സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഗ്രഹമായ ശുക്രൻ ശാന്തവും ഗൗരവമുള്ളതുമായ ശനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവിലെ നിമിഷത്തിന്റേതായി ഒരു സന്ദേശമുണ്ടെങ്കിൽ, പരമ്പരാഗത മൂല്യങ്ങൾ മിക്ക ബന്ധങ്ങളിലും പ്രാധാന്യമർഹിക്കുന്നു എന്നതാണ്. നിങ്ങൾ ഒരു സ്വതന്ത്രമായ വ്യക്തിയാണെങ്കിൽ, ബന്ധിക്കപ്പെടാൻ വിമുഖത കാണിക്കുകയും പരമ്പരാഗതമായവയെ എതിർക്കുകയും ചെയ്യുന്നുവെങ്കിൽ, കുറച്ച് ആഴ്‌ചകൾ നിങ്ങൾ ഒതുങ്ങി കഴിയേണ്ടതുണ്ട്.

Read More: Varsha Phalam 2021: വർഷഫലം 2021

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ജീവിതത്തിന്റെ ഇടുങ്ങിയ പരിധിക്കപ്പുറത്തേക്ക് നിങ്ങൾ നോട്ടം പതിപ്പിച്ചേക്കാം. ഇതു വരെ നിങ്ങൾ അവഗണിച്ചേക്കാവുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കാര്യം പരിഗണിക്കുക. പുതിയ സംരംഭങ്ങൾക്കായി പോകാനുള്ള ഒരു നല്ല നിമിഷമാണിത്. നിങ്ങൾക്ക് കുറച്ച് കാര്യങ്ങൾ ചെയ്യാനായേക്കും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ ശാരീരിക ക്ഷേമത്തെക്കുറിച്ച് ശ്രദ്ധിക്കാം. ഇത് നിങ്ങളുടെ ശരീരാകാരം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്കായുള്ള സമയമായി തോന്നുന്നു. നിങ്ങൾ മോശം ശീലങ്ങൾ ഒഴിവാക്കുകയും വ്യായാമത്തിലേർപ്പെടുകയും ഭക്ഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയും വേണം. നിങ്ങളുടെ ഏറ്റവും പുതിയ പദ്ധതികളെക്കുറിച്ച് പ്രിയപ്പെട്ട ഒരാളെ അറിയിക്കുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

നിങ്ങൾ അടുത്തിടെ എല്ലാ ശരിയായ നീക്കങ്ങളും നടത്തി, എല്ലാ തരത്തിലും നിങ്ങൾ ഇത് തുടരുകയാണ്. അതിനാൽ‌ നിങ്ങൾ‌ക്ക് അഭിനന്ദനം ലഭിക്കാം! ജോലിസ്ഥലത്ത് നേർരേഖയിലുള്ളതും ഇടുങ്ങിയതുമായതിൽ നിന്ന് നിങ്ങൾ വിട്ടുപോയാൽ മാത്രമേ നിങ്ങളുടെ താൽപ്പര്യങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്ന് മനസ്സിലാക്കുക.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

തിടുക്കത്തിലുള്ള നിഗമനങ്ങളിലേക്ക് പോകരുത് – പ്രസക്തമായ എല്ലാ വസ്തുതകളും ലഭ്യമാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പ്രവൃത്തികളെ ഊഹാപോഹങ്ങളിലോ കിംവദന്തിയിലോ അടിസ്ഥാനമാക്കിയാൽ നിങ്ങൾക്ക് മോശം അനുഭവമാവും. സഹപ്രവർത്തകർ അനുനയിപ്പിക്കാൻ തയ്യാറാണെന്ന് ഉറപ്പാണ്.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ ചക്രവാളങ്ങൾ വിശാലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങൾക്കറിയാം. നിങ്ങൾ വാർധക്യത്തിലായാലും ചെറുപ്പമായാലും അതിനിടയിലായാലും നിങ്ങളുടെ വിദ്യാഭ്യാസത്തെ പുതിയ മേഖലകളിലേക്ക് കൊണ്ടുപോകാനുള്ള സമയമാണിതെന്ന് ഗ്രഹങ്ങളുടെ മനോഹരമായ വിന്യാസം സൂചിപ്പിക്കുന്നു. പഠിക്കാനുള്ള സമയം ഒരിക്കലും വൈകിയതാവില്ല!

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

അധിക വരുമാനം ആകർഷിക്കുന്നത് നിങ്ങളുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വീടും കുടുംബവുമായി ബന്ധപ്പെട്ട പദ്ധതികൾ താങ്ങാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത്. ഇത് തികച്ചും പ്രതീക്ഷ നൽകുന്ന നിമിഷമാണ്, പക്ഷേ മന്ദഗതിയിലുള്ള പുരോഗതിയെ പുരോഗതി ഇല്ലാത്ത അവസ്ഥയായി തെറ്റിദ്ധരിക്കരുത്. സ്വമേധയാ ദൗത്യങ്ങളുടെ ഭാഗമാവുന്നത് നിങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നു. അതിനാൽ അവിടെ പുറത്തുപോയി മറ്റുള്ളവർക്കായി വേണ്ട കാര്യങ്ങൾ ചെയ്യുക.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

ഏത് വഴിയാണ് പോവേണ്ടതെന്ന് ഉറപ്പില്ലാത്ത തരത്തിൽ ഒരു വൈകാരികമായ വഴിത്തിരിവാലാണ് നിങ്ങൾ. നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന തരത്തിൽ നിങ്ങൾ വളരെ ലോലമായിട്ടാണെങ്കിൽ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാകൂ. നിങ്ങളുടെ ലക്ഷ്യങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടാൽ അത് ലജ്ജാകരമാവും. എങ്കിലും നിങ്ങൾ വളരെ നേരത്തേ മടങ്ങിവരുമെന്ന് ഉറപ്പാക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ രക്ഷപ്പെടാനുള്ള ഒരു വഴി തിരയുന്നുണ്ടാകാം. പക്ഷേ വാസ്തവത്തിൽ നിങ്ങൾക്ക് അത്തരം ഒരെണ്ണം കണ്ടെത്തേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ ഉത്തരവാദിത്തങ്ങളിൽ നിന്ന് പുറത്തുകടന്നാൽ മാത്രം മതിയാകും. ഒപ്പം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് മതിയായ സമയം നൽകുക. അക്ഷമരായ ആളുകൾ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നതിൽ സംശയമില്ല. എന്നാൽ പ്രതിരോധിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വൈകാരിക അടുപ്പം വർധിപ്പിക്കാൻ കഴിയുന്ന നിമിഷങ്ങളിൽ ഒന്നാണിത്. പ്രത്യക്ഷത്തിൽ ഒരിടത്തും ആ അടുപ്പം കാണാനാവില്ല. പുതിയ ചങ്ങാതിമാരെ ഉണ്ടാക്കുന്നതിനും പഴയ ചങ്ങാത്തങ്ങൾ ആഴത്തിലാക്കുന്നതിനും, അപൂർവമായ കാൽപനിക കൂടിക്കാഴ്ചകൾ‌ ആസ്വദിക്കുന്നതിനും ഇത് നല്ല കാലഘട്ടമാണ്. കൂടാതെ, ഒരു പഴയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുവരാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

മറ്റ് ആളുകൾ നിങ്ങൾക്ക് യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് നിങ്ങൾ സംശയിച്ചേക്കാം. നിങ്ങൾ അർഹിക്കുന്ന പിന്തുണ അവർ നൽകുന്നില്ലെന്ന് കുറച്ച് കാലമായി നിങ്ങൾ സംശയിക്കുന്നു. യഥാർത്ഥത്തിൽ നേടാൻ കഴിയാവുന്നത് അമിതമാണെന്ന് നിങ്ങൾ കണക്കാക്കിയതിനാലാകാം ഇത്. ഒരു മികച്ച മാതൃക വെക്കുന്നതിന്റെ തീരുമാനം നിങ്ങളുടെ കയ്യിലായിരിക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങൾക്ക് രണ്ട് പ്രധാന ജോലികൾ ഉണ്ട്. ആദ്യത്തേത് നിങ്ങളുടെ ധനകാര്യങ്ങൾ ക്രമീകരിക്കുക എന്നത്. രണ്ടാമത്തേത് നിങ്ങളുടെ പദ്ധതികളെക്കുറിച്ച് ആളുകളോട് സംസാരിക്കുക എന്നതും നിങ്ങൾക്ക് കഴിയുമെങ്കിൽ അവരുമായുള്ള കരാർ ഉറപ്പിക്കുക എന്നതുമാണ്. എല്ലാം പൊതുവായ ധാർമ്മിക ചട്ടക്കൂടിനുള്ളിൽ നിന്ന് ചെയ്യണം. അതിന്റെ മൂല്യങ്ങൾ പ്രകാരം നിങ്ങൾക്ക് വ്യക്തിഗതമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഒരുപക്ഷേ മറ്റുള്ളവർക്ക് എത്രമാത്രം ആശയക്കുഴപ്പം തോന്നുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. എന്നാൽ സമ്മർദ്ദത്തെ നേരിടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്നും പങ്കാളികൾക്ക് കുറച്ച് പിന്തുണാ വാക്കുകൾ ആവശ്യമാണെന്നും നിങ്ങൾക്ക് എല്ലാവരേക്കാളും മനസ്സിലാകണം. നിങ്ങൾ ഭാവനയുടേതായ ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട് – ഉടൻ!

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook