നിങ്ങളുടെ ഇന്നത്തെ ദിവസം

വെള്ളിയാഴ്ച ശുക്രന്‍റെ ദിവസമാണ്. പുരാതനകാലത്ത് ശുക്രന്‍ ഗ്രഹങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന അത്ര മഹത്വമുളളതായിരുന്നു. എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയില്ല. പക്ഷേ, പരമ്പരാഗതവിശ്വാസമനുസരിച്ച്, സ്നേഹത്തിലാകുന്നതും സുഹൃത്തുക്കളെ ലഭിക്കുന്നതും വിവാഹം നടക്കുന്നതും എന്നിങ്ങനെ ശുക്രനുമായ് ബന്ധപ്പെട്ടുള്ള മംഗളകാര്യങ്ങളൊക്കെ നടക്കുന്ന ദിവസമാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും വലയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഇപ്പോഴും തെറ്റായ ദിശയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ചിന്താഗതിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുക. വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നാകാം പരിഹാരം ലഭിക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ മാസം ചന്ദ്രന്‍റെ സ്വാധീനം അല്‍പം വിഷമിപ്പിക്കുന്നതാണെങ്കിലും അവസാനം കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ അല്‍ഭുതപ്പെട്ടേക്കാം. നിങ്ങളുടെ സമീപനങ്ങള്‍ ശരിയായിരുന്നെന്ന് തിരിച്ചറിയപ്പെടുന്ന ദിവസമാണ്. കുട്ടികളും ചെറുപ്പക്കാരുമായിരിക്കും നിങ്ങളെ കൂടുതല്‍ അംഗീകരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

വന്യമായ അന്തരീക്ഷത്തില്‍ നിന്ന് ഇനിയും പുറത്ത് കടന്നിട്ടില്ലാത്തതിനാല്‍ ജാഗ്രത വേണം. വീട്ടിലും ജോലി സ്ഥലത്തും വളരെയധികം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നേക്കാം. ജോലി സ്ഥലത്താണെങ്കില്‍ അനുവദനീയമായ അവധിയെടുത്ത് വിശ്രമിക്കാന്‍ ശ്രമിക്കുക. നിങ്ങളെ വളരെയധികം സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ഉത്തരവാദിത്തം അവസാനിച്ചേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സൂര്യനും വ്യാഴവും തമ്മിലുള്ള അതിശയിപ്പിക്കുന്ന ബന്ധം സാമ്പത്തീകമേഖലയിലും വിദേശബന്ധങ്ങളിലും ധാര്‍മികതയിലും ക്രിയാത്മക മേഖലയിലും നേട്ടങ്ങള്‍ കൊണ്ടുവരേണ്ടതാണ്. വിദ്യാഭ്യാസമേഖലയില്‍ നേട്ടങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. മറ്റ് മേഖലകളിലൊക്കെ ഏറെക്കുറെ വിജയം ഉറപ്പിക്കാവുന്ന സമയമാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

സാമ്പത്തീകകാര്യങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ തെളിഞ്ഞുവരുന്ന സമയമാണ്. സാമ്പത്തീകമാണെങ്കിലും വ്യക്തിപരമാണെങ്കിലും പ്രശ്നപരിഹാരത്തിന് യോജിച്ച സമയം വരുന്നത് വരെ കാത്തിരിക്കുക. വ്യക്തിപരമായ് നിങ്ങളെ അലട്ടുന്ന ഒരു ധര്‍മ്മസങ്കടം വിചാരിക്കുന്ന രീതിയലല്ലെങ്കില്‍ കൂടി ഉടന്‍ പരിഹരിക്കപ്പെട്ടേക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ശരിയായ വഴിയിലൂടെ തന്നെയാണ് പോകുന്നതെന്ന് ഉറപ്പിക്കണമെങ്കില്‍ അടുത്ത സുഹൃത്തുക്കളോട് ചോദിച്ച് ഒന്നുകൂടി ഉറപ്പുവരുത്തുക. നിങ്ങളോടൊപ്പം കഴിയുന്നവരും ജോലി സ്ഥലത്തും അങ്ങനെ എപ്പോഴും കാണുന്നവര്‍ കൃത്യമായ് വിലയിരുത്തന്നവരാകാം. അവര്‍ പറയുന്നതില്‍ നിന്നും കാര്യങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനായേക്കും.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കുമെന്നതില്‍ സംശയമില്ല. നിഗൂഢമായതും അറിയപ്പെടാത്തതുമായ കാര്യങ്ങളെപ്പോലും ഗ്രഹങ്ങള്‍ അനുകൂലിക്കുന്നതിനാലാണ് ഇത്. എന്നിരുന്നാലും നിങ്ങളെ സംരക്ഷിക്കുന്നതില്‍ ഗ്രഹങ്ങള്‍ വ്യാപൃതരാണെന്നതിനാല്‍‌ ആശങ്കപ്പെടാതെ ജോലി തുടരാം. ഏതെങ്കിലും സുഹൃത്ത് ആവശ്യമില്ലാതെ നിങ്ങളുടെ കാര്യത്തിലിടപ്പെട്ടാല്‍ കൃത്യമായ് ഒരു അതിര്‍ത്തി വരച്ച് അവരെ മാറ്റി നിര്‍ത്തുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

കാര്യങ്ങളെ അതിന്‍റെ വഴിക്ക് വിട്ടാല്‍ നിങ്ങളുടെ പകുതിയിലധികം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങള്‍ സ്വന്തം നിലനില്‍പ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുടെയും പങ്കാളികളുടെയും അങ്ങനെ വേണ്ടപ്പെട്ടവരുടെയൊക്കെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും പരിഹരിക്കാനിറങ്ങിത്തിരിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങളെ പുറകോട്ട് വലിക്കാന്‍ ആരെയും അനുവദിക്കരുത്.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ചെറിയ രീതിയിലുള്ള യുദ്ധങ്ങളൊക്കെ നിങ്ങളേറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടാകാനിടയുള്ള ഏറ്റമുട്ടല്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഭാവിയുടെ സുരക്ഷ മുന്നില്‍ക്കണ്ട് തിരശ്ശീലയ്ക്ക് പിന്നില്‍ ചില നീക്കങ്ങള്‍ നടത്തേണ്ടതാണ്. ആരംഭത്തിലെ ചില തോന്നലുകള്‍ തെറ്റിദ്ധരിപ്പിക്കാനിടയുള്ളതിനാല്‍ പെട്ടന്നുളള ലാഭത്തിനുവേണ്ടി എടുത്തുചാടി ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങളുടെ നിലയും വിലയും ഉയര്‍ത്താന്‍ യോജിച്ച ഇത്തരത്തിലുള്ള സമയങ്ങള്‍ വളരെ വിരളമായേ വരാനിടയുളളൂ. നിങ്ങളെ പുറത്താക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍, അതിനര്‍ത്ഥം എതിരാളികളേക്കാള്‍ നിങ്ങള്‍ ഒരുപടി മുന്നിലാണെന്നാണ്. നിങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പറയാന്‍ ശരിയായ വഴി കണ്ടെത്തുക എന്നതാണ് പ്രധാനം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു സാമ്പത്തീകപ്രശ്നത്തെയോ ഔദ്യോഗികപ്രശ്നത്തെയോ ഉടന്‍ അതിജീവിക്കാനിടയുണ്ട്. നിങ്ങളുടെ വൈകാരിക ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇത് വഴിയൊരുക്കുമെന്നതിനാല്‍ ഇതൊരു നല്ല കാര്യമാണ്. ഒരിക്കല്‍ നിങ്ങള്‍ക്ക് ബോധ്യമുണ്ടായാല്‍ പിന്നെ ഏത് പരീക്ഷണത്തിനും നിങ്ങള്‍ തയ്യാറാകും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ വലിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായ് ഒരു വൈകാരിക യാത്രയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ തുടക്കമിട്ടേക്കാം. വളരെ അടുപ്പമുള്ള ഒരു വ്യക്തി നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ടെങ്കിലും അധികനാള്‍ നിങ്ങളിന് അതനുവദിക്കാനിടയില്ല. അത്തരക്കാര്‍ക്ക് സ്വന്തം പ്രശ്നങ്ങള്‍ മനസ്സിനലാക്കുന്നതിന് മറ്റാരുടെയെങ്കിലും സഹായം വേണ്ടവരാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook