Horoscope Today December 22, 2020: ശക്തമായ ഒരു ചൊവ്വ-പ്ലൂട്ടോ വിന്യാസം നമ്മൾ അടുത്തിടെ അനുഭവിച്ചു. അതിനർത്ഥം നിരവധി പുതുതലമുറക്കാർക്ക് അതിയായ അഭിനിവേശമുണ്ടാകാമെന്നാണ്. അവർ എല്ലായ്പ്പോഴും പ്രണയത്തിലായിരിക്കുമെന്ന് ഞാൻ അർത്ഥമാക്കുന്നില്ല (അങ്ങനെ വരാം), എന്നാൽ അവർ എല്ലായ്പ്പോഴും മെച്ചപ്പെട്ട ലോകത്തിനായി, സമാധാനത്തിന്റെയും നീതിയുടെയും ആഗ്രഹത്തിനായി പരിശ്രമിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രശ്നം എന്തെന്നാൽ, അവ പ്രായോഗികമായി ഇടപെട്ടേക്കില്ല എന്നതാണ് – സാധാരണയായി അവർക്ക് സഹായം ആവശ്യമാണ്,
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇത് തികച്ചും വൈകാരിക ദിവസമായിരിക്കാം. വീട്ടിലെ സുരക്ഷയ്ക്ക് ഈ നിമിഷം ഊന്നൽ നൽകുന്നു. അടുത്ത നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ നിങ്ങൾ വീണ്ടും നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പിക്കും. പക്ഷേ ധാരാളം സമ്മിശ്ര സന്ദേശങ്ങളും തെറ്റിദ്ധാരണകളുടെ ഉയർന്ന സാധ്യതയും ഉണ്ടാകാം.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
ഇന്നത്തെ വ്യക്തിഗതവും തൊഴിൽപരവുമായ പദ്ധതികൾ വിജയിപ്പിക്കാൻ നല്ല ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്. അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയ്യാറായിരിക്കുന്നിടത്തോളം കാലം, അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന അല്ലെങ്കിൽ പ്രധാനപ്പെട്ട നിർദേശങ്ങൾ നൽകുന്ന ആർക്കും ഇത് ഒരു മികച്ച ദിവസമാണ്!
മിഥുനം രാശി (മെയ് 22 – ജൂൺ 21)
നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാം, പക്ഷേ പണത്തിന് ചില മാനസികവും പ്രതീകാത്മകവുമായ ബന്ധങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണം. ചിലവഴിക്കാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കിൽ, അതിന് കാരണം നിങ്ങളുടെ ജീവിതകാലം മുഴുവൻ എന്തെങ്കിലും ശരിയായി നടക്കുന്നില്ല എന്നതാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ചന്ദ്രൻ ഇന്ന് വളരെ ശക്തമായ സ്ഥാനത്താണ്, അത് നിങ്ങൾക്ക് നല്ലതാണ്. എന്നിരുന്നാലും, വൈകാരിക പ്രചോദനം കാരണം പ്രകോപിതരാകാം. ആശയക്കുഴപ്പം, കലഹം, തെറ്റുകൾ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് പറയേണ്ടതുണ്ട്. മോശം പ്രതിബദ്ധതകളിൽ നിന്നോ അല്ലെങ്കിൽ പിന്നോട്ട് പോകാൻ സാധ്യതയുള്ള ഏതെങ്കിലും സംരംഭങ്ങളിൽ നിന്നോ മാറിനിൽക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
കുറച്ച് ദിവസത്തേക്ക് നിങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നത് നല്ലതിന്റേതായ ഒരു ശക്തിയാകും. ഒരു കാലം തെറ്റിയ തീരുമാനത്തിലേക്ക് കടക്കാൻ മറ്റ് ആളുകൾ നിങ്ങളെ നിർബന്ധിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കഴിയുന്നിടത്തോളം കാലതാമസം വരുത്താനും നിങ്ങളുടെ താൽപര്യത്തിന് മുൻതൂക്കം നൽകാനും മടിക്കേണ്ടതില്ല. നിങ്ങൾ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റുള്ളവരെ കുഴപ്പത്തിൽ നിന്ന് അകറ്റാൻ കഴിയും. അതിനാൽ വിവേകപൂർവ്വമായ മുൻകരുതലുകൾ എടുക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ തിരക്കുകൾക്കിടയിൽ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ ശരിയായ നീക്കം നടത്തുകയാണ്. പിരിമുറുക്കത്തിന്റെയും സമ്മർദ്ദത്തിന്റെയും ആപത്തുകൾ ഒഴിവാക്കാനാണ് ഈ ദിവസത്തെ ഏറ്റവും പ്രവചനാതീതമായ ഗ്രഹ വിന്യാസങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അപ്രതീക്ഷിത സംഭവവികാസങ്ങൾക്കായി നിങ്ങൾ തയ്യാറാകണം.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ജോലിയെ ഗൗരവമായി എടുക്കുന്നതിന് നിങ്ങൾ വില നൽകേണ്ടി വരും, അത് നിങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ ഉള്ള സ്നേഹമോ അല്ലെങ്കിൽ സാമൂഹിക ഇടപെടലുകളോ ആകാം. ചില മാറ്റങ്ങൾ വരുത്തേണ്ടിവരുമെങ്കിലും, ഇത് വീണ്ടും ഒരു കൂടിച്ചേരലിനുള്ള നല്ല കാലഘട്ടമാണെന്ന് തോന്നുന്നു. ആരെങ്കിലും വിളിക്കുന്നതിനായി കാത്തിരിക്കുന്നതിന് പകരം, നിങ്ങൾക്ക് മുൻകൈ എടുക്കാനും അവരെ ബന്ധപ്പെടാനും കഴിയും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
അവഗണിക്കുകയോ പിന്നേക്ക് മാറ്റിവയ്ക്കുകയോ ചെയ്ത തൊഴിൽപരമായ കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാം. വാസ്തവത്തിൽ, ഇത് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ്. നിങ്ങൾ നിലവിൽ ജോലിസ്ഥലത്ത് ഇല്ലെങ്കിൽ, സമൂഹത്തിൽ ആദരവ് നേടാൻ നിങ്ങൾക്ക് കഴിയുന്ന എല്ലാ വഴികളും കണ്ടെത്തണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ആഭ്യന്തര ചെലവുകൾ നേരത്തേ തന്നെ വർദ്ധിക്കുമെങ്കിലും സാമ്പത്തിക പദ്ധതികൾ തൃപ്തികരമായി മുന്നോട്ട് കൊണ്ടു പോകാനാവും. അതിരുകടന്ന രീതിയിലേക്ക് പോവുകയാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കുകയും മാറ്റം വരുത്തുകയും വേണം. വാസ്തവത്തിൽ, വൈകാരിക അപകടസാധ്യതകളും പണത്തിന്റെ കാര്യത്തിലെപ്പോലെ തന്നെയാണ്!
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
പങ്കാളികൾ അവർ അർത്ഥമാക്കുന്നതിൽ നിന്ന് തികച്ചും വിപരീതമായി ചിലപ്പോൾ പറഞ്ഞേക്കാം. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കേണ്ടിവരും! അവരുടെ ഉദ്ദേശ്യത്തെ അതിജീവിച്ച പ്രതിബദ്ധതകളിൽ പെട്ടുപോവരുത്. വർത്തമാനകാലത്തെ വിലയായി നൽകി ഭൂതകാലത്തിൽ പെട്ടുകിടക്കുന്നതുകൊണ്ട് കാര്യമായ നേട്ടമൊന്നുമില്ല.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഇന്നത്തെ ദിവസം, അല്ലെങ്കിൽ ഇന്നത്തെ ദിവസത്തെ നിങ്ങൾ സാധാരണപോലെ ആയിരിക്കണം. പൂർണ്ണമായും പുതിയ ഘടകങ്ങൾ പരിഗണിക്കാൻ നിങ്ങളെ നിർബന്ധിതരാക്കുന്ന സാധ്യതകൾ ശരാശരിയേക്കാൾ വളരെ വലുതാണ്, പ്രത്യേകിച്ച് ജോലിസ്ഥലത്ത്. പക്ഷേ, ഉത്തരം കണ്ടെത്തിയെന്ന് നിങ്ങൾ കരുതുന്ന മുറയ്ക്ക് ചോദ്യങ്ങൾ മാറുന്നു!
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ കണ്ടെത്തുന്നിടത്ത് നിങ്ങളുടെ ആനന്ദം നേടുക. കുറച്ച് സമയം എടുക്കാം. അല്ലെങ്കിൽ, നിങ്ങൾ തീർച്ചയായും പ്രവർത്തിക്കണം. കഴിയുന്നത്ര സർഗ്ഗാത്മകമായിരിക്കാൻ ശ്രമിക്കുണമെന്നതിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. ഇന്ന് നിങ്ങളെ പിന്നോട്ട് തള്ളാൻ ആർക്കും കഴിയില്ല.