ചൊവ്വയും ശനിയും തമ്മിലുള്ള ബന്ധം ‘നിർത്തുക-പോവുക’ എന്നുള്ളൊരു രീതിയിലാണ്. സജീവമായ ചൊവ്വാഗ്രഹം ഏറ്റവും ഉയർന്ന ഊർജ്ജമുണ്ടാക്കുന്നു, ഗൗരവസ്വഭാവമുള്ള ശനിഗ്രഹം അതിനെ തടസ്സപ്പെടുത്തുന്നു. ഇതിന്റെ ഫലമെന്തെന്നാൽ നമ്മളെല്ലാരും തന്നെ പ്രതീക്ഷിക്കാത്ത തടസങ്ങൾ നേരിടേണ്ടി വരും. എന്നാൽ അധികം പ്രയത്നത്തോടെയും കഠിനാധ്വാനം വഴിയും നമ്മുക്കത് മറികടക്കാവുന്നതേയുള്ളു. ഏറ്റവും അവസാനത്തെ കാര്യമാണ് ഇത് സാധ്യമല്ലായെന്ന് പറഞ്ഞുള്ള മടങ്ങിപ്പോക്ക്.
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഒരു ശക്തിയേറിയ ഗ്രഹങ്ങളുടെ നിരയെ പിന്തുടർന്ന് അടുത്തത് വരുന്നു. ഇപ്പോൾ വളരെ തീവ്രമായൊരു സൗര നിര വരുന്നുണ്ട്, അതിനാൽ കൊടുങ്കാറ്റുകൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ഉർജ്ജത്തിൽ വരുന്ന മാറ്റങ്ങൾ മറ്റുള്ളവരെ ചെറുതായി അലസതയുള്ളവരാക്കാം, അത് കാരണം നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ സഹിക്കേണ്ടി വരും. മനസിനെ സന്തോഷപ്പെടുത്തി അത് നേരിടുക.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
നിങ്ങളുടെ യാത്ര നക്ഷത്രങ്ങൾ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു. അതിനാൽ നിങ്ങൾ യാത്ര പോകാൻ തയ്യാറെടുക്കുകയാണെങ്കിൽ ഇത് നല്ല സമയമാണ്. എന്നാൽ, നിങ്ങൾ വീട്ടിൽ ഇരിക്കുന്നതായിരിക്കും കുറച്ചുകൂടെ സുഖമെന്ന് തീരുമാനമെടുക്കും. ഇത് ക്രമീകരിക്കാൻ സാധ്യമാണോ? എങ്കിൽ നിങ്ങളുടെ പദ്ധതിയിൽ വന്ന മാറ്റത്തിൽ നിങ്ങളുടെ പങ്കാളികളും സന്തോഷത്തിലാണെന്ന് ഉറപ്പുവരുത്തുക.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
വ്യാഴഗ്രഹത്തിന്റെ സ്വർഗീയ പാറ്റേണുകൾ തീർത്തും ആനന്ദകരമാണ്, അതിനാൽ നിങ്ങൾ എല്ലാ അർത്ഥത്തിലും നിങ്ങളുടെ സൗഭാഗ്യങ്ങൾ ആഘോഷിക്കണം. എന്നാൽ, നിങ്ങളിൽ നിങ്ങളുടെ അനുകുല്യങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തിരിച്ചറിയാന്‍ അവസരം ലഭിക്കാത്തവര്‍ അതവരുടെ പക്കല്‍ നിന്നും വെറുതെ കളയുന്നു. ഇതെല്ലം തന്നെ വ്യക്തമായ ധാരണകളെ അടിസ്ഥാനപ്പെടുത്തി ഇരിക്കുന്ന കാര്യങ്ങളാണ്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത് തുടരണം, കാലതാമസങ്ങൾ അനുവദിക്കണം. ചാന്ദ്ര നിരകൾ തെറ്റുകളുടെയും, തെറ്റിദ്ധാരണകളുടെയും സാദ്ധ്യതകൾ വർധിപ്പിച്ച് കൊണ്ടിരിക്കുന്നതിനാൽ നിങ്ങൾ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കണം. നിങ്ങൾ ചെയ്യേണ്ടതിനേക്കാൾ ജോലി നിങ്ങൾ ചെയ്യുന്നുണ്ടെന്ന്‍ നിങ്ങൾക്ക് എന്തായാലും തോന്നും, അതിനാൽ പങ്കാളികളോടും കൂടെ സഹായിക്കാൻ ആവശ്യപ്പെടുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ചാർട്ടിലൂടെയുള്ള ബുധന്റെ നർമപരമായ യാത്രകൾ കുറച്ച് നാളത്തേക്ക് കൂടെ തുടരും, ഇത് നിങ്ങളുടെ മേഖലയിൽ നിങ്ങളുടെ ആശയങ്ങളും പ്രസ്താവനകളും കാരണം നിങ്ങള കുറച്ചു നാളുകൾ കൂടെ തുടരുന്നതിനു സഹായിക്കും. എന്നാൽ ഇന്നേ ദിവസം പൊതുവേയുള്ള യുക്തിരഹിതമായൊരു പ്രവണതയെ നിങ്ങൾക്ക് മറികടക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിശ്ചിതത്വവും അനിശ്ചിതത്വവും മാറിമാറി വരും. അടുത്ത കുറച്ച് ദിവസങ്ങളിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ ആശയങ്ങളെ മാറ്റിമറിക്കും. നഷ്ടപ്പെട്ടു പോയ അവസരങ്ങൾ തിരികെ പിടിക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. നിഗൂഢമായതോ അല്ലെങ്കിൽ വിശദീകരിക്കാൻ സാധിക്കാത്തതോ ആയ കാരണങ്ങൾ കൊണ്ട് ഒരു സാമൂഹിക ഒത്തുചേരൽ ഇല്ലാതാകും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഈയടുത്തുണ്ടായ ചില സംഭവങ്ങൾ ചില പ്രതിബദ്ധതകളും ഉറപ്പുകളൂം മാറേണ്ടതുണ്ടെന്ന് നിങ്ങളെ മനസിലാക്കിയിട്ടുണ്ടാകും. ചില ഉറപ്പുകൾ ഒരിക്കലും നല്കാൻ പാടില്ലായിരുന്നുവെന്ന് നിങ്ങൾ ഇപ്പോഴേ തീരുമാനിച്ചിട്ടുണ്ടാകും. വ്യക്തിപരമായ ചില സാധനങ്ങൾ നിങ്ങളുടെ ചുമലിൽ നിന്നുമിറക്കി വയ്‌ക്കേണ്ടതുണ്ട്. ഒരുപക്ഷേ അത് നല്ലതിനുമായിരിക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ വാരാന്ത്യത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും. ഒരു കാര്യം എന്തെന്നാൽ, ഒരു വിദേശ ബന്ധം അല്ലെങ്കിൽ യാത്ര ക്രമീകരണം പൂർത്തിയാക്കുകയോ അന്തിമതീരുമാനത്തിലേക്ക് എത്തുകയോ അല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കുകയോ ചെയ്യും. മറ്റൊരു വശത്തു നിങ്ങൾ ഔദ്യോഗികപരമായി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. കുറഞ്ഞത് നിങ്ങൾ അടുത്ത് എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ സൗര ചാർട്ടിലെ ഔദ്യോഗികവും തൊഴില്പരവുമായ കോണുകളിലുള്ള ചൊവ്വയുടെ പ്രഭാവം നിങ്ങളെ തിരക്കുള്ള വ്യക്തിയാക്കും. എന്നാൽ നിങ്ങളുടെ ദൈനംദിന പ്രവർത്തികളിൽ മാത്രം ഇത് ഒതുങ്ങി പോകരുത്. ജീവിതം എത്രത്തോളം ലളിതമാണെന്ന് പാരമ്പര്യത്തിൽ നിന്നും ഒരു മാറ്റം ഉണ്ടാക്കിയാൽ മാനസിലാകും. അതുപോലെ ഒരു ആഗ്രഹം ഇപ്പോൾ നേടാൻ സാധിക്കുമെന്ന കാര്യത്തിൽ സന്തോഷിക്കുക.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
ഈ പ്രക്ഷുബ്‌ധമായ സമയത്ത് നിങ്ങൾക്ക് നിങ്ങളെ കുറിച്ച് ശ്രദ്ധയുണ്ടാകുമെന്ന് കരുതുന്നു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ബുദ്ധി നിങ്ങളുടെ ഹൃദയത്തെ ഭരിക്കണമെന്നൊക്കെ ഞാൻ ഉപദേശിക്കാറുണ്ട്, എന്നാൽ തീർത്തും സങ്കീർണമായ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വളരെ ലളിതമായൊരു ഉപദേശമായി പോകും. നിങ്ങളുടെ ഹൃദയം ഭാവിയെ കുറിച്ചോർക്കുമ്പോൾ നിങ്ങളുടെ ബുദ്ധി പൂർവ്വകാലത്തെ ആഗ്രഹിക്കുന്നു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
പങ്കാളികളും സുഹൃത്തുക്കളും അല്പം ബഹളമയമായ മനോഭാവത്തിലാണ്. എന്നാൽ നിങ്ങൾ ഇത്രയും കാലം അനുഭവിച്ചതിലും വെച്ച് ഏറ്റവും ഗുണകരവും സന്തോഷകരവുമായ സമയമാണ് ഇത് എന്നുളളതിൽ സംശയമില്ല. പക്ഷേ ഒരുകാര്യം ചിന്തിക്കുക, അവർ അസംതൃപ്തി പ്രകടിപ്പിക്കുന്നത് നിങ്ങൾ അവരുടെ വികാരങ്ങൾ പരിഗണിക്കാത്തത് കൊണ്ടാണോ?
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ചന്ദ്രൻ തീർത്തും സൂക്ഷ്മമായി സ്വാധീനിക്കപ്പെടുന്ന ദിവസമായ ഇന്ന്, അതിനാൽ സംസ്കാരം, വിനോദം, ആനന്ദം, പ്രണയം, സൗഹൃദം, വിശ്രമം എന്നിവയ്ക്ക് മുൻഗണന നൽകണം, അല്ലെങ്കിൽ നിങ്ങൾക്ക് ഇതെല്ലാം നഷ്ടപ്പെടും. ചെറുപ്പക്കാരായ ബന്ധുക്കളുമായുള്ള ബന്ധം നിലനിർത്തുക അതുവഴി ഹൃദയത്തിൽ ചെറുപ്പം സൂക്ഷിക്കുന്ന എല്ലാ മീനംരാശിക്കാരും അഭിവൃദ്ധിപ്പെടും.