scorecardresearch
Latest News

Horoscope Today December 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today December 22, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Horoscope Today December 22, 2021: മറ്റ് ലോകങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നുണ്ടോ. ഇക്കാലത്ത് മറ്റെല്ലാ കാര്യങ്ങളേയും പോലെ നമ്മെ മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുന്നത് സർക്കാരുകളായിരിക്കില്ല, സ്വകാര്യ മേഖലയിലുള്ളവരായിരിക്കും. എന്റെ സ്വപ്നം ചന്ദ്രനിലേക്ക് യാത്ര ചെയ്യുകയും ഭൂമിയെ നോക്കി കാണുകയും ചെയ്യുക എന്നതാണ്. ഇത് മനോഹരവും അത്ഭുതകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ കാഴ്ചയാണെന്നാണ് പറയപ്പെടുന്നത്.

Also Read: Horoscope of the Week (December 19 – December 25, 2021): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

സൗഹൃദപരമായ ബിസിനസ് സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പണം സമ്പാദിക്കുകയും ചെയ്യുക. പുതിയ അവസരങ്ങൾ വരാനിരിക്കുകയാണെന്ന് നിങ്ങൾ വിശ്വസിക്കണം, നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വിശാലമാക്കണം. പുതിയ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ഇപ്പോൾ പ്രവർത്തിക്കണം. പങ്കാളികൾ യോജിച്ചാൽ മാത്രമേ നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളു.

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

ശുക്രൻ നല്ല സ്ഥാനത്ത് നിൽക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ധാരാളം പ്രവർത്തനങ്ങളില്‍ ആസ്വദിച്ച് പങ്കെടുക്കാന്‍ സാധിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ജോലിക്ക് നല്‍കിയേക്കാം. ഒരു പക്ഷേ ഒരു പുതിയ സഹപ്രവർത്തകൻ രംഗത്ത് വന്നേക്കാം. സൗഹൃദ ബന്ധങ്ങൾ ഒരു പുതിയ ജോലിയിലേക്കുള്ള വഴി എളുപ്പമാക്കും.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ചില സന്തോഷകരമായ കാര്യങ്ങള്‍ പണത്തേയും വീട്ടിലെ സാഹചര്യത്തേയും ബാധിച്ചേക്കാം. ഗാര്‍ഹീകമായ ക്രമീകരണങ്ങൾ സ്ഥിരപ്പെടുത്താനും ഔപചാരികമാക്കാനുമുള്ള സമയമായതായി തോന്നുന്നു. പ്രശ്നങ്ങള്‍ താങ്ങാവുന്നതിലും അധികമാണെങ്കിൽ വൈകാരികമായവയില്‍ നിന്ന് നിങ്ങൾ പിന്മാറേണ്ടി വന്നേക്കാം.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

ഈ ദിവസത്തെ മുഴുവൻ മാനസികാവസ്ഥയും ഔപചാരികമായ കാര്യങ്ങള്‍, പരമ്പരാഗത പെരുമാറ്റം, യാഥാസ്ഥിതിക മൂല്യങ്ങൾ എന്നിവയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അതിനാൽ പൊരുത്തപ്പെടാൻ ശ്രമിക്കുക. കഴിഞ്ഞ കാലത്ത് ജീവിക്കുന്ന ഫാന്റസിയിലേക്ക് പ്രവേശിക്കുന്നത് പോലും രസകരമായിരിക്കാം. അടുത്ത കുറച്ച് മാസങ്ങളിൽ, നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് കൂടുതല്‍ ആസ്വദിക്കും.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങളുടെ വീടും ജോലി ജീവിതവും നന്നായി മുന്നോട്ട് പോകും. എന്നാൽ അടുത്തുവരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ കാര്യങ്ങൾ ക്രമപ്പെടുത്തുക, അടയ്‌ക്കാനുള്ള കുടിശ്ശികയോ ലോണുകളോ ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ആവശ്യമായത് ചെയ്യുക. പങ്കാളികൾ എതിർക്കുകയാണെങ്കിൽ മറ്റ് മാർഗമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

മാസത്തില്‍ ഒന്നോ രണ്ടോ തവണ സംഭവിക്കുന്നതു പോലെ ഇപ്പോള്‍ ജീവിതത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രഹങ്ങള്‍ ചില കൗതുകകരമായ പാറ്റേണുകള്‍ രൂപപ്പെടുത്തുന്നതിനാലാണിത്. നിങ്ങൾ ഇപ്പോൾ ഒരു തീരുമാനത്തിലെത്തേണ്ട സമയമായിരിക്കുന്നു. വേലിയില്‍ നിന്ന് പുറത്തുചാടാന്‍ ഇത് നിങ്ങളെ നിര്‍ബന്ധിക്കും.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിന്റെ പ്രതികരണം അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിലോ ന്യായമായ ഒരു ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നതിലോ തെറ്റില്ല. എന്നിരുന്നാലും, വരും ദിവസങ്ങളിൽ ഗ്രഹ പ്രവർത്തനങ്ങൾ അനുകൂലമല്ല. നിങ്ങൾക്ക് യഥാർത്ഥവും അടിസ്ഥാനവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ആഗ്രഹിക്കുന്ന ഏതൊരു മാറ്റത്തിലും വിചാരിച്ചതിലും കൂടുതൽ ആളുകൾ ഉൾപ്പെട്ടേക്കാം. അതുകൊണ്ടാണ് നിങ്ങളുടെ സ്വകാര്യ പദ്ധതികൾ പോലും സുഹൃത്തുക്കളുമായും പരിചയക്കാരുമായും ചർച്ച ചെയ്യണമെന്ന് പറയുന്നത്. മറുവശത്ത്, പങ്കാളികൾ വളരെ വിമുഖത കാണിച്ചേക്കാം. നിങ്ങൾക്ക് ശരിക്കും അവരുടെ പിന്തുണ ആവശ്യമുണ്ടോ?

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഏറ്റവും നിസാരമായ തലത്തിലായിരിക്കും നിങ്ങളുടെ പദ്ധതികൾക്ക് തടസം നേരിടാതെ മുന്നോട്ട് പോകാന്‍ കഴിയുക. അതിനാൽ, തത്ത്വത്തിലെ പ്രശ്നങ്ങൾ എല്ലാം വളരെ നല്ലതാണ്. എന്നാൽ പതിവ്, ലൗകിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ അടുത്ത മാസം ഭാവന നിറഞ്ഞ മുന്നോട്ട് പോക്കിന് മതിയായ സമയമുണ്ട്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

വിശ്രമമില്ലാത്ത സാഹചര്യങ്ങൾ സ്ഥിരതാമസമാക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. അതിനാൽ പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതാണ് നല്ലത്. പരിഹരിക്കാൻ നിയമപരമായ സങ്കീർണതയുണ്ടോ? അങ്ങനെയാണെങ്കിൽ, താമസിയാതെ അതിലേക്ക് പോകുക. നിങ്ങൾക്ക് ശക്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും, നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് അതിനർത്ഥമില്ല.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

ദീർഘകാലമായി നിലനിന്നിരുന്ന പണപ്രശ്‌നങ്ങൾ വീട്ടിലേക്കും ബാധിച്ചേക്കാം. ഇതിനെ കുറിച്ച് ചിന്തിച്ച് സമയം പാഴാക്കാതെ പതിവുപോലെ ഒരു ബിസിനസ്സ് മനോഭാവം സ്വീകരിക്കുകയും എന്തെങ്കിലും നഷ്ടം നികത്തുകയും ചെയ്യുക. നിങ്ങൾ ഒരു അത്ഭുതകരമായ വിജയത്തിലേക്കുള്ള പാതയിലാണ്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

നിങ്ങളുടെ ആശങ്കകൾ തൊഴില്‍പരമായതായാലും സ്വകാര്യമായാലും ഇന്ന് ജീവിതം സുഗമമായി നടക്കുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങൾ പരമാവധി ശ്രമിച്ചാലും, സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി മറ്റൊരാൾ വന്ന് കാര്യങ്ങൾ മാറ്റി മറിച്ചേക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ സംയമനം വീണ്ടെടുക്കുന്നതുവരെ മാത്രം.

Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction
Horoscope 2021, Daily Horoscope, Free Today Horoscope, Astrology Prediction

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Horoscope today december 22 2021 aries gemini cancer virgo capricorn zodiac signs check astrological prediction