നിങ്ങളുടെ ഇന്നത്തെ ദിവസം

ചന്ദ്രന്‍റെ ഇടപെടല്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ടെലകോം ഓപ്പറേറ്റേഴ്സ് ആയ ബ്രിട്ടീഷ് ടെലകോം അടുത്തിടെ നടത്തിയ പഠനം കാണിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ടെലഫോണ്‍ ഉപഭോഗം പതിവിലും കൂടുതല്‍ കൂടിയിട്ടുണ്ടെന്നാണ്. കോര്‍പ്പറേറ്റ് മേഖലയിലുള്ളവര്‍ക്ക് ഇത് അതിശയമുണ്ടാക്കുമെങ്കിലും ജ്യോതിഷികള്‍ ഇത് പ്രതീക്ഷിച്ചിരുന്നതാണ്.

Read Here: Happy Christmas 2019, Wishes: പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകൾ നേരാം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഒന്നോ, രണ്ടോ, മൂന്നോ അല്ല മുഴുവന്‍ ഗ്രഹങ്ങളും നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ അണിനിരക്കുന്നിരിക്കുന്നതെന്ന് സന്തോഷകരമായ കാര്യമാണ്. വ്യക്തിബന്ധങ്ങളും നല്ല രീതിയിലായിരിക്കുമെന്നാണ് വിലയിരുത്തല്‍. ജീവിതത്തെ പുഞ്ചിരി കൊണ്ട് നേരിടുന്നതാണ് എപ്പോഴും നിങ്ങളെ സഹായിക്കും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സ്നേഹത്തിന്‍റെ ഗ്രഹമായ ശുക്രനും സാമ്രാജ്യത്തെ വിസ്തൃതമാക്കാന്‍ കഴിവുള്ള വ്യാഴവും തമ്മിലുള്ള നീണ്ട ബന്ധത്താല്‍ നിങ്ങള്‍ക്ക് നല്ല സമയം കൊണ്ടുവരുന്നതിനൊപ്പം റൊമാന്‍റിക് ജീവിതത്തിലും അനുകൂലഘട്ടമായിരിക്കും. നിങ്ങള്‍ക്ക് വൈകാരികമായ് അടുപ്പമുള്ള സ്ഥലത്തേക്കും അടുപ്പമുള്ള ആളുകളിലേക്കുമുള്ള ഒരു യാത്ര ഗുണം ചെയ്തേക്കും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങള്‍ക്ക് നയതന്ത്രത്തെക്കുറിച്ച് അറിവുള്ളതിനാല്‍ ബുദ്ധിമുട്ടുകള്‍ അറിയിക്കേണ്ടവരെ അറിയിക്കാന്‍ കഴിവുള്ളവരായിരിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ നന്നായ് കൈകാര്യം ചെയ്യാന്‍ കഴിവുള്ളവരാണ് നിങ്ങള്‍. എതിര്‍ക്കുന്നവരുണ്ടെങ്കിലും അവരില്‍ ആത്മാര്‍ത്ഥതയുള്ളവര്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ പിന്നീട് മനസ്സിലാക്കും. സമയം ഇനിയും മുന്‍പോട്ട് പോയിട്ടില്ലെന്ന് മനസ്സിലാക്കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വ്യത്യസ്ത തരത്തിലുള്ള ക്രമീകരണങ്ങളിലൂടെയും വൈരുദ്ധങ്ങളായ പല സമ്മര്‍ദ്ദത്തിലൂടെയും സാഹചര്യത്തെ അനുകൂലമാക്കിയെടുക്കാവുന്ന ദിവസമാണ്. നിങ്ങളുടെ ശ്രദ്ധയില്ലായ്മ കൊണ്ട് വലിയ ചില കണക്കുകളില്‍ പിശകുണ്ടായേക്കാം. അതുകൊണ്ട് പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോള്‍ കരുതലുണ്ടാവണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ദീര്‍ഘനാളായുള്ള ആഗ്രഹങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നതോടൊപ്പം അതിനായുള്ള തന്ത്രങ്ങളില്‍ മാറ്റം വരുത്തുക. മറ്റുള്ളവരെ സഹായിക്കുന്നതിനിടയില്‍ ഇക്കാര്യത്തെക്കുറിച്ച് നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മറന്ന് പോകാനിടയുണ്ട്. നിങ്ങളുടേത് പോലെ സുരക്ഷിതമായ ഭാവിയുള്ളവരായിരിക്കില്ല അവരില്‍ പലരും. പങ്കാളികളുടെ ബുദ്ധിമുട്ടുകള്‍ നിങ്ങളെ സംബന്ധിച്ച് ചെറുതാണെന്ന് തോന്നുമെങ്കിലും അവര്‍ക്ക് അത് താങ്ങാവുന്നതിലപ്പുറമായിരിക്കും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

ബഹിര്‍മുഖത്വവും അന്തര്‍മുഖത്വവും തുല്യ അളവിലുണ്ടാകുന്ന ദിവസമാണ്. അതുകൊണ്ട് വളരെ നിങ്ങള്‍‌ നിങ്ങളെത്തന്നെ ശ്രദ്ധിക്കേണ്ടി വരും. അതുപോലെ ആത്മീയകാര്യങ്ങള്‍ക്കും സ്വന്തം മനസ്സമാധാനത്തിനും വേണ്ടിയുള്ള കാര്യങ്ങള്‍ക്കായ് ഈ ദിവസം ചെലവഴിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നക്ഷത്രങ്ങള്‍, സാമൂഹ്യപരമായ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലായതിനാല്‍ മറ്റുളളവരുമായുള്ള ഇടപെടലുകളിലും അപരിചിതരോടും എതിര്‍ക്കുന്നവരോടുമുളള ചര്‍ച്ചകളില്‍പ്പോലും നേട്ടങ്ങള്‍ നിങ്ങള്‍ക്കായിരിക്കാം. തടസ്സങ്ങള്‍ ജീവിതത്തിന്‍റെ ആസ്വാദ്യത നഷ്ടപ്പെടുത്താനനുവദിക്കരുത്.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ചെയ്യാനുളള കാര്യങ്ങള്‍ നേരച്ചെ ചെയ്ത് തുടങ്ങി കഴിയുന്ന വിധത്തില്‍ ഭംഗിയായ് പൂര്‍ത്തിയാക്കുക. ഔദ്യോഗികകാര്യങ്ങള്‍ക്കാണെങ്കില്‍ ഇന്നുള്ള അനുകൂല സാഹചര്യം ഈ ആഴ്ച മുഴുവനുമുണ്ടാകേണ്ടതാണ്. എതിരാളികളോട് പോലും സൌഹൃദപരമായ് പെരുമാറാന്‍ ശ്രമിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനാല്‍ അതെക്കുറിച്ച് വീട്ടിലുള്ളവരോട് പറയാനുള്ള സമയമാണ്. എന്ന് കരുതി എല്ലാക്കാര്യങ്ങളും അവരോട് വിശദീകരിക്കേണ്ടതില്ല. ഒരു പൊതുചിത്രം നല്‍കിയാല്‍ മതി. പിന്നെ ഇക്കാര്യത്തില്‍ അവര്‍ക്കുള്ള അഭിപ്രായങ്ങളും കേള്‍ക്കുന്നത് പ്രയോജനപ്പെട്ടേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ജോലിയില്‍ നിങ്ങളെ പിറകോട്ട് വലിക്കുന്ന തടസ്സങ്ങള്‍ കണ്ടെത്തുന്നതിന് ഇപ്പോള്‍ എളുപ്പമായിരിക്കാം. ഒരു ദിവസം ഇത്രയും മണിക്കൂറുകള്‍ പോരാ എന്ന് തോന്നുന്ന വിധത്തില്‍ നിങ്ങള്‍ തിരക്കിലാകാം. ആവശ്യമെങ്കില്‍, നിങ്ങളോട് തന്നെ പ്രതിബന്ധത അല്‍പം കൂടുതല്‍ കാണിക്കുന്നതില്‍ തെറ്റില്ല. നിങ്ങളെക്കൊണ്ടാകുന്നതില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നത് ഭാവിയിലേക്കുള്ള വലിയ പാഠങ്ങളാണെന്നോര്‍ക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

വലിയൊരു സാമ്പത്തീകബാധ്യത ഒഴിവാക്കുന്നതിന് നിങ്ങളുടെ കഴിവ് പൂര്‍ണമായും പ്രയോജനപ്പെടുത്തുക, അല്ലെങ്കില്‍ ബുദ്ധിപരമായ ഒരു വിലപേശലിന് തയ്യാറാവുക. വ്യത്യസ്തരായ ആളുകളുമായ് ചേര്‍ന്ന് തീരുമാനങ്ങളെടുക്കുമ്പോഴും അവര്‍ നിങ്ങളെ വിധിക്കുമ്പോഴും പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

സത്യമെന്നത് ആപേക്ഷികമാണെന്നും പല കാര്യവും ആളുകളെടുക്കുന്നത് പല തരത്തിലായിരിക്കുമെന്നും എന്തൊക്കെ എങ്ങനെയൊക്കെ ഉള്‍ക്കൊള്ളണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണെന്നുമുള്ള കാര്യങ്ങള്‍ മനസ്സിലോര്‍ക്കുക. കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നറിയാം എങ്കിലും നിങ്ങള്‍ കൂടുതല്‍ വികാരങ്ങളുടെ സമ്മര്‍ദ്ദത്തിലാകാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയതാണ്.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook