്പോൾ ഒരു തരത്തിലുള്ള സമവായത്തിലെത്തുന്നത് വളരെ എളുപ്പമാണെന്ന് കാണാം. നിങ്ങൾ കുറച്ച് സമയത്തേക്ക് നിങ്ങളുടെ പദ്ധതികൾ മനസ്സിൽ സൂക്ഷിക്കണം. അതിനാൽ നിങ്ങളുടെ വാക്കുകളെ ശ്രദ്ധിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
ഗ്രഹങ്ങൾ നിരന്തരം ചലിക്കുന്നതിനാൽ, ഒരു സാഹചര്യവും അധികകാലം നിലനിൽക്കില്ല. ഗ്രഹങ്ങളുടെ ക്രമീകരണം ഇപ്പോൾ മെച്ചപ്പെടുന്നു, മാറ്റത്തിന്റെ കാറ്റ് നിങ്ങൾ ആദ്യം അനുഭവിക്കും. സാമൂഹിക, പങ്കാളിത്ത സംരംഭങ്ങൾക്ക് ആദ്യം പ്രയോജനം ലഭിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പ്രതികൂല ഗ്രഹ വശങ്ങളോ നിങ്ങളുടെ ശാന്തമായ മകരരാശി സ്വഭാവമോ ജീവിതത്തോടുള്ള നിലവിലെ ആവേശം കുറയ്ക്കാൻ ഇടവരരുത്. എന്നിരുന്നാലും, വാരാന്ത്യത്തിൽ, ഏതെങ്കിലും വിധത്തിൽ, തൊഴിൽ രംഗത്തെ ആശങ്കകൾ കടന്നുകയറാൻ സാധ്യതയുണ്ട്. പങ്കാളികളെയോ ബന്ധുക്കളെയോ ആശങ്കപ്പെടുത്തിയേക്കാമെങ്കിലും നിങ്ങൾക്ക് ഇപ്പോഴും നിങ്ങളുടെ അഭിപ്രായം ഉണ്ടായിരിക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇപ്പോൾ നല്ല മനസ്സ് തിരികെയെത്തുന്നു, മറ്റുള്ളവരെ പ്രതിനിധീകരിച്ചുള്ള നിങ്ങളുടെ മൂല്യവത്തായ ശ്രമങ്ങൾക്ക് നിങ്ങൾക്ക് അഭിനന്ദനം ലഭിച്ചേക്കാം. നിങ്ങൾക്ക് വേണമെങ്കിൽ, ഭാവിയിലേക്കുള്ള നിങ്ങളുടെ ഉദ്ദേശ്യങ്ങൾ ലോകത്തെ അറിയിക്കാം. ഒരു തവണ സ്വയം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ തയ്യാറാണെന്ന് തോന്നുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഒരു നിശ്ചിത അളവിലുള്ള കുടുംബ വിവാദങ്ങൾ നിങ്ങൾ പ്രതീക്ഷിക്കണം. എല്ലാത്തിനുമുപരി, നിങ്ങൾ പറയുന്നത് ആളുകൾ മുഖവിലയ്‌ക്ക് സ്വീകരിക്കണം എന്നതിന് ഒരു കാരണവും ഇല്ല. സ്വയം വിശദീകരിക്കാൻ നിങ്ങൾ ശ്രമിക്കണം. എല്ലാവർക്കും നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുവെന്ന് എനിക്കറിയാം. എന്നാൽ നിങ്ങളുടെ കാര്യം കഴിയുന്നത്ര ശ്രദ്ധയോടെ അവതരിപ്പിക്കുക എന്നതാണ് നല്ലത്.
