Horoscope Today December 29, 2021: നമുക്ക് സ്വതന്ത്രമായൊരു തിരഞ്ഞെടുപ്പുണ്ടോ? ഞാൻ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്, ഉത്തരം പറയാൻ കഴിയാത്ത ഒന്ന്. ഭൗതികശാസ്ത്ര നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്വാതന്ത്ര്യം വളരെ പരിമിതമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. എന്നാൽ, സ്വയം മനസ്സിലാക്കുകയും ഭാവി മുൻകൂട്ടി കാണുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുമെന്നാണ് ജ്യോതിഷത്തിന്റെ അനുമാനം.
Also Read: 2022 Yearly Horoscope Predictions: വർഷഫലം 2022
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ രാശിയിലേക്ക് ശുക്രൻ അയക്കുന്ന ശക്തമായ മുന്നറിയിപ്പുകളാണ് സമീപകാലത്തെ ചില മോശം സംഭവങ്ങളിൽ നിന്നും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നത്. നിങ്ങളുടെ സ്വന്തം പരിശ്രമങ്ങളും പ്രശംസ അർഹിക്കുന്നു. എന്നാൽ മറ്റുള്ളവർ ഇതിനെ അതേ രീതിയിൽ കാണണമെങ്കിൽ നിങ്ങൾ അൽപം കൂടി കാത്തിരിക്കണം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ലാഭം ഇരട്ടിയാകുന്നതിനുള്ള പുതിയ പദ്ധതികളിൽ നിങ്ങൾക്ക് താത്പര്യമുണ്ടാക്കാൻ പങ്കാളികളും കൂട്ടാളികളും ശ്രമിക്കുന്നതിനാൽ, ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ജോലിസ്ഥലത്ത് നല്ല കാര്യങ്ങൾ ഉടനെ സംഭവിക്കുമെന്ന് ഉറപ്പമാണ്.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
പ്രൊഫഷണൽ കാര്യങ്ങളിൽ തീർച്ചയായും ഉയർച്ച ഉണ്ടായിട്ടുണ്ടാവും, ഗാർഹിക കാര്യങ്ങളും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. സഹായകരമായ ഗ്രഹ സ്വാധീനങ്ങൾ മൂലധനമാക്കുകയും നിങ്ങളുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക, പ്രധാനമായും നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ ഉയർത്തുക.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സമീപ ആഴ്‌ചകളിലെ ഉയർച്ച താഴ്ചകളിലെല്ലാം, ഒരു കാര്യം അതേപോലെ നിലകൊള്ളുന്നു, ഇതാണ് നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിലും കൂടുതൽ സംതൃപ്തമായ ജീവിതത്തിലേക്ക് നയിക്കുന്നത്, ഇത് നിങ്ങളുടെ യഥാർത്ഥ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ സാധ്യത നൽകുന്നു.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ബുധൻ ഇന്ന് പ്രധാനപ്പെട്ട കുറെ സിഗ്നലുകൾ അയക്കുന്നു, ഇത് സമീപകാല അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും ധർമ്മസങ്കടങ്ങളിൽ നിന്നും ആശ്വാസം നൽകും. അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കരാറുകൾ ഉറപ്പിക്കുക, എന്നാൽ ആദ്യം ചില കാര്യങ്ങൾ പുനഃപരിശോധിക്കേണ്ടതായി വന്നേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഉടൻ തന്നെ നിങ്ങളുടെ ചിന്തകൾ നിലനിൽപിന് അടിസ്ഥാനമായ ഭാഗങ്ങളിലേക്ക് തിരിയും. മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും നിങ്ങൾക്ക് മാത്രമേ അതിനു മുൻകൈയെടുക്കാനാവുമെന്നും നിങ്ങൾക്കറിയാം. അതിനായി ഇറങ്ങുമ്പോൾ ഒരുപാട് ചിലവഴിക്കരുത്.
Also Read: Horoscope of the Week (December 26, 2021- January 01, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾ കൂടുതൽ ബൗദ്ധീകമായ അന്വേഷണാത്മകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നിങ്ങൾ ഒരുപാട് വായിക്കുകയും, എഴുതുകയും, ആശയങ്ങൾ പങ്കുവെക്കുകയും ഒരുപക്ഷെ പുതിയ ഒരു കോഴ്സിന് ചേരുകയും വരെ ചെയ്യും. പ്രണയത്തിൽ, നിങ്ങളുടെ വ്യക്തിഗത ലക്ഷ്യങ്ങൾ അസ്വസ്ഥത ഉണ്ടാക്കിയേക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇപ്പോൾ ചില ലൗകിക ബുദ്ധിമുട്ടുകൾ സുരക്ഷിതമായി കൈകാര്യം ചെയ്‌തിട്ടുണ്ട്, ഹ്രസ്വകാലത്തിൽ ഏറ്റവും ശ്രമകരമായി തോന്നുന്ന സാഹചര്യങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നതാകുമെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. കൂടാതെ നിങ്ങൾ വസ്തുതകളോട് ചേർന്ന് നിൽക്കുകയാണെങ്കിൽ കോൺഫറൻസുകളിലും മീറ്റിംഗുകളിലും അഭിമുഖങ്ങളിലും നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
പൊതുവെ എല്ലാ കാര്യങ്ങളും നിങ്ങളുടെ ദിശയിലേക്ക് നീങ്ങിത്തുടങ്ങിയിരിക്കണം, എന്നാലും നിങ്ങൾ എല്ലാത്തിനോടും വഴങ്ങാൻ തയ്യാറായിരിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും മറ്റുള്ളവരുടെ ആഗ്രഹങ്ങളും കണക്കിലെടുക്കണം, അത് അത്ര എളുപ്പമായ ഒന്നല്ലെന്ന് എനിക്കറിയാം. സാമൂഹിക ക്രമീകരണങ്ങളിൽ കൂടുതൽ ഊർജം നൽകി നിങ്ങൾ നിങ്ങൾക്ക് തന്നെ ഒരു ഉപകാരം ചെയ്യൂ.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളോട് വളരെ സെൻസിറ്റീവ് ആണ്, ചിലർ പറയുന്നത് വളരെ സെൻസിറ്റീവാണെന്നാണ്, അടുത്ത ഒരു മാസത്തിനുള്ളിൽ പങ്കാളികളുടെ മുറുമുറുപ്പുകളും പരാതികളും നിങ്ങളെ കൂടുതൽ സ്വാധീനിക്കും. എന്നാൽ എല്ലാ സാഹചര്യങ്ങളെയും നിങ്ങൾ നല്ലതാക്കി മാറ്റുമെന്ന് ഞാൻ കരുതുന്നു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
സാമൂഹികപരമായി വളരെ സംതൃപ്‌തി നൽകുന്ന കാലഘട്ടത്തിലേക്കാണ് നിങ്ങൾ കടക്കുന്നതെന്നതിൽ യാതൊരു സംശയവും വേണ്ട. നിങ്ങളുടെ ആശയങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കും, കൂടാതെ ഒരു നിർണ്ണായകവും നിയമപരവുമായ ചോദ്യത്തെ നിങ്ങൾ നന്നായി നേരിടുകയും ചെയ്യും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ പ്രൊഫഷണലായതും അല്ലാത്തതുമായ അഭിലാഷങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകികൊണ്ട് നിങ്ങൾ എല്ലാത്തിനും മുൻപന്തിയിൽ എത്തും. അഭിമുഖങ്ങൾ നടത്താനും സ്വയം മുന്നോട്ട് പോകാനും അനുയോജ്യമായ സമയമാണിത്. നല്ല വാർത്തകൾ വരുന്നുണ്ട്, എന്നാൽ ഇതുവരെ ആയിട്ടില്ല, എപ്പോഴും അങ്ങനെയല്ലേ?
