scorecardresearch

Daily Horoscope February 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 04, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Daily Horoscope February 04, 2022: ചന്ദ്രൻ ഇപ്പോൾ ചില ആകർഷകമായ പാറ്റേണുകൾ രൂപപ്പെടുത്തുന്നു. പുരാതന ഐതിഹ്യങ്ങളും ചില ആധുനിക തെളിവുകളും അനുസരിച്ച്, ഈ സമയത്ത് പൊതു ഊർജ്ജം കുറയുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഇത് മോശം സമയമാണെന്ന് പഴയ പല ജ്യോതിഷ എഴുത്തുകാർ പറയാറുണ്ടായിരുന്നു. എനിക്ക് അതിൽ ഉറപ്പില്ല. ഏത് തരത്തിലുള്ള കാര്യമാണ് നിങ്ങൾ ആരംഭിക്കാൻ പോകുന്നത് എന്നതിനാണ് പ്രാധാന്യം എന്ന് ഞാൻ കരുതുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങൾ ആയാസകരവും സമ്മർദപൂരിതവുമായ ഒരു ഘട്ടത്തിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്, ചില സംശയങ്ങൾ കടന്നുവരുന്നുണ്ടെങ്കിലും, നിങ്ങൾ ഇപ്പോഴും കാടുകയറുന്ന അവസ്ഥയിൽ എത്തിയിട്ടില്ല. അടുത്ത ആഴ്‌ചയോടെ, പങ്കാളികൾ വീണ്ടും യുക്തിസഹമായി സംസാരിക്കാൻ തയ്യാറാകും, അതുവരെ വസ്തുതകളും കണക്കുകളും തയ്യാറാക്കി വെക്കുക.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ഇന്ന് വൈകുന്നേരത്തോടെ, ചന്ദ്രന്റെ സ്ഥാനം വളരെ സൗഹാർദ്ദപരമായിരിക്കും, നിങ്ങൾ സമീപകാല ആശയക്കുഴപ്പത്തിൽ നിന്നും അനാവശ്യ കോപത്തിൽ നിന്നും പുറത്തുകടക്കുന്നു എന്നതിന്റെ അന്തിമ സൂചനയാണ്. അതിനാൽ തന്നെ നിങ്ങൾക്ക് ഒരു വ്യക്തിഗത ആക്രമണത്തെ മറികടക്കാൻ കഴിയുന്നിടത്തോളം, വാരാന്ത്യത്തിലെ കാര്യങ്ങൾ പ്രതീക്ഷനൽകുന്നതാണ്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

സഹപ്രവർത്തകരെയും അടുത്ത പങ്കാളികളെയും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എല്ലാ വിധത്തിലും അനുവദിക്കുക, എന്നാൽ അവരുടെ ആവലാതികൾക്കും പരാതികൾക്കും നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല. നിങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, അതിനു കാരണം നിങ്ങളാണെന്ന് സങ്കൽപ്പിക്കുകയും വേണ്ട. ഭാവിയിൽ സ്വയം വിശദീകരിക്കാൻ ശ്രമിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് .

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങളുടെ പ്രശസ്തമായ മാതൃ ഗുണങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാർ കൂടുതലായേക്കാം, കാരണം കാര്യങ്ങൾ എല്ലാം കലങ്ങി തെളിയുകയും പങ്കാളികൾ അതിനെയെല്ലാം അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. മറുവശത്ത്, നിങ്ങൾക്ക് ചെയ്ത തീർക്കാനുള്ള കാര്യങ്ങളുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾഉത്തരവാദിത്തം ഏറ്റെടുക്കാനായി നിങ്ങളിലേക്ക് നോക്കുമെന്ന് എനിക്ക് തോന്നുന്നു.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ഉറവിടമാണെങ്കിൽ, അഹങ്കാരം ഒരു ശക്തിയാണ്, എന്നാൽ ഒരു പ്രത്യേക വ്യക്തിയുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ വിനയം ഉണ്ടാവേണ്ടതാണ്. എന്തായാലും, നിങ്ങൾക്കൊപ്പം താമസിക്കുന്നവരുമായി ഇരുന്ന് സംസാരിക്കാനുള്ള സമയമാണിത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

പഴയ നിലയിലേക്ക് പോകുന്നത് സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ പറയേണ്ടി വന്നേക്കാം, അത് സ്വയം ആവർത്തിക്കുന്നതോ അല്ലെങ്കിൽ അത്രനല്ലതല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നതിനെങ്കിൽ പോലും. എന്നിരുന്നാലും, പ്രശ്‌നങ്ങൾ വലുതാകും മുൻപ് പരിഹരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഇപ്പോഴും ചില മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുണ്ട്, അതിനാൽ നിങ്ങളുടെ ഏകാഗ്രത നിലനിർത്തുക.

Also Read: Weekly Horoscope (January 30- February 05, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

കഴിഞ്ഞ ആഴ്‌ചയോ മറ്റോ വെല്ലുവിളികൾ നിറഞ്ഞതും വൈകാരികമായി ബുദ്ധിമുട്ടുണ്ടാകിയതുമായിരിക്കണം, എന്നാൽ ഇപ്പോൾ അത്തരം പിരിമുറുക്കത്തിന് കാരണമായ ഗ്രഹങ്ങൾ അകന്നുപോകുകയാണ്, നല്ലകാലത്തിലേക്ക് നിങ്ങൾ വേഗം നീങ്ങിയേക്കാം. യഥാർത്ഥത്തിൽ, നിങ്ങൾ സങ്കൽപ്പിക്കുന്നതിലും വളരെ മികച്ച സ്ഥാനത്താണ് നിങ്ങൾ.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ സ്വപ്നം കണ്ടിട്ടു പോലുമില്ലാത്ത നിങ്ങളുടെ സ്വഭാവത്തിന്റെ ചില വശങ്ങളിലേക്ക് സൂര്യൻ പുതിയ വെളിച്ചം വീശുകയാണ്. ക്രമേണ, പുതിയ കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് വരുന്നു, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചില അഭിപ്രായങ്ങളിൽ മാറ്റം വരുത്താൻ ഇത് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ ചില രഹസ്യ പദ്ധതികൾ നിങ്ങൾ ഉടൻ മാറ്റും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങൾ ഇപ്പോൾ കൂടുതൽ സൗഹാർദ്ദപരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, ഉടൻ തന്നെ നിങ്ങളുടെ സാധാരണ നിലയിലേക്ക് മടങ്ങിവരും. നിങ്ങളുടെ ചെലവുകളുടെ നിയന്ത്രണമുണ്ടാക്കാൻ ശ്രമിക്കുക, നിങ്ങളുടെ എല്ലാ സാമ്പത്തിക കാര്യങ്ങളും ശരിയായ ക്രമത്തിലാക്കുക. നിങ്ങൾ ഒരു കഠിനമായ അവസ്ഥയിലാണ്, പക്ഷേ നിങ്ങൾക്ക് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ പദവിയും അന്തസ്സും കുതിച്ചുയരുന്നതായി നിങ്ങൾക്ക് ഇപ്പോൾ അനുഭവപ്പെട്ടേക്കാം, എന്നാലും അപ്പോഴും ഒരു വില നൽകേണ്ടി വന്നേക്കാം. പങ്കാളികൾ സന്തുഷ്ടരാണെന്നും നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും നിങ്ങൾ നിറവേറ്റുന്നുണ്ടെന്നും ഉറപ്പാക്കണം. എല്ലാത്തിലും ഒരു പടി മുന്നിൽ നിൽക്കുകയും ആഭ്യന്തര, കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ സ്വപ്നങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അപരിചിതമായ ഒരു കാലഘട്ടം നിങ്ങൾ അനുഭവിച്ചിട്ടില്ല. തിരക്കേറിയ ഈ ലോകത്ത് അത് അത്ര എളുപ്പമല്ല. നിങ്ങളുടെ മനസുമായി ഇണങ്ങിനിൽക്കുന്നതിന്റെ മൂല്യം നിങ്ങൾ തിരിച്ചറിയുന്ന സമയങ്ങളിൽ ഒന്നാണിത്. പ്രണയബന്ധങ്ങളിൽ നിങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതായിരിക്കാം. അതിനെ കൂടുതൽ റിയലിസ്റ്റിക് ആക്കുന്നത് എങ്ങനെ?

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ സാമൂഹിക സമ്പർക്കങ്ങളും പ്രതിബദ്ധതകളും, ഒപ്പം നിങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും കൂടുതൽ പ്രായോഗികമായി കാണേണ്ട ദിവസമാണിത്. എന്നാൽ നിങ്ങളുടെ സമീപകാല സ്വപ്നങ്ങളോടും വെളിപ്പെടുത്തലുകളോടും സത്യസന്ധത പുലർത്താനും മറക്കരുത്. നിങ്ങൾ എല്ലായ്‌പ്പോഴും ശരിയായിരിക്കില്ല എന്നതാണ് നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today february 04 2022 aries gemini cancer virgo capricorn zodiac signs check astrological prediction

Best of Express