മഹാനായ ഇറ്റാലിയൻ കലാകാരനായ ലിയോനാർഡോ ഡാവിഞ്ചിയെക്കുറിച്ച് വായിക്കുകയായിരുന്നു ഞാൻ ഇന്ന് രാവിലെ. മനോഹരമായ നദികളാലും സമൃദ്ധമായ വയലുകളാലും വനങ്ങളാലും ചന്ദ്രൻ മൂടപ്പെട്ടിരിക്കുകയാണെന്നും അവയെ അടുത്തു നിന്ന് കാണാൻ കഴിയില്ലെങ്കിലും അവ നിർമ്മിച്ച നിഴലുകളാണ് ‘ചന്ദ്രനിലെ മനുഷ്യൻ’ എന്ന് വിളിക്കപ്പെടുന്ന രൂപത്തിന് കാരണമാകുന്നതെന്നും അദ്ദേഹം കരുതിയിരുന്നു.
Read More: Horoscope of the Week (January 31- February 06, 2021): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ചാർട്ടിലെ ചന്ദ്രന്റെ വൈകാരിക സാന്നിദ്ധ്യം നിങ്ങൾക്ക് ഒരേസമയം കൂടുതൽ ആത്മവിശ്വാസവും വൈകാരികതകളും പകരുന്നു. മറ്റുള്ളവരുടെ വികാരങ്ങളോട് നിങ്ങൾ കഴിയുന്നത്ര അനുതാപം കാണിക്കുമ്പോഴും നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ തുറന്ന് പറയാൻ കഴിയണം എന്നതാണ് സന്ദേശം. ഇതെല്ലാം ശരിയായ രീതിയിൽ ശരിയായ അനുപാതങ്ങളിൽ നടന്നുപോവേണ്ട കാര്യങ്ങളാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ശുഭാപ്തിവിശ്വാസത്തിന്റെ ഗ്രഹമായ വ്യാഴം നിലവിലുള്ള എല്ലാ ചോദ്യങ്ങൾക്കും ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, കുറഞ്ഞത് അടുത്ത നാല് ആഴ്‌ചയെങ്കിലും, ചില തന്ത്രപ്രധാനമായ ചിന്തകൾ രഹസ്യമായി തന്നെ സൂക്ഷിക്കാൻ നിങ്ങൾ പരമാവധി ശ്രമിച്ചേക്കാം. നിങ്ങൾ വളരെ സമീകൃതമായ ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരും.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങളുടെ പദ്ധതികളിൽ മറ്റ് ആളുകളെ ഉൾപ്പെടുത്താനുള്ള നടപടികൾ ഇപ്പോൾ നിങ്ങൾക്ക് ആരംഭിക്കാം, പക്ഷേ അത് അനായാസമായി നിങ്ങൾ കൈകാര്യം ചെയ്യണം. നിങ്ങൾ ചെയ്യേണ്ട അവസാന കാര്യം നിങ്ങൾ പറയുന്നത് എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതിനാൽ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നത് വളരെ നല്ലതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
അഭിലാഷങ്ങളുള്ള എല്ലാ വ്യക്തികൾക്കും അവയ്ക്കായി പുറത്തിറങ്ങി നിൽക്കേണ്ട ഒരു ദിനമുണ്ടായിരിക്കും. നിങ്ങൾ ജോലിയിലാണെങ്കിൽ, ഒരു തൊഴിലുമായി ബന്ധപ്പെട്ട ഒരു അട്ടിമറിയെത്തുടർന്നുണ്ടായ കുത്തൊഴുക്കുകളെ മറികടക്കേണ്ടി വരാം. ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനായില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. പിന്നീട് മറ്റ് അവസരങ്ങളുണ്ടാകും. ഒരുപക്ഷേ നിങ്ങളുടെ പ്രവർത്തനം മികച്ചതാക്കാൻ നിങ്ങൾക്ക് ഈ അവസരം ഉപയോഗിക്കാം.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് പങ്കാളികളെക്കുറിച്ച് ചിന്തിക്കുക, കാരണം മറ്റുള്ളവർ മുൻകൈയെടുക്കുന്നതിനായി നിങ്ങൾക്ക് മാറിക്കൊടുക്കാനാവുന്ന ഒരു നല്ല സമയമാണ് ഇത്. നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിലാവും നിങ്ങൾ നല്ലതായിരിക്കുകയെന്ന് നിങ്ങൾ മനസ്സിലാക്കണം! മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ അവകാശങ്ങളിലല്ല, നിങ്ങളുടെ ഉത്തരവാദിത്തങ്ങളിലാണ് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
മുഴുവൻ സാഹചര്യവും ഇപ്പോഴും അൽപ്പം അനിശ്ചിതത്വത്തിലാണ്, പക്ഷേ നിങ്ങൾക്ക് നഷ്ടങ്ങളുണ്ടാവുമെന്ന് അത് അർത്ഥമാക്കുന്നില്ല. അതിൽ നിന്ന് അകലെയാണ് കാര്യങ്ങളെല്ലാം. നിങ്ങൾ ഒരു പ്രത്യേക പങ്കാളിയെ വിശ്വസിക്കുന്നുവെങ്കിൽ, അവർ അവസാനം സഹായവുമായി വരുമെന്ന് നിങ്ങൾ ഇപ്പോൾ അറിഞ്ഞിരിക്കണം. നിങ്ങൾക്ക് ഒരു നീണ്ട കാലം കാത്തിരിക്കേണ്ടി വരാം.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളുടെ ചാർട്ടിലൂടെ ബുധൻ തെറ്റായ ദിശയിൽ നീങ്ങുന്നു, പങ്കാളികൾ ഒരുകാര്യം രണ്ടുതവണയിൽ കൂടുതൽ പറയില്ല. കാര്യങ്ങൾ തുടർന്നുകൊണ്ടുപോവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിയന്ത്രണം നിങ്ങളുടെ പക്കലായിരിക്കണം! എല്ലാത്തിനുമുപരി, നിങ്ങൾക്ക് രണ്ടാമതൊരു അവസരം ലഭിച്ചേക്കില്ല, നിങ്ങൾ ആവശ്യപ്പെട്ടാൽ പോലും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കൂടുതൽ കഠിനാധ്വാനം ചെയ്യണമെന്നതാണ് ഗ്രഹങ്ങൾ നൽകുന്ന പ്രധാന സന്ദേശമെന്ന് തോന്നുന്നു. നിങ്ങളെ ഏറ്റവും സജീവമായി നിലനിർത്തുന്നവയായിരിക്കണം മികച്ച കാര്യങ്ങൾ. എല്ലാത്തിനുമുപരി, നിഷ്‌ക്രിയമായിരിക്കുമ്പോൾ പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്നും ഓർക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്ന് ഗ്രഹങ്ങൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും, സ്വാർത്ഥതയോടെ കഴിയുന്നതിൽ എന്തോ കുഴപ്പമുണ്ടെന്ന് ഒരു ആന്തരിക സഹജാവബോധം സൂചിപ്പിക്കാം. എന്നാൽ അതിന്റെ ഫലം നഷ്‌ടമായ അവസരമായിരിക്കാം.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വീട്ടിലെ കാര്യങ്ങൾ വൃത്തിയായി വരുന്നതും ഭൂതകാലത്തിൽ നിന്ന് സമ്പൂർണ്ണ ഇടവേളയെടുക്കുന്നതും സംബന്ധിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ആവശ്യമുള്ളത് മനോഭാവത്തിന്റെ മാറ്റമാണ്. കുറഞ്ഞത് കുറച്ച് ആഴ്ചകളിലെങ്കിലും നിങ്ങൾക്ക് പ്രായോഗിക മാറ്റങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ശനിയുമായുള്ള ചൊവ്വയുടെ ബന്ധം നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾക്ക് അനുകൂലമല്ല. എന്നാൽ കഠിനാധ്വാനികളായ എല്ലാ വ്യക്തികളെയും അനുകൂലിക്കുകയും അലസരും കഴിവില്ലാത്തവരുമായ എല്ലാവരേയും ശിക്ഷിക്കുകയും ചെയ്യുന്ന പ്രയാസകരമായ ബന്ധങ്ങളിലൊന്നാണ് ഇരു ഗ്രഹങ്ങളും സൃഷ്ടിച്ചിരിക്കുന്നത്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ വളരെ ഗൗരവമുള്ള മാനസികാവസ്ഥയിലാണെന്ന് തോന്നുന്നു. പക്ഷേ ചില ഭയങ്ങളും ആശങ്കകളും തോന്നലുകൾ മാത്രമാണെന്ന് മനസ്സിലാക്കുക. ബിസിനസ്സ് കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ തിരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. ഒരുപക്ഷേ നിങ്ങൾ കാലഹരണപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണം.