സമാധാനം കൊണ്ടു വരുന്ന ശുക്രന്‍റെ ദിനമാണിന്ന്. നൂറ്റാണ്ടുകളായ് പാരമ്പര്യമനുസരിച്ച് വെള്ളിയാഴ്ച സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ദിവസമാണ്. നമ്മളെല്ലാവരും ഓരോ തരത്തില്‍ ജീവിതത്തില്‍ സംഘര്‍ഷമനുഭവിക്കുന്നവരാണ്, അത് ചിലപ്പോള്‍ മറ്റുളളവര്‍ കാരണമാവാം അല്ലെങ്കില്‍ ആന്തരീകസംഘര്‍ഷമാവാം. വിട്ടുവീഴ്ചയെന്നത് വളരെ വലിയ കാര്യമാണ്. ഇനി അതിനായില്ലെങ്കില്‍ കൂടി എതിരാളികളോട് സംസാരിക്കാനെങ്കിലും നമുക്ക് സാധിക്കണം.

Read Here: Horoscope Today December 21, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ജീവിതം ആകസ്മിതകള്‍ നിറഞ്ഞതാണ്, എന്നിരുന്നാലും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുളളത് പ്രാധാന്യമാണ്. ചില സമയങ്ങളില്‍ നിങ്ങളും എടുത്തുചാട്ടക്കാരും വിവേകശൂന്യമായ് പ്രവര്‍ത്തിക്കുന്നവരുമാകാം. അടുത്ത കുറച്ച് ആഴ്ചകളില്‍ ആവശ്യമില്ലാതെ വാദപ്രതിവാദങ്ങള്‍ നടത്തുന്നതില്‍ നിന്നും ആവശ്യമില്ലാത്ത സംസാരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുക. നിങ്ങളുടെ മനസ്സിനെ കേള്‍ക്കാന്‍ മറക്കരുത്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

മറ്റൊരു രാശിയുമായ് ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി ബുധന്‍ നിങ്ങളുടെ രാശിയുമായുള്ള ബന്ധം പിന്‍വലിക്കുകയാണ്, അതുകൊണ്ട് ഇപ്പോള്‍ തോന്നുന്ന വെറുപ്പ് ദേഷ്യം എന്നത് പാലത്തിന് താഴെയുള്ള വെള്ളം പോലെ പ്രത്യേകിച്ച് ദോഷമില്ലാത്ത ഒന്നാണ്. കഴിഞ്ഞകാലം ചികയുന്നത് കൊണ്ട് നേട്ടമൊന്നും ഉണ്ടാകില്ലെന്നോര്‍ക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

നിങ്ങളുടെ ഗ്രഹനിലയില്‍ നിര്‍ണായകമായ സ്വാധീനമുള്ള ശുക്രന്‍ വ്യക്തിപരമായും ഔദ്യോഗികമേഖലയിലും സഹായത്തിന് തയ്യാറായ് നില്‍ക്കുന്ന സമയമാണ്. നിങ്ങളെ അവഗണിച്ച് മാറ്റി നിര്‍ത്തുന്നവര്‍ നിങ്ങളെ ശരിയായ് മനസ്സിലാക്കാത്തവരാണ്. ലാഭമുണ്ടാക്കാനുള്ള അവസരം ഉണ്ടാകാനും ഇടയുണ്ട്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

വൈകാരികമായ ചില കെട്ടുപാടുകളും ബന്ധങ്ങളും പുന:പരിശോധിക്കേണ്ടതുണ്ട്. ഗ്രഹങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദങ്ങള്‍ മാറുന്നതിനാല്‍ ബന്ധങ്ങളെല്ലാം ഒന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സുഹൃത്തുക്കളുടെ വിശ്വസ്തതയെക്കുറിച്ചുള്ള സംശയങ്ങള്‍‌ നിങ്ങളെ അസ്വസ്ഥതപ്പെടുത്താനിടയുണ്ട്. അവര്‍ക്ക് അവരെത്തന്നെ ന്യായീകരിക്കാനും സമയം നൽകുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വളരെ അനുകൂലമായ ഈ സാഹചര്യത്തിലും ദോഷമായ് എനിക്ക് തോന്നുന്നത് വൈകാരികമേഖലയിലെ നിങ്ങളുടെ പിടിവാശിയും സ്വാര്‍ത്ഥതയുമാണ്. അത് നല്ലതല്ലാത്തതിനാല്‍ സൂക്ഷിക്കുക. കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് അതില്‍ പങ്കാളികളാകുന്നവരോടും അഭിപ്രായം ചോദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

മുന്‍പ് തളളിയ അപേക്ഷകളൊക്കെ നാഴികക്കല്ലായും ചവിട്ടുപടിയായും മാറുമെന്നതിനാല്‍, ഔദ്യോഗികമേഖലയില്‍ വിജയം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസം തോന്നേണ്ട സമയമാണ്. നിങ്ങളുടെ റൊമാന്‍റിക് കാര്യങ്ങള്‍ ഇനിയും വെളിപ്പെടുത്താറായിട്ടില്ല, കാരണം അത് കേള്‍ക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ പലരും തയ്യാറായിട്ടില്ല.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

കലാകാരന്‍മാരായവരെയും സര്‍ഗാത്മക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളെയും ഓര്‍മിക്കേണ്ട സമയമാണ്. പ്രായോഗികതയും പാരമ്പര്യങ്ങളെ മാനിക്കുന്നതുമായ പെരുമാറ്റമാണ് എടുത്തുചാടിയുള്ളതിനേക്കാള്‍ വേണ്ടത്. നിങ്ങള്‍ പരിശ്രമിക്കാതെ ഒരു സ്വപ്നവും യാഥാര്‍ത്ഥ്യമാകില്ല.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ സാമര്‍ത്ഥ്യവും കഴിവും മനസ്സിലാക്കുന്നതില്‍ മറ്റുള്ളവര്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. സാമ്പത്തീകമേഖലയില്‍ നിങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള അവസരങ്ങള്‍ വരാനിടയുണ്ട്. അതുകൊണ്ട് സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുക.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

മുന്നോട്ട് പോയ് നിങ്ങളുടെ സാമ്രാജ്യം വലുതാക്കാനാണ് ഗ്രഹങ്ങളെല്ലാം നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. നിങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ വിശാലമായ് ചിന്തിച്ച് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ലോകവുമായ് പങ്കുവയ്ക്കുക. പാരമ്പര്യമൂല്യങ്ങളെ മുറുകെ പിടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ദീര്‍ഘകാലത്തെ സാമ്പത്തീക ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോള്‍, സമയം പ്രധാനമാണെന്ന് ഓര്‍മിക്കണം. വളരെ പെട്ടെന്ന് ധനികരാക്കുന്ന ചെറിയ ഇടപാടുകളിലേക്ക് എടുത്തുചാടാനും നില്‍ക്കരുത്. ഇപ്പോഴത്തെ ചെറിയ വിജയങ്ങള്‍‌ നല്‍കുന്ന ആഘോഷം വെറും തോന്നല്‍ മാത്രമാണ്, അതിനാല്‍ കാത്തിരിക്കുക. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ ഏതെങ്കിലും തരത്തിലുളള ചെലവേറിയ കാര്യങ്ങളുമായ് വന്നാല്‍ ഒന്നുകൂടി ആലോചിക്കാന്‍ അവരോട് പറയണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങളെ നന്നായ് അറിയാവുന്നവരെ സംബന്ധിച്ച് നിങ്ങളൊരു ആകര്‍ഷകവ്യക്തിത്വമുള്ള വ്യക്തിയാണ്. നല്ലതും പ്രയോജനപ്പെടുന്നതുമായ രീതിയിലാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും മാറ്റങ്ങളെയും നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കാറുണ്ട്. പഴയകാലങ്ങളിലേക്ക് പോയ് വിശകലനം ചെയ്ത് നിങ്ങള്‍ക്ക് യോജിച്ചവ തിരഞ്ഞടുക്കാനുള്ള സമയം കൂടിയാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വീട്ടിലുളളവരുമായുള്ള നിങ്ങളുടെ ചര്‍ച്ചകള്‍ എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. എന്തെങ്കിലും പറയാത്ത കാര്യങ്ങളുണ്ടെങ്കില്‍ ആദ്യം അതിനെക്കുറിച്ച് സംസാരിക്കുക. പ്രായോഗികകാര്യങ്ങളിലുണ്ടാകാനിടയുള്ള തടസ്സങ്ങളെ ഗ്രഹങ്ങളുടെ ശക്തമായ ഇടപെടലിനാല്‍ അതിജിവിക്കാനാകും. എല്ലാത്തിലും വിജയിക്കാനുള്ള ദൃഢനിശ്ചയം നിങ്ങള്‍ക്ക് അവ തരും.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook