ഇന്നത്തെ ദിവസം ഈ ശീതകാലത്തെ സംക്രമ ദിവസമാണ്. അതിനർത്ഥം ഇത് വടക്കൻ ഉപഭൂഘണ്ഡത്തിൽ പകലിന്റെ നീളം ഏറ്റവും കുറഞ്ഞതും തെക്ക് പകലിന്റെ നീളം ഏറ്റവും കൂടിയതുമായ ദിവസമാണെന്നാണ്. നിങ്ങൾ ഉഷ്ണമേഖലാ പ്രദേശങ്ങളാണെങ്കിൽ ഈ പ്രത്യേകത ശ്രദ്ധിക്കുക പോലും ഇല്ല! മിക്ക പുരാതന സംസ്കാരങ്ങളും ആ ദിവസത്തെ ആഘോഷിച്ചിരുന്നു. സമൃദ്ധിയുടേതായി ഒരു പുതിയ കാലഘട്ടം ആരംഭിക്കാൻ സൂര്യനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ചടങ്ങുകൾ ഈ ആഘോഷ ദിനത്തിൽ നടത്തുമായിരുന്നു.

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

വീട്ടുകാര്യങ്ങൾ, അല്ലെങ്കിൽ കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായത്ര സമയം ചെലവഴിക്കുക, നിങ്ങൾ ജോലിയിലാണെങ്കിൽ പോലും. വീട്ടിൽ എന്ത് ചെയ്യും എന്തിനെക്കുറിച്ചുള്ള ചിന്തകളാൽ നിങ്ങൾക്ക് ഏകാഗ്രത പുലർത്താനാവില്ല. നിങ്ങളുടെ കാൽപനികതയിലെ ആത്മവിശ്വാസം മെച്ചപ്പെടണം. അതിനാൽ നിങ്ങൾ നിങ്ങൾക്ക് അത്ര അടുപ്പമില്ലാത്ത ആളുകളെ സമീപിക്കാനും നിങ്ങൾ തയ്യാറാവും.

ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)

നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സംസാരിക്കുക എന്നതാണ് ഇപ്പോൾ പ്രധാന ദൗത്യം. മറ്റൊന്നും ചെയ്യേണ്ടതികുറച്ച് ചെറിയ യാത്രകൾ നടത്തേണ്ടതും ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ച് നിങ്ങളുടെ കുടുംബ ബിസിനസ്സിന്റേതായ ആവശ്യങ്ങൾക്കായി. നിലനിൽക്കുന്ന ഒരു പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ ഇത് ഒരു ആശ്വാസമായിരിക്കും. നിങ്ങളുടെ സാമൂഹിക താരങ്ങൾ തിളക്കമുള്ളതായി കാണപ്പെടുന്നു. അതിനാൽ മടിച്ചു നിൽക്കാതെ ഇടപെടലുകൾ നടത്തുക.

മിഥുനം രാശി (മെയ് 22 – ജൂൺ 21)

ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തണമെങ്കിൽ നിങ്ങൾ നേരത്തെ തന്നെ കാര്യങ്ങൾ ആരംഭിക്കണം. എന്നിരുന്നാലും, നിങ്ങളുടെ പോക്കറ്റിലുള്ള പണത്തിന്റെ അളവാണ് നിർണ്ണായക ഘടകം എന്ന് നിങ്ങൾ മനസ്സിലാക്കണം, നിങ്ങളുടെ പദ്ധതികൾക്ക് ആവശ്യമായ കാര്യങ്ങളുടെ വില പരാമർശിക്കേണ്ടതില്ല.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

നിങ്ങൾക്ക് സ്വയം അൽപ്പം കാര്യങ്ങളിൽ ഉറച്ച ധാരണയില്ലായിരിക്കാം. പക്ഷേ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് ഒരുപക്ഷേ മോശമായ കാര്യമല്ല, കാരണം നിങ്ങളുടെ മുൻ‌ധാരണകളെ ചോദ്യം ചെയ്യാൻ ഒരു ചെറിയ സ്വയം സംശയം നിങ്ങളെ പ്രോത്സാഹിപ്പിക്കും. അതിനാൽ അടുത്ത തവണ മികച്ച രീതിയിൽ പ്രവർത്തിക്കാനാവും. നിങ്ങൾക്കറിയാവുന്നതുപോലെ മെച്ചപ്പെടുത്തലിന് ഇടമുണ്ട്!

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

പ്രശ്‌നകരമായ കൂട്ടായ്മയിൽ നിന്ന് അകന്ന് നിങ്ങൾ സ്വയം കൂടുതൽ സമയം ചെലവഴിക്കാൻ താൽപര്യപ്പെട്ടേക്കാം. ഇത് സാധ്യമാണോ അല്ലയോ എന്നത് മറ്റൊരു കാര്യം. എല്ലാത്തിനുമുപരി, നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും പെട്ടെന്ന് ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ല. ആരെങ്കിലും നിങ്ങളെ ഒരു രഹസ്യം അറിയിക്കുകയാണെങ്കിൽ, അവരുടെ നിങ്ങൾക്ക് മേലുള്ള വിശ്വാസത്തെ നിങ്ങൾ മാനിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ സാമൂഹിക താരങ്ങൾ ശക്തമാണ് – സമാന ചിന്താഗതിക്കാരായ ആളുകളുമായി നിങ്ങൾ ബന്ധം പുലർത്തുകയാണെങ്കിൽ നിങ്ങൾ നന്നായി കാര്യങ്ങൾ ചെയ്യും. അതുവഴി, ഏറ്റവും വിവാദപരമായ ആശയങ്ങൾ പോലും വിജയിപ്പിക്കാനാവും. ജോലിസ്ഥലത്ത്, നിങ്ങളുടെ കാഴ്ചപ്പാട് പ്രയോഗിക്കുകയും ചെറിയ ചെറിയ കാര്യങ്ങളിൽ പെട്ടുപോവുന്നത് ഒഴിവാക്കുകയും ചെയ്താൽ നിങ്ങൾക്ക് മികച്ചത് ചെയ്യും.

തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)

തൊഴിൽപരമായ രംഗത്തെ കാര്യങ്ങൾ വളരെ പോസിറ്റീവായി കാണപ്പെടുന്നു, മാത്രമല്ല നിങ്ങൾ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം – കൂടാതെ മറ്റ് ആളുകളുടെ മേലധികാരിയാവേണ്ടിയും വരും. എല്ലാ കാര്യങ്ങളിലും പൂർണ്ണമായ അപരിചിതരുമായിപ്പോലും, അനുകമ്പാപൂർണ്ണമായ ഒരു ഇടപെടൽ നടത്താൻ നിങ്ങൾ തയ്യാറായിരിക്കണം!

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

നിങ്ങൾ ശരിയായ കാര്യം ചെയ്യണം. നീണ്ടുനിൽക്കുന്ന നിയമപരമായ ചോദ്യങ്ങൾക്ക് എത്രയും വേഗം ഉത്തരം നൽകുകയും ധാർമ്മിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയും വേണം. കൂടാതെ, വിദേശത്തുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ അവസരമുണ്ടാക്കുക, പ്രത്യേകിച്ച് കുറച്ച് കാലമായി നിങ്ങൾ കണ്ടിട്ടില്ലാത്ത ആളുകളുമായി.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ബിസിനസ്സിനും സാമ്പത്തിക പദ്ധതികൾക്കും കൂടുതൽ ശ്രദ്ധ ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ ഒരു റിസ്ക് എടുക്കുകയോ അല്ലെങ്കിൽ ഒരു മോശം കൂട്ടു സംരംഭത്തിൽ ഏർപ്പെടുകയോ ചെയ്താൽ. പരീക്ഷണങ്ങളിലൂന്നിയ സമീപനം സ്വീകരിച്ച് പഴയ പരിഹാരങ്ങൾ മേലിൽ മികച്ചതായിരിക്കില്ലെന്ന് മനസ്സിലാക്കുക. അത് കാൽപനികമായ കാര്യങ്ങളിലും അങ്ങനെയാണ്.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

നിങ്ങൾ മറ്റ് ആളുകളെ ശ്രദ്ധിക്കേണ്ടതുണ്ട് – അവരുടെ നല്ല ഉപദേശം സ്വീകരിക്കുക. എന്നാൽ, അവരുടെ വികാരങ്ങൾ മനസിലാക്കുകയും അവരുടെ കാഴ്ചപ്പാടുകളോട് അനുതാപം പുലർത്താൻ വളരെയധികം ശ്രമിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് കൂടുതൽ പ്രധാനം. ഉദാരമായ ഒരു ആത്മാവ് ഈ ദിവസം വിജയിക്കണം.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

സാമൂഹ്യ ആശങ്കകൾ പ്രധാന ദീർഘകാല ചോദ്യമാണെങ്കിലും, ജോലിക്ക് ഇന്ന് മുൻ‌ഗണന നൽകണം. ഒരു പ്രധാന വൈകാരിക ബന്ധത്തെക്കുറിച്ച് കുറച്ച് സമയത്തേക്ക് ഒരു തീരുമാനവും ഉണ്ടാകണമെന്നില്ലെന്ന് നിങ്ങൾ തിരിച്ചറിയണം. ദയവായി ക്ഷമിക്കുക.

മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)

ഈ സമയത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രണയമാണ്. എന്നാൽ നിങ്ങൾക്ക് ഇതിനകം ബന്ധമുണ്ടായോ എന്ന് ഉറപ്പില്ല. നിങ്ങളുടെ പുതിയ മാനസികാവസ്ഥയിൽ നിന്ന് പ്രയോജനം നേടാൻ കഴിയുന്നത് നിങ്ങളുടെ ചങ്ങാതിമാർക്കാണ്. അതിനാൽ നിങ്ങൾക്ക് കഴിയുന്നത്ര നല്ല കാര്യങ്ങൾ സൗഹൃദങ്ങളിൽ പ്രചരിപ്പിക്കുക.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook