scorecardresearch

Daily Horoscope February 01, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 01, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ശുഭാപ്തിവിശ്വാസം നിറഞ്ഞ വ്യാഴത്തിനുവേണ്ടി സൂര്യൻ വരുണഗ്രഹവുമായുള്ള ബന്ധം മാറ്റിസ്ഥാപിക്കുന്നു. ഫലത്തിൽ കാലത്തിന്റെ അപ്രായോഗികമായ സ്വഭാവത്തിൽ ചെറിയ മാറ്റമുണ്ടാകുമെന്നാണ് ഇതിനർത്ഥം. പ്രായോഗിക യാഥാർത്ഥ്യങ്ങളേക്കാൾ കാവ്യാത്മക ഭാവനയെ അനുകൂലിക്കുന്ന ദിനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ രാശിഫലമനുസരിച്ച് വിചിത്രവും അസാധാരണവുമായ മോഹങ്ങള്‍ ഓരൊ ദിവസവും വര്‍ധിക്കുകയാണ്. നിങ്ങളുടെ സ്വഭാവത്തിന്റെ ഈ വശം തൃപ്തിപ്പെടുത്താൻ നിലവിലെ ജീവിത സാഹചര്യത്തിന് കഴിയുമൊ അതൊ വിദേശ ജീവിതം തിരഞ്ഞെടുക്കണൊ എന്നതാണ് ചോദ്യം. അത്തരമൊരു ഒരു യാത്രയ്ക്ക് നിങ്ങൾ തയ്യാറാണോ?

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങളുടെ ഒപ്പമുള്ള നിരവധി ആളുകളെ ബാധിക്കുന്ന യാഥാർത്ഥ്യബോധമില്ലാത്ത കുറച്ച് കാര്യങ്ങളുണ്ട്, അതില്‍ നിങ്ങളും ഉള്‍പ്പെട്ടേക്കാം. നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ നിരവധി കാര്യങ്ങള്‍ മുന്നിലുണ്ട്. നിങ്ങളുടെ ചിന്തകള്‍ക്ക് ഇപ്പോള്‍ വ്യക്തത ലഭിക്കണമെന്നില്ല. നിങ്ങളുടെ ഭാവനകളെ സ്വതന്ത്രരായി വിഹരിക്കാന്‍ അനുവദിക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങള്‍ മറ്റുള്ളവരുടെ സ്വഭാവത്തെ വളരെയധികം ജഡ്ജ് ചെയ്യുന്നു. നിങ്ങളുടെ സാധാരണ ബോധം ഇല്ലാതായിരിക്കുകയാണ്. മറ്റുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്ത നിങ്ങളുടെ പൂർത്തീകരിക്കാത്ത പ്രതീക്ഷകള്‍ ഉപയോഗിച്ച് നിങ്ങൾ മറ്റുള്ളവരെ വിലയിരുത്താൻ സാധ്യതയുണ്ട്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

ജീവിതത്തില്‍ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന കാര്യം മറക്കരുത്. സംഭവിക്കുന്ന മിക്ക കാര്യങ്ങളും നിങ്ങളെ ആഴത്തില്‍ സ്വാധീനിക്കില്ല. ജോലി, സമ്പാദ്യം അങ്ങനെയുള്ള കാര്യങ്ങളാണ് നിങ്ങള്‍ക്ക് പ്രധാനമെന്ന് തോന്നുന്നു. കൂടാതെ നിങ്ങൾക്ക് സാധാരണയേക്കാൾ കൂടുതൽ സാമൂഹിക കഴിവുകൾ ഉണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ സുരക്ഷിതരാണെന്നുള്ള തോന്നലുണ്ടായേക്കാം. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രാപ്തിയുള്ളതിനാലാണിത്. ശ്രമങ്ങള്‍ പാഴാവരുത് കാരണം സമയം വളരെ കുറവാണ്. സാമ്പത്തിക കാര്യങ്ങള്‍ ഭദ്രമാണെന്ന് ആദ്യം ഉറപ്പു വരുത്തുക.

Also Read: Weekly Horoscope (January 16- January 22, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

പൊതുവായ ഗ്രഹനില പ്രചോദനം, കഴിവ്, വൈദഗ്ധ്യം എന്നിവയെ പിന്തുണയ്ക്കുന്നു. ദൃഢനിശ്ചയവും പ്രായോഗികവുമായ ഊർജ്ജം ഉപയോഗിച്ച് വിജയിക്കുന്നത് നിങ്ങളുടെ ഭാഗ്യം മാത്രമാണ്. നിങ്ങളുടെ സാധാരണ മികവ് കൊണ്ട് വ്യക്തിപരമായ വെല്ലുവിളിയെ മറികടക്കും.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ രഹസ്യമായതും ​​വിവേകപൂർണ്ണവുമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കാം. വസ്തുതകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുക. നിങ്ങള്‍ക്കറിയാവുന്നതെല്ലാം തുറന്ന് പറയിക്കാന്‍ പലരും പ്രേരിപ്പിച്ചേക്കാം. കുറച്ച് ദിവസം കാത്തിരിക്കുക. അപ്പോള്‍ നിങ്ങള്‍ കൂടുതല്‍ മാനസികശക്തി നേടിയെടുക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

നിങ്ങളുടെ ആത്മാർത്ഥത സാമ്പത്തിക നേട്ടത്തിനായി അവഗണിക്കുകയാണെങ്കില്‍ അത് തികച്ചും ലജ്ജാകരമായിരിക്കും. പണം പൊതുനന്മയ്ക്കായി ഉപയോഗിക്കേണ്ട ഒരു വിഭവമാണെന്ന് കാണാൻ ശ്രമിക്കുക. നിങ്ങളുടെ ഭാഗത്തുനിന്നുള്ള മാറ്റങ്ങള്‍ പങ്കാളികള്‍ക്കുള്ള മതിപ്പ് ഇല്ലാതാക്കും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ ആഗ്രഹങ്ങള്‍ വലുതാണ്. എന്നാല്‍ നിങ്ങളുടെ പക്കലുള്ള വിഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അഭിലാഷങ്ങള്‍ പലതും യാഥാർത്ഥ്യമാകില്ലെന്ന് പറയേണ്ടി വരും. പരമ്പരാഗത വിനോദങ്ങൾ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമാണ്, അതിനാൽ പഴയ സുഹൃത്തുക്കളോടും പരിചിതമായ സ്ഥലങ്ങളോടും പറ്റിനിൽക്കുക, സന്തോഷവാനായിരിക്കുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

മറ്റുള്ളവര്‍ക്ക് ചെയ്യുന്ന സേവനങ്ങളില്‍ നിന്ന് വഞ്ചനയും ചൂഷണവും വേര്‍തിരിച്ചറിയാന്‍ കഴിയുമെന്നത് ഉറപ്പാക്കുക. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനായി മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവാതിരിക്കുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിരവധി ആളുകൾ അവരുടെ സ്വഭാവത്തിന് അനുയോജ്യമല്ലാത്തതും എന്നാൽ നിങ്ങൾക്ക് തികച്ചും സ്വാഭാവികവുമായ രീതിയിൽ പെരുമാറുന്നത് നിരീക്ഷിക്കുന്നത് ഒരു നിശ്ചിത അളവിലുള്ള സന്തോഷത്തോടെയായിരിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് യാഥാർത്ഥ്യബോധമില്ലാത്തതും കുഴപ്പമില്ലാത്തതുമായ ഒന്നാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today february 01 2022 aries gemini cancer virgo capricorn zodiac signs check astrological prediction