നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രനെക്കുറിച്ച് തന്നെയാണ് ഈ ആഴ്ച മുഴുവന്‍ ഞാന്‍ സംസാരിക്കുന്നത്. ചന്ദ്രനില്‍ കാണുന്ന മനുഷ്യ രൂപത്തെക്കുറിച്ച് പല സംസ്കാരങ്ങളിലും പല കഥകളാണ്, ചിലരതിനെ മുയലായും മറ്റ് ചിലര്‍ തവളയായുമൊക്കെ കരുതുന്നുണ്ട്. സമയം കിട്ടുമ്പോള്‍ ചന്ദ്രനെ നോക്കി നിങ്ങള്‍ക്കും കണ്ടെത്താവുന്നതാണ് ഇതുപോലെ എന്തെങ്കിലും. ചിലപ്പോള്‍ ഇതുവരെ ആരും കാണാത്ത എന്തെങ്കിലുമായിരിക്കും നിങ്ങള്‍ കണ്ടെത്തുക.

Read More: Solar Eclipse 2019 Live Updates: വലയ സൂര്യഗ്രഹണം തുടങ്ങി; ആദ്യം ദൃശ്യമായത് ചെറുവത്തൂരിൽ

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒരു വലിയ കലാകാരനാകാന്‍ എപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? പിക്കാസോയോ, ലിയനാര്‍ഡോ ഡാവിഞ്ചിയോ ഒന്നുമായില്ലെങ്കിലും നിങ്ങളുടെ കഴിവുകളെ വികസിപ്പിക്കാന്‍ പരിശ്രമിക്കണം. പുതിയ ചില സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ക്ക് ലഭിക്കാനിടയുണ്ട്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ചന്ദ്രന്‍ നിങ്ങളെ പിന്തുണയ്ക്കുന്ന നിലയിലേക്ക് മാറിയതിനാല്‍ ഒന്നോ,രണ്ടോ വലിയ പ്രശ്നങ്ങള്‍ തനിയെ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് പകല്‍ തന്നെ അതറിയാനും സാധ്യതയുണ്ട്. മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്കായ് നിങ്ങള്‍ക്ക് കാത്തിരിക്കുകയാണെങ്കില്‍, ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പല കാലതാമസങ്ങളും അതോടൊപ്പം അവസാനിക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ആത്മാര്‍ത്ഥതയും കഴിവും കുറച്ച് കാണിക്കുന്നതിന് ചിലര്‍ ശ്രമിക്കാനിടയുണ്ട്. നിങ്ങളുടെ വിജയിക്കാനുള്ള ദൃഢനിശ്ചയവും അവര്‍ തെറ്റിദ്ധരിപ്പിച്ചേക്കാം. ചില തടസ്സങ്ങളുണ്ടെങ്കിലും ഒരു പ്രത്യേക ബന്ധത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ അധികാരമുള്ള സമയമാണ്. അവകാശങ്ങളോടൊപ്പെം ഉത്തരവാദിത്തങ്ങളുമുണ്ടെന്ന് ഓര്‍മ വേണം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

സൂര്യനും ചന്ദ്രനും ബുധനും കൂടിച്ചേരുന്ന ഗ്രഹനിലയായതിനാല്‍ നിങ്ങളുടെ മുന്നേറ്റത്തിന് അത് സഹായകമാകും. ചില അടിസ്ഥാന കാര്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണെങ്കിലും മനസ്സില്‍ പുതിയ ആശയങ്ങള്‍ വരുന്ന സമയമാണ്. സംശയത്തിന്‍റെ ആനുകൂല്യത്തിന് മറ്റുള്ളവര്‍ക്ക് അവസരമൊരുക്കാതെ പരദൂഷണങ്ങള്‍‌ക്ക് ചെവി കൊടുക്കാതെ നിര്‍ദേശങ്ങള്‍ പാലിച്ച് ശരിയായ ദിശയില്‍ പോയാല്‍ നിങ്ങള്‍ പരാജയപ്പെടില്ല.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

തീര്‍ത്തും അപരിചിതനായ ഒരു വ്യക്തിമൂലം നിങ്ങള്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നാലും അതിശയപ്പെടാനില്ല. നിങ്ങള്‍ക്ക് നന്നായറിയാമെന്ന് കരുതുന്ന വ്യക്തിയില്‍ നിന്ന് പോലും ദുരനഭുവവുമുണ്ടാകുമെന്നതിനാല്‍ ശ്രദ്ധിക്കണം, പണമിടപാടാണെങ്കില്‍ കുറച്ചധികം കരുതല്‍ വേണം. ചെയ്യുന്ന കാര്യങ്ങളൊക്കെ പണമിടപാടിലായിരിക്കും അവസാനിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കഴിഞ്ഞകാലങ്ങളിലുണ്ടായ വലിയൊരു നഷ്ടമോ വൈകാരിക മുറിവിന്‍റെ ബാക്കിയോ ഇപ്പോഴും പ്രകടമാണ്. എന്തുതന്നെയായാലും അത്തരം ഓര്‍മകള്‍ നിങ്ങളുടെ ഇന്നത്തെ പെരുമാറ്റത്തെ ഒരു തരത്തിലും ബാധിക്കാനനുവദിക്കരുത്. പ്രത്യേകിച്ച് ഇന്ന് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പല സാഹചര്യങ്ങളും ഉണ്ടാകാനിടയുണ്ട്. ആശ്ചര്യമുളവാക്കുന്ന കാര്യങ്ങള്‍‌ കേട്ടാല്‍ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താതെ അല്‍പം സമയമെടുത്ത് ആലോചിച്ച് പ്രതികരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഈ അടുത്തകാലത്ത് ധാരാളം പ്രയോജനപ്രദമായ വിട്ടുവീഴ്ചകള്‍ക്ക് നിങ്ങള്‍ തയ്യാറായിട്ടുണ്ടാകാവാം. നിങ്ങള്‍ ചെയ്യണ്ട പല കാര്യങ്ങളും മറ്റുളളവരെ ചെയ്യാനനുവദിച്ചത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. വിദേശബന്ധങ്ങളും നിയമപരമായ പ്രശ്നങ്ങളും എപ്പോഴും ശ്രദ്ധിക്കേണ്ട സമയമാണ്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം പ്രവര്‍ത്തനനിരതാരിയിരിക്കുന്ന ദിവസമാണിന്ന്. ചില വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിന് നിങ്ങള്‍ക്ക് പ്രേരണയുണ്ടാകാനിടയുണ്ട്. ജയമോ തോല്‍വിയോ എന്നതിനേക്കാള്‍ നിങ്ങള്‍ക്കാവശ്യമായ ചില പാഠങ്ങള്‍ അതില്‍ നിന്ന് പഠിക്കും. ആ അനുഭവം പുതിയ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ നിങ്ങളെ പ്രാപ്തരാക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ശരിയാണെന്ന് ബോധ്യമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്ക് തന്നെ മുന്നോട്ട് പോവുക. ഒപ്പം പങ്കാളികളെയും സമാധാനിപ്പിച്ച് ആശ്വസിപ്പിച്ച് കൊണ്ടുപോവുക. പ്രശ്നമെന്താണെന്ന് വച്ചാല്‍ സഹപ്രവര്‍ത്തകരെയാണോ, സുഹൃത്തുക്കളെയാണോ, കുടുംബാംഗങ്ങളെയാണോ ആരെയാണ് കൂടുതല്‍ സ്ക്ഷൂമമായ് കൈകാര്യം ചെയ്യേണ്ടതെന്ന് മനസ്സിലാവില്ല. എന്തായാലും നല്ല ശ്രദ്ധവേണമെന്നതില്‍ സംശയമില്ല.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ആശയവിനിമയം സൂക്ഷിക്കുക എന്നതാണ് പ്രധാനം, അത് അടുത്തളളതാണെങ്കിലും അകലെയാണെങ്കിലും. നിങ്ങളുടെ വീടിന് പുറത്തേക്ക് കടന്നതിന് ശേഷമുള്ള യാത്രകളുടെ ദിശ എങ്ങോട്ടായിരിക്കുമെന്നത് ഒരു നിശ്ചയവുമില്ലാത്ത കാര്യമാണ്. അത് കൊണ്ടാണ് അടുത്തും അകലെയുമുളള ബന്ധങ്ങള്‍ പുതുക്കുന്നതിനെക്കുറിച്ച് നിര്‍ദേശിക്കുന്നത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പുതിയ ഗ്രഹനിലയനുസരിച്ച് കാര്യങ്ങള്‍ മാറുമ്പോള്‍ നിങ്ങളുടെ പല മുന്‍ധാരണകളും മാറ്റേണ്ടി വരും. പൈസയായ് തന്നെ ധനം കരുതേണ്ട സമയമാണ്. നിങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യക്തിപരമായ കാര്യങ്ങളും ബന്ധങ്ങളും ഗാര്‍ഹികാന്തരീക്ഷവുമൊക്കെയായ് നിങ്ങളെ സംബന്ധിച്ച് വര്‍ഷത്തിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. പങ്കാളികളുടെ സുരക്ഷ കൂടി ഉറപ്പാക്കി കൊണ്ട് നിര്‍ണായകമായ നടപടികള്‍ അധികം വൈകാതെ കൈക്കൊള്ളുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook