Latest News

Horoscope Today December 23, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

horoscope, horoscope 2021, horoscope today, daily horoscope, horoscope daily, free horoscope, astrology, astrology today, today horoscope free, Rahu Kalaam Time Today, ജ്യോതിഷം, നക്ഷത്രഫലം, രാശിഫലം, ie malayalam, astrology news malayalam

Horoscope Today December 23, 2021: കഴിഞ്ഞ ദിവസം ഞാൻ ഒരു ജ്യോതിശാസ്ത്രജ്ഞനുമായി സംസാരിച്ചുയ ജ്യോതിഷം വളരെ വിചിത്രമാണെന്നും തനിക്ക് അതിൽ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സമാന്തര പ്രപഞ്ചങ്ങളിലെ ജ്യോതിശാസ്ത്ര വിശ്വാസത്തെക്കുറിച്ചും ഓരോ ചിന്തയിലും ഒരു പുതിയ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു എന്ന ആശയത്തെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ജ്യോതിഷം തികച്ചും സാധാരണമാണെന്ന് അദ്ദേഹം യഥാർത്ഥത്തിൽ സമ്മതിച്ചു.

Also Read: Horoscope of the Week (December 19 – December 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

ജോലിയിലെ നിങ്ങളുടെ മികവില്‍ സന്തോഷിക്കാൻ എല്ലാ അവകാശവും നിങ്ങള്‍ക്ക് ഉണ്ട്. എന്നിരുന്നാലും, അടുത്ത ഏതാനും ആഴ്‌ചകളിൽ നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതും മറ്റുള്ളവർ നിങ്ങളെ കാണുന്ന രീതിയെ പറ്റി വിവരിക്കുകയും ചെയ്യുന്ന കഠിനമായ സാഹചര്യങ്ങള്‍ നിങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

നിങ്ങളുടെ സൃഷ്ടിപരമായ അഭിലാഷങ്ങൾ തെളിയിക്കുന്നതിന് നിങ്ങളുടെ ജോലി പുനഃക്രമീകരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? തീർച്ചയായും കൗതുകകരമായ നിരവധി ആശയങ്ങളുണ്ട്, അവയെല്ലാം രസകരമായ ഒരു പരീക്ഷണത്തിന്റെ അടിസ്ഥാനമായി മാറിയേക്കാം. അടുത്ത രണ്ട് മാസത്തേക്കെങ്കിലും ഫലം വ്യക്തമാകില്ല.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

നിങ്ങൾക്ക് ഇനി കുടുംബത്തിലെ സമ്മർദങ്ങളും ഗാർഹിക പ്രശ്നങ്ങളും അവഗണിക്കാം. ഇന്നത്തെ തീവ്രമായ ചാന്ദ്രവശങ്ങള്‍ നിങ്ങളുടെ മുന്നിലേക്ക് വരുന്ന എല്ലാ ചോദ്യങ്ങളും കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കും. ഉടന്‍ തന്നെ ഫലമോ അംഗീകാരമോ പ്രതീക്ഷിക്കരുത്. പിന്നീട് നിങ്ങള്‍ കാത്തിരിക്കുന്നതിനോട് പൊരുത്തപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

പ്രധാനപ്പെട്ട ചില ചർച്ചകൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പ്രയാസകരമാകും. ഇതിന് പിന്നിലെ കാരണം എല്ലാവരും ഓരോ കാര്യങ്ങളിലും ഒപരുപാട് പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നു എന്നതാണ്.. ഇപ്പോൾ നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനിൽക്കുക. നിങ്ങൾക്കൊപ്പമുള്ള ആളുകളുടെ പ്രതികരണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

സാമ്പത്തിക കാര്യങ്ങള്‍ സന്തോഷകരമാകണമെന്നില്ല. എന്നാല്‍ നിങ്ങളുടെ കാര്യങ്ങള്‍ പുനഃസംഘടിപ്പിക്കാൻ കഴിയുമെങ്കില്‍ അനുകൂലമാകും സാഹചര്യങ്ങള്‍. മാറ്റാൻ കഴിയാത്ത ചില പ്രതിബദ്ധതകള്‍ മുന്നിലുണ്ട്. പക്ഷേ നിങ്ങൾക്ക് ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ ഇടമുണ്ട്. അതായിരിക്കണം എറ്റവും നല്ല വാര്‍ത്തായകേണ്ടത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങള്‍ ഒഴിവായി മാറി നില്‍ക്കുന്ന കോണുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു മാറ്റം അനുഭവപ്പെടാന്‍ ഇന്നത്തെ ഗ്രഹ വശങ്ങള്‍ കാരണമാകും. നാടകീയമായ സംഭവങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിക്കരുത്. എല്ലാം തെളിഞ്ഞു വരുന്നതു വരെ കാത്തിരിക്കുക.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

നിങ്ങളെ വിഷമിപ്പിക്കുന്നതോ ആശങ്കപ്പെടുത്തുന്നതോ ആയ എന്തെങ്കിലും സംഭവിക്കാം. നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾക്ക് മറ്റുള്ളവർ കുറ്റപ്പെടുത്തുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നിരുന്നാലും, അത്തരം ആശങ്കകൾക്ക് വസ്തുതകൾ വ്യക്തമാകുന്നത് വരെ ആയുസുണ്ടാകു. എന്നാല്‍ അടുത്ത ആഴ്ച വരെ കാര്യങ്ങള്‍ അനുകൂലമായിരിക്കില്ല.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങള്‍ എന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് ആസ്വദിക്കാനാകും. അനന്തരഫലങ്ങളെക്കുറിച്ച് ആകുലപ്പെടാതെ പങ്കെടുക്കുക. പരമ്പരാഗത രീതിയില്‍ പെരുമാറണമെന്നില്ല. നിങ്ങള്‍ മറ്റുള്ളവരെ പോലെ തന്നെ ആകണമെന്നില്ല.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ തൊഴില്‍ മേഖലയ്ക്ക് മുന്‍ഗണന കൊടുക്കേണ്ട ദിവസമാണിന്ന്. അനാവശ്യമായ ഒരു പ്രശ്നത്തില്‍ ഏര്‍പ്പെടുക എന്നതാണ് നിങ്ങള്‍ അവസാനമായി ചെയ്യേണ്ടത്. അതിനാല്‍ നിങ്ങളുടെ ചുവടുകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ പങ്കാളികൾക്ക് സമയം നൽകുക.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഗ്രഹങ്ങളുടെ നില നിങ്ങള്‍ക്ക് അനുകൂലമാണ്. ഉയർന്ന തത്ത്വങ്ങളുമായി സ്വാർത്ഥതാൽപര്യങ്ങൾ സംയോജിപ്പിച്ച് നിങ്ങള്‍ കടമ നിർവഹിക്കുമെന്ന് പ്രപഞ്ചം പ്രതീക്ഷിക്കുന്നു. അത്തരം ചോദ്യങ്ങൾ നിലനില്‍ക്കുന്നെങ്കിലും നിങ്ങള്‍ക്ക് ഇപ്പോഴും യാത്രാ നക്ഷത്രങ്ങളുടെ പിന്തുണയുണ്ട്. ചിലപ്പോൾ നിങ്ങൾ പോകേണ്ടി വന്നേക്കാം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

പുതിയ നിക്ഷേപ അവസരങ്ങൾ പരിശോധിക്കുക, മുന്‍പത്തെ നടപടികള്‍ ഇപ്പോൾ വ്യക്തമായും വിട്ടുവീഴ്ചയില്ലാത്തതോ ലാഭകരമല്ലാത്തതോ ആണെന്ന് തോന്നുകയാണെങ്കിൽ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല. വേഗത്തിൽ പ്രവർത്തിക്കുക, നിങ്ങളുടെ ഗ്രഹങ്ങൾ ഇപ്പോൾ അവരുടെ ഉദ്ദേശ്യങ്ങൾ മറച്ചുവെക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് കാത്തിരിക്കേണ്ടിവരില്ല.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഇന്ന് വൈകാരികമായ കാര്യങ്ങളെ നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുക. നിങ്ങൾ ശാന്തത പാലിക്കുകയാണെങ്കിൽപ്പോലും പങ്കാളികൾ വഴക്കുണ്ടാക്കാനോ നിങ്ങളെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാനോ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് വളരെ ശാന്തത പാലിക്കുക എന്നത് മാത്രമാണ്.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Get the latest Malayalam news and Horoscope news here. You can also read all the Horoscope news by following us on Twitter, Facebook and Telegram.

Web Title: Horoscope today december 23 2021 aries gemini cancer virgo capricorn zodiac signs check astrological prediction

The moderation of comments is automated and not cleared manually by malayalam.indianexpress.com