അത്ര പരിചിതമല്ലാത്ത ചന്ദ്രന്‍റെ ഒരു മുഖവും അതിന്‍റെ പ്രതിഫലനങ്ങളുമാണ് വരുംദിവസങ്ങളില്‍ കാണുക. പരമ്പാരഗതമായ് പറഞ്ഞാല്‍ ഊര്‍ജ്ജം പൊതുവെ കുറയുന്ന സമയമാണ്. ഈ സമയത്ത് നമ്മള്‍ ഗൌരവമുള്ള ജോലികളില്‍ നിന്നൊക്കെ മാറി നിന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ പിന്നേക്ക് മാറ്റി വയ്ക്കുന്നതാണ് നല്ലത്. ഈ ഘട്ടം കഴിഞ്ഞാല്‍ ചന്ദ്രന്‍റെ നല്ലൊരു സമയമാണ് കാത്തിരിക്കുന്നതെന്നാല്‍ പുതിയ സംരംഭങ്ങളും പദ്ധതികളും അപ്പോള്‍ തുടക്കം കുറിക്കുന്നതാണ് ഉചിതം. അതൊരു മുന്നറിയിപ്പായി കണക്കിലെടുക്കാം.
Read Here: YEARLY HOROSCOPE 2020: വർഷഫലം 2020
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ചന്ദ്രന്‍റെ അനുകൂലമായ നില നിങ്ങളിലെ സാഹസീകതയെ വരെ പിന്തുണയ്ക്കുന്നതിനാല്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുക. അത് വളരെ സമാധാനത്തോടെ ശാന്തമായ് ചെയ്യാനും ശ്രമിക്കുക. വിധേയത്വമുള്ളവരായിരിക്കുമ്പോഴും നിങ്ങളുടെ അവകാശങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കരുത്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
ജീവിതം അല്‍പം ചെലവേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലപ്പുറമൊന്നുമില്ല. ദൂരസ്ഥലങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ദിവസമാണ്. നിങ്ങളുടെ സങ്കല്‍പത്തിലുളള ഒരു കടല്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കാവുന്നതാണ്.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിര്‍ണായകമായ ചില ഗ്രഹങ്ങളുടെ നില വളരെ അനുയോജ്യമായ ഒരു സാഹചര്യം സംജാതമാക്കുന്നുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ പതിവ് ജോലികളെ മാറ്റി നിര്‍ത്തി പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്താനുള്ള ധാരാളം വഴികള്‍ നിങ്ങളുടെ മുന്നിലെത്തും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
ആരോഗ്യകാര്യങ്ങള്‍ക്ക് സമയം കണ്ടെത്തി ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനുള്ള ദിവസമാണ്. ഭക്ഷണകാര്യങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലെന്നുള്ള സൂചനയുള്ളതിനാല്‍ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും ശാരീരിക ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കണം.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാക്കാതിരിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടാകാം. മാറുന്ന സാഹചര്യങ്ങളില്‍ സാധാരാണ ജീവിതം നയിക്കുന്നതിനും നിങ്ങളിപ്പോള്‍ ബുദ്ധിമുട്ടുന്ന സമയമാണ്. ഈ ഘട്ടത്തില്‍ നിന്ന് പുറത്ത് വരാനുള്ള വഴിയെന്നത് ഉത്തരവാദിത്തങ്ങളോടുള്ള നിങ്ങളുടെ മനോഭാവം മാറ്റി, എല്ലാത്തിലും അല്‍പം ക്രിയാത്മകത കലര്‍ത്തി താല്‍പര്യത്തോടെ ചെയ്യുക. അതോടെ കാര്യങ്ങളില്‍ മാറ്റം വരും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
മറ്റുള്ളവര്‍ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനാരംഭിച്ചാല്‍, ആ നീക്കത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുക. അവരെ പിന്തുടര്‍ന്നാല്‍ നിങ്ങളെ സംബന്ധിച്ച് പുതിയ വഴികള്‍ തുറന്ന് കിട്ടുകയും ഇതുവരെയില്ലാത്ത അനുഭവങ്ങളുണ്ടാവുകയും ചെയ്യും. ഒരുകാര്യം ഉപദേശമായ് പറയാനുള്ളതെന്താണെന്ന് വച്ചാല്‍ ആളുകള്‍ പരസ്പരം പറയുന്ന എല്ലാക്കാര്യങ്ങളും കണ്ണുമടച്ച് വിശ്വസിക്കരുത്.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ചെറിയ യാത്രകള്‍ക്കും ചര്‍ച്ചകള്‍ക്കും അഭിമുഖ പരീക്ഷകള്‍ക്കും യോജിച്ച ദിവസമാണ്, അതിലെല്ലാത്തിലും പ്രധാനം മറ്റുള്ളവരുടെ വിഷമങ്ങളെ മനസ്സിലാക്കാനുളള നിങ്ങളുടെ കഴിവാണ്. ആത്മാര്‍ത്ഥമായ് മറ്റുള്ളവരെ അവരുടെ അവസ്ഥയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. അപ്പോഴാണ് അവര്‍ക്ക് യോജിച്ച തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
വിലപേശലില്‍ നേട്ടങ്ങളുണ്ടാകുന്ന ദിവസമാണെന്നതിനാല്‍ ഷോപ്പിങ്ങിന് യോജിച്ച ദിവസമാണ്. ഇങ്ങനെയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഒന്നിന് പുറകെ ഒന്നായ് വന്നെത്തിയേക്കാം. ചെറിയ തിരഞ്ഞെടുപ്പുകള്‍ പോലും വലിയ വഴിത്തിരിവിലേക്കെത്തിയേക്കാം.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
ഇന്ന് നിങ്ങളുടെ ദിവസമാണെന്നതിനാല്‍, ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും മേല്‍ക്കൈ കിട്ടാവുന്ന ദിവസമാണ്. നിങ്ങളെ തേടിയെത്തുന്ന ഭാഗ്യങ്ങളെല്ലാം മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമായ് കൂടി തിരിച്ചറിയണം. നിങ്ങളുടെ വൈകാരിക മനോഭാവങ്ങളില്‍ മാറ്റം വരുത്തുക എന്നതാണ് നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ചെയ്യാവുന്ന വലിയ കാര്യം. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ. കാരണം നിങ്ങള്‍ പലപ്പോഴും നിങ്ങളോട് നീതി കാണിക്കാറില്ല.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
കുറച്ച് സമയം സ്വന്തം കാര്യങ്ങള്‍ക്കായ് ചെലവഴിക്കുന്നതും നിങ്ങളുടെ ആഗ്രഹങ്ങള്‍ രഹസ്യമായ് വയ്ക്കുന്നതുമൊക്കെ വലിയ നേട്ടങ്ങളിലേക്കെത്തിക്കാം. ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലും നിങ്ങള്‍ നിങ്ങളെത്തന്നെ ശക്തമായ് അടയാളപ്പെടുത്തണമെങ്കിലും, അത് പ്രകോപനത്തിലേക്കെത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
പങ്കാളികളും സുഹൃത്തുക്കളുമൊക്കെ കരുതുന്നത് നിങ്ങളിപ്പോഴും തെറ്റായ വഴിയിലൂടെ ഓടിക്കൊണ്ടിരിക്കുന്നുവെന്നാണ്. അത് തെറ്റാണെന്ന് പിന്നീട് അവര്‍ക്ക് മനസ്സിലാകും. അങ്ങനെയുള്ള അബദ്ധധാരണകളെയൊക്കെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുക്കുന്ന ആഴ്ചയാണ്. നിങ്ങളാണ് ശരിയെന്ന് അധികം വൈകാതെ ചുറ്റമുള്ളവര്‍ മനസ്സിലാക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നേതൃത്വം ഏറ്റെടുക്കുക. പൊതുവെ ഈ രാശിക്കാര്‍ നേതൃത്വത്തിന് തയ്യാറാകാറില്ലെങ്കിലും പിന്നില്‍ നിന്ന് നയിക്കാനുള്ള കഴിവ് നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ഒന്നാണ്. മറഞ്ഞിരിക്കുന്ന നിങ്ങളുടെ ഈ കഴിവ് ബഹുമാനിക്കപ്പെടേണ്ടതാണെന്നതിനാല്‍, ശരിയായ സമയം വരുമ്പോള്‍ കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ വിരല്‍ ഞൊടിച്ചാല്‍ മതിയാകുമെന്നാണ് ഗ്രഹനില കാണിക്കുന്നത്.