നിങ്ങളുടെ ഇന്നത്തെ ദിവസം

അസാധാരണമായ ചാന്ദ്രഘട്ടത്തിലാണ് നാമിപ്പോഴും, അതിനര്‍ത്ഥം അപ്പോഴുണ്ടാകുന്ന ഊര്‍ജ്ജം മോശമാണെന്നല്ല, മറിച്ച് നേരത്തെയുള്ളത് പോലെ ആയിരിക്കില്ല എന്നതാണ്. നമ്മളെല്ലാവരും വ്യത്യസ്ഥമാനസീകാവസ്ഥയിലുള്ളവരാണ്. നമ്മളില്‍ ചിലര്‍ അശ്രദ്ധയുള്ളവരും അലസരും പിന്നില്‍ നില്‍ക്കുന്നവരുമായിരിക്കും. വരുംദിവസങ്ങളിലുണ്ടാകാന്‍ പോകുന്ന ഊര്‍ജ്ജം ജീവിതത്തിന്‍റെ അടുത്തഘട്ടത്തിലേക്ക് നമ്മെ കടത്തിവിടും.

Read Here: YEARLY HOROSCOPE 2020: വർഷഫലം 2020

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിയമം പാലിക്കുന്നതിനേക്കാള്‍ നിയമം സൃഷ്ടിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. ആള്‍ക്കൂട്ടത്തിനൊപ്പം പോകാതെ നിങ്ങളെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുക്കുക. വിദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള പ്രേരണയുണ്ടാകുന്ന സമയമായതിനാല്‍, യാത്രകള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കാവുന്നതാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സാമൂഹ്യബന്ധങ്ങളില്‍ നിയമപരമായ സങ്കീര്‍ണതകളുണ്ടായേക്കാം. അത് എന്തുകൊണ്ട്, എങ്ങനെ ഈ വക കാര്യങ്ങള്‍ വ്യക്തമല്ല, പക്ഷേ, നിങ്ങളുടെയും പങ്കാളികളുടെയും ഉത്തരവാദിത്തങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവ പൂര്‍ത്തിയാക്കുക. ഒരുപക്ഷേ, പലകാര്യങ്ങളും വിയോജിപ്പുകളുണ്ടായേക്കാം.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ തീര്‍ത്തും വ്യക്തിപരമായ കാര്യം ഏറ്റെടുത്ത് മറ്റുളളവര്‍ വരാനിടയുള്ളതിനാല്‍, അവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കേണ്ട കാര്യമില്ലെന്നോര്‍മിക്കണം. സമൂലമായ് ചില മാറ്റങ്ങള്‍ നിങ്ങളുടെ മനോഭാവത്തില്‍ വരുത്തിയതിനുശേഷം പ്രശ്നങ്ങളെ സമീപിച്ചാല്‍ ജോലിയില്‍ നിന്നുള്ള നിങ്ങളുടെ വരുമാനം വര്‍ധിച്ചേക്കാം. സഹപ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുക.

Read Here: Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരു ബന്ധം അവസാനിക്കുന്ന ഉടനെ തന്നെ അടുത്ത ബന്ധം ആരംഭിക്കുന്നു എന്നത് നല്ല വാര്‍ത്തയാണ്. നിങ്ങള്‍ ഇടപഴകുന്ന ആളുകളെക്കാള്‍ നിങ്ങളുടെ മനോഭാവത്തിനാണ് ശ്രദ്ധ കിട്ടുക. നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും ഒരു പ്രത്യേക ബന്ധത്തിലേക്ക് മാത്രമായ് ചുരുക്കുന്നത് ഗുണം ചെയ്തേക്കും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ചില സമയങ്ങളില്‍ തെറ്റായ വഴികളിലൂടെ ശരിയായ നിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. അടുത്തിടെ ദേഷ്യം കൊണ്ടും വെറുപ്പ് കൊണ്ടും പലതും ചെയ്തിട്ടുണ്ടാകാം, അതുകൊണ്ട് വൈകാരികമായ ബലം നേടാനുള്ള വഴികള്‍ കണ്ടെത്തിയേ പറ്റൂ. വരുമാനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ക്രിയാത്മക വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുക, ഓരോ ചുവട് വയ്ക്കുമ്പോഴും മറ്റുള്ളവരെ മറക്കാതിരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

വൈഷമ്യം പിടിച്ച വൈകാരികമായ ഒരു ഘട്ടം കടന്നുപോകുന്ന സമയമാണ്. പണ്ട് ശരിയെന്ന് തോന്നിയ ഒരു കാര്യം ഇപ്പോള്‍ സമയം പാഴാക്കുന്ന ഒന്നായ് മാറിയിട്ടുണ്ടാകാം. ഉറച്ച മനസ്സോടെ ധൈര്യപൂര്‍വ്വം കാര്യങ്ങള്‍ സംസാരിക്കുക. ആശയങ്ങള്‍ കൂട്ടിക്കുഴച്ച് മറ്റുളളവരെ ഭയപ്പെടുത്തരുത്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

വീട്, കുടുംബബന്ധങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുന്ന നിര്‍ണായക നിമിഷമാണ്. ഒരു മാറ്റമാഗ്രഹിക്കുന്നവര്‍ക്കും സാമ്പത്തീകമേഖലയില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്കും മികച്ച കരാറുകള്‍ വന്നേക്കാവുന്ന സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ദീര്‍ഘകാല നിക്ഷേപപദ്ധതികളിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കിലും, ഉടനെ പരിഹരിക്കേണ്ട സാമ്പത്തീകപ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കുക. അനുനയിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്തുക, അതുവഴി നേരത്തെ നിരസിച്ച പല പദ്ധതികളും പുതിയ ഒരു വീക്ഷണത്തിലൂടെ അവതരിപ്പിച്ചാല്‍ അംഗീകരിക്കപ്പെട്ടേക്കാം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദീര്‍ഘകാലപദ്ധതികള്‍ നടപ്പിലാക്കാനുള്ള സമയം ഇനിയും വന്നിട്ടില്ല. എല്ലാം പിടിച്ചടക്കാമെന്നുളള തോന്നലാകാം ഇപ്പോള്‍ നിങ്ങള്‍ക്ക്. അത് തെറ്റല്ലെന്നതിനാല്‍ നിങ്ങളുടെ സുരക്ഷിതത്വം ഇല്ലാതാകുമെന്ന ഭയം മാറ്റി നിര്‍ത്തുക. ആവശ്യമുള്ളപ്പോള്‍ പങ്കാളികളുടെ സഹായം തേടാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നല്ലയൊരു മാറ്റത്തിനുള്ള സമ്മര്‍ദ്ദം അതിശക്തമാണ്. ക്രിയാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതോ, സ്വയം മെച്ചപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതോ ഗുണം ചെയ്തേക്കും. ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നിരത്തി വേണം കാര്യങ്ങള്‍ ചെയ്യാന്‍.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ സ്വകാര്യജീവിതം എങ്ങനെ വേണമെന്നത് നിങ്ങളുടെ കാര്യമാണ്. മറ്റുള്ളവര്‍ക്ക് അതില്‍ വിയോജിപ്പുണ്ടാകുമെന്നത് വേറെ കാര്യം. മാതാപിതാക്കളെയും കുട്ടികളെയുമൊക്കെ കൂടെ നിര്‍ത്തുന്നതിന് വീട്ടില്‍ എപ്പോഴും നല്ല സംസാരങ്ങള്‍ക്ക് അവസരമൊരുക്കുക. തനിയെ ഇറങ്ങി പുറപ്പെടാന്‍ ശ്രമിച്ചാല്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാനായേക്കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കും മോശം പ്രവര്‍ത്തികളിലേക്കും വഴുതി വീഴാനുള്ള പ്രേരണ ഇന്നുണ്ടാകുന്നത് പോലെ ഈ ആഴ്ച മുഴുവന്‍ അനുഭവപ്പെട്ടേക്കാം. അന്തിമതീരുമാനം നിങ്ങളുടേതാണെങ്കിലും പരിണിതഫലങ്ങളെക്കുറിച്ച് അവബോധം വേണം. ശ്രദ്ധയോടെ പദ്ധതികള്‍ തയ്യാറാക്കുക എന്നത് മാത്രമാണ് പരിഹാരം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook