ഈ ആഴ്ചയില്‍ ചന്ദ്രന്‍റെ സ്വാധീനങ്ങളെയാണ് ഞാന്‍ നോക്കുന്നത്. ആളുകള്‍ പറയുന്നത് വേലിയേറ്റമനുസരിച്ച് ചന്ദ്രന്‍ നീങ്ങുമ്പോള്‍ നമുക്കും ചലനങ്ങളുണ്ടാകുമെന്നാണ്. എന്നാല്‍ ചന്ദ്രന്‍റെ സ്വാധീനം കടല്‍ സൃഷ്ടിക്കുന്നതില്‍ വ്യത്യസ്തമാണ്. യാന്ത്രികമായ നീക്കങ്ങള്‍ ഒഴിവാക്കുകയാണ് ചന്ദ്രന്‍റെ പതിവെങ്കിലും, അത് നിരീക്ഷിച്ച് മനസ്സിലാക്കേണ്ടതാണ്.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

വളരെ ഊര്‍ജ്ജസ്വലരായ ഗ്രഹങ്ങളായ ബുധനും ശുക്രനും വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കും. നിങ്ങളുടെ ആത്മാവിനെ ലോകത്തിനുവേണ്ടി സമര്‍പ്പിക്കേണ്ടതുണ്ടോ എന്ന രീതിയിലുള്ള ചില സങ്കടങ്ങള്‍ ഉടലെടുത്തേക്കാം. ഈ ചോദ്യത്തിനോ ഇതുപോലെയുള്ള മറ്റ് ചോദ്യങ്ങള്‍ക്കോ ഈ ആഴ്ചയില്‍ത്തന്നെ ഉത്തരം കണ്ടെത്താനായാല്‍ നിങ്ങള്‍ വളരെ അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്ന് മനസ്സിലാക്കേണ്ടി വരും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

നിങ്ങളുടെ ഗ്രഹനിലയെ ഭരിക്കുന്ന ശുക്രനും നല്ല ബന്ധങ്ങളുണ്ടാക്കുന്നതോടൊപ്പം മോശം ബന്ധങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഈ വൈരുദ്ധ്യം അല്‍പം സങ്കീര്‍ണ്ണമാണ്. എത്ര വലിയ വ്യക്തിപരമായ പ്രശ്നങ്ങളും ഉടനെ തന്നെ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയേണ്ടതാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നമ്മുടെ ശത്രുക്കള്‍ ആരായിരുന്നാലും അവരെ വിലകുറച്ച് കാണാന്‍ നില്‍ക്കരുത്. അവര്‍ സംസാരിക്കുന്നത് അബദ്ധങ്ങളാണെന്ന് കരുതിയിരുന്നാല്‍ നിങ്ങള്‍ മൂക്കും കുത്തി വീഴും. നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടാത്തത് അസ്വസ്ഥതയുണ്ടാക്കിയേക്കാം.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

രണ്ട് കാര്യങ്ങളാണ് ഇന്നെനിക്ക് പ്രവചിക്കാനുള്ളത്. ആദ്യത്തേത് എല്ലാ തടസങ്ങളേയും നിങ്ങള്‍ ഉടന്‍ തരണം ചെയ്യും, പുതിയ തടസ്സങ്ങളൊന്നും നിങ്ങളുടെ മുന്നിലുണ്ടാവില്ലെന്നത് രണ്ടാമത്തേത്. നെപ്ട്യൂണുമായുളള ഗ്രഹനിലയുടെ ബന്ധം തരുന്ന മുന്നറിയിപ്പെന്താണെന്ന് വച്ചാല്‍ നിങ്ങളുടെ സന്തോഷം വളരെയധികം ഉള്ളിലേക്കെടുക്കരുതെന്നാണ്.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങള്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞെങ്കിലും പുതിയ സംരംഭത്തിന്‍റെ തുടക്കം എന്തെങ്കിലും വഴിയുണ്ടെങ്കില്‍ മാറ്റിവയ്ക്കുക. എന്ന് കരുതി ഒരുക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് അര്‍ത്ഥമില്ല. സംരംഭം വിജയിപ്പിക്കാനുള്ളതെല്ലാം നിങ്ങള്‍ ചെയ്ത് കഴിഞ്ഞെന്ന് കരുതി വെറുതെയിരിക്കരുതെന്നാണ് ഗ്രഹനിലയില്‍ കാണുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ദീര്‍ഘകാല ഗ്രഹനിലയെക്കുറിച്ചാണ് ഞാനിന്ന് പറയുന്നത്. വരുന്ന ഒന്‍പത് മാസത്തിനുള്ളില്‍ നിങ്ങളെ വിഷമിപ്പിച്ചിരുന്നതോ പരിമിതപ്പെടുത്തിയിരുന്നതോ ആയ കാര്യങ്ങളില്‍ നിന്ന് മോചിതരാകും. ക്ഷമ വളരെ ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കഴിഞ്ഞ കാലത്തില്‍ കുടുങ്ങി കിടക്കുന്നത് ആളുകളെക്കുറിച്ചുള്ള ഓര്‍മകളും നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇതെല്ലാം കടന്ന് പോകുമെന്നതിനാല്‍ വിഷമിക്കേണ്ട ആവശ്യമില്ല.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഔദ്യോഗികരംഗത്തെന്നതിനേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങളാണ് ഇന്ന് കൈവരിക്കുക. ജോലിസ്ഥലത്ത് നിങ്ങളെ പുറകോട്ട് വലിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ന് മനസ്സിലാക്കാന്‍ അവസരമുണ്ടായേക്കും. പ്രധാനമായും നിങ്ങളുടെ അനുകമ്പയും ആവശ്യമില്ലാതെ മറ്റുള്ളവരെ പരിഗണിക്കുന്നതുമൊക്കെയാണ് പ്രശ്നമാകുന്നത്. ചുറ്റുമുള്ളവരെക്കുറിച്ച് നിങ്ങള്‍ക്കുള്ള കരുതല്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

പങ്കാളിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തരുന്ന തലവേദനയ്ക്കും അസ്വസ്ഥതകള്‍ക്കും പുറമെ ചുറ്റുമുളളവരും പ്രശ്നങ്ങളുണ്ടാക്കിയേക്കാം. സമാധാനത്തിലേക്കും സ്ഥിരതാ മനോഭാവത്തിലേക്കുമെത്താന്‍ നിങ്ങള്‍ക്കിനിയും കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം. അനാവശ്യമായ് ധൃതി വയ്ക്കുന്നത് കൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ കാത്തിരിക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ജീവിതരീതിയില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നതില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കിലും എത്രത്തോളും ക്രമീകരണങ്ങള്‍ ചെയ്താലും അതൊക്കെ ചെറുതായ് തോന്നാം. വീട്ടുപകരണങ്ങളും ഉപേക്ഷിക്കാനാവത്ത ചിലതും പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ കൊണ്ടുപോകുന്നത് പോലെ തന്നെയാണ് ഇതും. എത്ര ചെറിയ പരിശ്രമങ്ങളാണ് ഒരു വലിയ രൂപാന്തരീകണത്തിന് വേണ്ടി വരുക എന്നത് ആശ്ചര്യപ്പെടുത്തിയേക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

എപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്ന വ്യക്തിയായിരിക്കാനാവില്ല നിങ്ങള്‍ക്കെന്ന തിരിച്ചറിവുണ്ടാകണം. ചിലപ്പോഴൊക്കെ സ്വീകരിക്കാനും തയ്യാറാകണം. ഇന്ന് കൂടി മറ്റുളളവര്‍ നിങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കിനിടയുണ്ട്. നാളെ വരെ കാത്തിരിക്കുക. നിങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്ന രീതിയില്‍ സംസാരിക്കുന്ന വ്യക്തികളില്‍ നിന്ന് അകലം പാലിക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

പതിവ് ദിനചര്യകള്‍ക്കും ജോലികള്‍ക്കും പുറമെ കുറച്ച് കൂടി തിരക്കുള്ള ദിവസമായിരിക്കാം ഇന്ന്. വൈകാരികമായ ചില അസ്വസ്ഥതകളുമുണ്ടായേക്കാം. പക്ഷേ, അതൊന്നുമല്ല പ്രധാനം. നിലനില്‍ക്കണമോ അതോ വീണുപോകണമോ എന്നത് പൂര്‍ണമായും നിങ്ങളുടെ തീരുമാനങ്ങളെ അനുസരിച്ചായിരിക്കും. ഈ തിരിച്ചറിവ് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രോല്‍സാഹനം നല്‍കും.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ കഴിവ് തിരിച്ചറിയപ്പെട്ടേക്കാം. സമയത്തിന് വളരെ മുന്നേ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയായതിനാല്‍ നിങ്ങളുടെ ആശയങ്ങളെ മറ്റുള്ളവര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാല്‍ അടുത്ത കുറച്ച് ആഴ്ചകളില്‍ അവര്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുമെന്നതിനാല്‍ അത് ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook