നിങ്ങളുടെ ഇന്നത്തെ ദിവസം

Horoscope Today December 25, 2019: പൂര്‍ണചന്ദ്രന് ശേഷം ആറ് ദിവസം നിങ്ങള്‍‌ക്ക് വൈദ്യസഹായം തേടേണ്ട സാഹചര്യം കൂടുതലായിരിക്കും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഒരു കാരണമെന്ന് പറയുന്നത് നമ്മള്‍ രോഗികളാണെന്ന തോന്നല്‍ ഈ സമയത്ത് ബലപ്പെടാറുണ്ടെന്നതാണ്. ചന്ദ്രന്‍റെ പ്രഭാവത്താല്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂടുന്നതിനാലും അസുഖങ്ങള്‍ വരാമെന്നതാണ് രണ്ടാമത്തെ കാരണം.

Read Here: Happy Christmas 2019, Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

പ്രശസ്തിയും ഭാഗ്യവും നേടുക എന്നത് പരമപ്രധാനമായ ലക്ഷ്യമായ് കൊണ്ടുനടക്കുന്ന നിങ്ങളെ സംബന്ധിച്ച് മറ്റുള്ളവരോടൊപ്പം ആഘോഷിക്കാനുളള സമയം വന്നുകൊണ്ടിരിക്കുകയാണ്. ഒരു മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഊര്‍ജ്ജം നിങ്ങള്‍ക്കുണ്ടെന്ന് ഓര്‍മിക്കുക. അതുപോലെ തന്നെ സ്വന്തം കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ഉണ്ടാകണം.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ എത്രത്തോളം വ്യക്തിപരമാണോ, സാമൂഹ്യപരമാണോ, ഔദ്യോഗികപരമാണോ എന്നതൊന്നുമല്ല പ്രശ്നം. പ്രശ്നങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക എന്നതാണ് പ്രധാനം, അതുപോലെ നിങ്ങളുടെ ആത്മവിശ്വാസവും പ്രകടമാക്കുക. കപട നേട്ടങ്ങളില്‍, അതെത്ര ചെറിയ വഞ്ചനയാണെങ്കിലും അതില്‍ സന്തോഷിക്കുന്നയാളല്ല നിങ്ങള്‍.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവരോട് അഭിപ്രായം ആരായുന്നതിനുള്ള ചുമത നിങ്ങളിലേക്ക് വന്നേക്കാം. പൊതുവെയുള്ള എന്‍റെ വിലയിരുത്തലില്‍, മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ക്ക് ചെവി കൊടുക്കുന്നയാളല്ല നിങ്ങള്‍. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ ആദ്യം കേള്‍ക്കുന്നതുപോലെ ശ്രവിച്ച് ഹൃദയത്തിലേക്കെടുക്കുക.

Read Here: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഒരേ പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവില്ലെന്ന് പറയാറുണ്ട്. ഈ പഴംചൊല്ലും ജ്യോതിശാസ്ത്രവുമായ ഗാഢമായ ബന്ധമുള്ള സമയമാണ്. ഒരേ സാഹചര്യം രണ്ട് തവണ വരില്ലെന്നതിനാല്‍ ഭാവിയെ മുന്നില്‍ക്കണ്ട് പഴയകാലത്തെ മറന്ന് കാര്യങ്ങള്‍ ചെയ്യുക. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ജീവിതം ഒരു പരിശീലനവേദിയല്ലെന്ന് ഓര്‍ക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുടെ താല്‍പര്യങ്ങള്‍‌ക്കനുസരിച്ച് ചുറ്റുമുളളവരെ കൂടുതല്‍ വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതിനോ, ക്രമീകരണങ്ങള്‍ അവസാനഘട്ടത്തിലെത്തിക്കുന്നതിനോ കുറച്ച് കൂടി കാത്തിരിക്കുന്നത് ഗുണം ചെയ്യും. ചില സന്ദര്‍ഭങ്ങളില്‍ പങ്കാളികള്‍ക്ക് അവര്‍ക്ക് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടി വന്നേക്കാം. അവരതര്‍ഹിക്കുന്നില്ലെങ്കിലും അതിന്‍റെ ഗുണം നിങ്ങള്‍ക്കുണ്ടാകുമെന്നതിനാലാണ് അങ്ങനെ ഉപദേശിച്ചത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ ചെയ്യുന്ന നിങ്ങളെ സംബന്ധിച്ച് ജോലിസ്ഥലത്തും ബന്ധങ്ങളിലുമെല്ലാം അക്ഷമയുടെ സമയമാണ് കാത്തിരിക്കുന്നത്. ഔദ്യോഗികമേഖലയിലെ ഏതെങ്കിലും ബന്ധങ്ങള്‍ വല്ലാതെ സഹിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതിന്‍റെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുക. എടുത്തുചാടി പ്രവര്‍ത്തിച്ച് പിന്നീട് ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് ദു:ഖിക്കേണ്ടി വരരുതെന്ന പഴമൊഴി മനസ്സില്‍ വേണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ധാര്‍മിതയിലൂന്നിയ നിങ്ങളുടെ പല ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുകയും പദ്ധതികള്‍ക്ക് തുടക്കമിടുന്നതിനുള്ള തടസ്സങ്ങളും എളുപ്പത്തില്‍ മാറിയേക്കാം. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആളുകളില്‍ നിന്ന് ഉപദേശം തേടുന്നത് മനസ്സിന് ആശ്വാസം നല്‍കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ആഴത്തിലുള്ള ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്ന ഗ്രഹമായ ബുധന്‍ നിങ്ങളുടെ രാശിയുമായ് ദൃഢബന്ധത്തിലേര്‍പ്പെടുന്ന സമയാണ്. അതുകൊണ്ട് തന്നെ ശരിയായ ആശയങ്ങളായിരിക്കണം തോന്നുന്നത്. കുറേ നാളുകളായ് നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനം കൂടുതല്‍ ഗുണം ചെയ്യും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളൊരു സങ്കിര്‍ണ്ണ വ്യക്തിത്വത്തിനുടമായാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ അച്ചടക്കമുള്ള ഒരു ജീവിതം തുടരാം. വീട്ടിലെ ബഹളങ്ങള്‍ക്ക് ഒരു പരിധിവരെ അത് പരിഹാരമുണ്ടാക്കും. ആരെങ്കിലും നിങ്ങള്‍ക്ക് ഉപദേശവുമായെത്തി അവരുടെ ആശയങ്ങള്‍ പിന്തുടരാന്‍ നിര്‍ദേശിച്ചാല്‍ ചിരിച്ചുകൊണ്ട് അവഗണിക്കുന്നതാവും ഉചിതം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സാമ്പത്തീകമേഖല ഭദ്രമായ് തുടരുമ്പോഴും വ്യക്തിപരമായ ഒരു കൂട്ടം പ്രശ്നങ്ങളെ നേരിടേണ്ടതായ് വന്നേക്കാം. ഒന്നുകില്‍ വലിയൊരു നേട്ടമുണ്ടാകും അല്ലെങ്കില്‍ തകര്‍ന്ന് തരിപ്പണമാകും, ഇതിനിടിയിലൊരു അവസ്ഥ ഉണ്ടാകില്ലെന്നാണ് മനസ്സിലാകുന്നത്. ശ്രദ്ധിച്ച് ഓരോ ചുവടും വച്ചാല്‍ വിജയം നിങ്ങളുടേതായിരിക്കുമെന്നതില്‍ സംശയമില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ നല്ല ബോധ്യമുള്ളതിനാല്‍ ദീര്‍ഘനാളായ് മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു ഇടപാടിന് നിങ്ങള്‍ സമ്മതം നല്‍കും. അതിന്‍റെ അന്തിമഘട്ടത്തിലെത്താന്‍ മറ്റൊരുദിവസത്തിന് കാത്തിരിക്കണം. മിക്കവാറും അത് അടുത്ത ആഴ്ച തന്നെ ശരിയാകുമെന്നതിനാല്‍ മറ്റ് കാര്യങ്ങള്‍ ഉടന്‍ ചെയ്യുക.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സാഹചര്യം അനുവദിക്കുന്നില്ലെങ്കിലും പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ ഒരുങ്ങിയിരിക്കണം. ഇനി അതിന് വിദഗ്ദോപദേശമോ സഹായമോ വേണമെങ്കില്‍ നാളെ വരെ കാത്തിരിക്കുക. കഠിനാധ്വാനത്തിലൂടെ നല്ല പ്രതിഫലം കൈവരുമെന്നുള്ളതാണ് സന്തോഷമുള്ള കാര്യം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook